Latest Updates
-
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ
2021ല്‍ 12 രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവ
ഓരോ വ്യക്തികള്‍ക്കും അവരുടെ രാശിചിഹ്നം, ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍, ഒരു നിശ്ചിത വര്‍ഷത്തിന്റെ സവിശേഷതകള്‍, മറ്റ് ഘടകങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ജ്യോതിഷം ചില ഭാഗ്യ നിറങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. നിങ്ങളുടെ ജനനത്തീയതി അനുസരിച്ച് ജ്യോതിഷത്തെ അടിസ്ഥാനമാക്കി നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ രാശിചിഹ്നപ്രകാരമുള്ള ഗ്രഹങ്ങളില്‍ സ്വാധീനം ചെലുത്തി നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ വിജയം നേടാന്‍ നിങ്ങളെ സഹായിക്കും.
ഭാഗ്യ നിറങ്ങള്‍ പ്രതികൂല ഗ്രഹങ്ങളുടെ ദോഷകരമായ സ്വാധീനം തടയാനും ഉപകരിക്കും. 2021 വര്‍ഷത്തില്‍ ഓരോ രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവയാണ്. 2021ല്‍ ഈ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതും ഉപയോഗിക്കുന്നതും നിങ്ങള്‍ക്ക് ഭാഗ്യവും വിജയവും നല്‍കും.

മേടം (മാര്‍ച്ച് 21 നും ഏപ്രില്‍ 20 നും ഇടയില്‍ ജനനം)
ചൊവ്വ ഭരിക്കുന്ന മേടം രാശി ഒരു അഗ്നി ചിഹ്നമാണ്. അതിനാല്‍ ചുവപ്പ് നിറം നിങ്ങളുടെ പ്രവര്‍ത്തികളില്‍ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും. ഊര്‍ജ്ജം, ചലനാത്മകത, പരിശുദ്ധി എന്നിവയുടെ പ്രതീകമാണ് ചുവപ്പ്. ചുവപ്പ് കൂടാതെ വെള്ള, മഞ്ഞ എന്നിവയും നിങ്ങള്‍ക്ക് ഭാഗ്യം നല്‍കും. നീല, കറുപ്പ്, പച്ച നിറങ്ങള്‍ മേടം രാശിക്കാര്‍ ഒഴിവാക്കേണ്ടതുണ്ട്. കാരണം അവ നിങ്ങളുടെ ഭരണ ഗ്രഹത്തിന് വിരുദ്ധമായ നിറങ്ങളാണ്.

ഇടവം (ഏപ്രില്‍ 21 നും മെയ് 21 നും ഇടയില്‍ ജനനം)
ഇടവം രാശിക്കാര്‍ക്ക് താമരയുടെ നിറം അതായത് പിങ്ക്, വെള്ള എന്നീ നിറങ്ങള്‍ 2021ല്‍ ഏറ്റവും അനുകൂലമായ നിറങ്ങളായി കണക്കാക്കാം. നിങ്ങളുടെ രാശിചിഹ്നം ഭരിക്കുന്നത് ശുക്രനാണ്. ഇടവം ഭൂമിയുടെ മൂലകത്തെ പ്രതീകപ്പെടുത്തുന്നു. അതിനാല്‍ പിങ്ക്, വെള്ള എന്നിവ നിങ്ങളുടെ ഭാഗ്യകരമായ നിറങ്ങളാക്കാം. പച്ച നിറവും നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്കുന്നു. ഗ്രഹങ്ങളുടെ പ്രതികൂല സ്വാധീനം ഒഴിവാക്കണമെങ്കില്‍ മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ നിന്ന് നിങ്ങള്‍ വിട്ടുനില്‍ക്കുക.

മിഥുനം (മെയ് 22 നും ജൂണ്‍ 21 നും ഇടയില്‍ ജനനം)
ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കാന്‍ 2021ല്‍ മിഥുനം രാശിക്കാര്‍ക്ക് മഞ്ഞ, പച്ച നിറങ്ങള്‍ ഉത്തമമാണ്. ബുധന്‍ നിങ്ങളുടെ ഭരണ ഗ്രഹമാണ്. അതിനാല്‍ പിങ്ക്, വെള്ള നിറങ്ങളും നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും. ഒരു ഇരട്ട ചിഹ്നമാണ് മിഥുനം. മഞ്ഞയും പച്ചയും പോസിറ്റീവിറ്റിയുമായും വിജയവുമായും ബന്ധപ്പെട്ടിരിക്കുന്നു. ചുവപ്പും നീലയും നിങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. കാരണം അവ വരാനിരിക്കുന്ന വര്‍ഷത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ നിറമായി കണക്കാക്കുന്നില്ല.

കര്‍ക്കിടകം (ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനനം)
കര്‍ക്കിടകം രാശിക്കാരായ ഏതൊരു വ്യക്തിക്കും വെള്ള, ക്രീം, സില്‍വര്‍, ചുവപ്പ്, നാരങ്ങ മഞ്ഞ എന്നിവ 2021 ലെ ഭാഗ്യനിറങ്ങളായി കണക്കാക്കാം. നിങ്ങളുടെ ഭരണ ഗ്രഹം ചന്ദ്രനാണ്, അതിനാല്‍ ഈ നിറങ്ങള്‍ നിങ്ങളുടെ രാശിചിഹ്നത്തിന് അനുയോജ്യമാകും. ഇവ മൃദുവായതും പരിപോഷിപ്പിക്കുന്നതുമായ നിറങ്ങളാണ്. ഈ നിറങ്ങള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, നിങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതിനായി ഗ്രഹങ്ങളുടെ ഊര്‍ജ്ജം ആകര്‍ഷിക്കാന്‍ ഇവ സഹായിക്കും. പൊതുവേ, ഇരുണ്ടതും തിളക്കമുള്ളതുമായ നിറങ്ങള്‍ ഒഴിവാക്കുന്നത് നിങ്ങള്‍ക്ക് നന്നായിരിക്കും.

ചിങ്ങം (ജൂലൈ 23 നും ഓഗസ്റ്റ് 21 നും ഇടയില്‍ ജനനം)
ചിങ്ങം രാശിക്കാര്‍ക്ക് വിജയം കൂടെനിര്‍ത്താന്‍ 2021ല്‍ ഓറഞ്ച്, സ്വര്‍ണനിറം, ചുവപ്പ് എന്നിവ തിരഞ്ഞെടുക്കാം. ഇവയിലൂടെ എല്ലാത്തിലും മികച്ച ഫലങ്ങള്‍ ആകര്‍ഷിക്കാനും നിങ്ങള്‍ക്ക് കഴിയും. സൂര്യനാണ് നിങ്ങളുടെ ഭരണ ഗ്രഹം. അതിനാല്‍ സൂര്യന്, വെളിച്ചം, അഗ്നി എന്നിവയുമായി ബന്ധപ്പെട്ട ഈ നിറങ്ങള്‍ നിങ്ങള്‍ക്ക് വളരെയധികം അനുകൂല ഫലങ്ങള്‍ നല്‍കും.

കന്നി (ഓഗസ്റ്റ് 22 നും സെപ്റ്റംബര്‍ 23 നും ഇടയില്‍ ജനനം)
നീല, പച്ച, വെള്ള, ഇളം മഞ്ഞ എന്നീ നിറങ്ങള്‍ കന്നി രാശിക്കാര്‍ക്ക് 2021 ല്‍ ഭാഗ്യം നല്കുന്ന നിറങ്ങളായി കണക്കാക്കാം. കന്നി രാശിക്കാരുടെ ഭരണ ഗ്രഹമാണ് ബുധന്‍. ഇവ ഭൂമിയിലെ മൂലകങ്ങളെ പ്രതീകപ്പെടുത്തുന്നു. നിങ്ങളുടെ രാശിചിഹ്നം ഈ നാല് നിറങ്ങളുമായി പല തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. അഗ്നി നിറം നിങ്ങളുടെ രാശിചിഹ്നത്തിന് പ്രതികൂലമാകുമെന്നതിനാല്‍ കന്നി രാശിക്കാര്‍ ചുവപ്പ് നിറത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വളരെ നല്ലതാണ്.

തുലാം (സെപ്റ്റംബര്‍ 24 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനനം)
2021 ല്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ തുലാം രാശിക്കാര്‍ക്ക് ഓറഞ്ച്, വെള്ള നിറങ്ങള്‍ തിരഞ്ഞെടുക്കാം. നിങ്ങളുടെ ഭരിണ ഗ്രഹം ശുക്രനാണ്. വെള്ളയും ഇളം നീലയുമാണ് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മറ്റ് അനുകൂല നിറങ്ങള്‍. ഇളം നിറങ്ങള്‍ എല്ലായ്പ്പോഴും നിങ്ങള്‍ക്ക് തൃപ്തികരമായ ഫലങ്ങള്‍ നല്‍കുന്നവയാണെന്ന് അറിഞ്ഞിരിക്കുക. പ്രതികൂലമാകുമെന്നതിനാല്‍ ചുവപ്പ് നിറം തിരഞ്ഞെടുക്കുന്നത് തുലാം രാശിക്കാര്‍ക്ക് ഒരിക്കലും നല്ലതല്ല.

വൃശ്ചികം (ഒക്ടോബര്‍ 24 നും നവംബര്‍ 22 നും ഇടയില്‍ ജനനം)
വെള്ള, ചുവപ്പ്, ചോക്ലേറ്റ്, ഓറഞ്ച് എന്നീ നിറങ്ങള്‍ 2021ല്‍ വൃശ്ചികം രാശിക്കാര്‍ക്ക് നല്ല ഭാഗ്യം നല്‍കും. നിങ്ങളുടെ ഭരണ ഗ്രഹം ചൊവ്വയാണ്. ഈ നിറങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ വഴിയിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കാനും നിങ്ങളുടെ പരിശ്രമങ്ങളില്‍ നിങ്ങള്‍ക്ക് ഭാഗ്യം കൂടെനിര്‍ത്താനും കഴിയും. പരാജയങ്ങളും തിരിച്ചടികളും ഒഴിവാക്കാന്‍ നീല, പച്ച നിറങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം.

ധനു (നവംബര്‍ 23 നും ഡിസംബര്‍ 22 നും ഇടയില്‍ ജനനം)
ധനു രാശിക്കാര്‍ക്ക് ഇരുണ്ട മഞ്ഞയും ഓറഞ്ചും നിങ്ങളുടെ ഭാഗ്യ നിറങ്ങളായി 2021 ല്‍ തിരഞ്ഞെടുക്കാം. വ്യാഴം നിങ്ങളുടെ ഭരണ ഗ്രഹമാണ്, അതിനാല്‍ ഈ നിറങ്ങള്‍ നിങ്ങളുടെ വഴിയിലെ തടസങ്ങള്‍ നീക്കാന്‍ അനുകൂലമാകും. പച്ചയും ക്രീമും നിങ്ങളെ ഭാഗ്യത്തിലേക്ക് അടുപ്പിക്കും. നിങ്ങള്‍ ഒഴിവാക്കേണ്ട ഏറ്റവും പ്രതികൂല നിറം നീലയാണ്.

മകരം (ഡിസംബര്‍ 23 നും ജനുവരി 20 നും ഇടയില്‍ ജനനം)
മകരം രാശിക്കാര്‍ക്ക് വിജയത്തിനായി, 2021 ല്‍ കറുപ്പ്, പര്‍പ്പിള്‍ നിറങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുക. ഇരുണ്ട തവിട്ട്, കടും പച്ച എന്നിവയും നിങ്ങള്‍ക്ക് ഭാഗ്യമാണെന്ന് തെളിയിക്കും. മകരം രാശിക്കാരുടെ ഭരണ ഗ്രഹമാണ് ശനി. അതിനാല്‍ ഈ നിറങ്ങള്‍ക്ക് നിങ്ങളുടെ രാശിചിഹ്നത്തിന് അനുകൂല ഫലങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ചുവപ്പും മഞ്ഞയുമാണ് നിങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട നിറങ്ങള്‍.

കുംഭം (ജനുവരി 21 നും ഫെബ്രുവരി 19 നും ഇടയില്‍ ജനനം)
കുംഭം രാശിക്കാര്‍ക്ക് ഇളം നീലയും പര്‍പ്പിള്‍ നിറങ്ങള്‍ 2021 വര്‍ഷം മുഴുവന്‍ ഭാഗ്യമാണെന്ന് തെളിയിക്കും. ശനി നിങ്ങളുടെ ഭരണ ഗ്രഹമാണ്. അതിനാല്‍ വെള്ളയും തിളക്കമുള്ള മറ്റ് നിറങ്ങളും നിങ്ങള്‍ക്ക് നല്ല പ്രതീക്ഷകള്‍ നല്കുന്ന നിറങ്ങളാണ്. ഇരുണ്ട നീല, പച്ച തുടങ്ങിയ നിറങ്ങളില്‍ നിന്ന് വളരെയധികം പ്രയോജനം നേടാനാവില്ല. അതിനാല്‍ അവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്.

മീനം (ഫെബ്രുവരി 20 നും മാര്‍ച്ച് 20 നും ഇടയില്‍ ജനനം)
2021 ല്‍ ഓറഞ്ചും മഞ്ഞയും നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെ മീനം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നേടാവുന്നതാണ്. നിങ്ങളുടെ രാശിചിഹ്നത്തെ നിയന്ത്രിക്കുന്നത് വ്യാഴമാണ്. അതിനാല്‍ ഈ രണ്ട് നിറങ്ങള്‍ 2021 വര്‍ഷത്തില്‍ നിങ്ങളെ വളരെയധികം സഹായിക്കും. പിങ്ക് നിറവും നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നേടിത്തരാന്‍ അനുയോജ്യമാണ്. കറുപ്പ്, ഇരുണ്ട നിറങ്ങള്‍, തിളക്കമുള്ള നിറങ്ങള്‍ എന്നിവ കഴിയുന്നിടത്തോളം ഒഴിവാക്കുക.



Click it and Unblock the Notifications