Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
രാജയോഗം തുടങ്ങി; ചിങ്ങമാസത്തില്‍ കോടീശ്വരയോഗത്തിലേക്ക് ഉയരുന്ന സ്ത്രീ നക്ഷത്രക്കാര്‍
ചിങ്ങം പിറന്നുകഴിഞ്ഞു. മലയാളികള്‍ പുതിയൊരു വര്‍ഷത്തിലേക്കും കടന്നു. ഇത്തവണ ചിങ്ങം ഒന്നുമുതല്‍ കൊല്ലവര്‍ഷം 1199 ആരംഭിക്കുകയായി. അതിനാല്‍ മലയാള പുതുവര്‍ഷം പല നക്ഷത്രജാതകര്‍ക്കും ഭാഗ്യം കൊണ്ടുവരുന്ന ഒരു സമയമായിരിക്കും. ഗ്രഹങ്ങളുടെ സ്ഥാനത്താല്‍ ചിങ്ങമാസത്തില്‍ ഭാഗ്യകടാക്ഷം ആവോളം ലഭിക്കുന്ന ചില സ്ത്രീനക്ഷത്രങ്ങളുണ്ടെന്ന് ജ്യോതിഷം പറയുന്നു. ഇവര്‍ക്ക് രാജയോഗതുല്യ ജീവിതം ഈ സമയം ലഭിക്കുന്നതായിരിക്കും. ചിങ്ങമാസത്തില്‍ കോടീശ്വരയോഗത്തിലേക്ക് ഉയരുന്ന 8 സ്ത്രീ നക്ഷത്രക്കാര്‍ ഇവരാണ്.
അനിഴം
പല നാളുകളായി പിന്തുടരുന്ന തടസ്സങ്ങള്‍ ഈ സമയം നിങ്ങളില്‍ നിന്ന് വിട്ടുപോകും. നിങ്ങളുടെ അധ്വാനം വിലമതിക്കപ്പെടും. അനിഴം നക്ഷത്രക്കാരായ സ്ത്രീകള്‍ ഈ സമയം ചില അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കരസ്ഥമാക്കും. കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ നീങ്ങും. സന്താനങ്ങളുമൊത്ത് സന്തോഷകരമായ സമയം ചെലവഴിക്കാനാകും.

ചോതി
ചോതി നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വന്നുചേരുന്ന സമയമാണ് ഇത്. ഔദ്യോദികപരമായ കാര്യങ്ങളില്‍ വിജയം നേടാനാകും. ബിസിനസ്, കച്ചവടം എന്നിവയില്‍ അനുകൂല സമയമാണ്. നിങ്ങള്‍ക്ക് പുരോഗതി ലഭിക്കും. അവിവാഹിതരായ സ്ത്രീകള്‍ക്കും ഈ സമയം ശുഭകരമാണ്. നിങ്ങളുടെ തടസ്സങ്ങള്‍ വിട്ടകലും.
ഏതൊരു പ്രശ്നത്തെയും ആത്മവിശ്വാസത്തോടെ നേരിടാന്‍ ഈ സമയം നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തികമായി ചില നേട്ടങ്ങളും നിങ്ങള്‍ കാണും. ദാമ്പത്യകലഹങ്ങള്‍ മനോവിഷമത്തിന് കാരണമാകുമെങ്കിലും ഈ സമയം അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും. ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തുന്നതായിരിക്കും.
കാര്‍ത്തിക
സൂര്യന്റെ ശക്തിയാല്‍ നിങ്ങള്‍ക്ക് ഈ സമയം കാര്യക്ഷമത കൂടും. ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങളോ സ്ഥാനലബ്ദിയോ നേടാനാകും. മത്സരങ്ങളില്‍ വിജയം നേടാനാകും. പിതാവിന്റെ ആരോഗ്യം മെച്ചപ്പെടും. ഗൃഹനിര്മാണത്തില് വന്നിരുന്ന തടസ്സങ്ങള്‍ ഈ സമയം വിട്ടകലും.

അശ്വതി
അശ്വതി നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് വളരെയേറെ മാറ്റങ്ങള്‍ വരുന്ന സമയമാണ് ഇത്. പൊതുവേ കുടുംബസൗഖ്യം, സുഹൃത്തുക്കളുടെ പിന്തുണ, സന്താനങ്ങളുടെ വിജയം എന്നിവ ഈ സമയം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഭൗതികരംഗത്തും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
മകീര്യം
മകീര്യം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും വിജയം ലഭിക്കും. വ്യാപാരത്തില്‍ വന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. ബന്ധുമിത്രാദികളുടെ അകമഴിഞ്ഞ പിന്തുണ ഈ സമയം നിങ്ങള്‍ക്ക് ലഭിക്കും. പലവിധ സഹായങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.
കലാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സമയം ഉയര്‍ച്ച നേടാനാകും. സാമ്പത്തികമായും ഈ സമയം നിങ്ങള്‍ക്ക് മികച്ചതാണ്. വിവാഹക്കാര്യത്തില്‍ അനുകൂലമായ സമയമാണ് ഇത്. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് തടസ്സങ്ങളുണ്ടാകുമെങ്കിലും അതെല്ലാം പരിഹരിച്ച് ഈ സമയം നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുന്നതായിരിക്കും.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഉന്നതപഠനത്തിനായി അവസരങ്ങള്‍ ലഭിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ വിട്ടകലും. സഹോദരങ്ങളുമായുള്ള ബന്ധം ദൃഢമാകും. അവരുടെ പിന്തുണയും സഹായങ്ങളും ലഭിക്കും. എന്നാല്‍ വാഹനമോടിക്കുമ്പോള്‍ സ്ത്രീകള്‍ ഈ സമയം ശ്രദ്ധിക്കേണ്ടതായുണ്ട്. മാനസികമായി ഈ സമയം നിങ്ങള്‍ ശക്തരാകും.

പുണര്‍തം
വ്യാപാരത്തില്‍ നിങ്ങള്‍ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുന്ന സമയമാണ് ഇത്. ആസൂത്രണമികവിനാല് നിങ്ങള്‍ക്ക് പല നേട്ടങ്ങളും സ്വന്തമാക്കാനാകും. ഉന്നത പദവി വഹിക്കുന്ന പുണര്‍തം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് വിജയം ലഭിക്കും. പിതൃസ്വത്തില് നിന്ന് നേട്ടമുണ്ടാക്കാനാകും. തൊഴില്‍ തേടുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ഈ സമയം അവിവാഹതിരായ സ്ത്രീകള്‍ക്ക് വിവാഹക്കാര്യത്തില്‍ ചില അനുകൂല മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ആഢംബര വസ്തുക്കള്‍ വാങ്ങാന്‍ അവരമുണ്ടാകും. ആഗ്രഹിച്ച പല കാര്യങ്ങളും നിങ്ങള്‍ക്ക് നേടാനാകും. ആരോഗ്യം മെച്ചപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

