Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഭാഗ്യസമ്മാനങ്ങള്‍ അരികിലെത്തും, ഡിസംബറില്‍ ലോട്ടറി ഭാഗ്യം പോലും സ്വന്തം ഈ 7 നാളുകാര്‍ക്ക്
ഡിസംബര്‍ മാസത്തിലൂടെയാണ് നാമിപ്പോള്‍ സഞ്ചരിക്കുന്നത്. സൂര്യന് ഈ കാലയളവില്‍ വൃശ്ചികം, ധനു രാശികളിലൂടെ സഞ്ചരിക്കുന്നു. തൃക്കേട്ട, പൂരം, പൂരാടം എന്നീ ഞാറ്റുവേലകളാണ് ഡിസംബര്‍ മാസത്തില്‍ വരുന്നത്. ശനി കുംഭം രാശിയില്‍ വക്രത്തില്‍ സഞ്ചരിക്കുന്നു. വ്യാഴം വക്രഗതിയില്‍ അശ്വതി നക്ഷത്രത്തിലാണ്. രാഹു മീനത്തില്‍ രേവതിയിലും കേതു കന്നിയില്‍ ചിത്തിരയിലുമായി സഞ്ചരിക്കുന്നു.
ഡിസംബര്‍ 17 മുതല്‍ ബുധന്‍ മൗഢ്യം തുടങ്ങുന്നു. ഗ്രഹനിലപ്രകാരം ചില നാളുകാര്‍ക്ക് ഡിസംബര്‍ മാസം ഭാഗ്യസമ്മാനങ്ങള്‍ നേടിയെത്തുന്ന മാസമാണ്. പ്രതീക്ഷിക്കാതെ തന്നെ ധനയോഗ നേട്ടങ്ങള്‍ ഇവര്‍ക്ക് കൈവരുന്നു. ലോട്ടറി വിജയം പോലും ഇവര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. ഡിസംബറില്‍ ലോട്ടറി ഭാഗ്യം വരെ കൈവരാന്‍ സാധ്യതയുള്ള നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഇത് ഭാഗ്യം അനുഗ്രഹിക്കുന്ന സമയമാണ്. പൊതുഫലത്താലുള്ള കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. പ്രതീക്ഷിക്കാതെ ധനയോഗം പല വഴികളിലൂടെ കൈവരുന്ന മാസമാണ് ഇത്. പ്രധാനമായും ജീവിതത്തില്‍ അപ്രതീക്ഷിതമായി ധനം വന്നെത്തും. നറുക്കെടുപ്പിലൂടെ വിജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതായിരിക്കും. എന്നാല്‍ നിങ്ങളുടെ ചെലവുകള്‍ ശ്രദ്ധിക്കണം.
മകം
ഒന്‍പതാം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥിതി നിങ്ങള്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ സമ്മാനിക്കും. പുരസ്കാരങ്ങള്‍ പോലും നിങ്ങളെ തേടിയെത്തും. കൂടാതെ നിങ്ങളുടെ മേഖലയില്‍ നിങ്ങള്‍ക്ക് ശോഭിക്കാനാകും. അപ്രതീക്ഷിതമായി കൈകളില്‍ ധനം വന്നുചേരും. നറുക്കെടുപ്പില്‍ സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത ഏറെയുള്ള ഒരു മാസം തന്നെയാണ് ഇത്. പ്രധാനമായും നിങ്ങള്‍ക്ക് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് വളരെ ഉയര്‍ച്ച കൈവരുന്ന സമയം തന്നെയാണ് ഇത്.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ചെലവ് അല്പം വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കുക. എന്നാല്‍ സാമ്പത്തികമായി ധാരാളം നേട്ടങ്ങള്‍ വന്നുചേരുന്ന സമയം കൂടിയാണ് ഇത്. നറുക്കെടുപ്പ് പോലുള്ള കാര്യങ്ങളില്‍ സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത ഈ സമയം ഏറെയാണ് നിങ്ങള്‍ക്ക്. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് ധനവരവ് പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി ബന്ധപ്പെട്ടും സമ്മാനങ്ങള്‍ ലഭിക്കുന്ന സമയമാണ് ഇത്. പല കാര്യങ്ങലളിലും നേട്ടമുണ്ടാകും. ചിട്ടി, ലോണ്‍ തുടങ്ങിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എതെല്ലാം അടുത്തുവരാനുള്ള സാധ്യത ഏറെയാണ്.
അത്തം
സൂര്യനും കുജനും മൂന്നാം രാശിയില്‍ സഞ്ചരിക്കുന്നതിനാല്‍ കര്‍മ്മഗുണം വന്നുചേരുന്ന ഒരു സമയമാണ് ഇത്. അത്തം നക്ഷത്രക്കാര്‍ക്ക് സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും സഹപ്രവര്‍ത്തകരുടെയുമെല്ലാം പിന്തുണ ലഭിക്കുന്ന ഒരു സമയമാണ് ഇത്. മത്സരങ്ങളില്‍ വിജയിക്കാനാകും. നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. സ്ഥാനക്കയറ്റത്തിന് സാധ്യത ഏറെയാണ്. കൂടാതെ ശുക്രന് ജന്മരാശിയിലും രണ്ടാം രാശിയിലും സഞ്ചരിക്കയാല് ആഢംബര സമൃദ്ധി നിറഞ്ഞ ജീവിതം തന്നെ ഈ സമയം കൈവരുന്നതായിരിക്കും. പാരിതോഷികം, ധനലബ്ദി എന്നിവ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. എന്നാല്‍ ചെലവും ആരോഗ്യകാര്യങ്ങളും അല്പം ശ്രദ്ധിക്കുക.
പൂരാടം
നക്ഷത്രനാഥനായ ശുക്രന്റെ പതിനൊന്നാം ഭാവസ്ഥിതി പൂരാടം നക്ഷത്രക്കാര്‍ക്ക് അനുകൂലമാണ്. ജീവിതത്തില്‍ ഈ സമയം ചില സൗഭാഗ്യങ്ങള്‍ തന്നെ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. അംഗീകാരങ്ങള്‍ കൈവരും. ധനപരമായും വളരെയേറെ ഉയര്‍ച്ച കൈവരുന്ന സമയമാണ് ഇത്. സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ജീവിതത്തില്‍ പല കാര്യങ്ങളുമായും ബന്ധപ്പെട്ട് ഉയര്‍ച്ച നേടാനാകും. നറുക്കെടുപ്പില്‍ വിജയങ്ങള്‍ കരസ്ഥമാക്കാനും വിജയങ്ങള്‍ കൈവരാനും ഈ സമയം സാധ്യത ഏറെയാണ്.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളുമായും ബന്ധപ്പെട്ട് ഉന്നതി ലഭിക്കും. വസ്തു തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട വിഷമതകളെല്ലാം മാറുന്നതായിരിക്കും. നിങ്ങള്‍ക്ക് ഈ മാസം ധനപരമായി ഉയര്‍ച്ച കൈവരുന്ന സമയമാണ്. നറുക്കെടുപ്പില്‍ ഭാഗ്യാനുഭവങ്ങള്‍ തേടിയെത്തും. പല കാര്യങ്ങളിലും നിങ്ങളുടെ ശ്രമങ്ങള്‍ വിജയം കാണും. പല യാത്രകളിലൂടെയും ധനം വന്നുചേരാനുള്ള സാധ്യത ഏറെയാണ്. നിങ്ങളുടെ ചെലവുകള്‍ അല്പമൊന്ന് ശ്രദ്ധിക്കണം.
ചതയം
പത്താം ഭാവത്തില്‍ സൂര്യന് സഞ്ചരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് അനുകൂല സമയമാണ്. രാഷ്ടീയം, സംഘടനാ പ്രവര്‍ത്തനം എന്നിവയില്‍ നിങ്ങള്‍ക്ക് ഇത് ഭാഗ്യകാലമാണ്. നിങ്ങളുടെ പദവികള്‍ ഉയര്‍ന്നുവരും. നറുക്കെടുപ്പ്, ഭാഗ്യസമ്മാനങ്ങള്‍ എന്നിവ കരസ്ഥമാക്കാന്‍ നിങ്ങള്‍ക്ക് യോഗമുണ്ട്. എന്നാല്‍ മാസത്തിന്റെ പകുതിക്ക് ശേഷമായിരിക്കും ഭാഗ്യം നിങ്ങളെ തേടിവരിക എന്ന കാര്യവും ഓര്‍ത്തിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
