Latest Updates
-
2026 ജൂൺ 16 വൃദ്ധി യോഗം: സാമ്പത്തിക കുതിപ്പിന് തുടക്കം; ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടങ്ങൾ! -
മിഥുനത്തിൽ ബുധാദിത്യ രാജയോഗം: ഈ 5 രാശിക്കാർക്ക് ഇന്ന് മുതൽ സുവർണ്ണകാലം, ഭാഗ്യം തേടിയെത്തും! -
ജൂൺ 17: ചന്ദ്ര-ശുക്ര സംയോഗം; ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം! -
2026 ജൂൺ 16: ചന്ദ്രന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും! -
ആഷാഢ മാസം തുടങ്ങി: കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ കൊയ്യാൻ ഈ 48 മണിക്കൂർ ശ്രദ്ധിക്കൂ -
ജൂൺ 18-ലെ ഗുരുപുഷ്യ യോഗം: സ്വർണം വാങ്ങാനും ബിസിനസ് തുടങ്ങാനും ഈ സമയം മറക്കരുത്! -
ഭക്ഷണപ്പൊതികളിലെ ചതിക്കുഴികൾ: 'സീറോ മൈദ', 'ഹൈ പ്രോട്ടീൻ' വാഗ്ദാനങ്ങൾക്കെതിരെ എഫ്.എസ്.എസ്.എ.ഐയുടെ കർശന നടപടി -
കൊളാജൻ ഡ്രിങ്കും ബയോട്ടിൻ ഗമ്മിയും വാങ്ങുന്നവരാണോ? ഈ അബദ്ധം പറ്റാതെ സൂക്ഷിക്കണം, FSSAI മുന്നറിയിപ്പ് -
വടക്കൻ കേരളത്തിൽ ഷിഗെല്ല ഭീഷണി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകരുത്, ശ്രദ്ധിക്കാൻ കാര്യങ്ങൾ ഇതാ -
ഡൽഹിയിൽ റെഡ് അലർട്ട്: പൊടിക്കാറ്റ് ഭീഷണി, പുറത്തിറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ!
Lunar Eclipse 2025: ഗ്രഹണ സമയത്ത് ഒരിക്കലും ചെയ്യരുത് ഇക്കാര്യങ്ങള്‍, ചെയ്താല്‍ അനര്‍ത്ഥങ്ങള്‍ സംഭവിക്കാം
Lunar Eclipse: 2025-ലെ ആദ്യ ചന്ദ്രഗ്രഹണം മാര്‍ച്ച് 15-ന് രാവിലെ 9.29ന് ആരംഭിക്കുകയാണ്. ഇത്തവണ ഹോളിയുടെ ദിവസമാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഇത് വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ്. സൂര്യഗ്രഹണം ആയാലും ചന്ദ്രഗ്രഹണം ആയാലും ഗ്രഹണ സമയത്ത് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ ചെയ്താല്‍ ദോഷഫലങ്ങളോ ജീവിതത്തില്‍ അനര്‍ത്ഥങ്ങളോ സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. അതുകൊണ്ട് ഗ്രഹണത്തോട് അനുബന്ധിച്ച് ആചരിക്കാറുള്ള സുതക് കാലം ഇന്ത്യക്കാര്‍ നോക്കേണ്ടതില്ല. എങ്കിലും ഗ്രഹണം നടക്കുമ്പോള്‍ ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക തന്നെയാണ് ഉചിതം.

ചന്ദ്രഗ്രഹണം
ഭൂമിയും സൂര്യനും ചന്ദ്രനും നേര്‍രേഖയില്‍ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണം സംഭവിക്കുമ്പോള്‍ ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുന്നു.
ഗ്രഹണം നടക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലെന്ന് പറയുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഗ്രഹണം എപ്പോള്‍?
മാര്‍ച്ച് 14-ന് രാവിലെ 9.30നാണ് ചന്ദ്രഗ്രഹണം ആരംഭിക്കുന്നത്. വൈകുന്നേരം 3.30 വരെയാണ് ഗ്രഹണം നീണ്ടുനില്‍ക്കുക.
ഗ്രഹണ സമയത്ത് ചെയ്യാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍
വിഗ്രഹാരാധന
ഗ്രഹണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ദേവീദേവന്മാരെ പൂജ ചെയ്യുകയോ വിഗ്രഹത്തില്‍ സ്പര്‍ശിക്കുകയോ ചെയ്യുന്നത് അശുഭകരമായി കരുതപ്പെടുന്നു. ഹോളിയുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഉള്ള പൂജകളും ആരാധനകളും നേരത്തെയോ അല്ലെങ്കില്‍ ഗ്രഹണത്തിന് ശേഷമോ നടത്തുക. അല്ലാത്തപക്ഷം ജീവിതത്തില്‍ ചില ദുര്‍ഘടങ്ങളോ പ്രതിസന്ധികളോ വന്നെത്താം.
തുളസിയില നുള്ളരുത്
ഗ്രഹണം നടന്നുകൊണ്ടിരിക്കുമ്പോള്‍ തുളസിയില പറിക്കുന്നത് അശുഭകരമാണ്. ആവശ്യമെങ്കില്‍ ഗ്രഹണത്തിന് മുമ്പോ ശേഷമോ മാത്രം തുളസിയില പറിക്കുക. ഗ്രഹണസമയത്ത് തുളസിയില പറിക്കുന്നത് ലക്ഷ്മി ദേവിയുടെ കോപം ക്ഷണിച്ചുവരുത്തും. ഇത് വീട്ടില്‍ ഐശ്വര്യക്കേടിനും ധനഹാനിക്കും കാരണമാകും.
ഗര്‍ഭിണികള്‍ പുറത്തിറങ്ങരുത്
ഗ്രഹണം നടക്കുമ്പോള്‍ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് പറയപ്പെടുന്നത്. ഈ സമയത്ത് കത്തി, കത്രിക തുടങ്ങി മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഗര്‍ഭിണികള്‍ എടുക്കരുതെന്നും ഇത് ഗര്‍ഭസ്ഥശിശുവിന് ദോഷമുണ്ടാക്കുമെന്നും പറയപ്പെടുന്നു.
ഭക്ഷണം ഉണ്ടാക്കുകയോ കഴിക്കുകയോ ചെയ്യരുത്
ഗ്രഹണസമയത്ത് ഭക്ഷണം ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യരുത് എന്നും പണ്ടുകാലത്തുള്ളവര്‍ പറയുന്നു. കാരണം ഗ്രഹണസമയത്ത് അശുഭകരമായ ഊര്‍ജം പരക്കുമെന്നും ഇത് ഭക്ഷണത്തെ ബാധിക്കുമെന്നും അത് കഴിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നുമാണ് പണ്ടുകാലത്തുള്ളവര്‍ കരുതിയിരുന്നത്. അവര്‍ ഗ്രഹണത്തിന് മുമ്പായി ഭക്ഷണം തയ്യാറാക്കി അതില്‍ തുളസിയില ഇട്ട് വെക്കുമായിരുന്നു. ഗ്രഹണശേഷമാണ് ഇത് കഴിച്ചിരുന്നത്. എന്നാല്‍ ഇത്തരം വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറ ഇല്ല.
നെഗറ്റീവ് എനര്‍ജിയുള്ള സ്ഥലങ്ങളില്‍ പോകരുത്
ശ്മശാനം, മാലിന്യം നിറഞ്ഞ ഇടം തുടങ്ങി നെഗറ്റീവ് എനര്‍ജിയുള്ള സ്ഥലങ്ങള്‍ ഗ്രഹണ സമയത്ത് സന്ദര്‍ശിക്കരുത് എന്നും വിശ്വാസമുണ്ട്. ഈ സ്ഥലങ്ങളില്‍ അശുഭകരമായ ഊര്‍ജം നിറയുമെന്നും അവിടെ പോയാല്‍ ദുഷ്ടശക്തികളുടെ സ്വാധീനം ജീവിതത്തിലുണ്ടാകുമെന്നും പറയപ്പെടുന്നു. ഇത് മാനസികവും ശാരീരികവുമായ കഷ്ടതകള്‍ നല്‍കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications