Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ഭഗവാന് ഒരിക്കലും കൈവിടില്ല; ഗുരുവായൂരപ്പനുമായി ജന്മാന്തര ബന്ധമുള്ള നക്ഷത്രക്കാര്‍
നാളെയാണ് അതിവിശിഷ്ഠമായ ഗുരുവായൂര്‍ ഏകാദശി. ഭക്തവത്സലനായ ശ്രീകൃഷ്ണ ഭഗവാനെ ഈ ദിവസം ഭക്തര്‍ ആരാധിക്കുന്നു. പൂര്‍ണ ഭക്തിയോടെ ഗുരുവായൂര്‍ ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ ഏഴ് ജന്മങ്ങളിലെ പാപങ്ങള്‍ ഇല്ലാതാവുമെന്ന് വിശ്വസിക്കുന്നു. ഏകാദശി വ്രതാനുഷ്ഠാനത്തിലൂടെ രോഗദുരിത ശാന്തി, കുടുംബത്തിന്റെ ഐശ്വര്യം, സമ്പല്‍ സമൃദ്ധി, മനഃശാന്തി എന്നിവ കൈവരുന്നു. ഭഗവാന് മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന ദിനമാണ് ഈ ദിനമെന്നും കരുതപ്പെടുന്നു.
ജ്യോതിഷപ്രകാരം ചില നക്ഷത്രക്കാര്‍ക്ക് ഭഗവാനുമായി മുജ്ജന്മ ബന്ധമുണ്ടെന്ന് പറയുന്നു. ജന്മ ജന്മാന്തരങ്ങളായി ഇവര്‍ക്ക് ഭഗവാനോട് പ്രത്യേക അടുപ്പവും സ്നേഹവും ഒക്കെയുണ്ട്. പൊതുഫലത്താല്‍, ചില നക്ഷത്രക്കാര്‍ക്ക് ഈ ഭാഗ്യം ലഭിക്കുന്നു. ഇവര്‍ ഇനിപ്പറയുന്ന വിധം ഭഗവാനെ ആരാധിച്ചാല്‍ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറിപ്പോയി ജീവിതത്തില്‍ ഐശ്വര്യം കൈവരുന്നതായിരിക്കും. എല്ലാ നക്ഷത്രക്കാര്‍ക്കും ഇത് ബാധകമാണെങ്കിലും ചില നക്ഷത്രക്കാര്‍ക്ക് ഇത് കൂടുതല്‍ ഫലപ്രദമാണ്. ഭഗവാന്റെ കടാക്ഷമുള്ള ആ നക്ഷത്രക്കാര്‍ ആരെല്ലാമാണെന്ന് നമുക്ക് നോക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ദുഖം അകലും. മനസ് വിഷമിക്കുമ്പോള്‍ ഭഗവാനെ ആരാധിച്ചാല്‍ നിങ്ങള്‍ക്ക് മനസൗഖ്യം ലഭിക്കും. ജീവിതത്തില്‍ ഉയര്‍ച്ച കൈവരും. മനക്ലേശങ്ങള്‍ ജീവിതത്തില്‍ നിന്നകലും. നിത്യവും ഭഗവാന് തുളസീമാല സമര്‍പ്പിക്കണം എന്ന കാര്യം മറക്കരുത്. ഏത് ദുരിതത്തിലും ഭഗവാന്റെ കടാക്ഷത്താല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ജീവിതം രക്ഷപ്പെടും. മനസറഞ്ഞ് ഭഗവാനെ ആരാധിക്കുക.
പൂരം
വളരെയേറെ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ് പൂരം നക്ഷത്രക്കാര്‍. ശുദ്ധമനസ്സ് ഉള്ളവരാണ് ഇവര്‍. സാമ്പത്തികമായ പ്രയാസങ്ങളോ തടസ്സങ്ങളോ നിങ്ങള്‍ക്കുണ്ടെങ്കില്‍ നാരായണ എന്ന നാമം ജപിച്ചാല്ത്തന്നെ നിങ്ങള്‍ക്ക് കഷ്ടതകള്‍ വിട്ടുമാറാന്‍ തുടങ്ങും. കാരണം ഭഗവാന് നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ പെട്ടെന്ന് തന്നെ കേള്‍ക്കുന്നു.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ ഗുരുവായൂര്ക്ഷേത്രമോ അല്ലെങ്കില്‍ മറ്റേതെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രം ദര്‍ശിക്കുന്നതോ വളരെ ശുഭകരമാണ്. മനസിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് തൃക്കേട്ട നക്ഷത്രക്കാര്‍. വ്യാഴാഴ്ച ദിവസം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നിര്‍മാല്യം തൊഴുതാല്‍ നിങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. പ്രത്യേകിച്ച് ജന്മ നക്ഷത്രദിവസം ഇക്കാര്യം ചെയ്യുന്നത് വളരെ ഫലപ്രദമാണ്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ വഴിമുടക്കാറുണ്ട്. എന്തുചെയ്യണമെന്ന് അറിയാതെ പകച്ച് നില്ക്കുന്ന പല സന്ദര്‍ഭങ്ങളും ജീവിതത്തില്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഭഗവാന്റെ അനുഗ്രഹം നിങ്ങളില്‍ വന്നുചേരും എന്നതാണ് വാസ്തവം. ഓം ഭഗവതേ വാസുദേവായ നമ എന്ന മന്ത്രം 108 തവണ നിങ്ങള്‍ ജപിക്കുക. എത്ര വലിയ ദുരിതവും ഇതിലൂടെ മാറിപ്പോകും. ഭഗവാന് നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുക തന്നെ ചെയ്യും.
