Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
സ്ത്രീ പാദലക്ഷണങ്ങള്‍ ഇപ്രകാരമെങ്കില്‍ ലക്ഷ്മി ദേവി കനിഞ്ഞനുഗ്രഹിച്ചവര്‍
ഒരു കുടുംബത്തിലെ സ്ത്രീകളെല്ലാം തന്നെ ലക്ഷ്മി ദേവിയുടെ പര്യായമായാണ് കണക്കാക്കപ്പെടുന്നത്. അത്രയേറെ പ്രാധാന്യമാണ് സ്ത്രീകള്‍ക്ക് നമ്മുടെ സമൂഹം നല്‍കുന്നത്. ഒരു കുടുംബത്തിലെ സന്തോഷത്തിന്റെ ഉറവിടമാണ് സ്ത്രീകള്‍. അതുകൊണ്ട് തന്നെ ലക്ഷ്മീ ദേവിയുടെ പര്യായമായാണ് ഓരോ സ്ത്രീകളേയും കണക്കാക്കുന്നത്. സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ കുടുംബത്തിലെ ഐശ്വര്യം എന്ന് പറയുന്നത് ലക്ഷ്മീ ദേവിയാണ്. സമൂഹത്തില്‍ പുരുഷനൊപ്പമോ അല്ലെങ്കില്‍ അതിന് മുകളിലോ സ്ഥാനം നല്കപ്പെടേണ്ടവളാണ് ഓരോ സ്ത്രീയും. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ മാത്രമല്ല ഒരു സമൂഹത്തിന്റെ തന്നെ ഐശ്വര്യം എന്ന് പറയുന്നത് സ്ത്രീകളാണ്.

ഓരോ സ്ത്രീകള്‍ക്കും ശാരീരിക പ്രത്യേകതകള്‍ പല വിധത്തിലാണ്. എല്ലാവരിലും ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയുന്നുണ്ടെങ്കിലും ചിലരില്‍ ലക്ഷ്മി ദേവി തന്നെ വസിക്കുന്നു. ലക്ഷ്മീ സാന്നിധ്യം നിങ്ങളോടൊപ്പം എന്ന് കാണിക്കുന്ന ചില ലക്ഷണങ്ങള്‍ നിങ്ങളുടെ പാദങ്ങള്‍ വെളിവാക്കുന്നുണ്ട്. സ്ത്രീകളുടെ പാദങ്ങള്‍ നോക്കി നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. ചിലരുടെ പാദങ്ങളില്‍ അല്പം പ്രത്യേകതകള്‍ കൂടുതലായിരിക്കും. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പാദങ്ങളിലെ അടയാളങ്ങള്‍
ചില സ്ത്രീകളുടെ പാദങ്ങളില്‍ താമര, ശംഖ്, ചക്രം തുടങ്ങിയ ചിഹ്നങ്ങളോ അല്ലെങ്കില്‍ സ്വസ്ഥിക ചിഹ്നങ്ങളോ കാണപ്പെടുന്നു. ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ഇവരുടെ പെരുവിരല്‍ വൃത്താകൃതിയുള്ളതോ അല്ലെങ്കില്‍ ചുവന്ന് തുടുത്തതോ ആണെങ്കിലും ഇവരില്‍ ലക്ഷ്മീ സാന്നിധ്യം ഉണ്ട് എന്നാണ് പറയുന്നത്. ഇവര്‍ ജീവിക്കുന്നിടത്തെല്ലാം സമ്പത്തിന് മുട്ടുണ്ടാവുകയില്ല. സാമ്പത്തികമായി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇവരുള്ളിടത്ത് ഉണ്ടാവുകയില്ല. മാത്രമല്ല എല്ലായിടത്തും ഭരണപരമായ സ്ഥാനങ്ങള്‍ ഇവര്‍ വഹിക്കുന്നു എന്നതാണ് സത്യം. തൊഴിലിന്റെ കാര്യത്തിലും ഉയര്‍ന്ന സ്ഥാനം ഇവര്‍ക്ക് ലഭിക്കുന്നു. അതുകൊണ്ട് ഇവരെ ലക്ഷ്മി ദേവിയുടെ അനുഗ്രഹമുള്ളവര്‍ എന്നാണ് പറയുന്നത്.

പാദങ്ങളുടെ പ്രത്യേകത
മുൃദുവായതും പിങ്ക് നിറത്തിലുള്ളതുമായ പാദങ്ങള്‍ ഉള്ള സ്ത്രീകളേയും ലക്ഷ്മി ദേവിയുടെ അനുഗ്രഹമുള്ള വ്യക്തിയായാണ് കണക്കാക്കുന്നത്. ഇത്തരം സ്ത്രീകള്‍ക്ക് നല്ല കുടുംബ ജീവിതവും ജീവിതത്തില്‍ മുഴുവന്‍ ഐശ്വര്യവും സന്തോഷവും നിലനില്ക്കുകയും ചെയ്യുന്നു. ഒരു കാര്യത്തിനും ഇവര്‍ക്ക് കുറവ് വരുന്നില്ല എന്ന് മാത്രമല്ല ജീവിതത്തില്‍ സാമ്പത്തികമായി ഇവര്‍ക്ക് മികച്ച സമയമായിരിക്കും. ജീവിതത്തില്‍ അങ്ങോളം സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാ തരത്തിലും ജീവിത വിജയം ഇവരോടൊപ്പം തന്നെയായിരിക്കും. ലക്ഷ്മി സാന്നിധ്യം ഇവരോടൊപ്പം എന്നാണ് പറയുന്നത്.

ഉപ്പൂറ്റി ശ്രദ്ധിക്കണം
നിങ്ങളുടെ ഉപ്പൂറ്റിയുടെ മധ്യഭാഗം അല്പം പൊങ്ങിയതും കാല് ഉരുണ്ടിരിക്കുന്നതുമാണെങ്കില് ഇവര്‍ക്ക് ലക്ഷ്മീ സാന്നിധ്യം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ഇവരാണ് കുടുംബത്തിന്റെ ഭാഗ്യം. വിവാഹത്തിന് ശേഷം ചെന്ന് കയറുന്ന വീട്ടില്‍ പോലും ഇവരുടെ സാന്നിധ്യം ഐശ്വര്യങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവരോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും. എവിടെ പോയാലും അവിടെയുള്ളവരുടെ ജീവിതത്തില്‍ പോലും ഐശ്വര്യം കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇവരുടെ കുടുംബത്തിലും ഐശ്വര്യവും സന്തോഷവും എല്ലായ്പ്പോഴും നിലനില്ക്കുന്നു.

മനോഹരമായ കാല്‍വിരലുകള്‍
മനോഹരമായ കാല്‍വിരലുകള്‍ ഉള്ള സ്ത്രീകള്‍ സാമ്പത്തികമായി വളരെയധികം ഭാഗ്യവാന്മാരായിരിക്കും. ഇവര്‍ക്ക് ലക്ഷ്മീ സാന്നിധ്യം ജീവിതത്തില്‍ എപ്പോഴും കൂടെയുണ്ടാവുന്നു. ഈ കാല്‍വിരലുകള്‍ എപ്പോഴും സൂചിപ്പിക്കുന്നത് അവരുടെ ഭാഗ്യത്തെ തന്നെയാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവംു നല്കുന്ന ലക്ഷ്മീ കടാക്ഷം ഇവരില്‍ എപ്പോഴും ഉണ്ടായിരിക്കും. സ്ത്രീകളുടെ മനോഹരമായ കാല്‍വിരലുകള്‍ സൂചിപ്പിക്കുന്നത് അവരുടെ ഭാഗ്യത്തെ തന്നെയാണ്.

നീളമുള്ള കാലുകള്‍
നീളമുള്ള കാലുകള്‍ അതിനോടൊപ്പം ആകൃതിയും കൂടെയുണ്ടെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ആകര്‍ഷകത്വവും ഭാഗ്യവും തന്നെയാണ്. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന ധാരാളം അനുഭവങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവര്‍ കുടംബത്തിന്റെ ഭാഗ്യവും ഐശ്വര്യവും തന്നെയായിരിക്കും. ധാരാളം പണം സമ്പാദിക്കുകയും ജീവിതത്തില്‍ ഉയര്‍ന്ന നിലയില്‍ എത്തുകയും ചെയ്യുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിന് ഇവര്‍ക്ക് സാധിക്കുകയും ചെയ്യുന്നു. ഇവരുടെ ജീവിതത്തില്‍ അങ്ങോളമിങ്ങോളം ലക്ഷ്മീസാന്നിധ്യം ഉണ്ടായിരിക്കുന്നു.

വിരലുകള്‍ ശ്രദ്ധിക്കാന്‍
നിങ്ങളുടെ ചൂണ്ടുവിരലിനും നടുവിരലിനും നീളക്കൂടുതല്‍ എങ്കില്‍ അതും ശുഭസൂചകങ്ങളായി കണക്കാക്കാവുന്നതാണ്. ഇവര്‍ക്ക് ജീവിതത്തില്‍ വളരെയധികം സജീവമായും സന്തോഷത്തോടെയും നില്‍ക്കുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും ഇവര്‍ തന്നെയായിരിക്കും കാരണം. എല്ലാ മേഖലകളിലും വിജയം ലഭിക്കുകയും അനുകൂലമായ പല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. എല്ലാവരുമായി ഒത്തുപോവുന്നതിനും ജീവിതം വിജയത്തിലേക്ക് എത്തിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
