Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഐശ്വര്യത്തിന്റെ നിറകുടം; തുലാമാസത്തില്‍ വീടിന് വിളക്കായി മാറുന്ന സ്ത്രീ നക്ഷത്രക്കാര്‍
തുലാം മാസം തുടങ്ങിക്കഴിഞ്ഞു. നവരാത്രിയുടെ പുണ്യകരമായ ദിവസങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ജ്യോതിഷപ്രകാരം തുലാം മാസത്തില്‍ ചില നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ഭാഗ്യം കടാക്ഷിക്കുന്ന കാലമാണെന്ന് പറയുന്നു. ഈ സ്ത്രീ നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യകാലം വന്നിരിക്കുന്നു എന്ന് പറയാം. ഇവര്‍ വീടിനും വീട്ടുകാര്‍ക്കും സന്താനങ്ങള്‍ക്കും നേട്ടങ്ങള്‍ നല്‍കും. ഈ നക്ഷത്രക്കാര്‍ വീട്ടിലുണ്ടെങ്കില്‍ ഇരട്ടി ഭാഗ്യം തന്നെ കൊണ്ടുവരുന്നതായിരിക്കും. തുലാം മാസത്തില്‍ വീടിനും വീട്ടുകാര്‍ക്കും ഐശ്വര്യം കൊണ്ടുവരുന്ന സ്ത്രീ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ എന്നിവര്‍. ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് സൗഭാഗ്യങ്ങളുടെ വാതില്‍ തുറക്കുന്ന ഒരു കാലമാണ് തുലാം മാസം. ഈശ്വരന് നിങ്ങളില്‍ കടാക്ഷിക്കും. നിങ്ങളുടെ ജീവിതത്തില്‍ തുലാം മാസത്തില്‍ ഇരട്ടി സൗഭാഗ്യങ്ങള്‍ തേടിവരും.
കുടുംബത്തിലെ തര്‍ക്കങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നേടാനാകും. സ്ഥലംമാറ്റം, ശമ്പള വര്‍ധനവ് എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തിക ക്ലേശങ്ങള്‍ ഒരു പരിധിവരെ മാറിപ്പോകും. ഭര്‍ത്താവുമായും കുട്ടികളുമായും ബന്ധപ്പെട്ട് നല്ല ഫലങ്ങള്‍ ലഭിക്കും. ഭര്‍ത്താവിന് ജോലിയില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൈവരും.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പുണര്‍തം അവസാനപാദം, പൂയം, ആയില്യം എന്നിവര്‍. ഈ നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തില്‍ കര്‍മ്മരംഗത്ത് പ്രതീക്ഷിക്കാത്ത തരത്തില്‍ നേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തിലെ പ്രതിസന്ധികളെല്ലാം തരണം ചെയ്യാനാകും. അപകടങ്ങളെല്ലാം വഴിമാറിപ്പോകും. ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാതെ തന്നെ നാള്‍ക്കുനാള്‍ വര്‍ധിക്കും. പലരുടെയും സഹായങ്ങള്‍ ലഭിക്കും. നടക്കില്ലെന്ന് കരുതിയ കാര്യങ്ങള്‍ വരെ നടക്കും.
മുടങ്ങിക്കിടന്ന കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ സാധിക്കും. തുലാം മാസത്തില്‍ നിങ്ങള്‍ എന്ത് ചെയ്താലും അതിലെല്ലാം നിങ്ങള്‍ക്കൊപ്പം ഈശ്വരകടാക്ഷം കൂടിയുണ്ടാകുന്നതായിരിക്കും. പ്രതീക്ഷിക്കാതെ തന്നെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. ഭര്‍ത്താവിനും കുട്ടികള്‍ക്കും കുടുംബത്തിനും സൗഭാഗ്യങ്ങള്‍ വന്നുചേരും. വീടുകളില്‍ ഐശ്വര്യം തേടിയെത്തും. സന്താനങ്ങളുടെ പുരോഗതിയില്‍ മനസ് സന്തോഷിക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി എന്നിവര്‍. ഈ നക്ഷത്രക്കാര്‍ക്ക് ജോലിയിലെ തടസ്സങ്ങളെല്ലാം മാറും. കന്നിക്കൂറുകാരായ സ്ത്രീകള്‍ക്ക് ജോലിയിലെയും ബിസിനസിലെയും തടസ്സങ്ങള്‍ മാറിക്കിട്ടും. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാനും ഉയര്‍ച്ച നേടാനും സാധിക്കും. അംഗീകാരങ്ങള്‍ തേടിയെത്തും. കുടുംബത്തില്‍ സ്വസ്ഥത വര്‍ധിക്കും. കുടുംബത്തിലെ പ്രശ്നങ്ങളെല്ലാം വിട്ടുമാറും. കുടുംബകലഹങ്ങളെല്ലാം ഒഴിഞ്ഞുപോകും. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലം തന്നെ ലഭിക്കും. സാമ്പത്തിക പ്രയാസങ്ങള്‍ ഒരുപരിധിവരെ ഒഴിഞ്ഞുപോകും.
തുലാം മാസത്തില്‍ വളരെ വിശേഷപ്പെട്ട ഫലങ്ങള്‍ തന്നെ ഈ നക്ഷത്രക്കാര്‍ക്ക് ലഭിക്കുന്നതായിരിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ ഭാഗ്യം നിങ്ങളെ അനുകൂലിക്കുക തന്നെ ചെയ്യും. നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങള്‍ക്കും കുടുംബത്തിന്റെ പിന്തുണ ലഭിക്കും. കുടുംബത്തില്‍ ഉണ്ടായിരുന്ന പൊരുത്തക്കേടുകളെല്ലാം മാറ്റിയെടുക്കാന്‍ സാധിക്കും. ഭര്‍ത്താവിനും തൊഴില്‍പരമായി ഉയര്‍ച്ച നേടാനാകും. സന്താനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും കരിയറിലും നേട്ടങ്ങള്‍ ലഭിക്കുന്ന കാലം തന്നെയായിരിക്കും ഇത്.
ഈ നക്ഷത്രക്കാര്‍ എല്ലാവരും തന്നെ നിത്യവും ഈശ്വരനെ ആരാധിക്കുക. കുടുംബക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ഇഷ്ടദേവതയെ ആരാധിക്കുക. വഴിപാടുകള്‍ നടത്തുക. ഇതെല്ലാം ചെയ്യുകയാണെങ്കില്‍ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ തടസ്സങ്ങളില്ലാതെ തന്നെ വന്നുചേരുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications