Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ക്രിസ്മസ് ബമ്പര്‍ വരെ അടിക്കും, അപ്രതീക്ഷിത ലോട്ടറിഭാഗ്യം തേടിവരുന്ന 7 നക്ഷത്രക്കാര്‍
2024 വര്‍ഷത്തിന്റെ തുടക്കത്തിലാണ് നാം. ജ്യോതിഷപരമായി ഈ സമയം അപ്രതീക്ഷിതമായ നേട്ടങ്ങളും അത്ഭുതകരമായ സംഭവങ്ങളും ജീവിതത്തില്‍ നടക്കാന്‍ സാധ്യതയുള്ള ചില നക്ഷത്രക്കാരുണ്ട്. ഈ നക്ഷത്രക്കാര്‍ക്ക് ലോട്ടറി ഭാഗ്യം വരെ നേടാന്‍ യോഗമുണ്ട്. ഇവര്‍ക്ക് ധനപരമായ ഉയര്‍ച്ചയും കടബാധ്യത ഒഴിയുകയും ചെയ്യും. എല്ലാരീതിയിലും നേട്ടങ്ങളും ഉയര്‍ച്ചയും ജീവിതത്തില്‍ കടന്നുവരും. ബമ്പര്‍ ലോട്ടറി ഭാഗ്യം വരെ ഇവരെത്തേടി ഈ സമയം എത്തിയേക്കാം.
പൊതുഫലത്താല്‍ ഇവിടെ പരാമര്‍ശിക്കുന്ന നക്ഷത്രക്കാര്‍ക്ക് സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ മറ്റ് നക്ഷത്രക്കാര്‍ക്ക് ജാതകപ്രകാരം സൗഭാഗ്യം നിറഞ്ഞ സമയമാണ് എങ്കില്‍ അവര്‍ക്കും ഇത്തരത്തിലുള്ള ഭാഗ്യനേട്ടങ്ങള്‍ കടന്നുവരുന്നതായിരിക്കും. പൊതുഫലം പ്രകാരം ഈ സമയം ലോട്ടറി ഭാഗ്യം വരെ ലഭിക്കാന്‍ സാധ്യത കൂടുതലുള്ള നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ലോട്ടറി ഭാഗ്യം വരെ അടിക്കാനുള്ള യോഗമുള്ള സമയമാണ് ഇത്. നറുക്കെടുപ്പില്‍ വിജയം, സമ്മാനങ്ങള്‍ ലഭിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ത്തന്നെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് അനുകൂലമായ ഫലങ്ങള്‍ തന്നെ നിങ്ങള്‍ക്ക് വന്നുചേരും. ഈ സമയം നിങ്ങള്‍ ആഗ്രഹിച്ച പല കാര്യങ്ങളും ജീവിതത്തില്‍ ലഭിക്കാനുള്ള സൗഭാഗ്യം വളരെ കൂടുതല്‍ തന്നെയാണ്. നിങ്ങള്‍ തീര്‍ച്ചയായും അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വിളക്ക് വഴിപാട് നടത്തുകയും ചെയ്യുക. ഇപ്രകാരം ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ നല്ല ഫലങ്ങള്‍ ലഭിച്ചുതുടങ്ങുന്നതായിരിക്കും.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം പല കാര്യങ്ങളും തടസ്സങ്ങളോടെയായിരുന്നു നിങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നത്. ആഗ്രഹിച്ച പല കാര്യങ്ങളും നടക്കാതെ വന്നു. എന്നാല്‍ അത്തരത്തിലുള്ള കഷ്ടപ്പാടുകളെല്ലാം വിട്ടൊഴിയുന്ന ഒരു സമയം തന്നെയാണ് നിങ്ങള്‍ക്ക് ഇപ്പോള്‍ വന്നിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തിലേക്ക് ഭാഗ്യം കടന്നുവരുന്ന സമയമാണ് ഇത്. അതിനാല്‍ത്തന്നെ വളരെയധികം നേട്ടങ്ങള്‍ സംഭവിക്കും. ദിനവും പതിവായി വിഷ്ണു സഹസ്രനാമം പാരായണം ചെയ്യുക. തീര്‍ച്ചയായും വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. തന്നാല്‍ക്കഴിയുന്ന വഴിപാടുകള്‍ നടത്തുക. നിങ്ങളുടെ ഭാഗ്യം ഇരട്ടിക്കുക തന്നെ ചെയ്യും. സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത നിങ്ങള്‍ക്ക് വളരെക്കൂടുതലാണ് എന്നുതന്നെ മനസിലാക്കുക. ലോട്ടറി ഭാഗ്യം വരെ നിങ്ങളെ തേടിവന്നേക്കാം.
