Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
Lunar Eclipse 2023: ഗ്രഹണദിനത്തില്‍ മഹാധനയോഗം- മെയ് 5 മുതല്‍ തലവര തെളിയും 3 രാശിക്കാര്‍
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണമാണ് മെയ് 5-ന് നടക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചിലരില്‍ ഗ്രഹണം മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ചിലരില്‍ അത് വലിയ സ്വാധീനം ചെലുത്താതെ കടന്നു പോവുന്നു. ഈ വര്‍ഷത്തെ ഗ്രഹണം നിഴല്‍ ഗ്രഹണമായാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ആദ്യ ഗ്രഹണം ദൃശ്യമാവും എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
എങ്കിലും ഈ വര്‍ഷത്തെ നിഴല്‍ ഗ്രഹണം അഥവാ പെനുബ്രല്‍ ഗ്രഹണം അല്പം സവിശേഷതകള്‍ കൂടുതലുള്ളതാണ്. ജ്യോതിശാസ്ത്രപരമായി പറയുകയാണെങ്കില്‍ ജീവിതത്തില്‍ അതിഗംഭീര ഫലങ്ങളും അതുപോലെ തന്നെ മോശം ഫലങ്ങളും ഗ്രഹണം നല്‍കുന്നുണ്ട്. പൊതുവേ ഗ്രഹണത്തെ ജ്യോതിഷത്തില്‍ മോശം ഫലങ്ങള്‍ നല്കുന്ന ഒന്നായാണ് കണക്കാക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് അല്പ ം ശ്രദ്ധേയമായ ഗുണഫലങ്ങളും നല്കുന്നു. തുലാം രാശിയില്‍ ചോതി നക്ഷത്രത്തിലാണ് ഈ വര്‍ഷത്തെ ഗ്രഹണം ആരംഭിക്കുന്നത്. ഈ ദിനത്തില്‍ ബുദ്ധപൂര്‍ണിമയും സംഭവിക്കുന്നു.

ഗ്രഹണം രാശിപ്രകാരം അല്ലെങ്കില്‍ ജ്യോതിഷ പ്രകാരം എല്ലാവരേയും ബാധിക്കുന്നതാണ്. എന്നാല്‍ ചിലരില്‍ സ്വാധീനം കൂടുതല്‍ ചെലുത്തുമ്പോള്‍ ചിലരില്‍ ഗ്രഹണ സ്വാധീനം വളരെ കുറവായിരിക്കും. ബുദ്ധ പൂര്‍ണിമയും ചന്ദ്രഗ്രഹണവും ഒരുമിച്ച് വരുന്ന ദിനത്തില്‍ മഹാധനയോഗം രൂപപ്പെടുന്നു. ഇതാവട്ടെ ചില രാശിക്കാര്‍ക്ക് അനുകൂലമായ പല ഫലങ്ങളും നല്കുന്നു. മാത്രമല്ല ഇത് ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതിന്റെ നേട്ടങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ചന്ദ്രഗ്രഹണം വളരെ ശുഭകരമായി അനുഭവപ്പെടുന്നു. യാതൊരു വിധത്തിലുള്ള തടസ്സങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുകയില്ല. ഇത് കൂടാതെ എന്ത് കാര്യം ചെയ്യുന്നതിനും ഇവരില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇതെല്ലാം ജീവിതത്തില്‍ പുതിയ തുടക്കത്തിനും പുതിയ സന്തോഷങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു. ജീവിതം പൊതുവേ അനുഗ്രഹത്തിന്റേയും സന്തോഷത്തിന്റേയും ആയി മാറുന്നുണ്ട്.

സാമ്പത്തിക നിക്ഷേപത്തിലൂടെ ഇവര്‍ക്ക് നേട്ടങ്ങളും ധനലാഭവും ലഭിക്കുന്നു. ഈ രാശിക്കാര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ എന്നത്തേതിനേക്കാളും മികച്ച ലാഭം ലഭിക്കുന്നു. നിങ്ങളെ തേടി പല കോണില്‍ നിന്നും ശുഭവാര്‍ത്തകള്‍ ലഭിക്കുന്നു. ഇത് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുകയും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്ത് കാര്യം ചെയ്യുമ്പോഴും ശ്രദ്ധയോടെ ചെയ്യുന്നതിന് ശ്രമിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗ്രഹണം അവരുടെ ജീവിതത്തിലെ ഏറ്റവും അനുകൂല സമയമായിരിക്കും. ഒരിക്കലും ഇവര്‍ക്ക് പുറകോട്ട് ചിന്തിക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം. ഭുമി സ്വന്തമാക്കുന്നതിനും വാഹനയോഗത്തിനും ഉള്ള സാധ്യത കാണുന്നു. കരിയറില്‍ അവര്‍ ആഗ്രഹിക്കുന്ന പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഒരു തരത്തിലും ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല. പല പ്രയോജനകരമായ മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. അതിലെല്ലാം നിങ്ങള്‍ സന്തോഷിക്കുകയും ചെയ്യുന്നു.
എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നു. മംഗളകരമായ കാര്യങ്ങള്‍ വീട്ടില്‍ സംഘടിപ്പിക്കുന്നതിനും അതില്‍ സജീവമായി പങ്കെടുക്കുന്നതിനും സാധിക്കുന്നു. ശമ്പള വര്‍ദ്ധനവും ജോലിയില്‍ പ്രമോഷനും പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ജീവിതം പൊതുവേ ആനന്ദദായകമായി മാറുന്നതിനുള്ള എല്ലാ സാധ്യതയും ഉണ്ട്. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല. എല്ലാം നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ് എന്തുകൊണ്ടും ഈ ചന്ദ്രഗ്രഹണം. ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ സന്തോഷിപ്പിക്കുന്നു. സാമ്പത്തിക സ്ഥിതി ദീര്‍ഘകാലത്തേക്ക് തന്നെ മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ജീവിതത്തിലെ മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്. ഭാഗ്യം തിരിച്ച് വിളിക്കുന്ന അവസ്ഥ വരെ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. വിവാഹിതര്‍ അല്ലാത്തവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല അത്രയധികം സന്തോഷെേത്താടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ഈ ചന്ദ്രഗ്രഹണവും ബുദ്ധപൂര്‍ണിമയും ചേര്‍ന്ന് വരുന്ന ദിനത്തില്‍ രൂപപ്പെടുന്ന മഹാധനയോഗം മകരം രാശിക്കാരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ജീവിതം നിറക്കുന്നു.

ഗ്രഹണശേഷം ചെയ്യേണ്ടത്
ഗ്രഹണശേഷം നിങ്ങള്‍ക്ക് ചില പ്രതിവിധികള്‍ ഗ്രഹണദോഷത്തെ മറികടക്കുന്നതിന് വേണ്ടി ചെയ്യാവുന്നതാണ്. ഗ്രഹണശേഷം നിര്‍ബന്ധമായും കുളിക്കുകയും വീട്ടിലും പരിസരത്തും ഗംഗാജലം തളിക്കുകയും ചെയ്യണം എന്നാണ് വിശ്വാസം. ഇത് കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ഈ ദിനത്തില്‍ പണം സൂക്ഷിക്കുന്ന ദിക്കില്‍ ഗോമതി ചക്രം സ്ഥാപിക്കുകയും ചെയ്യണം. ഇത് ഗ്രഹണ ദിനത്തില്‍ ചെയ്യുന്നത് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
