തലമുറകളുടെ പുണ്യം; നാഗദൈവങ്ങളുടെ അനുഗ്രഹത്തോടെ ഭൂമിയിലെത്തുന്ന നക്ഷത്രജാതകര്‍

ഹിന്ദുമതത്തില്‍ നാഗാരാധനയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ജീവിതത്തിലെ തടസ്സങ്ങള്‍ മാറാനും ഐശ്വര്യം കൈവരാനുമായി നാഗപൂജ, ആയില്യപൂജ എന്നിവ നടത്തുന്നു. ജീവതത്തില്‍ അവിഭാജ്യമായ ഘടകമാണ് നാഗാരാധന. നാഗങ്ങളെ ആരാധിക്കുന്നുവെങ്കില്‍ ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ ആശ്ചര്യജനകമായ നേട്ടങ്ങള്‍ കൈവരുന്നു.

ജ്യോതിഷപ്രകാരം, ചില നക്ഷത്രക്കാര്‍ക്ക് ജന്‍മനാ തന്നെ നാഗങ്ങളുടെ പ്രീതിയും സംരക്ഷണം ലഭിക്കുന്നവരാണെന്ന് പറയുന്നു. മുജ്ജന്‍മ ബന്ധം, അല്ലെങ്കില്‍ ഇവര്‍ മുജ്ജന്‍മത്തില്‍ നാഗങ്ങളെ ആരാധിച്ചിരുന്നിരിക്കാം. ഈ പറയുന്ന നക്ഷത്രക്കാര്‍ ഒരിക്കലും നാഗാരാധന മുടക്കരുത്. ജന്‍മനാ നാഗങ്ങളുടെ അനുഗ്രഹമുള്ള നക്ഷത്രക്കാര്‍ ആരെല്ലാമാണെന്ന് നമുക്ക് നോക്കാം.

Blessings Of Naga Gods

ഭരണി

ജന്‍മനാ നാഗങ്ങളുടെ കടാക്ഷമുള്ള നക്ഷത്രക്കാരാണ് ഭരണി നക്ഷത്രക്കാര്‍. രാഹുദശാകാലത്ത് ഇവര്‍ ഒരിക്കലും നാഗാരാധന മുടക്കരുത്. നാഗാരാധനയിലൂടെ നിങ്ങള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം തടസ്സങ്ങളില്ലാതെ വന്നുചേരും. അപ്രതീക്ഷിതമായ നേട്ടങ്ങള്‍ നാഗങ്ങളുടെ കടാക്ഷത്താല്‍ വന്നുചേരും. നിങ്ങള്‍ വിചാരിക്കാത്തത്ര നേട്ടങ്ങളായിരിക്കും ജീവിതത്തില്‍ നിങ്ങളെ തേടിയെത്തുന്നത്.

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്കും ജന്‍മനാ തന്നെ നാഗങ്ങളുടെ കടാക്ഷമുണ്ടെന്ന് പറയുന്നു. ഇവരും രാഹു ദശാകാലത്ത് മുടങ്ങാതെ നാഗങ്ങളെ ആരാധിക്കണം. നിത്യവും നാഗങ്ങളുടെ മന്ത്രങ്ങളും ജപിക്കുക. ഇങ്ങനെ ചെയ്താല്‍ ജീവിതത്തിലെ ദുരിതങ്ങള്‍ പതിയെ മാറും. നിങ്ങള്‍ക്ക് വന്നുചേരുന്ന ദുരിതങ്ങള്‍ പോലും വിട്ടൊഴിയും. പ്രതീക്ഷിക്കാതെ ജീവിതത്തില്‍ ഉയര്‍ച്ച ലഭിക്കും. അതിനാല്‍ നിങ്ങള്‍ തീര്‍ച്ചയായും നാഗങ്ങളെ ആരാധിക്കുക.

തിരുവാതിര

മഹാദേവന്റെ നക്ഷത്രമാണ് തിരുവാതിര നക്ഷത്രം. നിങ്ങള്‍ക്ക് നാഗങ്ങളുമായി മുജ്ജന്‍മബന്ധമുണ്ട് എന്നുതന്നെ പറയാം. അതിനാല്‍ തന്നെ ഏതു ദശാകാലത്തും നാഗങ്ങളെ ആരാധിച്ചാല്‍ ജീവിതത്തില്‍ ഉയര്‍ച്ച മാത്രമേ ഉണ്ടാകൂ. പല ദോഷങ്ങളും നിങ്ങളുടെ മേല്‍ തട്ടില്ല. ജീവിതത്തില്‍ നിന്ന് ദുരിതങ്ങള്‍ അകലുകയും മനസമാധാനം ലഭിക്കുകയും ചെയ്യും. ശത്രുക്കളുടെ ഉപദ്രവം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നാഗങ്ങളെ ആരാധിക്കുന്നതിലൂടെ ശത്രുദോഷങ്ങളെല്ലാം വിട്ടൊഴിയുന്നതായിരിക്കും. അതിനാല്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും നാഗങ്ങളെ ആരാധിക്കുക.

അത്തം

അത്തം നക്ഷത്രക്കാര്‍ക്കും ജന്‍മനാ തന്നെ നാഗങ്ങളുടെ അനുഗ്രഹമുള്ളവരാണ്. രാഹുദശാകാലത്ത് നിങ്ങള്‍ നാഗദൈവങ്ങളെ ആരാധിക്കുക. ഈ സമയം മുടക്കാതെ നാഗമന്ത്രങ്ങള്‍ ചൊല്ലുക. സവിശേഷമായ ഫലങ്ങള്‍ തന്നെ ജീവിതത്തിലേക്ക് വരുന്നതായിരിക്കും. ശത്രുദോഷങ്ങളെല്ലാം നീങ്ങും. നാഗദൈവങ്ങളെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരേണ്ട സൗഭാഗ്യങ്ങള്‍ ഇരട്ടിയാകും എന്നുതന്നെ പറയാം. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ വന്നുചേരും. നാള്‍ക്കുനാള്‍ ഭാഗ്യം തേടിവരും. ജന്‍മനക്ഷത്രദിവസം നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ മറക്കരുത്.

പൂരം

പൂരം നക്ഷത്രക്കാര്‍ രാഹുദശാസമയത്ത് ഒരിക്കലും നാഗങ്ങളുടെ ആരാധന മുടക്കരുത്. നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരുന്ന ദോഷങ്ങളെല്ലാം നാഗാരാധനയിലൂടെ അതെല്ലാം മാറിപ്പോകും. ത്വക്ക് രോഗങ്ങളുണ്ടെങ്കില്‍ അതില്‍ നിന്നെല്ലാം ആശ്വാസം ലഭിക്കും. മനക്ലേശങ്ങള്‍ മാറി മനസൗഖ്യം ലഭിക്കും. ജീവിതത്തില്‍ ഐശ്വര്യം വര്‍ധിക്കുന്നതായി അനുഭവപ്പെടും. നാഗങ്ങളെ ആരാധിക്കുകയും ജന്‍മനക്ഷത്ര നാളിലും ആയില്യം നാളിലും നാഗങ്ങളെ മറക്കാതെ ആരാധിക്കുക.

പൂരാടം

പൂരാടം നക്ഷത്രക്കാരും കേതുദശാ സമയത്ത് നാഗാരാധന മുടക്കരുത്. ഈ സമയത്ത് വന്നുചേരേണ്ട ദുരിതങ്ങള്‍ പോലും നാഗാരാധനയിലൂടെ അകലും. നേട്ടങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. പൂരാടം നക്ഷത്രക്കാര്‍ക്ക് നാഗാരാധനയിലൂടെ നിങ്ങളുടെ ശത്രുദോഷം നീക്കാന്‍ സാധിക്കും. ജീവിതത്തില്‍ വരാനിരുന്ന ദുരിതങ്ങളെല്ലാം വഴിമാറിപ്പോകും. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. ജീവിതത്തില്‍ ഉയര്‍ച്ചയ്ക്കായുള്ള കാര്യങ്ങള്‍ വിജയം കാണും. അംഗീകാരങ്ങള്‍ തേടിയെത്തും. ജന്‍മനക്ഷത്ര ദിവസവും ആയില്യം ദിവസവും നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് നിങ്ങള്‍ക്ക് സവിശേഷമായ നേട്ടങ്ങള്‍ സമ്മാനിക്കും.