ആയില്യം
പൊതുവേ സാമ്പത്തിക ക്ലേശങ്ങളും ദാമ്പത്യ തടസ്സങ്ങളും നിലനില്‍ക്കുന്ന നക്ഷത്രക്കാരാണ് ആയില്യം നക്ഷത്രക്കാര്‍. എന്നാല്‍ നിങ്ങള്‍ നിത്യവും ഭഗവാനെ ആരാധിക്കുക. നിത്യവും നാരായണ എന്ന നാമം ജപിക്കുക. ജീവിതത്തിലേക്ക് ഐശ്വര്യം ഒഴുകിവരും, ഭഗവാന് നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കും. തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ വിട്ടുമാറും. മുടക്കം കൂടാതെ ഭഗവാനെ ആരാധിക്കുക. ജന്മ നക്ഷത്രദിവസം ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിക്കുക. തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ച വന്നുചേരുന്നതായിരിക്കും.
രോഹിണി
ഭഗവാന്റെ നക്ഷത്രമാണ് രോഹിണി നക്ഷത്രം. ഈ നക്ഷത്രത്തില്‍ ജനിക്കുന്നത് വളരെ പുണ്യമാണ്. ഭഗവാന്റെ കടാക്ഷം എപ്പോഴും കൂടെയുണ്ടാകും. വ്യാഴാഴ്ച ദിവസം നിങ്ങള്‍ മുടങ്ങാതെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ഓം നമോ നാരായണായ എന്ന മന്ത്രം 108 തവണ ജപിക്കുന്നത് വളരെ നല്ലതാണ്. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ഭഗവാന്റെ കടാക്ഷത്താല്‍ മാറുന്നതായിരിക്കും.
മകം
മകം നക്ഷത്രക്കാര്‍ക്ക് എപ്പോഴും ഭഗവാന്റെ അനുഗ്രഹമുണ്ടാകും. പല പരീക്ഷണങ്ങള്‍ ജീവിതത്തിലുണ്ടാകുമെങ്കിലും ഭഗവാന് നിങ്ങളെ കൈവിടില്ല. നിത്യവും ഭഗവാന്റെ നാമങ്ങള്‍ ജപിക്കുക. പ്രത്യേകിച്ചും നാരായണ എന്ന നാമം ജപിക്കുക. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിളക്ക് തെളിയിക്കുന്ന അവസരത്തില്‍ ഒരു തുളസിയില ഭഗവാന്റെ കാല്ക്കല് സമര്‍പ്പിക്കുക. ജീവിതത്തില്‍ തീര്‍ച്ചയായും ഭഗവാന് നിങ്ങളുടെ വിഷമതകള്‍ മാറ്റുന്നതായിരിക്കും.
ഉത്രാടം
ജീവിതത്തില്‍ പല പരീക്ഷണങ്ങളും നിങ്ങള്‍ അനുഭവിക്കുന്നുണ്ടാകും. എന്നാല്‍ ഭഗവാന്റെ കടാക്ഷത്താല്‍ അതെല്ലാം മാറും. ഭഗവാന്റെ നാമങ്ങള്‍ ജപിക്കുക. പ്രത്യേകിച്ച് വ്യാഴാഴ്ചയും ജന്മനക്ഷത്ര ദിവസവും ക്ഷേത്രദര്‍ശനം നടത്തുക. വിശ്വാസത്തോടെ ആരാധിക്കുക. ഓം നമോ നാരായണായ എന്ന മന്ത്രം നിത്യവും 108 തവണ ജപിക്കുക. ജീവിതത്തില്‍ ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായി മാറും. സവിശേഷമായ ഫലങ്ങള്‍ ഭഗവാന്റെ കടാക്ഷത്താല്‍ ജീവിതത്തില്‍ വന്നുചേരും.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ചില മനക്ലേശങ്ങളുണ്ട്. ചില അപകടങ്ങള്‍ നിങ്ങളെ കാത്ത് പതിയിരിപ്പുണ്ട്. അതിനാല്‍ ഭഗവാനെ നിങ്ങള്‍ മറക്കാതിരിക്കുക. വ്യാഴാഴ്ചയും ജന്മനക്ഷത്ര ദിവസവും ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിച്ച് ഭഗവാനെ ആരാധിക്കുക. ഓം നമോ നാരായണ എന്ന മന്ത്രം 108 തവണ നിത്യവും ജപിക്കുക. വൈകിട്ട് വിളക്ക് തെളിയിച്ച് ഈ മന്ത്രം ജപിക്കുക. ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങളെല്ലാം നിങ്ങളെ വിട്ടുമാറുന്നതായിരിക്കും. ഭഗവാന്റെ കടാക്ഷം തീര്‍ച്ചയായും നിങ്ങള്‍ക്കുണ്ടാകും.
മൂലം
മൂലം നക്ഷത്രക്കാര്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ ചെയ്യുക. ജീവിതത്തില്‍ ദുഖങ്ങളും ദുരിതങ്ങളും വരുമ്പോള്‍ ഭഗവാനോടുള്ള വിശ്വാസം നഷ്ടപ്പെടാതെ ഭഗവാനെ ആരാധിക്കുക. ഓം നമോ നാരായണായ എന്ന മന്ത്രം നിത്യവും 108 തവണ ജപിക്കുക. ജീവിതത്തിലെ വിഷമങ്ങള്‍ മാറി സന്തോഷം കൈവരുന്നതായിരിക്കും. വ്യാഴാഴ്ചയും ജന്മ നക്ഷത്രദിവസവും ഭഗവാന്റെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ജീവിതത്തില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ സംഭവിക്കും.
ഭരണി
ഭഗവാന്റെ കടാക്ഷമുള്ള നക്ഷത്രക്കാരാണ് ഭരണി നക്ഷത്രക്കാര്‍. ജീവിതത്തില്‍ പല ദുരിതങ്ങളും നിങ്ങള്‍ക്കുണ്ടാകും. എന്നാല്‍ ഭഗവാന്റെ കടാക്ഷത്താല്‍ അതെല്ലാം മാറുകതന്നെ ചെയ്യും. നിത്യവും രാവിലെ ഭഗവാന്റെ മന്ത്രങ്ങള്‍ ജപിക്കുക. വിളക്ക് തെളിയിച്ച് ഭഗവാനെ ആരാധിക്കുക. എത്ര വലിയ വിഷമങ്ങളാണെങ്കിലും ഭഗവാന് നിങ്ങളുടെ വിളി കേള്‍ക്കുന്നതായിരിക്കും. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും. നിത്യവും നാരായണീയം പാരായണം ചെയ്യുക. അതല്ലെങ്കില്‍ വിശേഷപ്പെട്ട ദിനങ്ങളില്‍ ഇത് പാരായണം ചെയ്യുക. ഓം നമോ നാരായണായ നമ എന്ന മന്ത്രം ജപിക്കുക. ഭഗവാന് നിങ്ങളുടെ ദുരിതം അകറ്റുന്നതായിരിക്കും.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ നിത്യവും ഭഗവാനെ ആരാധിച്ചാല്‍ ജീവിതത്തില്‍ വിജയം തീര്‍ച്ചയായും ലഭിക്കുന്നതായിരിക്കും. ഭഗവാന്റെ കടാക്ഷം നിങ്ങള്‍ക്ക് ജന്മനാ ഉണ്ട്. ജീവിതത്തില്‍ തടസ്സങ്ങള്‍ വരുമ്പോള്‍ ഭഗവാനെ ജപിക്കുക. നിത്യവും വിളക്ക് തെളിയിച്ച് ഓം നമോ ഭഗവതേ വാസുദേവായ നമ, ഓം നമോ നാരായണായ നമ എന്നീ മന്ത്രങ്ങള്‍ 108 തവണ ജപിക്കുക. സാധിക്കുന്നില്ലെങ്കില്‍ 11 തവണ ജപിക്കുക. ഏത് കാര്യത്തിലും ഭഗവാന്റെ കടാക്ഷം ലഭിക്കും. തടസ്സങ്ങള്‍ കൂടാതെ ജീവിതത്തില്‍ ഐശ്വര്യം കൈവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications