Latest Updates
-
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്!
Chandra Grahan 2023: ഈ രാശിക്കാര്‍ അല്പം ജാഗ്രതയോടെ: 28 മുതല്‍ ഗ്രഹണ സ്വാധീനം കൂടുതല്‍
ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണമാണ് ഒക്ടോബര്‍ 28-ന് സംഭവിക്കുന്നത്. ആദ്യത്തേത് മെയ് 5-ന് സംഭവിച്ച് കഴിഞ്ഞു. അവസാന ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവും. ശരത് പൂര്‍ണിമ രാത്രിയിലാണ് ഈ വര്‍ഷത്തെ ഗ്രഹണം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റേതായ ധാരാളം പ്രത്യേകതകള്‍ ഈ വര്‍ഷത്തെ അവസാന ഗ്രഹണത്തിന് ഉണ്ട്. ഇന്ത്യ ഉള്‍പ്പടെ മറ്റ് പല രാജ്യങ്ങളിലും ഗ്രഹണം ദൃശ്യമാവുന്നുണ്ട്.
എന്നാല്‍ ഗ്രഹണ സമയം മോശം ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ചില രാശിക്കാരുണ്ട്. ജ്യോതിഷ പ്രകാരം അല്പം കരുതലോടെ വേണം ഒക്ടോബര്‍ 28-ന് ശേഷം ഇവര്‍ മുന്നോട്ട് പോവുന്നതിന്. ചിലര്‍ക്ക് ഗ്രഹണം ഗുണം ചെയ്യുമെങ്കിലും ചിലര്‍ക്ക് അത് ദോഷമാണ് നല്‍കുന്ന്. അത്തരത്തില്‍ ചില രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാരില്‍ ഗ്രഹണം വളരെ മോശം ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും സാമ്പത്തികമായി നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. അപകടകരമായ പല അവസ്ഥകളും നിങ്ങള്‍ മുഖാമുഖം കാണേണ്ടതായി വരുന്നു. തെറ്റായ പല വിധത്തിലുള്ള ആരോപണവും നിങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടതായി വരാം. ചെയ്യാത്ത കാര്യങ്ങള്‍ക്ക് പോലും പലപ്പോഴും പഴി കേള്‍ക്കേണ്ട അവസ്ഥയുണ്ടാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ പ്രതിസന്ധികള്‍ നിരവധി അഭിമുഖീകരിക്കേണ്ടതായി വരുകയും ചെയ്യുന്നു. വ്യക്തി ജീവിതത്തെ പോലും പലപ്പോഴും പ്രശ്നങ്ങളിലേക്ക് എത്തിക്കുന്ന അവസ്ഥയുണ്ടാവുന്നു. നിയമപരമായ കാര്യങ്ങളില്‍ അറിവില്ലെങ്കില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. ഈ സമയത്ത് അനുകൂലമായ കാര്യങ്ങളേക്കാള്‍ പ്രതികൂലമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. അപകട സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അവസാന ഗ്രഹണം പല വിധത്തിലുള്ള പ്രതിസന്ധികള്‍ നല്കുന്നു. പ്രശസ്തി പോലും നിങ്ങളില്‍ അസ്വാരസ്യങ്ങളുണ്ടാക്കുന്ന തരത്തിലേക്ക് എത്തുന്നു. പ്രത്യേകിച്ച് തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ ജോലിയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യത വരെ നിങ്ങളെ തേടി എത്തിയേക്കാം. പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും അത് കുടുംബത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗ്രഹണം ദോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. വലിയ പ്രതിസന്ധി നിങ്ങള്‍ക്ക് നേരിടേണ്ടി വരാം. പലപ്പോഴും വാഹന ഉപയോഗത്തില്‍ വരെ വളരെയധികം ശ്രദ്ധിക്കണം. അപകടങ്ങള്‍ ഏത് നിമിഷവും ഉണ്ടാവാം. പോസിറ്റീവ് ആയി എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. വലിയ പ്രതിസന്ധികള്‍ നിങ്ങളില്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications