Just In
- 3 hrs ago
Daily Rashi Phalam: സാമ്പത്തികമായി ഈ രാശിക്കാര്‍ക്ക് ഇന്ന് പതിവിലും നല്ല നാള്; രാശിഫലം
- 14 hrs ago
കണ്ടക ശനിയും ശനിദോഷവും മറികടക്കാന്‍ ശനി ജയന്തി തുണയാവുന്നവര്‍
- 15 hrs ago
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരെങ്കില്‍ അതിഗുരുതരം ഈ പ്രശ്നങ്ങള്‍
- 16 hrs ago
രാഹുവും ശുക്രനും ഒരേ രാശിയില്‍; ഈ 3 രാശിക്ക് ഭാഗ്യകാലം
Don't Miss
- Movies
അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന്‍ പോകുന്നത് അതിരുവിട്ട കളികള്‍
- News
വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് വായ്പ; ഭര്‍ത്താവിനെതിരെ പരാതിയുമായി നടി
- Sports
IPL 2022: രണ്ടു സീസണിലും മുംബൈയുടെ വാട്ടര്‍ ബോയ്- അര്ജുന് സച്ചിന്റെ ഉപദേശം
- Automobiles
Mahindra Scorpio N Vs Classic; പുത്തനും പഴയതും തമ്മിൽ മാറ്റുരയ്ക്കാം
- Finance
ഗ്രീന്‍ സിഗ്നല്‍ ലഭിച്ചു; ഇനി വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍ ഇതാ; നോക്കുന്നോ?
- Technology
2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ
- Travel
മനസ്സിനും ശരീരത്തിനും ഉണര്‍വേകുന്ന സെൻവെഞ്ചർ...പോകാം ഈ യാത്രകള്‍ക്ക്
27 ജന്മനക്ഷത്രവും ഭാഗ്യം നല്‍കും നിറങ്ങളും
എല്ലാവര്ക്കും അവരവരുടേതായ ഇഷ്ട നിറങ്ങളുണ്ട്. എന്നാല്‍ ചില പ്രശസ്തരായ വ്യക്തികള്‍ ഓരോ ദിവസവും ചില പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് കാണാം, ചിലരുടെ വാഹനങ്ങള്‍ക്ക് ചില പ്രത്യേക നിറങ്ങളായിരിക്കും. അതുപോലെ വീടുകളുടെ നിറവും വ്യത്യസ്തത പുലര്‍ത്തുന്നതായിരിക്കും. ഇതിന്റെയെല്ലാം കാരണമെന്തെന്നോ? ജ്യോതിഷത്തില്‍ നിറങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്.
Most
read:
പാപഗ്രഹങ്ങളുടെ
ദോഷമുണ്ടോ
ജാതകത്തില്‍?
പരിഹാരം
ഓരോ ഗ്രഹത്തിനും ഓരോ നിറങ്ങള്‍ ഭാഗ്യനിറമായി കണക്കാക്കുന്നു. അത് നിങ്ങളുടെ ജന്മനക്ഷത്രത്തിന്റെ കാര്യത്തിലും അതുപോലെ തന്നെ. നിങ്ങളുടെ നക്ഷത്രം അടിസ്ഥാനമാക്കി നിങ്ങളുടെ ഭാഗ്യ നിറം തിരഞ്ഞെടുക്കാം. ഈ നിറങ്ങള്‍ ധരിക്കുക അല്ലെങ്കില്‍ അവ നിങ്ങളുടെ അടുത്ത് വയ്ക്കുക എന്നിങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ അനുഭവപ്പെടാം. ഭാഗ്യവും സമ്പത്തും നിങ്ങളില്‍ കൈവരാം. അശ്വതി മുതല്‍ 27 നക്ഷത്രങ്ങള്‍ക്കും പൊതുവായി പറയപ്പെടുന്ന ഭാഗ്യ നിറങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

അശ്വതി
കേതു ഭരിക്കുന്ന നക്ഷത്രമായ അശ്വതി നാളുകാര്‍ക്ക് പൊതുവായി ധരിക്കാവുന്ന നിങ്ങളാണ് ചുവപ്പ്, ഇളം ചുവപ്പ്, മറ്റ് ചുവപ്പ് ഷേഡ് നിറങ്ങള്‍ എന്നിവ. അശ്വതി നക്ഷത്രത്തില്‍ ജനിക്കുന്ന ആളുകള്‍ രൂപത്തില്‍ ഭംഗിയുള്ളവരും മനോഹരമായ വ്യക്തിത്വത്തിന് ഉടമകളുമാണ്.

ഭരണി
ഭരണി നക്ഷത്രം ഭരിക്കുന്ന ഗ്രഹം ശുക്രനാണ്. ഇക്കൂട്ടര്‍ക്ക് യോജിച്ച നിറങ്ങളാണ് സ്വര്‍ണ്ണ നിറം, കടും ചുവപ്പ് നിറം എന്നിവ. കൂടാതെ, ഭരണി നക്ഷത്രക്കാര്‍ സ്വഭാവത്തില്‍ എന്തും തുടന്നുപറഞ്ഞ് അഭിപ്രായപ്രകടനം നടത്തുന്നവരുമാണ്.
Most
read:പാമ്പിനെ
സ്വപ്നം
കാണുന്നത്
നിസ്സാരമാക്കല്ലേ
..!

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാരുടെ ഭരണ ഗ്രഹം സൂര്യനാണ്, ദേവത അഗ്നിയും. നിങ്ങള്‍ക്ക് പൊതുവായി ധരിക്കാവുന്ന ഭാഗ്യ നിറം വെള്ള, ചാര നിറം എന്നിവയാണ്. ഇടയ്ക്കിടെ ജോലി മാറ്റം ആഗ്രഹിക്കുന്നവരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍.

രോഹിണി
രോഹിണി നക്ഷത്രക്കാരുടെ ഭരണ ഗ്രഹം ചന്ദ്രനാണ്. ഇവര്‍ക്ക് അനുയോജ്യമായ നിറം പച്ച, വെള്ള എന്നിവയാണ്. ഈ നക്ഷത്രത്തില്‍ ജനിക്കുന്ന പുരുഷന്മാര് നന്നായി വസ്ത്രം ധരിക്കുന്നവരും ധാര്‍ഷ്ട്യമുള്ളവരും തീരുമാനങ്ങള്‍ മാറ്റാന്‍ ഇഷ്ടപ്പെടാത്തവരുമാണ്.

മകയിരം
മകയിരം നക്ഷത്രക്കാരുടെ ഭരണ ഗ്രഹം ചൊവ്വയാണ്. നിങ്ങള്‍ക്ക് യോജിച്ച നിറം വെള്ളയാണ്. ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര് ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും സംശയം പ്രകടിപ്പിക്കുന്നവരാണ്. കൂടാതെ, അവര്‍ എളുപ്പത്തില്‍ വ്യതിചലിക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകള്‍ ബുദ്ധിമതികളും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവരുമാണ്.
Most
read:ഗര്‍ഭധാരണവും
നല്ല
കുഞ്ഞും;
വാസ്തു
പറയും
വഴി

തിരുവാതിര
തിരുവാതിര നക്ഷത്രക്കാരുടെ ഭരണ ഗ്രഹം രാഹുവാണ്. ഇവര്‍ക്ക് യോജിച്ച നിറം ഇളം ചുവപ്പാണ്. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ സാധാരണയായി ഏതു കാര്യത്തിലും ഉത്തരവാദിത്ത ബോധമുള്ളവരാണ്.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാരുടെ ഭരണഗ്രഹം വ്യാഴമാണ്. ഇവരുടെ അനുയോജ്യ നിറമാണ് ഗ്രേ കളര്‍. കൂടാതെ, വെള്ളയും ഇവര്‍ക്ക് യോജിച്ച നിറമാണ്. ഈ നക്ഷത്രത്തിന് കീഴില്‍ ജനിച്ചവര്‍ കുറച്ചധികമായി ആത്മീയതയിലേക്ക് ചായ്വ് കാണിക്കുന്നവരാണ്.

പൂയം
പൂയം നക്ഷത്രക്കാരുടെ ഭരണഗ്രഹം ശനിയാണ്. നിങ്ങള്‍ക്ക് യോജിച്ച നിറം കറുപ്പും ചുവപ്പുമാണ്. കൂടാതെ വെള്ളയും നിങ്ങളുടെ ഭാഗ്യനിറമായി തിരഞ്ഞെടുക്കാം. ഈ നക്ഷത്രത്തിന് കീഴില്‍ ജനിച്ച ആളുകള്‍ സമ്പന്നരും മാന്യരും ന്യായബോധമുള്ളവരും സുന്ദരന്മാരും എല്ലാവര്ക്കും പ്രിയപ്പെട്ടവരുമായിരിക്കും.
Most
read:പുതിയ
വാഹനം
വാങ്ങാന്‍
നല്ല
ദിവസം
ഏത്?

ആയില്യം
ആയില്യം നക്ഷത്രക്കാരുടെ ഭരണാധികാരി ബുധനാണ്. ഇവരുടെ അനുയോജ്യ നിറം കറുപ്പ് ആണ്. ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ തത്ത്വശാസ്ത്രപരവും ബുദ്ധിമാന്മാരും വൈവിധ്യമാര്‍ന്നവരും നിഗൂഢ സ്വഭാവമുള്ളവരുമാണ്.

മകം
മകം നക്ഷത്രക്കാരെ ഭരിക്കുന്നത് കേതുവാണ്. ഇവരുടെ ഭാഗ്യ നിറങ്ങള്‍ പച്ച, മഞ്ഞ, പീച്ച്, ആപ്രിക്കോട്ട് എന്നിവയാണ്. ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ ബുദ്ധിമാന്മാരും അല്പം അഹങ്കാരികളും പക്വതയില്ലാത്തവരുമാണ്.

പൂരം
പൂരം നക്ഷത്രക്കാരുടെ ഭരണ ഗ്രഹമാണ് ശുക്രന്. ഇക്കൂട്ടര്‍ക്ക് അനുയോജ്യമായ നിറങ്ങളാണ് വെള്ള, ബ്രൗണ്‍ എന്നിവ. ഈ നക്ഷത്രത്തിന് കീഴില്‍ ജനിച്ച ആളുകള്‍ സര്‍ഗ്ഗാത്മകവും ബുദ്ധിമാന്മാരും ആകര്ഷകത്വമുള്ളവരുമാണ്.
Most
read:സമ്പത്ത്
കുമിഞ്ഞുകൂടാന്‍
ഫെങ്
ഷൂയി
ഡ്രാഗണ്‍
ആമ

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് അവരുടെ ഭരണ ഗ്രഹം സൂര്യനാണ്. ബന്ധപ്പെട്ട നിറങ്ങള്‍ നീലയും അതിന്റെ വൈവിധ്യമാര്‍ന്ന ഷേഡുകളുമാണ്. കൂടാതെ, ഓറഞ്ച്, ചുവപ്പ് നിറങ്ങളും നിങ്ങള്‍ക്ക് അനുയോജ്യമാണ്. ഈ നക്ഷത്രത്തില്‍ ജനിച്ച വ്യക്തികള്‍ ജനപ്രിയരും കഠിനാധ്വാനം ചെയ്യുന്നവരും നല്ല പ്രാസംഗികരുമാണ്.

അത്തം
അത്തം നക്ഷത്രത്തിന്റെ ഭരണാധികാരി ചന്ദ്രനാണ്. യോജിച്ച നിറം നിറം പച്ച, വെള്ള, ചുവപ്പ് എന്നിവയാണ്. ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ നര്‍മ്മബോധമുള്ളവരും ബുദ്ധിമാന്മാരുമാണ്.

ചിത്തിര
ചിത്തിര നക്ഷത്രക്കാരുടെ ഭരിണ ഗ്രഹം ചൊവ്വയാണ്. നിങ്ങള്‍ക്ക് യോജിച്ച നിറം പച്ചയാണ്. പച്ചയുടെ വൈവിധ്യമാര്‍ന്ന ഷേഡുകളും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. കൂടാതെ ഓറഞ്ചും നിങ്ങള്‍ക്ക് അനുയോജ്യമായ നിറമാണ്. ഈ നക്ഷത്രത്തിലെ ആളുകള്‍ സ്വതന്ത്രരും മുന്‍നിരയില്‍ എത്തുന്നവരുമാണ്.
Most
read:ആല്‍മരത്തെ
ആരാധിക്കണമെന്ന്
പറയുന്നത്
എന്തിന്
?

ചോതി
ചോതി നക്ഷത്രക്കാരുടെ ഭരണ ഗ്രഹമാണ് രാഹു. നിങ്ങളുമായി ബന്ധപ്പെട്ട നിറമാണ് പച്ച. അതിന്റെ വൈവിധ്യമാര്‍ന്ന ഷേഡുകളും നിങ്ങള്‍ക്ക് ഭാഗ്യം നല്കുന്ന നിറങ്ങളാണ്. ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ ധാര്‍മ്മികരും പ്രാപ്തിയുള്ളവരുമാണ്.

വിശാഖം
വിശാഖം നക്ഷത്രക്കാരെ ഭരിക്കുന്ന ഗ്രഹം വ്യാഴമാണ്. ഇവര്‍ക്ക് അനുയോജ്യമായ നിറങ്ങളാണ് പച്ചയും അതിന്റെ വൈവിധ്യമാര്‍ന്ന ഷേഡുകളും. കൂടാതെ നിങ്ങള്‍ക്ക് മഞ്ഞയും ഉപയോഗിക്കാവുന്നതാണ്. ഈ നക്ഷത്രത്തിനു കീഴില്‍ ജനിച്ച ആളുകള്‍ വളരെ ബുദ്ധിയുള്ളവരും കാണാന്‍ ഭംഗിയുള്ളവരുമാണ്.

അനിഴം
അനിഴം നക്ഷത്രക്കാരെ ഭരിക്കുന്ന ഗ്രഹം ശനിയാണ്. നിങ്ങളുമായി ബന്ധപ്പെട്ട നിറങ്ങള്‍ ചുവപ്പും ചുവന്ന തവിട്ടു നിറവും അതിന്റെ വൈവിധ്യമാര്‍ന്ന ഷേഡുകളുമാണ്. ഈ നക്ഷത്രത്തിനു കീഴില്‍ ജനിക്കുന്ന ആളുകള്‍ വളരെ അറിവുള്ളവരും നര്‍മ്മബോധം നിറഞ്ഞവരും തമാശയുള്ളവര്, ആത്മീയ പ്രഭാഷകര്‍.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാരുടെ ഭരണ ഗ്രഹം ബുധനാണ്. ഇവരുടെ ഭാഗ്യം നിറമായി കണക്കാക്കുന്നത് ഓറഞ്ചാണ്.
Most
read:സമ്പത്ത്
ആകര്‍ഷിക്കാന്‍
ഈ
ഫെങ്
ഷൂയി
വിദ്യകള്‍

മൂലം
മൂലം നക്ഷത്രക്കാരെ ഭരിക്കുന്നത് കേതു ഗ്രഹമാണ്. ഈ നക്ഷത്രത്തിലെ ആളുകള്‍ അഭിമാനം, ഭംഗി, സംതൃപ്തി, സാഹസികത, സമാധാനസ്നേഹം മുതലായവയ്ക്ക് പേരുകേട്ടവരാണ്. മൂലം നക്ഷത്രക്കാര്‍ക്ക് യോജിച്ച നിറം വെള്ളയാണ്.

പൂരാടം
പൂരാടം നക്ഷത്രക്കാരുടെ ഭരണഗ്രഹം ശുക്രനാണ്. ഈ നക്ഷത്രത്തിനു കീഴില്‍ ജനിച്ച ആളുകള്‍ കലാപരമായി മികവ് പുലര്‍ത്തുന്നവരാണ്. നിങ്ങള്‍ക്ക് അനുയോജ്യമായ നിറമാണ് ക്രീം കളര്‍

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് അവവരുടെ ഭരണ ഗ്രഹം സൂര്യനാണ്. ഇക്കൂട്ടര്‍ വളരെയധികം നര്‍മ്മബോധമുള്ളവരും ബുദ്ധിമാന്മാരും സഹിഷ്ണുതയും എളിമയും ഉള്ളവരുമാണ്. ഇവര്‍ക്ക് അനുയോജ്യമായ നിറങ്ങളാണ് പച്ച, ഓറഞ്ച് എന്നിവ.
Most
read:വീട്ടില്‍
ശംഖ്
വെറുതേ
വയ്ക്കരുത്;
ദോഷങ്ങള്‍

തിരുവോണം
തിരുവോണം നക്ഷത്രക്കാരെ ഭരിക്കുന്ന ഗ്രഹം ചന്ദ്രനാണ്. നല്ല സംസാരം, പ്രശസ്തി, സര്‍ഗ്ഗാത്മകത എന്നിവയാണ് ഇവരുടെ സവിശേഷത. ചുവപ്പ്, നീല, ചാരനിറം എന്നിവയാണ് ഇവര്‍ക്ക് യോജിച്ച നിറങ്ങള്‍.

അവിട്ടം
അവിട്ടം നക്ഷത്രക്കാരുടെ ഭരണ ഗ്രഹം ചൊവ്വയാണ്. ദയാശീലരാണ് അവിട്ടം നക്ഷത്രത്തിനു കീഴില്‍ ജനിക്കുന്ന ആളുകള്‍. നിങ്ങള്‍ക്ക് യോജിച്ച നിറങ്ങളാണ് മഞ്ഞ, ചുവപ്പ് എന്നിവ.

ചതയം
ചതയം നക്ഷത്രക്കാരുടെ ഭരണ ഗ്രഹം രാഹുവാണ്. ദയാശീലരും, എഴുത്തുകാരുമാണ് ഇക്കൂട്ടര്‍. ഇവരുടെ അനുയോജ്യ നിറങ്ങളാണ് ചുവപ്പ്, മഞ്ഞ എന്നിവ.
Most
read;കൈയില്‍
ഒരു
വജ്രമോതിരം
ധരിക്കൂ;
ജീവിതം
മാറും

പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാരുടെ ഭരണഗ്രഹം വ്യാഴമാണ്. വളരെയധികം സ്വയംപര്യാപ്തരും സത്യസന്ധരും മാനുഷിക പരിഗണനയുമുള്ള ആളുകളാണ് ഇക്കൂട്ടര്‍. നിങ്ങളുടെ അനുയോജ്യ നിറങ്ങളാണ് ചുവപ്പ്, മഞ്ഞ എന്നിവ.

ഉത്രട്ടാതി
ഇത്രട്ടാതി നക്ഷത്രക്കാര്‍ക്ക് വളരെ ആകര്‍ഷകമായ ഒരു വ്യക്തിത്വമുണ്ട്, എല്ലായ്പ്പോഴും അവര്‍ ഒരു ജനക്കൂട്ടത്തില്‍ വേറിട്ടുനില്‍ക്കും. നിങ്ങളുടെ ഭരണഗ്രഹമാണ് ശനി. നിങ്ങള്‍ക്ക് അനുയോജ്യമായ നിറങ്ങളാണ് ചുവപ്പ്, മഞ്ഞ എന്നിവ.

രേവതി
രേവതി നക്ഷത്രക്കാരുടെ ഭരണ ഗ്രഹം കേതുവാണ്. ഈ ആളുകള്‍ വളരെ സഹായശീലരും സ്വതന്ത്രരും ഭാഗ്യവാന്മാരുമാണ്. രേവതി നക്ഷത്രക്കാരുടെ ഭാഗ്യനിറം റോസ് കളറാണ്.