Latest Updates
-
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന്
ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം: ഈ രാശിക്കാര്‍ അല്‍പം സൂക്ഷിക്കണം
ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 8-നാണ് സംഭവിക്കുന്നത്. 2022-ലെ അവസാന സൂര്യ ഗ്രഹണം സംഭവിച്ചത് ഒക്ടോബര്‍ 25-നായിരുന്നു. അതായത് ദീപാവലിയുടെ അടുത്ത ദിവസം. ഈ വര്‍ഷത്തെ അവസാന ഗ്രഹണമായത് കൊണ്ട് തന്നെ പല വിധത്തിലുള്ള പ്രത്യേകതകളും നമുക്ക് ഈ ഗ്രഹണത്തില്‍ കാണാന്‍ സാധിക്കും. ഈ നടക്കാന്‍ പോവുന്ന ചന്ദ്രഗ്രഹണം എന്നത് എപ്പോഴും പൂര്‍ണ ചന്ദ്രഗ്രഹണമാണ്. ഇത് ഇന്ത്യയിലും ദൃശ്യമാവും. ഇന്ത്യയില്‍ വൈകുന്നേരം 5.30-ന് ആരംഭിച്ച് 1.19 വരെ നീണ്ട് നില്‍ക്കുന്നു. ഈ ഗ്രഹണം വടക്കേ അമേരിക്ക, തേക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ, വടക്കന്‍ പസഫിക് സമുദ്രം എന്നിവിടങ്ങളില്‍ നിന്ന് ദൃശ്യമാവുന്നു.

ഓരോ ഗ്രഹണത്തിനും ജ്യോതിഷവുമായും വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ജ്യോതിപ്രകാരം പലപ്പോഴും സൂര്യ ഗ്രഹണവും ചന്ദ്രഗ്രഹണവും അടുത്തടുത്തായാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളിലെ ഈ ഗ്രഹണത്തിന് ദോഷഫലങ്ങള്‍ കൂടുതലായിരിക്കും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ ഗ്രഹണത്തിന്റെ ദോഷഫലങ്ങള്‍ ഏതൊക്കെ രാശിക്കാരിലാണ് കൂടുതല്‍ ബാധിക്കുന്നത് എന്നതിനെക്കുറിച്ചാണ് ഈ ലേഖനം. ഇത് കൂടാതെ ഗ്രഹണ ദോഷത്തിന് പരിഹാരം കാണുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഉണ്ട്. അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ഗ്രഹണം അവരുടെ ജീവിതത്തില്‍ പ്രതികൂല ഫലങ്ങള്‍ കൊണ്ട് വരും. മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ അല്‍പം പെടാപാടു പെടുന്നു. കടം വാങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്ന സമയമാണ് ഈ ഗ്രഹണ സമയം. ആരോഗ്യത്തില്‍ നമ്മള്‍ കാണിക്കുന്ന അശ്രദ്ധ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പിന്നീട് വിളിച്ച് വരുത്തും. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ചെറിയ ആരോഗ്യ പ്രശ്‌നമാണെങ്കില്‍ പോലും അതിനെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം. പണം അനാവശ്യമായി ചിലവാക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം പ്രശ്‌നങ്ങള്‍ വഷളാക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ഗ്രഹണം പ്രതികൂലഫലങ്ങള്‍ നല്‍കുന്നു. ഇവരുടെ ജീവിതത്തില്‍ നെഗറ്റീവ് സ്വാധീനം നല്‍കുന്നതാണ് ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം. ഗ്രഹണത്തിന്റെ സമ്മിശ്രഫലമാണ് പലപ്പോഴും ഇവര്‍ക്ക് ലഭ്യമാവുന്നത്. എങ്കിലും നേട്ടങ്ങളോടൊപ്പം തന്നെ കോട്ടങ്ങളും ഇവരെ തേടി എത്തുന്നു. ധനലാഭത്തിന്റെ സൂചനകള്‍ ഇവര്‍ക്ക് പുറകേയുണ്ടാവുമെങ്കിലും ചെറിയ രീതിയില്‍ എങ്കിലും ഇവര്‍ക്ക് പരാജയം നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂല സമയമാണ്. കഠിനാധ്വാനത്തിന് ഫലം ഉണ്ടാവാത്ത അവസ്ഥയുണ്ടാവുന്നു. പരീക്ഷയെഴുതിയവര്‍ക്ക് പാസ്സാവുന്നതിന് തടസ്സം നേരിടുന്നു.

കന്നി രാശി
കന്നി രാശിക്കാരെയാണ് ഗ്രഹണം മോശമായി ബാധിക്കുന്ന മറ്റൊരു സമയം. ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളോടൊപ്പം തന്നെ മികച്ച നേട്ടങ്ങളും ഉണ്ടാക്കുന്നു. അതിനര്‍ത്ഥം സമ്മിശ്രഫലമായിരിക്കും എന്നതാണ്. ജോലിയില്‍ നിരവധി മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതോടൊപ്പം തന്നെ പരാജയവും നിരാശയും നിറയുന്നതിനുള്ള സാധ്യതയും ഉണ്ട്. കുടുംബത്തില്‍ വഴക്കും ദേഷ്യവും പ്രശ്‌നങ്ങളും നിങ്ങളിലുണ്ടാവുന്നു. പരസ്പര ഭിന്നതകളും കലഹങ്ങളും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ജോലിയില്‍ പ്രമോഷനുള്ള സാധ്യത കന്നി രാശിക്കാര്‍ക്കുണ്ട്. പക്ഷേ ജോലിഭാരവും ഇവര്‍ക്ക് വര്‍ദ്ധിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ഗ്രഹണം ഒരു തരത്തില്‍ പറഞ്ഞാല്‍ ഭാഗ്യമാണ്. എന്നാല്‍ ചെറിയ പ്രശ്‌നങ്ങളും ഇവര്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. സാമ്പത്തികപരമായി നഷ്ടങ്ങള്‍ അനുഭവിക്കേണ്ടതായി വരും. അതുകൊണ്ട് തന്നെ പണം ചിലവാക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ചിലവ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഓഫീസില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ജോലിയിലെ പ്രയാസങ്ങളും നേരിടേണ്ടതായി വരും. എന്നാല്‍ ഇവര്‍ക്ക് സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കുന്നു. എല്ലാ മേഖലയിലും വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു.
ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











