Latest Updates
-
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
ചന്ദ്രഗ്രഹണം; കരുതിയിരിക്കണം 12 രാശിക്കാരില്‍ ചില രാശിക്കാര്‍
നമ്മളില്‍ പലരും ജ്യോതിഷത്തില്‍ വിശ്വസിക്കുന്നു. പത്രത്തിലും മറ്റും വരുന്ന ദിവസഫലം വായിച്ച് കൊണ്ടായിരിക്കും പലരുടേയും ദിവസം ആരംഭിക്കുന്നത് തന്നെ. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. കാരണം ചന്ദ്രഗ്രഹണം അവരെ ഏത് തരത്തിലാണ് ബാധിക്കുന്നത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. 2021 ല്‍ സംഭവിക്കുന്ന രണ്ട് ചന്ദ്രഗ്രഹണങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഇത് നിങ്ങളുടെ രാശിചിഹ്നത്തെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഒരു ചന്ദ്രഗ്രഹണം ഓരോ രാശിക്കാരെയും എങ്ങനെ ബാധിക്കുന്നു എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ഒരേ രാശിചിഹ്നത്തിലുള്ളവരെ ചന്ദ്രഗ്രഹണത്തിന്റെ ഫലം എങ്ങനെയായിരിക്കും എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. ചന്ദ്രഗ്രഹണം ഓരോ രാശിക്കാരേയും എങ്ങനെ ബാധിക്കും എന്ന് നമുക്ക് നോക്കാം. ആരെയെല്ലാം മോശമായി ബാധിക്കുന്നു, ആരെയെല്ലാം നല്ലതായി ബാധിക്കുന്നു എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്.

മേടം രാശി
ഈ വര്‍ഷം ചന്ദ്രഗ്രഹണം ഈ രാശിക്കാര്‍ക്ക് അനുകൂലവും പ്രതികൂലവുമായ രീതിയില്‍ സ്വാധീനിക്കും. അതിന്റെ ഫലമായി നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധത്തെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടും. അതിനാല്‍, ശാന്തത പാലിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അമിതമായി മറ്റുള്ളവരെ നിയന്ത്രിക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ക്ക് പെട്ടെന്ന് എല്ലാ കാര്യത്തിലും ഊര്‍ജ്ജം അനുഭവപ്പെടാവുന്നതാണ്. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഗ്രഹണദോഷത്തെ മറികടക്കുന്നതിന് വേണ്ടി നവഗ്രഹങ്ങളെ പ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടത്

ഇടവം രാശി
ഈ രാശിചിഹ്നത്തിന് കീഴില്‍ ജനിച്ചവര്‍ ധാര്ഷ്ട്യമുള്ളവരാകാം, പക്ഷേ അവര്‍ക്ക് വളരെയധികം ശക്തിയുള്ള നേതാക്കളാകാം. 2021 ചന്ദ്രഗ്രഹണം സാമ്പത്തികമായി നിങ്ങള്‍ക്ക് നല്ലതാണെന്ന് തെളിയിക്കും, പക്ഷേ പെട്ടെന്നുള്ള ചെലവുകള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വളരെക്കാലമായി തീര്‍പ്പുകല്‍പ്പിക്കാത്ത ചില ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള ഒരു നല്ല അവസരം നിങ്ങളെ കാത്തിരിക്കുന്നു. പലപ്പോഴു നിങ്ങളുടെ പരുഷവും വിവേകശൂന്യവുമായ വാക്കുകളില്‍ പലരേയും നിങ്ങള്‍ വേദനിപ്പിക്കുന്നു. ഈ സമയത്ത്, നിങ്ങളുടെ ചെലവുകള്‍ക്കായി ഒരു ബജറ്റ് പരിപാലിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ, നിങ്ങള്‍ എന്തെങ്കിലും പറയുന്നതിനുമുമ്പ് ചിന്തിക്കുക. അതുവഴി നിങ്ങള്‍ ആരെയും വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

