Latest Updates
-
ഇന്നത്തെ രാശിഫലം (ഒക്ടോബർ 21): ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം, അറിയാം നിങ്ങളുടെ ഭാഗ്യഫലങ്ങൾ -
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഓഗസ്റ്റിലെ ജനനമെങ്കില്‍ ഈ രത്നം കൈയ്യില്‍ ധരിക്കൂ; ഭാഗ്യം ഒപ്പം തന്നെ
നിങ്ങളുടെ ജനനം ഓഗസ്റ്റിലാണോ എന്നാല്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ നിങ്ങള്‍ തീരുമാനിക്കേണ്ടതും ഭാഗ്യത്തിനും വേണ്ടി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തി ഓഗസ്റ്റില്‍ ജനിച്ചതാണെങ്കില്‍, അവര്‍ക്ക് ഭാഗ്യം നല്കുന്ന എന്തെങ്കിലും സമ്മാനിക്കുന്നത് തീര്‍ച്ചയായും നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഈലേഖനത്തില്‍ ഓഗസ്റ്റില്‍ ജനിക്കുന്നവര്‍ ധരിക്കേണ്ട രത്നത്തെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും ആണ് പറയുന്നത്.
നമുക്ക് എപ്പോള്‍ വേണമെങ്കിലും സമ്മാനിക്കാവുന്ന ഒന്നാണ് രത്നങ്ങള്‍. എന്നിരുന്നാലും, ശരിയായ രത്നക്കല്ലുകള്‍ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ജ്യോതിഷപ്രകാരം പോസിറ്റീവ് ഊര്‍ജ്ജത്തിന്റെ കലവറയാണ്. ഗ്രഹനിലയിലെ മാറ്റം കാരണം ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് മോശം അനുഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഉദാഹരണത്തിന്, രാഹുവിന്റെ ശക്തമായ സാന്നിധ്യം കാരണം പലപ്പോഴും ജീവിതത്തില്‍ മോശം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ ജനിച്ചവര്‍ ധരിക്കേണ്ട ആ രത്നം എന്ന് പറയുന്നത് എപ്പോഴും മരതകമാണ്. ഈ രത്നമാണ് നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നത്.

ഗുണങ്ങള്‍
മരതകം ധരിക്കുന്നതിലൂടെ ഇത് ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇത് കൂടാതെ ജ്യോതിഷപരമായ ഗുണങ്ങളും മരതകം ധരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇത് നല്കുന്ന ജ്യോതിഷപരമായ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. മരതകം ധരിക്കുന്നത് ഒരു വ്യക്തിയുടെ ശക്തിയും ചൈതന്യവും വര്‍ദ്ധിപ്പിക്കുന്നു. ഇത് വളരെ ശാന്തമായ ഫലമുണ്ടാക്കുകയും സമ്മര്‍ദ്ദത്തെ നേരിടാന്‍ സഹായിക്കുകയും ചെയ്യും.

ഗുണങ്ങള്‍
പോസിറ്റീവ് എനര്‍ജികളെ ആകര്‍ഷിക്കുന്നതിലൂടെ ഉത്കണ്ഠ കുറയ്ക്കുന്നതിനും രത്നം സഹായിക്കുന്നു. രത്നം ഒരു മാലയായി ധരിക്കുകയാണെങ്കില്‍, പിത്തസഞ്ചി, കരള്‍, കരളിന് സമീപമുള്ള പ്രദേശങ്ങള്‍ എന്നിവ ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ മരതക രത്നം ധരിക്കുന്നത് അത് ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നു എന്നതാണ്. ഇത് നിങ്ങളില്‍ കൂടുതല്‍ സന്തോഷം, സ്നേഹം, വിശ്വസ്തത, സത്യസന്ധത എന്നിവ നിറക്കുന്നു. മികച്ച ചിന്തക്കും ഇത് സഹായിക്കുന്നുണ്ട്.

