Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
കുബേരന്റെ അനുഗ്രഹം ജനനം മുതല്‍, ജീവിതത്തില്‍ കോടീശ്വരയോഗം പ്രതിഫലിക്കുന്ന നക്ഷത്രക്കാര്‍
ഭൂമിയില്‍ ജനിച്ചതിനുശേഷം മനുഷ്യജീവിതം നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകുന്നു. അത്തരമൊരു സാഹചര്യത്തില്‍, ചിലപ്പോള്‍ ഒരു വ്യക്തി തന്റെ ജീവിതകാലം മുഴുവന്‍ ബുദ്ധിമുട്ടുകളുമായി പോരാടുന്നു. ഓരോരുത്തരും ഒന്നല്ലെങ്കില്‍ മറ്റൊരു പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു. ചിലര്‍ക്ക് ശാരീരിക രോഗങ്ങളുണ്ടാകും, ചിലര്‍ക്ക് പട്ടിണിയായിരിക്കും. അതേ സമയം, ചില ആളുകള്‍ അവരുടെ ജീവിതത്തില്‍ സാമ്പത്തികമായി ഞെരുക്കത്തിലാകുന്നു.
ജ്യോതിഷത്തില്‍, ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ചില പ്രതിവിധികള്‍ നല്‍കിയിട്ടുണ്ട്. അത് ചെയ്യുന്നതിലൂടെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ഇല്ലാതാക്കാനോ കുറയ്ക്കാനോ കഴിയും. ഓരോ വ്യക്തിക്കും അവരുടേതായ സ്വഭാവസവിശേഷതകള്‍ ഉണ്ട്. അതുപോലെ തന്നെ ചില പോരായ്മകളും ഉണ്ട്. ജ്യോതിഷത്തില്‍ ചില നക്ഷത്രക്കാരെക്കുറിച്ച് പറയുന്നുണ്ട്. അവരില്‍ എപ്പോഴും സമ്പത്തിന്റെ ദൈവമായ കുബേരന്റെ കൃപ എപ്പോഴും നിലനില്ക്കുന്നു.

കുബേരന്റെ അനുഗ്രഹമുള്ള നക്ഷത്രക്കാര്‍
ലക്ഷ്മി ദേവിയെ സമ്പത്തിന്റെ ദേവതയായി കണക്കാക്കുന്നു. അതുപോലെ ഭഗവാന് കുബേരനെ സമ്പത്തിന്റെ ദൈവം എന്ന് വിളിക്കുന്നു. കുബേരന്റെ അനുഗ്രഹം ലഭിച്ചവര്‍ക്ക് ജീവിതത്തിലുടനീളം പണത്തിന് ക്ഷാമം ഉണ്ടാകില്ലെന്നാണ് വിശ്വാസം.
ഒരുതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും നേരിടാതിരിക്കാന്‍ പലരും വീട്ടില്‍ കുബേരന്റെ വിഗ്രഹം സ്ഥാപിച്ച് ആരാധിച്ചുവരുന്നുണ്ട്. ജ്യോതിഷപ്രകാരം ചില നക്ഷത്രക്കാര്‍ക്ക് കുബേരന്റെ കൃപയാല്‍ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും വന്നുചേരുന്നു. പണത്തിന് ഒരു ക്ഷാമവും ഇവര്‍ക്ക് നേരിടേണ്ടിവരുന്നില്ല. കുബേരകൃപ ആവോളമുള്ള അത്തരം ചില നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ എന്നിവര്‍. ഈ നക്ഷത്രജാതകരോട് കുബേര ദേവന് എപ്പോഴും ദയ കാണിക്കുന്നു. അദ്ദേഹത്തിന്റെ കൃപയാല്‍ ഇവര്‍ക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ സാധിക്കുന്നു. കുബേരന്റെ കൃപയാല്‍ ഇത്തരക്കാര്‍ക്ക് എല്ലായ്പ്പോഴും പണവരവ് നല്ല രീതിയിലുണ്ടാകുന്നു. എപ്പോഴും നിങ്ങള്‍ക്ക് സമ്പത്ത് കയ്യിലുണ്ടാകുന്നു.
വീട്, സ്വത്ത് എന്നിവ വര്‍ധിക്കുകയും ഭാഗ്യം ലഭിക്കുകയും ചെയ്യും. കുബേരന്റെ കൃപ എപ്പോഴും നിങ്ങളുടെ മേല്‍ നിലനില്ക്കും. ഭഗവാന് കുബേരന്റെ കൃപയാല്‍ എല്ലാ പ്രവൃത്തികളിലും വിജയം നേടാനും നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നു. ദാമ്പത്യ ജീവിതത്തിലും സന്തോഷം നിലനില്ക്കുന്നു.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പുണര്‍തം അവസാനപാദം, പൂയം, ആയില്യം എന്നിവര്‍. ഈ നക്ഷത്രജാതകരുടെ മേല്‍ കുബേരദേവന്റെ കൃപ എപ്പോഴും നിലനില്ക്കുന്നു. ഭഗവാന് കുബേരന് നിങ്ങളുടെ മേല്‍ എപ്പോഴും അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നു. ഇക്കൂട്ടര്‍ ഏത് ജോലിയില്‍ ഏര്‍പ്പെട്ടാലും അവര്‍ തീര്‍ച്ചയായും വിജയം നേടുന്നു. അവരുടെ വിജയത്തില്‍ ആര്‍ക്കും തടസ്സം നില്‍ക്കാനാകില്ല. ബിസിനസ്സ് ചെയ്യുന്നവര്‍ അതില്‍ ഉയരങ്ങളില്‍ എത്തുന്നു. ഭാഗ്യം എപ്പോഴും ഈ ആളുകളെ അനുകൂലിക്കുന്നു.
ജീവിതത്തില്‍ ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകുന്നില്ല. കര്ക്കിടക്കൂറുകാര് വളരെ കഠിനാധ്വാനികളാണ്. അതുകൊണ്ട് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കുന്നു. എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ സാധിക്കുന്നു. പണം നിക്ഷേപിച്ചാലും അതില്‍ വിജയം നേടുന്നതിനൊപ്പം നിങ്ങള്‍ക്ക് പലമടങ്ങ് കൂടുതല്‍ ഫലങ്ങളും ലഭിക്കുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട എന്നിവര്‍. ഈ നക്ഷത്രജാതകരോട് കുബേരന് എപ്പോഴും ദയ കാണിക്കുന്നു. അദ്ദേഹത്തിന്റെ കൃപയാല്‍ സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുകയും ബഹുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ ആളുകളുടെ വീട്ടില്‍ പണത്തിന്റെ വരവ് എപ്പോഴും നിലനില്ക്കും. ഏകാഗ്രതയുള്ളവരും ധൈര്യശാലികളുമാണ് ഈ നക്ഷത്രക്കാര്‍. അത്തരമൊരു സാഹചര്യത്തില്‍ കുബേരന്റെ പ്രത്യേക കൃപ നിങ്ങളുടെ മേല്‍ എപ്പോഴും നിലനില്ക്കുന്നു. എല്ലാ മേഖലയിലും വിജയം ലഭിക്കുന്നു. പണത്തിനും ധാന്യത്തിനും ഒരു കുറവുമുണ്ടാകുന്നില്ല.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി എന്നിവര്‍. വളരെ കഠിനാധ്വാനികളും ബുദ്ധിശക്തിയുള്ളവരുമാണ് ഈ നക്ഷത്രജാതകര്‍. കുബേരന്റെ കൃപയാല്‍ ഇവര്‍ക്ക് പണത്തിന് ഒരു കുറവുമുണ്ടാകുന്നില്ല. പണം സമ്പാദിക്കുന്നതിലും വിദഗ്ധരാണ് ഇവര്‍. കരിയറില്‍ ഇവര്‍ ക്രമേണ ഉയരങ്ങള്‍ കീഴടക്കുന്നു. കുബേരന്റെ അനുഗ്രഹമുള്ളതിനാല്‍ ജീവിതത്തില്‍ സാമ്പത്തികമായി ശക്തരാകുന്ന ഒരു കാലഘട്ടവും നിങ്ങള്‍ ആസ്വദിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