മിഥുനം രാശി
ഈ ചിഹ്നമുള്ളവരെങ്കില് അവരുടെ അപാരമായ വ്യക്തിത്വങ്ങള്‍, ജീവിത ശൈലിയുടെ മാറ്റം മികച്ച മാനസികാവസ്ഥ എന്നിവയ്ക്ക് പേരുകേട്ടവരാണ്. ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം ഈ രാശിക്കാരില്‍ സാമ്പത്തിക നഷ്ടങ്ങളും സമ്മര്‍ദ്ദവും ഉണ്ടാക്കിയേക്കാം. വ്യക്തിജീവിതം അസന്തുലിതമാണെന്ന് തോന്നാം. ജോലിസ്ഥലത്ത്, ആശയങ്ങള്‍ സൃഷ്ടിക്കുന്നതിനും നല്ല മാറ്റങ്ങള്‍ വരുത്തുന്നതിനും നിങ്ങള്‍ പരമാവധി ശ്രമിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്കുള്ള മാറ്റങ്ങള്‍ ഈ ചന്ദ്രഗ്രഹണത്തില്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ഉയര്‍ച്ചയും താഴ്ചയും നിറഞ്ഞ ഒരു വര്‍ഷം അവര്‍ക്ക് പ്രതീക്ഷിക്കാം. ചന്ദ്ര ഗ്രഹണം ഈ വര്‍ഷം നിങ്ങളുടെ ജീവിതത്തെ നല്ല രീതിയില്‍ സ്വാധീനിക്കും. നിങ്ങളില്‍ ചിലര്‍ കൂടുതല്‍ ആത്മീയ കാര്യങ്ങളില്‍ ഈ വര്‍ഷം ഏര്‍പ്പെടുന്നു. ചിലര്‍ ഏകാന്തത അനുഭവിക്കും. എന്നിരുന്നാലും, നിങ്ങള്‍ കൂടുതല്‍ ഉല്പാദനക്ഷമത നേടുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. പല വിധത്തിലുള്ള അപകടങ്ങള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിചക്രത്തില്‍ ജനിച്ചവര്‍ സ്വാഭാവികമായും ശുഭാപ്തി വിശ്വാസികളും വിശ്വസ്തരുമാണ്. ഇവരെ ചന്ദ്രഗ്രഹണം എങ്ങനെ ബാധിക്കും എന്ന് നമുക്ക് നോക്കാവുന്നതാണ്. 2021 ലെ ചന്ദ്രഗ്രഹണം ചില സമ്മര്‍ദ്ദങ്ങളും വേവലാതികളും ഈ രാശിക്കാരില്‍ ഉണ്ടാക്കിയേക്കാം, ഇത് പ്രധാനമായും പ്രായമായ സഹോദരങ്ങളുമായുള്ള തെറ്റിദ്ധാരണ മൂലം സംഭവിക്കുന്നതാണ്. പക്ഷേ, ഈ ഘട്ടത്തില്‍ അവരെ സഹായിക്കുന്നവരേയും ചിങ്ങം രാശിക്കാര്‍ കണ്ടെത്തും. ചെറിയ സാമ്പത്തിക നഷ്ടങ്ങളും മുന്‍കൂട്ടി കാണുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

കന്നി രാശി
അനുകമ്പയും ദയയുമായി ബന്ധപ്പെട്ട രാശിചിഹ്നമാണ് കന്നി. 2021-ലെ ചന്ദ്രഗ്രഹണം ഈ സൂര്യ ചിഹ്നത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം. സാമ്പത്തിക നേട്ടമുണ്ടാകാമെന്നതിനാല് 2021 ലെ ചന്ദ്ര ഗ്രഹണം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് മനസ്സിലാക്കാം. ജോലിയും പ്രൊഫഷണല്‍ സ്ഥിരതയും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകും. ഇത് പലപ്പോഴും നിങ്ങളുടെ ബോസുമായി തര്‍ക്കങ്ങള്‍ ഉണ്ടാവുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. ഈ വര്‍ഷം, ആളുകളുമായി ഇടപെടുമ്പോള്‍ ക്ഷമയോടെയിരിക്കുക. തിടുക്കത്തിലുള്ള തീരുമാനങ്ങളൊന്നും എടുക്കരുത്, പ്രത്യേകിച്ച് ജോലിയുടെ കാര്യത്തില്‍

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സന്തുലിതാവ നല്‍കുന്നതായിരിക്കും ഈ ചന്ദ്രഗ്രഹണം. ചന്ദ്രഗ്രഹണം മൂലമുണ്ടാകുന്ന ഊര്‍ജ്ജത്തിന്റെ ക്രമരഹിതമായ ഒഴുക്ക് കാരണം ഈ വര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ചെറുതായി അനുഭവപ്പെടും. ഇതിന്റെ ഫലമായി ഈ വര്‍ഷം, തെറ്റായ ചില കാരണങ്ങള്‍ മൂലം പ്രതിസന്ധികള്‍ ഉണ്ടാവും. ആരോഗ്യം അല്പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ കരിയര്‍ മെച്ചപ്പെടുത്തല്‍ പദ്ധതി അന്തിമമാക്കുകയും അത് നടപ്പിലാക്കാന്‍ ആരംഭിക്കുകയും ചെയ്യാം.