ഗുണങ്ങള്‍
ഈ രത്നത്തിലൂടെ ഒഴുകുന്ന പോസിറ്റീവ് ഊര്‍ജ്ജം ശ്വാസകോശം, സ്തനങ്ങള്‍, പ്ലീഹ, ലിംഫ് സംബന്ധമായ രോഗങ്ങള്‍ എന്നിവ ഭേദമാക്കാന്‍ സഹായിക്കും. ഇത് ആസ്ത്മ രോഗികള്‍ക്ക് വളരെ ഗുണം ചെയ്യും. കോപം, ഭയം, വിഷാദം, അസ്വസ്ഥത, ഉത്കണ്ഠ, അസൂയ തുടങ്ങിയ നെഗറ്റീവ് വികാരങ്ങള്‍ക്ക് നിങ്ങള്‍ ഇരയാകുകയാണെങ്കില്‍, ഈ രത്നം ധരിക്കുന്നത് വളരെ സഹായകരമാകും. ഇതിലൂടെ നല്ല ഉറക്കത്തെ സഹായിക്കുകയും നിങ്ങളുടെ ചിന്തകളെ ശാന്തമാക്കുകയും ആളുകളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

ഗുണങ്ങള്‍
അവസാനത്തേത് എന്ന് പറഞ്ഞാല്‍ ഇത് വളരെ മനോഹരവും സൗന്ദര്യാത്മകവുമായിരിക്കും. ഇത് എപ്പോഴും നിങ്ങളുടെ ഏതെങ്കിലും വസ്ത്രങ്ങളുമായി അക്ഷരാര്‍ത്ഥത്തില്‍ ചേരുന്നു. ആരൊക്കെയാണ് ഇത് ധരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ബുധനാണ് ഈ രത്നത്തിന്റെ ഗ്രഹം. ബുധന്‍ ശക്തമോ ദുര്‍ബലമോ ആയി സ്ഥിതി ചെയ്യുന്നുണ്ടെങ്കില്‍ ഈ മരതക രത്നം ധരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഗുണങ്ങള്‍
ബുധനെ കൂടാതെ, ശുക്ര ഗ്രഹവും ഈ രത്നത്തെ സ്വാധീനിക്കുന്നു. അതിനാല്‍, വീണ്ടും, നിങ്ങളുടെ ജാതകത്തില്‍ ശുക്രന് വളരെ ശക്തമോ ദുര്‍ബലമോ ആണെങ്കില്‍, നിങ്ങള്‍ ഈ രത്നം ധരിക്കണം. ഏതൊക്കെ രാശിക്കാരാണ് ഈ രത്നം ധരിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. ചിങ്ങം, കന്നി, വൃശ്ചികം, മിഥുനം എന്നീ രാശിക്കാര്‍ക്ക് മരതക രത്നം ധരിക്കാവുന്നതാണ്. എന്നാല്‍ ഈ രത്നം ധരിക്കാന്‍ പരിഗണിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഒരു ജ്യോതിഷിയെ സമീപിക്കണം.

ഗുണങ്ങള്‍
എങ്ങനെ, എപ്പോള്‍ മരതക രത്നം ധരിക്കണം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. അഞ്ച് കാരറ്റില്‍ താഴെയുള്ള മരതക രത്നം ഒരിക്കലും ധരിക്കരുത്. കല്ല് വെള്ളിയും സ്വര്‍ണവും, മോതിരം, മാല മുതലായവ ധരിക്കണം. കല്ല് വൈകല്യമില്ലാത്തതായിരിക്കണം എന്ന് ഉറപ്പാക്കുക. സൂര്യപ്രകാശത്തില്‍ കല്ല് നിരീക്ഷിച്ച് ഇത് ഉറപ്പാക്കാം. ശുദ്ധമായ മരതകം സുതാര്യവും വൃത്തിയുള്ളതും ഘടനയില്‍ മിനുസമാര്ന്നതുമായിരിക്കും. കല്ലിന്റെ ഗുണനിലവാരം നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതിനും സര്ട്ടിഫിക്കേഷന് സഹായിക്കും.



Click it and Unblock the Notifications
