Latest Updates
-
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ചന്ദ്രഗ്രഹണശേഷം വര്‍ഷത്തിലെ അത്യുത്തമകാലം: വിധിയെ മറികടക്കും ശുഭയോഗം 3 രാശിക്ക്
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് മെയ് 5-നാണ്. 2023-ല്‍ ആദ്യത്തെ ചന്ദ്രഗ്രഹണമായത് കൊണ്ട് തന്നെ വളരെയധികം പ്രത്യേകതകള്‍ ഈ ഗ്രഹണത്തിനുണ്ട്. സൂര്യ - ചന്ദ്ര പ്രതിഭാസങ്ങള്‍ എപ്പോഴും നമ്മുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നതാണ്. പ്രകൃതിയില്‍ സംഭവിക്കുന്ന ഓരോ ചെറിയ മാറ്റം പോലും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ ജ്യോതിഷത്തിലും വളരെയധികം പ്രാധാന്യം ഉണ്ട് ഇത്തരത്തില്‍ ഗ്രഹണത്തിന്. ഇത് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു.
ഈ വര്‍ഷം രണ്ട് സൂര്യ ഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളും ആണ് സംഭവിക്കുന്നത്. എന്നാല്‍ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രില്‍ 20-ന് സംഭവിച്ചു. ഇത് ഇന്ത്യയില്‍ ദൃശ്യമായിരുന്നില്ല. എന്നാല്‍ വളരെയധികം പ്രതീക്ഷയോടെയാണ് പലരും ചന്ദ്രഗ്രഹണത്തിന് വേണ്ടി കാത്തിരിക്കുന്നത്. എന്നാല്‍ ചന്ദ്രഗ്രഹണവും ഇന്ത്യയില്‍ ദൃശ്യമാവില്ല എന്നാണ് പറയുന്നത്. എന്നാല്‍ ഗ്രഹണ സ്വാധീനം ചില രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

ഗ്രഹണത്തിന്റെ പ്രത്യേകത
ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണത്തിന് ഒരു പ്രത്യേകതയുണ്ട്. എന്താണെന്ന് വെച്ചാല്‍ ഈ വര്‍ഷത്തെ ഗ്രഹണം പെനുമ്പ്രല്‍ ചന്ദ്രഗ്രഹണം എന്നാണ് അറിയപ്പെടുന്നത്. 2023 മെയ് 5 ന് രാത്രി 08.45 ന് ആരംഭിക്കുന്ന ഗ്രഹണം 2023 മെയ് 6 പുലര്‍ച്ചെ 1.00 മണി വരെ നീണ്ട് നില്ക്കുന്നു. ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവാത്തത് കൊണ്ട് തന്നെ സുതക് കാലത്തെക്കുറിച്ചും ചിന്തിക്കേണ്ടതില്ല. ഇത് നിഴല്‍ ഗ്രഹണമായതിനാല്‍ ഈ സമയം ചന്ദ്രന്റെ പ്രകാശം വളരെയധികം മങ്ങുന്നു. ഏതൊക്കെ രാശിക്കാരില്‍ ഗുണഫലങ്ങള്‍ നല്‍കുന്നെന്ന് നോക്കാം.
മകരം രാശി
മകരം രാശിക്കാര്‍ക്ക്, വര്‍ഷത്തിലെ ആദ്യത്തെ ചന്ദ്രഗ്രഹണം നേട്ടങ്ങള്‍ മാത്രമാണ് നല്‍കുന്നത്. കാരണം അത്രയേറം ശുഭകരമായ സമയമാണ് മകരം രാശിക്കാര്‍ക്ക് എന്നതാണ് സത്യം ഇവരിലെ ഏഴരശനി ഇല്ലാതാവുകയും അതോടൊപ്പം തന്നെ അനുകൂല ഭാഗ്യഫലങ്ങള്‍ ധാരാളം ഉണ്ടാവുകയും ചെയ്യുന്നു. കരിയറിന്റെ കാര്യത്തില്‍ വിധി പ്രതികൂലമെങ്കിലും ഗ്രഹണ കാരണം പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളിലും ഒരിക്കലും രണ്ടാമത് ചിന്തിക്കേണ്ടി വരുന്നില്ല.

ബിസിനസ് ചെയ്യുന്നതിന് അനുകൂലമായ പല മാ്റ്റങ്ങളും ഉണ്ടാവുന്നുണ്ട്. ഗ്രഹണത്തിന്റെ ഫലമായി മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ നിരവധി ഉണ്ടാവുന്നു. പലപ്പോഴും നിങ്ങള്‍ക്ക് തിരിച്ച് കിട്ടുന്നതിനുള്ള പണം പെട്ടെന്ന് തിരികെ ലഭിക്കുന്നു. ഒരിക്കലും ദാരിദ്ര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നില്ല. പണത്തിന്റെ കാര്യത്തില്‍ അത്രയേറെ ഭാഗ്യമാണ് മകരം രാശിക്കാര്‍ക്കുള്ളത്. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ലഭിക്കുന്നു. ഒരു തരത്തിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ മാറ്റം ഈ ഗ്രഹണത്തിലൂടെ ഉണ്ടാവുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം നല്കുന്ന ശുഭകരമായ ഫലങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു. പുതിയ ജോലിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ഒരു തരത്തിലും നിങ്ങളില്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നില്ല. ലക്ഷ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിന് നിങ്ങള്‍ തയ്യാറാവുന്നു. അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എടുക്കുന്ന പല തീരുമാനങ്ങളും നിങ്ങള്‍ക്ക് അനുകൂല ഫലം നല്കുന്നു.

സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം, അനാവശ്യ ദേഷ്യം ഒഴിവാക്കണം. അല്ലാത്ത പക്ഷം ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സംസാരത്തില്‍ പലപ്പോഴും അതുകൊണ്ട് തന്നെ സംയമനം പാലിക്കുക. എന്നാല്‍ പൊതുവേ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. മാനസികമായ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. സാമ്പത്തിക സമ്മര്‍ദ്ദം നിങ്ങളില്‍ നിന്ന് ഒരു കാലത്തിന് ശേഷം അകന്ന് നില്ക്കുന്നു. ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല. അത്രക്ക് പെര്‍ഫക്റ്റ് ആയിരിക്കും എടുക്കുന്ന തീരുമാനങ്ങള്‍.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രഹണം അനുകൂലമായ പല സാഹചര്യങ്ങളും ഒരുക്കുന്നു. പലപ്പോഴും പ്രമോഷന് നിങ്ങളുടെ ജോലിയില്‍ ഉണ്ടാവുകയും സാമ്പത്തിക വളര്‍ച്ച ഇതിലൂടെ സ്വന്തമാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദേശയാത്രക്ക് യോഗവും അതോടൊപ്പം തന്നെ വിജയവും നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി പല മാറ്റങ്ങളും സംഭവിക്കുന്നു. ഇത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളിലേക്ക് കൊണ്ട് വരുന്നു.



Click it and Unblock the Notifications