വൃശ്ചികം രാശി
അഭിനിവേശവുമായി ബന്ധപ്പെട്ട ഒരു രാശിചിഹ്നമായാണ് വൃശ്ചികം രാശിക്കാര്‍ പൊതുവേ അറിയപ്പെടുന്നത്. 2021 ലെ ചന്ദ്ര ഗ്രഹണം ഈ സൂര്യ ചിഹ്നത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. ഈ വര്‍ഷം നിങ്ങള്‍ ആത്മീയ കാര്യങ്ങളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടാം, അല്ലെങ്കില്‍ ആത്മീയതയോടുള്ള നിങ്ങളുടെ താത്പര്യം ആദ്യത്തെ ചന്ദ്രഗ്രഹണം മുതല്‍ ആരംഭിക്കാം. നിങ്ങള്‍ക്ക് വൈകാരികമായി ക്ഷീണവും ഉത്കണ്ഠയുമുണ്ടാകാം, പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ കാര്യത്തില്‍. ക്ഷമയോടെയിരിക്കുക. ധ്യാനവും പോസിറ്റീവ് മാത്രം ജീവിതത്തില്‍ കൂടെക്കൂട്ടുക.

ധനു രാശി
ഈ രാശിചിഹ്നത്തിലെ ആളുകള്‍ കുലീനതയ്ക്കും ധൈര്യത്തിനും ന്യായബോധത്തിനും പേരുകേട്ടവരാണ്. ഒരു വര്‍ഷം അപ്രതീക്ഷിത സംഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഈ വര്‍ഷം, നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്ന സഹായം നിങ്ങള്‍ക്ക് ലഭിച്ചേക്കില്ല, ഇത് ദേഷ്യത്തിനും നിരാശയ്ക്കും ഇടയാക്കും. ഈ വര്‍ഷം നിങ്ങള്‍ സാമൂഹിക കാര്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കും. ഏത് ആശങ്കയേയും പരിഹരിക്കാന്‍ സാധിക്കും.

മകരം രാശി
2021 ലെ ചന്ദ്ര ഗ്രഹണം മകരം രാശിക്കാര്‍ക്ക് കടുത്ത ആശങ്കകള്‍ നല്കുന്നു. ചന്ദ്രഗ്രഹണം ഈ രാശിക്കാരില്‍ പങ്കാളിയുമായുള്ള ബന്ധം വഷളായേക്കാം, അത് നിങ്ങളുടെ ഇടപെടലുകളെ ബാധിക്കും. ഈ വര്‍ഷം നിങ്ങളുടെ ലക്ഷ്യങ്ങളോട് കൂടുതല്‍ മത്സരിക്കാനുള്ള പ്രവണത നിങ്ങള്‍ക്ക് ഉണ്ടാകും. വ്യക്തിപരവും തൊഴില്‍പരവുമായ സമ്മര്‍ദ്ദം നിങ്ങളില്‍ ഉണ്ടാവുന്നു. ക്ഷമയോടെ ധ്യാനം പോലുള്ള ശാന്തമായ പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുക. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക.

കുംഭം രാശി
കുംഭം രാശിക്കാര്‍ മനുഷ്യസ്നേഹികളാണ്. അവര്‍ പുരോഗമനവാദികളും വിശാലമായ ചിന്താഗതിക്കാരും സര്ഗ്ഗാത്മകരുമാണ്. ഈ ചിഹ്നത്തിന് കീഴില്‍ ജനിക്കുന്ന ആളുകള്‍ക്ക് ക്രിയേറ്റീവ് ആയ പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. ഈ വര്‍ഷത്തെ ശ്രദ്ധ നിങ്ങളുടെ കഴിവുകളും ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിന് സാധിക്കുന്നു. ചന്ദ്രഗ്രഹണം ചില ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. യാത്രകള്‍ തളര്‍ന്നുപോകുകയും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താതെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക..

മീനം രാശി
മീന രാശിക്ക് കീഴില്‍ ജനിച്ചവര്‍ അവരുടെ കഴിവിന് പിന്നിലാണ് അറിയപ്പെടുന്നത്. സാമ്പത്തിക ആശങ്കകള്‍ ഈ വര്‍ഷം ഉണ്ടായേക്കാം. ആശയവിനിമയത്തിന്റെ അഭാവം തെറ്റിദ്ധാരണകളിലേക്ക് നയിച്ചേക്കാം. കുടുംബവുമായി അടുക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാം. പലപ്പോഴും കുടുംബാംഗത്തിന്റെ ആരോഗ്യം നിങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണമാകും. നിങ്ങളുടെ ജീവിതത്തോട് ഒരു പ്രായോഗിക സമീപനം സ്വീകരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications