Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
നവംബര്‍ മഹാഭാഗ്യമായി മാറുന്ന നാല് രാശിക്കാര്‍ ഇവരാണ്
വര്‍ഷാവസാനത്തോട് അടുത്തിരിക്കുകയാണ് നാം. നവംബറിലേക്ക് കടക്കാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയം കൂടിയാണ് നവംബര്‍ മാസം. ഗ്രഹങ്ങളുടെ മാറ്റവും രാശിമാറ്റവും എല്ലാം 12 രാശിക്കാരേയും ബാധിക്കുന്നുണ്ട. ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തിന്റെ ഭാഗമാണെങ്കിലും പലപ്പോഴും അത് നിങ്ങളെ ഏതൊക്കെ തരത്തില്‍ ബാധിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും അതോടൊപ്പം തന്നെ സാമ്പത്തിക നേട്ടവും കരിയറില്‍ ഉയര്‍ച്ചയും എല്ലാം ഉണ്ടാവുന്നു. എന്നാല്‍ സമയവും രാശിയും ഓരോരുത്തരിലും ഓരോ ഫലങ്ങളാണ് നല്‍കുന്നത്.

നവംബര്‍ മാസത്തില്‍ ഗ്രഹങ്ങളുടേയും രാശിയുടെയും കാര്യത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. എന്നാല്‍ അത് ഏതൊക്കെ തരത്തിലാണ് നിങ്ങള്‍ക്ക് ഗുണമായി മാറുന്നത് എന്ന് മനസ്സിലാക്കണം. നവംബര്‍ മാസത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്ന ഭാഗ്യാനുഭവങ്ങള്‍ നിറഞ്ഞ നില്ക്കുന്ന നാല് രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ നിങ്ങള്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ നല്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ മാസം ഭാഗ്യാനുഭവങ്ങള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. ജീവിതത്തില്‍ അവര്‍ ആഗ്രഹിക്കുന്ന കാര്യം സ്വന്തമാക്കുന്നതിനും അതിന് വേണ്ടി എടുക്കുന്ന കഠിനാധ്വാനം ഫലം കാണുന്നതിനും സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യുന്നതിന് സാധിക്കുന്നു. കാണാതിരുന്ന സുഹൃത്തുകളെ കണ്ടുമുട്ടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ലോട്ടറി അടിക്കുന്നതിനുള്ള ഭാഗ്യം കാണുന്നു. സൂര്യന് വൃശ്ചികം രാശിയിലേക്ക് മാറുന്ന സമയമാണ് ഇപ്പോഴുള്ളത്. യുക്തിയോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ബന്ധുക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തികമായും നിങ്ങള്‍ക്ക് മികച്ച സമയമാണ് നവംബര്‍ മാസത്തില്‍ കാത്തിരിക്കുന്നത്. ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും പ്രയാസങ്ങളും മാറി പോസിറ്റീവ് ആയ ഒരു സമയത്തിലേക്ക് കാലെടുത്ത് വെക്കുന്ന സമയമാണ് ഇടവം രാശിക്കാര്‍ക്ക് നവംബര്‍ മാസം.

ചിങ്ങം രാശി
ഇടവം രാശിക്ക് ശേഷം ചിങ്ങം രാശിക്കാര്‍ക്കും ഭാഗ്യ ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്ന ഒരു മാസമാണ് നവംബര്‍ മാസം. ഒരിക്കലും ഇവര്‍ക്ക് രണ്ട് പ്രാവശ്യം ആലോചിക്കേണ്ടി വരുന്നില്ല ഒരു കാര്യത്തിനും. ആത്മവിശ്വാസത്തോടെ എല്ലാം ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ദിവസവും നിങ്ങളെ തേടി സന്തോഷമുള്ള ഒരു വാര്‍ത്തയെങ്കിലും വരും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ക്ക് ഏറ്റവും സന്തോഷവും മികച്ചതുമായ ഒരു മാസമായിരിക്കും നവംബര്‍ മാസം. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും അതിന് പരിഹാരം നിര്‍ദ്ദേശിക്കുന്നതുമായ തലത്തിലേക്ക് നിങ്ങള്‍ എത്തുന്നു. ഒരിക്കലും സ്നേഹിക്കുന്നവരെ കൈവെടിയാത്തവരായിരിക്കും ഈ രാശിക്കാര്‍. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ തൊടുന്നതെല്ലാം പൊന്നാവുന്ന സമയമാണ് എന്ന് വേണമെങ്കില്‍ നമുക്ക് പറയാവുന്നതാണ്. ജീവിതത്തില്‍ പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിന് ഉത്തമമായ മാസമാണ് നവംബര്‍ മാസം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ഏത് പ്രശ്നത്തില്‍ നിന്നും പരിഹാരം കാണുന്നതിനും മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജവും പ്രചോദനവും നല്‍കുന്നതിനും മികച്ച സമയമാണ് നവംബര്‍ മാസം. ഒരിക്കലും ഇവര്‍ക്ക് ചെയ്ത് പോയ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടേണ്ടി വരുന്നില്ല. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ആരോഗ്യവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പറയുകയാണെങ്കില്‍ വിട്ടുമാറാതെ നിന്നിരുന്ന അസുഖം വരെ രോഗശാന്തി പ്രാപിക്കുകയും ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതിനും അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനും നേതൃനിരയിലേക്ക് എത്തുന്നതിനും വൃശ്ചികം രാശിക്കാര്‍ക്ക് സാധിക്കുന്നു. ഒരിക്കലും സന്തോഷത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് നിരാശരാകേണ്ടി വരില്ല. ആരോഗ്യപ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്ന മികച്ച ഒരു മാസമായിരിക്കും നവംബര്‍ മാസം വൃശ്ചികം രാശിക്കാര്‍ക്ക്.

കുംഭം രാശി
12 രാശിക്കാരില്‍ പതിനൊന്നാമത്തെ രാശിയാണ് കുംഭം രാശി. കുംഭം രാശിക്കാര്‍ക്ക് ഈ നവംബര്‍ പല അത്ഭുതങ്ങളും കാത്തു വെച്ചിട്ടുണ്ട്. ഒരിക്കലും പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന് ഇവര്‍ ശ്രമിക്കുന്നില്ല. ഏത് പ്രശ്നത്തേയും ധീരമായി നേരിടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന പല സമയങ്ങളും ഇവരേ തേടി എത്തുന്നു. എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ജീവിത വിജയം പല കാര്യങ്ങളിലും നിങ്ങളെ തേടി എത്തുന്ന ഒരു സമയം കൂടിയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്ന ഉപരിപഠനത്തിന് ചേരുന്നതിന് സാധിക്കുന്നു. വിദേശത്ത് പോവുന്നവര്‍ക്ക് അതിന് മികച്ച സമയമാണ്. സ്ഥിരതാമസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതയും ഉണ്ട്. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന നിരവധി അവസരങ്ങള്‍ ഉണ്ടാവുന്നുണ്ട്. ലോണ്‍ പോലുള്ള ബാധ്യതകള്‍ നിങ്ങള്‍ക്ക് പൂര്‍ണമായും അടച്ച് തീര്‍ക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് നവംബര്‍ മാസം.
ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications