Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
Lunar Eclipse 2024: ഗ്രഹണദിനത്തിലെ അപൂര്‍വ്വയോഗം: മേടം, വൃശ്ചികം, കുംഭം ഇനിയുമേറെ രാശികള്‍ക്ക് ഭാഗ്യം
ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണമാണ് സെപ്റ്റംബര്‍ 18-ന് സംഭവിക്കാന്‍ പോവുന്നത്. സെപ്റ്റംബര്‍ 18 ബുധനാഴ്ച രാവിലെ 06:12 മുതല്‍ 10:17 വരെ നീണ്ടുനില്‍ക്കുന്ന ഗ്രഹണ ദിനത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ നിറയുന്ന പല രാശിക്കാരും ഉണ്ട്. ഇതൊരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ വളരെയേറെ പ്രാധാന്യം ഈ ദിനത്തിനുണ്ട് എന്നത് തന്നെയാണ് സത്യം. ചന്ദ്രഗ്രഹണത്തിന്റെ സൂതക് കാലഘട്ടം ഗ്രഹണത്തിന് 9 മണിക്കൂര്‍ മുമ്പ് ആരംഭിക്കുമെന്നാണ് പറയുന്നത്.
ഗ്രഹണ ദിനത്തില്‍ ചെയ്യാന്‍ പാടില്ലാത്തതായ പല കാര്യങ്ങളും ഉണ്ട്. പ്രത്യേകിച്ച് ഗ്രഹണം നക്കുന്ന സമയത്ത്. ക്ഷേത്രങ്ങളെല്ലാം അടച്ചിടുകയും മംഗളകരമായ പല കാര്യങ്ങളും നിര്‍ത്തി വെക്കുകയും ചെയ്യുന്നു. മാത്രമല്ല ഗര്‍ഭിണികള്‍ ഈ സമയം പുറത്തിറങ്ങില്ല എന്നതും പണ്ടു മുതലേ ഉള്ള വിശ്വാസമാണ്. ഗ്രഹണദിനത്തില്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അപൂര്‍വ്വമായ ഗ്രഹണ യോഗം രൂപപ്പെടുന്നു. ഇത് ചില രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു.

ഗ്രഹണ യോഗവും നേട്ടങ്ങള്‍
ചന്ദ്രഗ്രഹണ ദിനത്തില്‍ ഗ്രഹണ യോഗം രൂപപ്പെടുന്നുണ്ട്. അതിന് കാരണം ഗ്രഹണ സമയത്ത് പല ഗ്രഹങ്ങളുടേയും സ്ഥാനം മാറുന്നു. ചന്ദ്രന് മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. രാഹുവും അവിടെതന്നെയാണ് ഉണ്ടായിരിക്കുക. ഈ സാഹചര്യത്തില്‍ രാഹുവും ചന്ദ്രനും ഒന്നിച്ച് ചേരുകയും അവിടെ ഗ്രഹണ യോഗം രൂപികരിക്കുകയും ചെയ്യുന്നു. ഇത് പല രാശിക്കാരിലും അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളും അനുകൂല ഫലങ്ങളും പ്രദാനം ചെയ്യുന്നു. ഇതിന്റെ ഫലമായി മികച്ച മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തിലുണ്ടാവുന്നു.
ഭാഗ്യ രാശിക്കാര്‍
ഗ്രഹണ യോഗത്തിന്റെ ഫലമായി ചില രാശിക്കാരെ ഈ കൂടിച്ചേരല്‍ ഗുണകരമായി ബാധിക്കുന്നു. മേടം, വൃശ്ചികം, കുംഭം, മീനം എന്നീ രാശിക്കാര്‍ക്ക് രൂപം കൊള്ളുന്ന ഗ്രഹണ യോഗം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ചന്ദ്രഗ്രഹണത്തിന്റെ സ്വാധീനം ഇവരില്‍ ദോഷകരമായ മാറ്റങ്ങള്‍ നല്കുന്നു എന്ന് നമുക്കറിയാം. എന്നാല്‍ ഗുണപ്രദമായ മാറ്റങ്ങള്‍ മേടം - മീനം രാശിക്കാരില്‍ 4 പ്രധാന രാശിക്കാര്‍ക്ക് ലഭിക്കുന്നു. എന്തൊക്കേ നേട്ടങ്ങളാണ് ഗ്രഹണം ഇവര്‍ക്ക് നല്‍കുന്നതെന്ന് നോക്കാം.
നേട്ടങ്ങള്‍ അനവധി
മുകളില്‍ പറഞ്ഞ നാല് രാശിക്കാര്‍ക്കും നിരവധി നേട്ടങ്ങളാണ് ഈ ദിനത്തില്‍ ഉണ്ടാവുന്നത്. പലപ്പോഴും കര്‍മ്മരംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു, ജീവിതം തന്നെ മാറി മറിയുന്ന അവസരങ്ങളുണ്ടാവുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഒരു തരത്തിലും നിങ്ങളെ ബാധിക്കുകയില്ല. ജീവിതം തന്നെ മാറി മറിയുന്നു ഈ ഗ്രഹണ ദിനത്തില്‍ നാല് രാശിക്കാര്‍ക്ക്.
ശ്രദ്ധിക്കേണ്ടത്
പണ്ടു മുതല്‍ തന്നെ ഗ്രഹണവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള വിശ്വാസങ്ങള്‍ നിലവിലുണ്ട്. പലരും ഇതെല്ലാം ഇന്നും പാലിച്ച് പോരുന്നു. അതില്‍ ഗര്‍ഭിണികളെ സംബന്ധിച്ചിടത്തോളം ഉണ്ടാവുന്ന കാര്യം എന്നത് ശ്രദ്ധേയമാണ്. ഗ്രഹണ സമയം ഗര്‍ഭിണികള്‍ പുറത്തിറങ്ങരുതെന്നാണ് വിശ്വാസം. ഇത് അമ്മക്കും കുഞ്ഞിനും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. കൂടാതെ സൂചി, കത്തി തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കളുടെ ഉപയോഗവും ശ്രദ്ധിക്കണം.
ചന്ദ്രഗ്രഹണം ദൃശ്യമാവുന്നത്
സ്പേസ് ഡോട്ട് കോം പറയുന്നതനുസരിച്ച്, ഈ വര്‍ഷത്തെ അവസാനത്തേതും രണ്ടാമത്തേതുമായ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല എന്നതാണ്. പക്ഷേ അവസാന ചന്ദ്രഗ്രഹമം യൂറോപ്പ്, ഏഷ്യയുടെ ഭൂരിഭാഗം, ആഫ്രിക്ക, വടക്കേ-ദക്ഷിണ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രം, ആര്‍ട്ടിക്, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ ദൃശ്യമാകും എന്നും പറയുന്നു. ഇന്ത്യന്‍ സമയം അനുസരിച്ച്, ചന്ദ്രഗ്രഹണം രാവിലെ 6:12 ന് ആരംഭിക്കും, അത് 10:17 ന് അവസാനിക്കും.



Click it and Unblock the Notifications