Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കാലില്‍ ഈ അടയാളമുള്ള സ്ത്രീ ചവിട്ടുന്നിടം രാജയോഗം വരും: സാമുദ്രിക ശാസ്ത്രം വെറുതെയല്ല
സാമുദ്രിക ശാസ്ത്രം എന്നത് ജ്യോതിഷത്തിലെ ഒരു പ്രധാന ഭാഗമാണ്. നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളുടേയും പ്രത്യേകതകളും ചിഹ്നങ്ങളും നോക്കി നമുക്ക് ചില സൂചനകള്‍ നല്‍കുന്നതാണ് സാമുദ്രിക ശാസ്ത്രം. ഒരു വ്യക്തിയുടെ സ്വഭാവം, വിധി, യോഗം എന്നിവയെല്ലാം മുന്‍കൂട്ടി മനസ്സിലാക്കുന്നതിന് സാധിക്കുന്നതാണ് സാമുദ്രിക ശാസ്ത്രം. നമ്മുടെ കൈകളിലെ രേഖകള്‍ നോക്കി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. അതുപോലെ തന്നെയാണ് സാമുദ്രിക ശാസ്ത്രപ്രകാരം ഭാവിയെക്കുറിച്ച് സൂചിപ്പിക്കുന്നതും.
സ്ത്രീകളില്‍ അവരുടെ പാദങ്ങളില്‍ കാണപ്പെടുന്ന ചില അടയാളങ്ങള്‍ സൂചിപ്പിക്കുന്നത് ജീവിതത്തില്‍ ഉണ്ടാവുന്ന ചില കാര്യങ്ങളെക്കുറിച്ചാണ്. ചില ലക്ഷണങ്ങള്‍ വളരെയധികം ശുഭകരമാണ് എന്നതില്‍ സംശയം വേണ്ട. പ്രത്യേകിച്ച് സ്ത്രീകളില്‍ ഉണ്ടാവുന്ന ഇത്തരം അടയാളങ്ങള്‍ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. രാജയോഗസമാനമായ ഫലമാണ് ഇത് വഴി ഉണ്ടാവുന്നത്. എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

ചുവന്നതും മൃദുവായതുമായ പാദങ്ങള്‍
സ്ത്രീകളുടെ പാദങ്ങള്‍ മൃദുവായതും ചുവന്ന നിറത്തിലുള്ളതുമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് അവര്‍ക്ക് ഒരിക്കലും സാമ്പത്തികമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരില്ല എന്നതാണ്. അത് മാത്രമല്ല ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിജയത്തിനും കാരണമാവുന്ന അടയാളം കൂടിയാണ് ഇത്തരം പാദങ്ങള്‍. കൂടാതെ അവരുടെ ജീവിതത്തില്‍ വളരെയധികം സാമ്പത്തിക അഭിവൃദ്ധിയുണ്ടാവുകുയം ചെയ്യുന്നു. ചെയ്യുന്ന ജോലിയിലെല്ലാം തന്നെ വിജയം ലഭിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു.
പാദങ്ങളില്‍ വൃത്താകൃതി
പാദങ്ങളില്‍ വൃത്താകൃതിയിലുള്ള അടയാളങ്ങള്‍ ഉണ്ടെങ്കില്‍ ഇവര്‍ രാജയോഗം അനുഭവിക്കുന്നതിന് യോഗമുള്ളവരാണ്. മാത്രമല്ല ഇവര്‍ വളരെയധികം ആഢംബര ജീവിതത്തില്‍ മുന്നോട്ട് പോവുന്നു. അത് മാത്രമല്ല എല്ലാ വിധത്തിലുള്ള നേട്ടങ്ങളിലേക്കും ഐശ്വര്യത്തിലേക്കും നിങ്ങള്‍ എത്തുകയും ചെയ്യുന്നു. കൂടാതെ ജീവിതം വളരെ മനോഹരമായി ആസ്വദിക്കുന്നവരുമായിരിക്കും ഇവര്‍. ജീവിതം വളരെയധികം മനോഹരമായി മാറുന്നത് മാത്രമല്ല ധനവും വീടും സമ്പത്തും എല്ലാം ഇവരെ തേടി എത്തുന്നു.
കാലില്‍ ശംഖിന്റെ അടയാളം
കാലില്‍ ശംഖിന്റെ അടയാളം ഉള്ള സ്ത്രീകളെങ്കില്‍ ഇവര്‍ക്ക് ശുഭകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഒറ്റരാത്രി കൊണ്ടാണ് ഇവര്‍ പ്രശസ്തിയിലേക്ക് കുതിയ്ക്കുന്നത്. പലപ്പോഴും കാല്പാദത്തില് ഈ അടയാളങ്ങളുണ്ടെങ്കില്‍ പണം ധാരാളം സമ്പാദിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ഭാഗ്യത്തിന്റെ പടവുകള്‍ ഇവര്‍ ഓരോന്നോരാന്നായി കയറുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഇവര്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതായിരിക്കും. സമ്പത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആരേയും ആശ്രയിക്കേണ്ടി വരില്ല.

കാലില്‍ മത്സ്യത്തിന്റെ അടയാളം
നിങ്ങള്‍ക്ക് കാലില്‍ മത്സ്യത്തിന്റെ അടയാളം ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇവര്‍ക്ക് പ്രശസ്തിയും നേട്ടങ്ങളും തേടി എത്തുന്നു എന്നതാണ്. സാമ്പത്തിക അഭിവൃദ്ധി നേടുകയും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുകയും ചെയ്യുന്നു. പല കാര്യങ്ങളിലും സൃഷ്ടിപരമായ കഴിവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ എല്ലാം ഇവരെ തേടി എത്തുന്നു. ധനപരമായ നേട്ടങ്ങളില്‍ നിങ്ങള്‍ അഭിമാനം കൊള്ളുന്നതിനാല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും ഈ അടയാളങ്ങള്‍ ഉള്ളവര്‍ക്ക് സാധിക്കും.
രഥത്തിന്റെ കാല്‍പ്പാടുകള്‍
നിങ്ങളുടെ പാദങ്ങളില്‍ രഥത്തിന്റേതായ അടയാളം ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് എത്തിപ്പിടിക്കാന്‍ സാധിക്കാത്തത്രയും ഉയരം കീഴടക്കാന്‍ സാധിക്കുന്നു എന്നതാണ്. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. വളരെയധികം കഠിനാധ്വാനികളായത് കൊണ്ട് തന്നെ അവരുടെ ബിസിനസ് എപ്പോഴും മുന്‍പന്തിയില്‍ തന്നെ എത്തുന്നു. ബിസിനസില്‍ വിജയക്കൊടുമുടി പാറിക്കുന്നതിനും തന്റേതായ സ്ഥാനവും കൈയ്യൊപ്പും ഉറപ്പിയ്ക്കുന്നതിനും സാധിക്കുന്നു ഇത്തരക്കാര്‍ക്ക്. കഠിനാധ്വാനം തന്നെയാണ് ഇവരുടെ മികവ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
