Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
Lunar Eclipse: ചന്ദ്രഗ്രഹണ ദിനം ഈ 5 രാശിക്കാരെ കാത്ത് മഹാഭാഗ്യം
ഈ വര്‍ഷത്തെ അവസാന ഗ്രഹണം സംഭവിക്കാന്‍ പോവുകയാണ്. നവംബര്‍ 8-ന് നടക്കുന്ന ഗ്രഹണത്തില്‍ വളരെയധികം പോസിറ്റീവ് നെഗറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവാന്‍ പോവുന്നു. ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ ചന്ദ്രഗ്രഹണമാണ് ഇത്. പൂര്‍ണ ചന്ദ്രഗ്രഹണമായത് കൊണ്ട് തന്നെ നിരവധി പ്രത്യേകതകള്‍ നിങ്ങള്ക്കുണ്ടാവുന്നുമുണ്ട്. ജ്യോതിഷത്തിന് ഗ്രഹണവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ അത്രയേറെ പ്രാധാന്യത്തോടെയാണ് ഈ ഗ്രഹണത്തെ കാത്തിരിക്കുന്നതും. നിരവധി ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു മാസം കൂടിയാണ് നവംബര്‍. തുലാം രാശിയില്‍ പല ഗ്രഹങ്ങളും വരുന്ന സമയം കൂടിയാണ് ഈ മാസം. അതുകൊണ്ട് തന്നെ അല്പം ഗുണഫലങ്ങള്‍ ചില രാശിക്കാര്‍ക്ക് സംഭവിക്കുന്നുണ്ട്.

അവ ഏതൊക്കെ രാശിക്കാരാണെന്നും എന്തൊക്കെയാണ് ഈ ഗ്രഹണം മൂലം അവരുടെ രാശിയിലും ജീവിതത്തിലും ഉണ്ടാവാന്‍ പോവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ പലപ്പോഴും ഗ്രഹണം നല്‍കുന്നുണ്ട്. ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. കാരണം ഗ്രഹണത്തെ പലപ്പോഴും മോശം ഫലം നല്കുന്ന ഒന്നായാണ് കണക്കാക്കുന്നത്. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഗ്രഹണം ശുഭഫലങ്ങള്‍ നല്കുന്നു. ഇത് കൂടാതെ ഗ്രഹണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന സുതക കാലത്തിലും അല്പം ശ്രദ്ധിക്കണം. എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് കൂടി നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ഗ്രഹണം ചില വിശേഷപ്പെട്ട ഫലങ്ങള്‍ നല്കുന്നു. ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്ന നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. കൂടാതെ ഗ്രഹണം കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആഗ്രഹിക്കുന്ന രീതിയില്‍ കരിയറില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത് കൂടാതെ ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ജോലിയെക്കൂടാതെ പുതിയ വരുമാന സ്രോതസ്സുകളും നിങ്ങളെ തേടി വരുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്ക്കുകയും ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കുകയും ചെയ്യുന്നു. ജോലിയില്‍ നിങ്ങളെ സഹപ്രവര്‍ത്തകര്‍ ബഹുമാനിക്കുകയും ബോസിന് നിങ്ങളോട് പ്രത്യേക താല്‍പ്പര്യം ഉണ്ടാവുകയും ചെയ്യുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജ്യോതിഷ പ്രകാരം ചന്ദ്രഗ്രഹണം ശുഭ ഫലങ്ങള്‍ നല്കുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന അവസ്ഥകളും അവസരങ്ങളും ധാരാളമായി കടന്നു വരുന്നു. പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുന്നു. ബിസിനസില്‍ ലാഭകരമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. യാത്രകള്‍ പലപ്പോഴും നിങ്ങളില്‍ സാമ്പത്തിക ലാഭം കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ സഹകരണം നല്ല രീതിയില്‍ നിങ്ങളെ സഹായിക്കുന്നു. ഇത് കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുന്ന സാമ്പത്തിക തൊഴില്‍ മാറ്റം ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം പല ശുഭകരമായ ഫലങ്ങളും നല്കുന്നു. ഈ ഗ്രഹണം നിമിത്തം നിങ്ങള്‍ക്ക് മുടങ്ങിക്കിടന്നിരുന്ന പല ജോലികളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പുനരാരംഭിക്കുക മാത്രമല്ല ഇത് വഴി സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. മാതാപിതാക്കളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. ഇത് കൂടാതെ മാതാപിതാക്കളില്‍ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കുകയും ചെയ്യുന്നു. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. ബിസിനസ്സില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങളെ തേടി വരുന്നു. അതുകൊണ്ട് തന്നെ പ്രശ്നങ്ങളില്ലാത്ത ഒരു സമയമായിരിക്കും വൃശ്ചികം രാശിക്കാര്‍ക്ക്.

കുംഭം രാശി
ഈ വര്‍ഷത്തെ അവസാന ഗ്രഹണം കുംഭം രാശിക്കാര്‍ക്കും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജ്യോതിഷപ്രകാരം ഇവര്‍ക്ക് പല കോണില്‍ നിന്നും സാമ്പത്തികം ലഭിക്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്ന ഒരു സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. സന്തോഷ വാര്‍ത്തകള്‍ നിരവധി നിങ്ങളുടെ ജീവിതത്തില്‍ നിറഞ്ഞ് നില്ക്കുന്ന സമയം കൂടിയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശ്വാസം ലഭിക്കുന്ന സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.

ചിങ്ങം രാശി
ഈ വര്‍ഷത്തെ ഗ്രഹണം ഭാഗ്യമായി മാറുന്ന രാശിക്കാരാണ ചിങ്ങം രാശിക്കാര്‍. ഇവര്‍ക്ക് ശുഭകരമായ പല ഫലങ്ങളും ലഭിക്കുന്നു. ജോലിയില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്നു. സ്ഥാനക്കയറ്റത്തിനും ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ട്രാന്‍സ്ഫറും ലഭിക്കുന്നു. മാതാപിതാക്കള്‍ക്ക് മികച്ച സമയമാണ്. അവരുടെ അനുഗ്രഹം ജീവിതത്തില്‍ ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അനുകൂലമായ സാമ്പത്തിക നേട്ടങ്ങളും അതിന് പറ്റിയ സമയവുമാണ് ഈ രാശിക്കാര്‍ക്കുള്ളത്. വിവാഹത്തിന് അനുകൂല സമയം. നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന തരത്തിലുള്ള ബന്ധങ്ങള്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. തര്‍ക്കങ്ങളെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും പറ്റിയ സമയമാണ്.

സുതക കാലത്ത് ശ്രദ്ധിക്കാന്‍
ചന്ദ്രഗ്രഹണ സമയത്ത് ഭാഗ്യ രാശികള്‍ എന്ന പോലെ തന്നെ ഈ സമയം ചെയ്യാന്‍ പാടില്ലാത്തതായ ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് സുതക കാലത്ത്. ഈ സമയം ചെയ്യാന്‍ പാടില്ലാത്തതായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. സൂതക കാലത്തും ഗ്രഹണ കാലത്തും വിഗ്രഹങ്ങളില്‍ തൊടരുത്, ഇത് കൂടാതെ ഭക്ഷണ പാനീയങ്ങള്‍ കഴിക്കരുത്, ലൈംഗികത, ഉറക്കം, നഖം കടിക്കല്‍, എണ്ണ മസാജ്, മേക്കപ്പ് എന്നിവയും ചെയ്യരുത്. അതോടൊപ്പം ഗര്‍ഭിണികള്‍ ഗ്രഹണ സമയത്ത് പഴങ്ങളും പച്ചക്കറികളും മുറിക്കുകയോ കത്തി-കത്രിക മുതലായവ ഉപയോഗിക്കുകയോ ചെയ്യരുത്.
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications