Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ആഗസ്റ്റില്‍ ഈ നക്ഷത്രക്കാർക്ക് ഭാഗ്യം മാത്രം
ഭാഗ്യ ദിനം എന്നത് എല്ലാവര്ക്കും എങ്ങനെയെന്ന് പറയാന്‍ കഴിയില്ല. ജീവിതം എന്ന് പറയുന്നത് തന്നെ ഭാഗ്യത്തിന്റേയും നിര്‍ഭാഗ്യത്തിന്റേയും കളിയാണ്. ഭാഗ്യാന്വേഷികള്‍ പല തരത്തില്‍ ഭാഗ്യത്തെ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നു. നക്ഷത്രപ്രകാരം ഓരോരുത്തര്‍ക്കും ആഴ്ചയിലെ ഒരോ ദിവസവും ഭാഗ്യ ദിനമായി മാറുന്നു. ഏതൊക്കെ നക്ഷത്രക്കാര്‍ക്ക് ഏതൊക്കെ ദിവസം ഭാഗ്യ ദിനമാണ് എന്ന് മനസ്സിലാക്കാം. രാശിപ്രകാരം ഓരോ ദിവസവും നിങ്ങളില്‍ ഭാഗ്യവും നിര്‍ഭാഗ്യവും ഓരോ തരത്തില്‍ വന്നു പോയിക്കൊണ്ടിരിക്കുന്നു. ആഗസ്റ്റ് മാസത്തിൽ ഭാഗ്യം കൊണ്ട് വരുന്ന ദിവസങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.
നമ്മുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്ന പല കാര്യങ്ങള്‍ക്കും മാറ്റം സംഭവിക്കുന്നത് സമയം മാറി വരുമ്പോഴാണ്. ചിലപ്പോള്‍ അത് പല തരത്തിലുള്ള മാറ്റങ്ങള്‍ നമുക്കുണ്ടാക്കുന്നു. എന്നാല്‍ ഇനി ഓരോ ആഴ്ചയിലും നിങ്ങള്‍ക്ക് ഭാഗ്യമുള്ള ദിവസമേതെന്ന് നമുക്ക് മനസ്സിലാക്കാം. അതിന് നക്ഷത്രപ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും എന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ പലപ്പോഴും ചൊവ്വാഴ്ചയാണ് ഏറ്റവും ഉത്തമം. മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാന്‍ നിങ്ങളെ സഹായിക്കുന്നതും ചൊവ്വാഴ്ചയാണ്. അതുകൊണ്ട് തന്നെ നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ ചൊവ്വാഴ്ചയില്‍ തുടങ്ങാന്‍ ശ്രദ്ധിക്കുക.

രോഹിണി
രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക്ക് വെള്ളിയാഴ്ചയാണ് ഉത്തമ ദിവസം. ശനിയാഴ്ചയും തിങ്കളാഴ്ചയും നല്ലതാണെങ്കിലും കുറച്ചു കൂടി നല്ലത് വെള്ളിയാഴ്ചയാണ്. കാര്യങ്ങള്‍ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവാന്‍ സഹായിക്കുന്നത് വെള്ളിയാഴ്ചയാണ്.

പുണർതം
പുണര്‍തം ഏറ്റവും കൂടുതല്‍ ഭാഗ്യം ഉള്ള ദിവസം എന്നു പറയുന്നത് ബുധനാഴ്ചയാണ്. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ഏറ്റവും പറ്റിയ ദിവസമാണ് ബുധന്‍. ബുധനാഴ്ച തുടങ്ങുന്ന കാര്യങ്ങള്‍ക്ക് ഭാഗ്യവും ധനലാഭവും ഉണ്ടാവും എന്നതാമ് ഏറ്റവും ശ്രദ്ധേയം.

മകം
മകം നക്ഷത്രത്തിൽ ജനിച്ചവര്‍ക്ക് ഞാറാഴ്ചയാണ് ഏറ്റവും ഉത്തമം. പുതിയ നിക്ഷേപങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ പറ്റിയ ദിവസമാണ് ഞായറാഴ്ച. മാത്രമല്ല കിട്ടാക്കടങ്ങളെല്ലാം തിരിച്ച് കിട്ടുന്ന ദിവസവും ഞായറാഴ്ചയാണ്.

അത്തം
അത്തം നക്ഷത്രത്തിൽ ജനിച്ചവരുടെ ഭാഗ്യദിവസം ഞായറാഴ്ചയാണ്. ആ ദിവസം നിങ്ങളുടെ ആഗ്രഹങ്ങള്‍ ലക്ഷ്യത്തിലെത്താനുള്ള ഏറ്റവും നല്ല ദിവസമായിരിക്കും. മാത്രമല്ല ഏത് പ്രതിസന്ധികളും തരണം ചെയ്യുന്നതിനും മുന്നിട്ട് നില്ക്കുന്നതിനും നിങ്ങളെ സഹായിക്കുന്ന ദിവസം തന്നെയാണ് ഞായറാഴ്ച.

അനിഴം
അനിഴം നക്ഷത്രത്തിൽ ജനിച്ചവര്‍ക്ക് ബുധനാഴ്ചയാണ് ഏറ്റവും നല്ല ദിവസം. എന്നാല്‍ ഇതി കൂടാതെ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഇത്തരത്തില്‍ നല്ല ദിവസങ്ങളാണ്. പുതിയ ജോലികള്‍ക്കും സംരംഭങ്ങള്‍ക്കും തുടക്കമിടാന്‍ ഈ ആഴ്ചകള്‍ ഉത്തമമാണ്. ഇതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനും കാരണമാകുന്നു.

പൂരാടം
പൂരാടം നക്ഷത്രത്തിൽ ഏറ്റവും അനുയോജ്യമായ ദിവസമാണ് വെള്ളിയാഴ്ച. എന്നാല്‍ ഈ ദിവസം പൊതുവേ നല്ല ദിവസമല്ലെന്ന അഭിപ്രായമാണ് നിലവിലുള്ളത്. എന്നാല്‍ തുലാം മാസത്തില്‍ ജനിച്ചവര്‍ക്ക് വെള്ളിയാഴ്ച നല്ല ദിവസമാണ്.



Click it and Unblock the Notifications