തൃക്കേട്ട

നാഗങ്ങളെ ആരാധിക്കുന്നതിലൂടെ തൃക്കേട്ട നക്ഷത്രക്കാര്‍ക്കും സവിശേഷമായ നേട്ടങ്ങള്‍ തന്നെ ലഭിക്കുന്നതായിരിക്കും. കേതുദശാ കാലത്ത് നാഗങ്ങളുടെ ആരാധന മുടക്കരുത്. രോഗങ്ങളെല്ലാം വിട്ടൊഴിയും. അപ്രതീക്ഷിത ഗുണാനുഭവങ്ങള്‍ ജീവിതത്തില്‍ തേടിയെത്തും. ജീവിതത്തിലെ സന്താനക്ലേശങ്ങള്‍ അകലും. കര്‍മ്മരംഗത്ത് പെട്ടെന്ന് ഉയര്‍ച്ച ലഭിക്കും. നാഗമന്ത്രങ്ങള്‍ ജപിക്കുക. തന്നാല്‍ കഴിയുന്ന വിധം വഴിപാടുകള്‍ നടത്തുക.

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ കേതുദശാകാലത്ത് നാഗാരാധന മുടക്കരുത്. കര്‍മ്മരംഗത്തുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങും. ജീവിതത്തില്‍ കുടുംബസൗഖ്യം വന്നുചേരും. ജന്‍മനക്ഷത്ര ദിവസവും ആയില്യം ദിവസവും മറക്കാതെ നാഗക്ഷത്രേങ്ങള്‍ സന്ദര്‍ശിക്കുകയും നാഗാരാധന നടത്തുകയും ചെയ്യുക. കൂടാതെ ജീവിതത്തില്‍ ഐശ്വര്യത്തിനായി വഴിപാടുകളും നടത്തുക. മറക്കാനാവാത്ത അനുഭവങ്ങള്‍ ജീവിതത്തില്‍ കടന്നുവരും.

ചതയം

ചതയം നക്ഷത്രക്കാരും നിത്യവും നാഗങ്ങളെ ആരാധിക്കണം. ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. സന്തോഷം അലയടിക്കും. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ കൈവരും. മനക്ലേശങ്ങളെല്ലാം മാറും. അതിനാല്‍ത്തന്നെ മറക്കാതെ നിങ്ങള്‍ നാഗക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും നാഗങ്ങളെ ആരാധിക്കുകയും നാഗമന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.

രേവതി

രേവതി നക്ഷത്രക്കാര്‍ കേതുദശാസമയത്ത് നാഗാരാധന മുടക്കരുത്. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരുന്ന ദുരിതങ്ങള്‍ പോലും വിട്ടകലും. നിത്യവും നാഗങ്ങളെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സവിശേഷമായ ഫലങ്ങള്‍ കൈവരും. ത്വക്ക് രോഗങ്ങള്‍ അകലും. ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിക്കും. ജീവിതത്തില്‍ മനക്ലേശങ്ങള്‍ അകലും. കുടുംബത്തില്‍ സന്തോഷം അലയടിക്കും. സന്താനക്ലേശങ്ങളെല്ലാം അകലും. ഈ ഫലങ്ങള്‍ ലഭിക്കാനായി നിങ്ങള്‍ നിത്യവും നാഗങ്ങളെ ആരാധിക്കുക.

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് ജന്‍മനാ തന്നെ നാഗങ്ങളുടെ അനുഗ്രഹമുണ്ടെന്ന് പറയുന്നു. നിങ്ങളുടെ നക്ഷത്രദേവതയാണ് നാഗങ്ങള്‍. നിങ്ങള്‍ നാഗങ്ങളെ ആരാധിക്കുകയാണെങ്കില്‍ ജീവിതത്തിലെ സകല ദുരിതങ്ങളും അകന്നുപോകുന്നതായിരിക്കും. നാഗദൃഷടി ഉള്ള നക്ഷത്രക്കാരാണ് ആയില്യം നക്ഷത്രക്കാര്‍. നാഗാരാധനയിലൂടെ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ പ്രകടമാകും. ഉയര്‍ച്ച വന്നുചേരും.

Story first published: Friday, November 10, 2023, 9:37 [IST]
X
Desktop Bottom Promotion