Latest Updates
-
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
12 വര്‍ഷത്തിന് ശേഷം അപൂര്‍വ്വയോഗം: ഗ്രഹണശേഷം വരും ദിവസങ്ങള്‍ നേടേണ്ടതെല്ലാം നേടുന്നവര്‍
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് മെയ് 5-നാണ്. ഈ വര്‍ഷത്തെ ഗ്രഹണം നിഴല്‍ ഗ്രഹണമായാണ് കാണപ്പെടുന്നത്, അഥവാ പെനുമ്പ്രല്‍ ഗ്രഹണം എന്നാണ് ഇത് അറിയപ്പെടുന്നത്. മെയ് 5-6 തീയ്യതികളില്‍ ആണ് ചന്ദ്രഗ്രഹണം കാണപ്പെടുന്നത്. ചന്ദ്രന് ഭൂമിയുടെ നിഴലില്‍ നേരിയ മങ്ങിയ പുറംഭാഗത്തിലൂടെ കടന്നു പോവുമ്പോഴാണ് ചന്ദ്രനില്‍ വീഴുന്ന സൂര്യപ്രകാശം ഇല്ലാതാവുകയും ചന്ദ്രനില്‍ നിന്നുള്ള പ്രകാശം കുറയുകയും ചെയ്യുന്നു. ഇതാണ് പെനുമ്പ്രല്‍ ചന്ദ്രഗ്രഹണം എന്ന് പറയുന്നത്. ഗ്രഹണത്തോട് അനുബന്ധിച്ച് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നു.
വൈശാഖ പൂര്‍ണിമ ദിനം കൂടിയാണ് ഈ ദിനം. ജ്യോതിഷത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഈ ഗ്രഹണ ദിനത്തില്‍ ഉണ്ടാവുന്നുണ്ട്. ഗ്രഹണം 12 രാശിക്കാരേയും ബാധിക്കുന്നുണ്ട്. മെയ് 5-ന് നടക്കുന്ന ഗ്രഹണത്തില്‍ പക്ഷേ ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നതിന്റെ ഫലമായി നിങ്ങളില്‍ ചില മാറ്റങ്ങള്‍ ചില രാശിക്കാരില്‍ ഉണ്ടാവുന്നുണ്ട്. ഇത് ആരൊക്കെയെന്നും എപ്രകാരം ജീവിതത്തെ ബാധിക്കും എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

PC: Claudio Testa/unsplash
ചതുര്ഗ്രഹിയോഗത്തിന്റെ തുടക്കം
മേയ് 5-നാണ് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നത്. എന്നാല്‍ മെയ് 15-ആവുമ്പോഴേക്കും ചതുര്‍ഗ്രഹി യോഗം അവസാനിക്കുകയും ചെയ്യുന്നു. എന്നാല്‍ വരുന്ന പത്ത് ദിവസം നിങ്ങളില്‍ ചതുര്‍ഗ്രഹി യോഗം നിലനില്ക്കുകയും അതിന്റെ ഫലം ഉണ്ടാവുകയും ചെയ്യുന്നു. ഗ്രഹണശേഷമുള്ള പത്ത് ദിവസം അതുകൊണ്ട് തന്നെ നിരവധി അനുകൂല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇത് ധനനേട്ടവും ഐശ്വര്യവും എല്ലാം കൊണ്ട് വരുന്നതിന് സഹായിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് ഈ ദിവസങ്ങള്‍ ധാരാളം മതി.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗ്രഹണ സമയത്ത് രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് പലപ്പോഴും നിങ്ങളുടെ അവസരങ്ങളെക്കുറിച്ച് നിങ്ങളെ ബോധിപ്പിച്ച് കൊണ്ടിരിക്കുന്നു. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നിങ്ങള്‍ക്ക് ഉറച്ച് തീരുമാനവും ചുവടും എടുക്കാന്‍ സാധിക്കുന്നു. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതെല്ലാം അനുകൂലമായി മാറുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹി യോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇത് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും ജീവിതം സമൃദ്ധിയുള്ളതാക്കുകയും ചെയ്യുന്നു. ധനനേട്ടങ്ങള്‍ ജീവിതത്തില്‍ പലവിധത്തില്‍ ആണ് നിങ്ങളെ മുന്നിലേക്ക് എത്തിക്കുന്നത്. രോഗാവസ്ഥകള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. പരീക്ഷകളില്‍ വിജയം നേടുന്നതിനും അതിനെല്ലാം അടിസ്ഥാനമാവുന്നതാണ് ചതുര്‍ഗ്രഹി യോഗം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിദേശത്ത് പോയി പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള സാധ്യത.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജ്യോതിഷ പ്രകാരം ഗ്രഹണശേഷം ഉണ്ടാവുന്ന ചതുര്‍ഗ്രഹി യോഗം വളരെയധികം ശുഭകരമായ യോഗങ്ങള്‍ ഉണ്ടാവുന്നു. കരിയറില്‍ നിരവധി മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പുതിയ അവസരങ്ങള്‍ എല്ലായ്പ്പോഴും നിങ്ങളെ തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ധനനേട്ടങ്ങളും നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ലഭിക്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും പല കോണില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. കരിയറിലെ നേട്ടങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളായിരിക്കും എന്നതും ശ്രദ്ധേയമാണ്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹി യോഗത്തില്‍ സംഭവിക്കുന്ന ഗ്രഹണത്തിന് പല പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുന്നു. എന്തൊക്കെ ഈ ചുരുങ്ങിയ കാലയളവില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നുവോ അതെല്ലാം നേടിയെടുക്കുന്നു. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം യാത്ര പോവുന്നു. വാഹനയോഗവും ധനയോഗവും നിങ്ങളെ തേടി എത്തുന്നു. ചെയ്യുന്ന എല്ലാ കാര്യവും വിജയത്തിലേക്ക് എത്തുകയും ചെയ്യുന്നു. കരിയറില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് കൃത്യമായി നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications