Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഭാഗ്യനമ്പറില്‍ മഹാഭാഗ്യമൊളിച്ചിരിക്കും നക്ഷത്രം
ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള നേട്ടവും കോട്ടവും ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നുമുണ്ടാവില്ല എന്നതാണ് സത്യം. പക്ഷേ ഓരോ നക്ഷത്രക്കാര്‍ക്കും ഭാഗ്യം കൊണ്ട് വരുന്ന ചില ഭാഗ്യ നമ്പറുകള്‍ ഉണ്ട്. ഇത് കണ്ടെത്തിയാല്‍ പിന്നെ ജീവിതത്തില്‍ ഒരു തരത്തിലും തിരിഞ്ഞ് നോക്കേണ്ടതായി വരുന്നില്ല. ഇതില്‍ ചില നക്ഷത്രക്കാര്‍ക്ക് ഭാഗ്യത്തേക്കാള്‍ അത് മഹാഭാഗ്യമായി മാറുന്ന അവസ്ഥ ഉണ്ടാവുന്നുണ്ട്.
സാമ്പത്തിക നേട്ടങ്ങളും നഷ്ടങ്ങളും കോട്ടങ്ങളും ഉണ്ടാക്കുന്ന നമ്പറുകള്‍ ഉണ്ട്. ഭാഗ്യ നമ്പറുകളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പലപ്പോഴും ഇതെല്ലാം ഒരു വിശ്വാസത്തിന്റെ പുറത്ത് ഉണ്ടാവുന്ന കാര്യങ്ങളാണ്. എങ്കിലും ചില കാര്യങ്ങളില്‍ പലരും ഭാഗ്യത്തിന്റെ പുറകേ പോവുന്നുണ്ട്. ഏതൊക്കെ നഷത്രക്കാരാണ് ഇത്തരത്തില്‍ ഭാഗ്യത്തിന്റെ പുറകേ പോവുന്നതിലൂടെ നേട്ടത്തിലേക്ക് എത്തുന്ന നക്ഷത്രക്കാര്‍ എന്ന് നോക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ ബഹുമുഖപ്രതിഭകളായിരിക്കും. മാത്രമല്ല പല കാര്യങ്ങളിലും വളരെ ഉത്സാഹത്തോടെ തീരുമാനം എടുക്കുന്നവരും പലപ്പോഴും ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്നവരും ആയിരിക്കും. ഇവരുടെ ഭാഗ്യ നമ്പര്‍ എന്ന് പറയുന്നത് 6,18,41,77, 83 എന്നിവയാണ്.

മകയിരം
മകയിരം നക്ഷത്രക്കാര്‍ ജീവിതത്തില്‍ പ്രണയത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവരായിരിക്കും. മാത്രമല്ല ഇവര്‍ വളരെയധികം ക്ഷമയുള്ളവരും ആയിരിക്കും. ഇവരുടെ ഗ്രഹം എന്ന് പറയുന്നത് വ്യാഴമായിരിക്കും. ഇവരുടെ ഭാഗ്യ നമ്പര്‍ 5,35,50,57,82 എന്നിവയായിരിക്കും. ഇതിലൂടെ ഇവര്‍ക്ക് നേട്ടം കൊയ്യാന്‍ സാധിക്കുന്നു.

ആയില്യം
ആയില്യം നക്ഷത്രക്കാരും ഭാഗ്യത്തിന്റെ കാര്യത്തില്‍ പുറകിലോട്ട് നില്‍ക്കുന്നവരായിരിക്കില്ല. കൂടാതെ ആത്മീയ കാര്യങ്ങളില്‍ പല വിധത്തില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഇവരുടെ ഭാഗ്യ നമ്പര്‍ 1,10,18,35,86 ആയിരിക്കും. ഇത്തരക്കാര്‍ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ അത് എപ്പോഴും ആത്മീയമായ ചിന്തകളോടെ ആയിരിക്കണം. അല്ലെങ്കില്‍ അത് അവസാനത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ഉത്രം
ഉത്രം നക്ഷത്രക്കാരും വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങള്‍ക്കും തുടക്കം കുറിക്കാന്‍. എന്നാല്‍ ഭാഗ്യത്തിന്റെ കളി ജീവിതത്തില്‍ ആരംഭിച്ചാല്‍ പിന്നെ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരില്ല. ഇത് പലര്‍ക്കും വിചാരിക്കുന്നതില്‍ അപ്പുറമായിരിക്കും. ഈ വര്‍ഷത്ത ഇവരുടെ ഭാഗ്യ നമ്പര്‍ എന്ന് പറയുന്നത് 1,12,24,58,66 എന്നിവയാണ്.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. മാത്രമല്ല പല തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും ഇതിലൂടെ വരുത്തുന്നു. വരും വര്‍ഷത്തെ ഇവരുടെ ഭാഗ്യ നമ്പറുകള്‍ എന്ന് പറയുന്നത് 6,29,39,59,83 എന്നിവയാണ്. ഇതിലൂടെ ഒരു കാര്യത്തിന് തുടക്കം കുറിച്ചാല്‍ പിന്നെ തിരിഞ്ഞ് നോക്കേണ്ടതായി വരുന്നില്ല.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്കും ഇത്തരത്തില്‍ ഭാഗ്യം കടാക്ഷിക്കുന്ന ചില സംഖ്യകള്‍ ഉണ്ട്. ഏത് കാര്യത്തിനും സ്വതന്ത്രമായി തീരുമാനമെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കും പലപ്പോഴും നിങ്ങളുടെ പല പ്രവൃത്തികളും. ഇത്തരക്കാരുടെ പ്രധാനപ്പെട്ട ഭാഗ്യം നല്‍കും നമ്പറുകള്‍ എന്ന് പറയുന്നത് 16,29,79,80,90 എന്നിവയാണ്.

തിരുവോണം
എന്നും ഓണം പോലെ കഴിയുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. എങ്കിലും അനാവശ്യമായ ഇടപെടലുകള്‍ പല കാര്യങ്ങളിലും കുറക്കുന്നതാണ് ഇവര്‍ക്ക് നല്ലത്. ഇവര്‍ സൗന്ദര്യമുള്ളവരും കലാപരമായ കാര്യങ്ങളില്‍ കഴിവുള്ളവരും ആയിരിക്കും. ഇവരുടെ ഭാഗ്യ നമ്പറുകള്‍ 7,20,55,77,86 എന്നിവയാണ്.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ സ്വതന്ത്രമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പല തീരുമാനങ്ങളും ഒറ്റക്കെടുക്കുന്നതിനും അതിനു വേണ്ടി അവരെ പ്രാപ്തരാക്കുന്നതിനും സാഹചര്യങ്ങള്‍ സഹായിക്കുന്നു. എങ്കിലും അല്പം ശ്രദ്ധയോടെ വേണം സാമ്പത്തികം കൈകാര്യം ചെയ്യുന്നതിന്. അല്ലെങ്കില്‍ അത് നഷ്ടത്തിലേക്ക് എത്തുന്നു. പക്ഷേ ഒരു തവണ ലാഭത്തിന്റെ രുചി ഇവരറിഞ്ഞാല്‍ പിന്നെ നഷ്ടക്കണക്കുകള്‍ ഇവര്‍ക്ക് വരുന്നില്ല. ഇവരുടെ ഭാഗ്യ നമ്പറുകള്‍ 27,29,45,53,89 എന്നിവയാണ്.



Click it and Unblock the Notifications
