Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
ഈ സ്വപ്‌നം കാണുന്നവര്‍ക്ക് മൂന്നാം നാള്‍ ഫലത്തില്‍: ലക്ഷ്മിദേവി നല്‍കുന്ന സൂചനകള്‍
സ്വപ്‌നങ്ങളുടെ അര്‍ത്ഥം തേടി പലരും അലയാറുണ്ട്, എന്താണ് താന്‍ കണ്ട സ്വപ്‌നത്തിന്റെ അര്‍ത്ഥം എന്താണ് അറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യം കാണും. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും എന്താണ് സംഭവിക്കുന്നത് അല്ലെങ്കില്‍ സംഭവിക്കാന്‍ പോവുന്നത് എന്നതെല്ലാം പലപ്പോഴും തര്‍ക്കവിഷയം തന്നെയാണ്. മനസ്സില്‍ പലരും നൂറ് തവണ ചോദിച്ചിട്ടുള്ള ചോദ്യമാണ് എന്താണ് സ്വപ്‌നത്തിന്റെ അര്‍ത്ഥം എന്ന്. ചില ആളുകള്‍ പലപ്പോഴും സ്വപ്‌നത്തെ വെറുതേ കളിയാക്കി വിടുന്നു, എന്നാല്‍ ചിലര്‍ അതിനെ വളരെ ഗൗരവത്തോടെ കണക്കാക്കുന്നു..
സ്വപ്‌ന ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ ചില സ്വപ്‌നങ്ങള്‍ ചില ലക്ഷണങ്ങളെയാണ് കാണിക്കുന്നത്. പലപ്പോഴും സ്വപ്‌ന ശാസ്ത്രത്തില്‍ ലക്ഷ്മി ദേവി നമുക്ക് കാണിച്ച് തരുന്ന ചില ലക്ഷണങ്ങളുണ്ട്. ലക്ഷ്മി ദേവി നിങ്ങളില്‍ പ്രസാദിച്ചിരിക്കുന്നു എന്ന് സൂചിപ്പിച്ചിരിക്കുന്ന ലക്ഷണങ്ങള്‍ പലപ്പോഴും സ്വപ്‌നത്തില്‍ കാണുന്നു. ലക്ഷ്മി ദേവി ഇത്തരത്തില്‍ കാണിച്ച് തരുന്ന ചില സ്വപ്‌നങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പൂക്കളേയും ആഭരണങ്ങളും സ്വപ്‌നത്തില്‍
നിങ്ങള്‍ പൂക്കളേയും ആഭരണങ്ങളേയും സ്വപ്‌നത്തില്‍ കാണുന്നുണ്ടോ? അല്ലെങ്കില്‍ പുഷ്പ കിടക്കകളോ കാണുകയാണെങ്കില്‍ അത് ശുഭസൂചനയായാണ് കണക്കാക്കുന്നത്. ഇതില്‍ തന്നെ നിറത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്. പ്രത്യേകിച്ച് ചുവപ്പും അല്ലെങ്കില്‍ മഞ്ഞ നിറത്തിലും കാണപ്പെടുകയാണെങ്കില്‍ അത് ഏറ്റവും ഉത്തമമായി കണക്കാക്കുന്നു. സ്വപ്‌നശാസ്ത്രപ്രകാരം ഇത്തരത്തില്‍ കാണുന്നസ്വപ്‌നം ലക്ഷ്മീ ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്കുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. കൂടാതെ ആഭരണങ്ങളും സ്വപ്‌നത്തില്‍ കാണുകയാണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും എന്നാണ് സൂചിപ്പിക്കുന്നത്.
കനത്ത മഴ കാണുക
നിങ്ങള്‍ സ്വപ്‌നത്തില്‍ മഴ കാണുന്ന വ്യക്തിയാണെങ്കില്‍ ഇത് ലക്ഷ്മി ദേവിയുടെ അനുഗ്രഹമായാണ് കണക്കാക്കുന്നത്. ദേവി നിങ്ങളില്‍ അനുഗ്രഹം ചൊരിയുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സ്വപ്‌നത്തില്‍ കനത്ത മഴയാണ് ഉണ്ടാവുന്നതെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ പണം അല്ലെങ്കില്‍ ധനനേട്ടം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. വരും ദിവസങ്ങളില്‍ അത് നിങ്ങള്‍ക്ക് അനുഭവത്തില്‍ വരും എന്നാണ് പറയുന്നത്.
ചുവന്ന സാരി
ചുവന്ന സാരി നിങ്ങളുടെ സ്വപ്‌നത്തില്‍ കാണുന്നുണ്ടോ? അത് മാത്രമല്ല നിങ്ങള്‍ക്ക് പ്രിയപ്പെട്ട വ്യക്തി ചുവന്ന പട്ടുസാരി ഉടുത്ത് കാണുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ശുഭകരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു എന്നതാണ്. നിങ്ങളില്‍ ലക്ഷ്മി ദേവി സംതൃപ്തയാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ വീട്ടില്‍ സമ്പത്തും ഐശ്വര്യവും ദേവിയുടെ അനുഗ്രഹത്താല്‍ ഉണ്ടാവുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ക്ഷേത്രം
നിങ്ങള്‍ സ്വപ്‌നത്തില്‍ ക്ഷേത്രം കാണുന്നത് വളരെ ശുഭകരമായ ഒരു കാര്യമായാണ് കണക്കാക്കുന്നത്. ഇത് ദൈവസാന്നിധ്യം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ട് എന്നതാണ് അര്‍ത്ഥമാക്കുന്നത്. മാത്രമല്ല ലക്ഷ്മി ദേവി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് സഹായിക്കുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. മാത്രമല്ല ഐശ്വര്യവും സമ്പത്സമൃദ്ധിയും ഉണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഉടന്‍ തന്നെ ഇതെല്ലാം ഫലത്തില്‍ വരും എന്നും ഇതിലൂടെ അര്‍ത്ഥമാക്കുന്നു.
മഴ പെയ്യുന്നത് പോലെ പൂക്കളോ നാണയങ്ങളോ
മഴ പെയ്യുന്നത് പോലെ നാണയങ്ങളോ പൂക്കളോ വീഴുന്ന സ്വപ്‌നങ്ങളും എപ്പോഴും ശുഭസൂചനകള്‍ നല്‍കുന്നതാണ്. പൂക്കളും സ്വര്‍ണ നാണയങ്ങളും ആകാശത്ത് നിന്ന് നിങ്ങളുട ദേഹത്തേക്ക് വീഴുന്നത് ലക്ഷ്മി ദേവി ഐശ്വര്യം നിങ്ങളില്‍ നിറക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇത്ആത്മീയ വളര്‍ച്ചയുടേ കൂടി സൂചനയാണ്. മാത്രമല്ല നിങ്ങളുടെ കഠിനപരിശ്രമങ്ങള്‍ ലക്ഷ്മിദേവിയുടെ അനുഗ്രഹത്തിലൂടെ ഫലം കാണുന്നു എന്നതും ഇതിന്റെ സൂചനയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











