Latest Updates
-
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്!
ഭാഗ്യം വട്ടംചുറ്റി അടുത്ത്, അപ്രതീഷിത നേട്ടം; ചിങ്ങമാസത്തില്‍ ലോട്ടറി ഭാഗ്യമുള്ള 9 നക്ഷത്രക്കാര്‍
ചിങ്ങമാസം പിറന്നുകഴിഞ്ഞു, പൊന്നോണക്കാലം വരവായി. ഈ കാലയളവില്‍ ജ്യോതിഷപ്രകാരം ഭാഗ്യം തെളിയുന്ന ചില നക്ഷത്രക്കാരുണ്ട്. ചിങ്ങമാസം ഇവര്‍ക്ക് ധാരാളം നേട്ടങ്ങളും ഗുണാനുഭവങ്ങളും സമ്മാനിക്കും. ഈ സമയത്ത് അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത വളരെയേറെയാണ്. പല രീതിയിലൂടെ ധനവും സമ്മാനങ്ങളും നിങ്ങളെ തേടിവരും. അത് ലോട്ടറി ഭാഗ്യം മാത്രമാകണമെന്നില്ല. എന്നാല്‍ ഭാഗ്യകടാക്ഷത്താല്‍ ഈ സമയം ലോട്ടറി ഭാഗ്യത്തിന് വരെ സാധ്യതയുണ്ടാകുന്ന ചില നക്ഷത്രക്കാരുണ്ട്. അത് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

അശ്വതി
ഈ സമയം ഭാഗ്യമുള്ള ഒരു നക്ഷത്രമാണ് അശ്വതി നക്ഷത്രം. അപ്രതീക്ഷിതമായി ജീവിതത്തില്‍ സമ്മാനങ്ങള്‍ നേടാന്‍ സാധ്യത കൂടുതലാണ് ഇവര്‍ക്ക്. മറ്റുള്ളവരില്‍ നിന്ന് പല നേട്ടങ്ങളും ഈ സമയം നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയം ലോട്ടറി ഭാഗ്യം കൂടിയുള്ള നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രക്കാര്‍. കൂട്ടി നോക്കുമ്പോള്‍ ഒന്ന് ലഭിക്കുന്ന ലോട്ടറി എടുക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമാണ്. എന്നാല്‍ മറ്റു രീതിയിലും ധനം വന്നുചേരാനുള്ള സാധ്യത കൂടുതലാണ്. ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുന്നത് ചിങ്ങമാസത്തില്‍ നിങ്ങളുടെ ഭാഗ്യം പതിന്മടങ്ങ് വര്‍ധിപ്പിക്കും.
രോഹിണി
ജീവിതത്തില്‍ വളരെയേറെ സമൃദ്ധി വന്നുചേരുന്ന സമയമാണ് രോഹിണി നക്ഷത്രക്കാര്‍ക്ക് ഇത്. ഭാഗ്യാനുഭവങ്ങള്‍ നിങ്ങളെ തേടിവരും. സമ്മാനങ്ങളും സന്തോഷങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ നേടാനാകും. ചിലപ്പോള്‍ വിലപിടിപ്പുള്ളതോ അല്ലെങ്കില്‍ മറ്റുള്ളവര്‍ മനസറിഞ്ഞ് തരുന്ന സമ്മാനങ്ങളോ ഇതില്‍പെടാം. ലോട്ടറിഭാഗ്യവും നിങ്ങള്‍ക്കൊപ്പമുണ്ടാകും. കൂട്ടിനോക്കുമ്പോള്‍ 5 ലഭിക്കുന്ന ലോട്ടറി എടുക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമാണ്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ദുരിതദുഖങ്ങള്‍ വിട്ടകലുന്ന ഒരു സമയമാണിത്. നിങ്ങളുടെ ഭാഗ്യവും ഈ സമയം വര്‍ധിക്കുന്നതായിരിക്കും. ജീവിതത്തില്‍ പലയിടത്തുനിന്നും സമ്മാനങ്ങള്‍ ലഭിച്ചേക്കാം. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ അപ്രതീക്ഷിതമായി ചില നേട്ടങ്ങള്‍ ലഭിച്ചേക്കാം. ലോട്ടറി ഭാഗ്യവും ഈ സമയം നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. ചിങ്ങമാസം നിങ്ങള്‍ക്ക് വളരെ അനുകൂലമാണ്. കൂട്ടിനോക്കുമ്പോള്‍ 7 ലഭിക്കുന്ന സംഖ്യയില്‍ വരുന്ന ലോട്ടറി എടുക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

പൂയം
പൂയം നക്ഷത്രക്കാര്‍ക്ക് ഭാഗ്യം ഇരട്ടിക്കാന്‍ ഈ സമയം ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആരാധിക്കുക. ഈ മാസം അപ്രതീക്ഷിതമായ സമ്മാനങ്ങളും ധനനേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഭാഗ്യാനുഭവങ്ങള്‍ നിറഞ്ഞ സമയം തന്നെയാണ് പൂയം നക്ഷത്രക്കാര്‍ക്ക് ചിങ്ങമാസം. സംഖ്യകള്‍ കൂട്ടുമ്പോള്‍ 16 കിട്ടുന്ന ലോട്ടറി എടുക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമാണ്.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് പേരും പ്രശസ്തിയും വന്നുചേരുന്ന ഒരു സമയമാണ് ഇത്. നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യകടാക്ഷവും വര്‍ധിക്കുന്നതായിരിക്കും. ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ നടത്തുന്നത് നിങ്ങളുടെ ഭാഗ്യം ഇരട്ടിപ്പിക്കും. കൂട്ടിനോക്കുമ്പോള്‍ 7 ലഭിക്കുന്ന സംഖ്യയിലുള്ള ലോട്ടറി എടുക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്കും അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കുന്ന ഒരു സമയമാണ് ഇത്. അതിനാല്‍ത്തന്നെ പലവിധത്തിലുള്ള ധനയോഗങ്ങളും നിങ്ങള്‍ക്ക് ചിങ്ങമാസത്തില്‍ പ്രതീക്ഷിക്കാം. 5 ആണ് ഈ മാസത്തെ നിങ്ങളുടെ ഭാഗ്യസംഖ്യ. അതിനാല്‍, സംഖ്യകള്‍ കൂട്ടുമ്പോള്‍ 5 കിട്ടുന്ന ലോട്ടറി എടുക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ അനുഗ്രഹത്തിന് അവസരമൊരുക്കും.

മൂലം
അപ്രതീക്ഷിതമായി നേട്ടങ്ങള്‍ വന്നുചേരുന്ന ഒരു സമയം തന്നെയാണ് മൂലം നക്ഷത്രക്കാര്‍ക്ക് ഈ ചിങ്ങമാസം. ഭാഗ്യം നിങ്ങളെ തേടിയെത്തും. പ്രത്യക്ഷമായിത്തന്നെ സമ്മാനങ്ങള്‍ നേടിയെടുക്കാന്‍ സാധ്യതയുള്ള നക്ഷത്രക്കാരാണ് മൂലം നക്ഷത്രം. ലോട്ടറി ഭാഗ്യവും നിങ്ങളെ തേടിയെത്തിയേക്കാം. 3 എന്ന സംഖ്യ നിങ്ങള്‍ക്ക് ഈ മാസം ഭാഗ്യസംഖ്യയായി കണക്കാക്കാവുന്നതാണ്. കൂട്ടി നോക്കുമ്പോള്‍ 3 കിട്ടുന്ന തരത്തിലുള്ള സംഖ്യയില്‍ വരുന്ന ലോട്ടറി എടുക്കാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമാണ്.
പൂരാടം
ചിങ്ങമാസത്തില്‍ അപ്രതീക്ഷിതമായ ധനാഗമത്തിന് സാധ്യതയുള്ള മറ്റൊരു നക്ഷത്രമാണ് പൂരാടം നക്ഷത്രക്കാര്‍. പ്രതീക്ഷിക്കാതെ നിങ്ങളെത്തേടി നേട്ടങ്ങളെത്തും. ഈ സമയം 7 നിങ്ങള്‍ക്ക് ഭാഗ്യസംഖ്യയായി കണക്കാക്കാം. ഈ സംഖ്യ കൂട്ടിക്കിട്ടുന്ന തരത്തില്‍ ലോട്ടറി എടുക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമായിരിക്കും.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് വളരെ അനുകൂലമായ സമയമാണ് ചിങ്ങമാസം. അപ്രതീക്ഷിതമായ നിങ്ങളെത്തേടി ഈ സമയം പണം വന്നുചേര്‍ന്നേക്കാം. സമ്മാനങ്ങളുടെ രൂപത്തില്‍ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് നിങ്ങളുടെ ഭാഗ്യം വര്‍ധിപ്പിക്കും. ഈ സമയം 9 നിങ്ങള്‍ക്ക് ഭാഗ്യസംഖ്യയായി കണക്കാക്കാവുന്നതാണ്. സാമ്പത്തിക ഉയര്‍ച്ച ലഭിക്കാന്‍ സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