മകം
മകം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ദുരിതങ്ങളും കഷ്ടതകളും അനുഭവിച്ചു വന്നിരുന്നവരാണ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒരു പരിധിവരെ ഒഴിവായിപ്പോകുന്ന സമയമാണ് ഇത്. നിങ്ങളുടെ അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരേണ്ട ദോഷഫലങ്ങളെല്ലാം ഒഴിവായിപ്പോകുന്നതായിരിക്കും. കടബാധ്യതകളില്‍ നിന്ന് മുക്തി നേടാനാകും. ലോട്ടറി ഭാഗ്യവും നിങ്ങളെ തേടിയെത്തുന്ന സമയമാണ് ഇത്. സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. ഈ സമയം ശ്രമങ്ങള്‍ നടത്തുകയാണെങ്കില്‍ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ തന്നെ ലഭിക്കുന്നതായിരിക്കും.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് വളരെയധികം ഭാഗ്യം വന്നുചേര്‍ന്നിരിക്കുന്ന സമയമാണ് ഇത്. അതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ അലട്ടിയിരുന്ന ദുഖങ്ങളും വിഷമതകളുമെല്ലാം അകന്നുപോകുന്ന ഒരു സമയം തന്നെയാണ് ഇത്. കഷ്ടപ്പാടില്‍ നിന്ന് കരകയറാനുള്ള വഴികള്‍ നിങ്ങളുടെ മുന്നില്‍ തെളിയും. അഭിവൃദ്ധി വന്നുചേരുന്ന സമയം എത്തിയിരിക്കുന്നു. ലോട്ടറി പോലുള്ള ഭാഗ്യങ്ങള്‍, ഭാഗ്യക്കുറി, നറുക്കെടുപ്പ് എന്നിവ ലഭിക്കാനുള്ള സാധിയതയുണ്ട്. പ്രധാനമായും അടുത്തുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വിളക്ക് വഴിപാട് നടത്തുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തിലെ ദോഷഫലങ്ങള്‍ ഒഴിവായിപ്പോകുകയും ഐശ്വര്യഫലങ്ങള്‍ വരികയും ചെയ്യും.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് അവരുടെ കടബാധ്യതകള്‍ ഒരുപരിധിവരെ കുറക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് ഇത്. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കടന്നുവരും. ആഗ്രഹിച്ച പല കാര്യങ്ങളും നിങ്ങളെ തേടിവരും. പരാജയഭീതി ഒഴിയും, നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഈ സമയം നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. നറുക്കെടുപ്പുകളില്‍ വിജയം നേടാന്‍ സാധിക്കും. പലവിധ സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യക്കുറികളില്‍ അനുകൂല ഫലം ലഭിക്കാനാകും. വലിയ രീതിയിലുള്ള സമ്മാനങ്ങള്‍ നേടിയെടുക്കാനാകും. ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. തന്നാല്‍ക്കഴിയുന്ന വഴിപാടുകള്‍ നടത്തുക. പ്രത്യേകിച്ചും രക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അനുയോജ്യമാണ്. ലക്ഷ്മീദേവിയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോയാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയം ലഭിക്കും.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഈ സമയം വളരെ അനുകൂലമാണ്. ഭാഗ്യക്കുറി അടിക്കുക, നറുക്കെടുപ്പില്‍ വിജയങ്ങള്‍, സമ്മാനങ്ങള്‍ നേടാനുള്ള ഭാഗ്യം എന്നിവ നിങ്ങളെ തേടിയെത്തിയേക്കാം. അതിനാല്‍ത്തന്നെ ധനപരമായ നേട്ടങ്ങള്‍ ലഭിക്കും. പെട്ടെന്ന് തന്നെ ധനം കൈകളിലേക്ക് വന്നുചേരാന്‍ ഭാഗ്യമുള്ള നക്ഷത്രക്കാരാണ് തിരുവോണം നക്ഷത്രക്കാര്‍. നിങ്ങള്‍ അടുത്തുള്ള ക്ഷേത്രത്തില്‍ ഭാഗ്യസൂക്തം നടത്തുന്നത് വളരെ ശുഭദായകമാണ്.
ചതയം
ചതയം നക്ഷത്രക്കാര്‍ക്കും വളരെയധികം അനുകൂലമായ സമയം തന്നെയാണ് ഇത്. എന്നാല്‍ അനാവശ്യ കലഹങ്ങള്‍ ഒഴിവാക്കുക. നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഭാഗ്യം വര്‍ധിക്കുന്നതിനാല്‍ ലോട്ടറി ഭാഗ്യം വരെ തേടിയെത്താനുള്ള സാധ്യത നിങ്ങള്‍ക്ക് കൂടുതലാണ്. തീര്‍ച്ചയായും നിങ്ങള്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. കൂടാതെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ഗുണകരമാണ്. ഒട്ടും സാധിക്കുന്നില്ലെങ്കില്‍ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. തീര്ച്ചായായും നിങ്ങള്‍ക്ക് ശുഭഫലങ്ങള്‍ തന്നെ കൈവരുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
