Latest Updates
-
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
ഇവര്‍ക്ക് 2024ല്‍ ശുക്രദശ തെളിഞ്ഞു; പുതുവര്‍ഷത്തില്‍ ധനം വാരിക്കൂട്ടുന്ന 7 നക്ഷത്രക്കാര്‍
2024 പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ് ഏവരും. ഈ വര്‍ഷം സമ്പല്സമൃദ്ധിയോടെയാവണമെന്ന് എല്ലാവരും തന്നെ ആഗ്രഹിക്കുന്നു. ഗ്രഹങ്ങളുടെ ചലനങ്ങള്‍ പ്രകാരം വളരെ പ്രധാനമായ ഒരു വര്‍ഷം തന്നെയാണ് പിറക്കുന്നത്. ജ്യോതിഷപ്രകാരം, ചില നക്ഷത്രക്കാര്‍ക്ക് 2024 ശുക്രദശ തെളിയുന്ന സമയമായിരിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ ഒട്ടനവധി സൗഭാഗ്യങ്ങള്‍ തേടിവരുന്നതായിരിക്കും. ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ശനിയുടെ അനുകൂലത ഈ വര്‍ഷത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. അതിനാല്‍ത്തന്നെ 2024ല്‍ നിങ്ങള്‍ക്ക് സാമ്പത്തിക ഉന്നതി കൈവരുന്നതായിരിക്കും. 2024 മുഴുവന്‍ നിങ്ങള്‍ക്ക് ഗുണകരമായ നേട്ടങ്ങള്‍ ലഭിക്കും. ചില കാര്യങ്ങള്‍ ഏറ്റവും അനുകൂലമായി ഭവിക്കുന്ന സമയമാണ് ഇത്. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം നേടാനാകും. തൊഴില്‍പരമായ ഉയര്‍ച്ചയുണ്ടാകും. ഏപ്രില്‍ അവസാനം വരെ വ്യാഴം ജന്മരാശിയില്‍ തുടരുകയാല്‍ ചില പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നിരുന്നാലും ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് നീങ്ങിയാല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും.
ശുക്രന് അനുകൂലമാകുന്നതിനാല്‍ ധാരാളം ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വിദ്യാഭ്യാസത്തില്‍ ആഗ്രഹിച്ച നേട്ടങ്ങള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹം നടക്കാന്‍ ഈ വര്‍ഷം യോഗമുണ്ടാകും. പല കാര്യങ്ങളും സ്വന്തമാക്കാനാകും. ജോലിയില്ലാത്തവര്‍ക്ക് ജോലി ലഭിക്കും. ഈ സമയം ശരിയായ രീതിയില്‍ നിങ്ങള്‍ ശ്രമിച്ചാല്‍ വച്ചടി വച്ചടി കയറ്റം നേടാനാകും. പഠനവുമായോ ജോലി ആവശ്യത്തിനായോ വിദേശത്ത് പോകാന്‍ അവസരമുണ്ടാകും. കട ബാധ്യതകളില്‍ നിന്നെല്ലാം മുക്തി നേടാന്‍ നിങ്ങള്‍ക്ക് ഈ വര്‍ഷം സാധിക്കും.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ഈ സമയം അനുകൂലമാണ്. പലരില്‍ നിന്നും നിങ്ങള്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. തൊഴില്‍പരമായി അനുകൂലമാണ് സമയം. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ സമയം നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റത്തിന് അവസരം ലഭിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം പ്രതീക്ഷിച്ച ജോലി ലഭിക്കും. പല കാര്യങ്ങളും നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രണയസാഫല്യം വിവാഹസിദ്ധി എന്നിവ കൈവരിക്കാന്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് സാധിക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് കേള്‍ക്കാനാകും. ആരോഗ്യപരമായും ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ധനപരമായ ഉയര്‍ച്ചയും നേടാന്‍ ഭാഗ്യമുള്ള ഒരു വര്‍ഷമാണ് ഇത്. അപ്രതീക്ഷിതമായി ധനം നിങ്ങളുടെ കൈകളില്‍ വന്നുചേരും.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സമ്പത്ത് നേടാനാവുന്ന ഒരു വര്‍ഷമാണ് 2024. അപ്രതീക്ഷിതമായി നിങ്ങളുടെ കൈകളില്‍ ധനം വന്നുചേരുന്ന ഒരു സമയം തന്നെയായിരിക്കും ഇത്. എതിര്‍പ്പുകളെയെല്ലാം മറികടന്ന് നിങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കും. പേരും പ്രശസ്തിയും നേടാനാകും. സമ്മര്‍ദ്ദങ്ങളെയെല്ലാം തരണം ചെയ്യാന്‍ സാധിക്കും. വിദേശത്ത് പോകാന്‍ അവസരങ്ങളുണ്ടാകും. ശ്രദ്ധയോടെ മുന്നോട്ട് നീങ്ങിയാല്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്ന ഒരു വര്‍ഷം തന്നെയായിരിക്കും ഇത്. ബിസിനസില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും. ബിസിനസ് വിപുലീകരിക്കാന്‍ സാധിക്കും. അവസരങ്ങള്‍ ശരിയായി വിനിയോഗിക്കുക. വിജയം നിശ്ചയമാണ്. ഈ സമയം ധനപരമായും തൊഴില്‍പരമായും ഉയര്‍ച്ച ലഭിക്കുന്ന ഒരു സമയം തന്നെയാണ് ഇത്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഗുണാനുഭവങ്ങളും സാമ്പത്തികപരമായ നേട്ടങ്ങളും വന്നുചേരുന്ന ഒരു വര്‍ഷം തന്നെയായിരിക്കും 2024. ജീവിതത്തിലേക്ക് ചില കാര്യങ്ങള്‍ കടന്നുവരുന്ന സമയമാണ് ഇത്. പഠനവുമായി ബന്ധപ്പെട്ട് നേട്ടങ്ങളുണ്ടാകും. തൊഴില്‍ പരമായി ഉയര്‍ച്ച ലഭിക്കുന്ന ഒരു സമയമായിരിക്കും ഇത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. വിവാഹത്തിനായി പരിശ്രമിക്കുന്നവര്‍ക്ക് ഈ സമയം അവര്‍ ആഗ്രഹിക്കുന്ന പങ്കാളിയെ ലഭിക്കാന്‍ അവസരങ്ങളുണ്ടാകും.
പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള അവസരമുണ്ടാകും. നിങ്ങളുടെ ഇഷ്ടദേവതയെയും കുടുംബദേവതയെയും മുടങ്ങാതെ ആരാധിക്കുക. പല വഴികളിലൂടെ നിങ്ങള്‍ക്ക് ധനം വന്നുചേരും. എന്നാല്‍ എല്ലാ കാര്യങ്ങളിലും ആലോചിച്ച് തീരുമാനം എടുക്കണം. ബിസിനസ് ചെയ്യുന്നവര്‍ക്കും സമയം അനുകുലമാണ്. വിദേശത്ത് പോകാനുള്ള അവസരങ്ങളുണ്ടാകും. ഈ സമയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുക. വന്നുചേരുന്ന അവസരങ്ങള്‍ നന്നായി വിനിയോഗിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഈ വര്‍ഷം ശുഭഫലങ്ങള്‍ മുടക്കമില്ലാതെ ലഭിക്കുന്നതായിരിക്കും.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ അല്പം ശ്രദ്ധിക്കുക. മറ്റ് മാസങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായ സമയമാണ്. സന്താനങ്ങളുടെ ജോലി, വിവാഹം എന്നിവ സംബന്ധിച്ച് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനായേക്കാം. വ്യാഴത്തിന്റെ ശക്തമായ നേട്ടങ്ങളോടെ നിങ്ങള്‍ ജീവിതത്തില്‍ മുന്നേറും. ജോലിയില്‍ ഉയര്‍ച്ച ലഭിക്കും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും.
കടക്കെണിയില്‍ പെട്ടവര്‍ക്ക് ഈ സമയം അതില്‍ നിന്നെല്ലാം ആശ്വാസം ലഭിക്കും. കടങ്ങള്‍ വീട്ടാനുള്ള വഴികള്‍ കണ്ടെത്തും. വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. കുടുംബം. സുഹൃത്തുക്കള്‍ എന്നവര്‍ക്കൊപ്പം യാത്ര പോകാനാകും. വിദേശത്ത് പോകാന്‍ അവസരം കൈവരും. ബിസിനസ് വിപുലീകരിക്കാന്‍ സാധിക്കും. പുതിയ കാര്യങ്ങള്‍ ചെയ്യാനാകും. എന്നാല്‍ നിങ്ങള്‍ കൂടെയുള്ളവരെയും മറ്റും വളരെയധികം ശ്രദ്ധിക്കുക. അല്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവന്നേക്കാം. ശ്രദ്ധയോടെ മുന്നോട്ട പോയാല്‍ ഈ സമയം നിങ്ങള്‍ക്ക് ആഗ്രഹിച്ച ഫലം തന്നെ ലഭിക്കുന്നതായിരിക്കും.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് 2024 പുതുവര്‍ഷം അനുകൂലമായ വര്‍ഷമാണ്. ജീവിതത്തില്‍ പല നല്ല മാറ്റങ്ങളും നിങ്ങള്‍ കാണും. നക്ഷത്രാധിപനായ കേതുവിന് ബുധക്ഷേത്രത്തില്‍ സ്ഥിത ഉള്ളതിനാല്‍ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്താന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. ഉപരിപഠനത്തിനായി നല്ല അവസരങ്ങളുണ്ടാകും. ബിസിനസ്, തൊഴില്‍ എന്നിവയില്‍ സമയം നല്ലതു തന്നെയാണ്. എന്നാല്‍ ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. അമിതമായി ആരെയും ആശ്രയിക്കാതെയിരിക്കുക.
നിങ്ങള്‍ ഇഷ്ടപ്പെടുന്നവരില്‍ നിന്ന് പിന്തുണ ലഭിക്കും. ജൂണ്‍ മാസത്തില്‍ ചില അസ്വസ്ഥതകളുണ്ടാകും. എന്നാല്‍ നിങ്ങള്‍ ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോയാല്‍ തടസ്സങ്ങളെയെല്ലാം ജയിക്കാന്‍ സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ വന്നുചേരുമെങ്കിലും അതില്‍ നിന്നെല്ലാം ആശ്വാസം ലഭിക്കും. ബിസിനസില്‍ സമയം അനുകൂലം തന്നെയാണ്. പല വഴികളിലൂടെ ധനം കൈകളിലേക്ക് വന്നുചേരും. ഇഷ്ടദേവതയെ ആരാധിച്ച് മുന്നോട്ട് പോകുക. വിജയം നിശ്ചയം തന്നെയായിരിക്കും.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്കും 2024ല്‍ സമയം അനുകൂലമാണ്. നിങ്ങളുടെ ഇഛാശക്തി ഈ സമയം വര്‍ധിക്കും. സജീവവും ക്രിയാത്മകവുമായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കും. നന്നായി പരിശ്രമിച്ചാല്‍ തീര്‍ച്ചയായും വിജയം കൈക്കലാക്കാന്‍ അനുകൂല സമയം തന്നെയാണ് ഇത്. നിക്ഷേപങ്ങളില്‍ നിന്നും ആദായം വന്നുചേരും. സാമ്പത്തിക ക്ലേശങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. തൊഴില്‍പരമായി നേട്ടങ്ങള്‍, വിവാഹസിദ്ധി, സന്താനസിദ്ധി എന്നിവയ്ക്കെല്ലാം അനുകൂലം തന്നെയാണ് സമയം. വസ്തു വാങ്ങുവാനും വില്‍ക്കുവാനും അനുകൂലമാണ് സമയം. ഇഷ്ടദേവതയെയും കുടുംബദേവതയെയും ആരാധിക്കുക. പല വഴികളില്‍ നിന്നും നിങ്ങള്‍ക്ക് കൈകളില്‍ ധനം വന്നുചേരും.



Click it and Unblock the Notifications