Latest Updates
-
2026 ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണത്തിളക്കം, ചരിത്രനേട്ടവുമായി വനിതാ ക്രിക്കറ്റ് ടീം -
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും?
സകല കഷ്ടതകളും മാറും, രാജയോഗ ജീവിതം; മാര്‍ച്ചില്‍ ഭാഗ്യം തിളങ്ങുന്ന 6 നക്ഷത്രക്കാര്‍
മാര്‍ച്ച് മാസം ആരംഭിച്ചുകഴിഞ്ഞു. മാര്‍ച്ച് 13 വരെ ആദിത്യന് കുംഭം രാശിയിലും തുടര്‍ന്ന് മീന രാശിയിലും സഞ്ചരിക്കും. ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി ഞാറ്റുവേലകള്‍ മാര്‍ച്ച് മാസത്തിലുണ്ട്. മാര്‍ച്ച് 10നാണ് അമാവാസി വരുന്നത്. മാര്‍ച്ച് 25ന് വെളുത്തവാവും വരും. മാര്‍ച്ച് 7ന് ബുധന്‍ മീനത്തിലും മാര്‍ച്ച് 25ന് മേടത്തിലും സംക്രമിക്കും. വ്യാഴം മേടം രാശിയില്‍ ഭരണി നക്ഷത്രത്തില്‍ തുടരുന്നു. സൂര്യന് മാര്‍ച്ച് 14ന് മീനം രാശിയിലേക്ക് കടക്കും. രാഹു മീനം രാശിയില്‍ രേവതി നക്ഷത്രത്തിന്റെ മൂന്നാം പാദത്തിലാണ്. കേതു കന്നി രാശിയില്‍ ചിത്തിര നക്ഷത്രത്തിലും സഞ്ചരിക്കുന്നു.
മാര്‍ച്ച് 6 മുതല്‍ കേതു അത്തം നാളിലാണ് സഞ്ചരിക്കുക. ഈ ഗ്രഹനിലകളുടെ പശ്ചാത്തലത്തില്‍ നോക്കുകയാണെങ്കില്‍ മാര്‍ച്ച് മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ച ലഭിക്കുമെന്ന് പറയുന്നു. ഇവരെ ഭാഗ്യം അനുഗ്രഹിക്കുകയും എല്ലാ കാര്യത്തിലും വിജയം കൈവരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. മാര്‍ച്ച് മാസത്തില്‍ ഭാഗ്യത്തില്‍ ആറാടുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് മാര്‍ച്ച് മാസത്തിന്റെ ആദ്യപകുതിയില്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ നേട്ടമുണ്ടാകും. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രീതി ലഭിക്കും. സന്തോഷം വരുന്ന പല കാര്യങ്ങളും ജീവിതത്തിലുണ്ടാകും. എന്നാല്‍ രണ്ടാം പകുതിയില്‍ അല്പം ശ്രദ്ധിക്കണം. എന്നാല്‍ സാമ്പത്തിക സ്ഥിതി നന്നായിരിക്കും. ഭൂമി വാങ്ങാനോ വില്‍ക്കാനോ ഉള്ള ശ്രമങ്ങള്‍ വിജയിക്കും. ലാഭം ഇരട്ടിക്കും. ബിസിനസില്‍ വളര്‍ച്ച കൈവരിക്കാനാകും. വിദേശത്ത് പഠനം, ജോലി എന്നിവയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് സമയം നല്ലതാണ്. നിങ്ങളുടെ തീരുമാനങ്ങള്‍ അവസരോചിതമായി എടുക്കാനാകും.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കും. ധനപരമായ നേട്ടങ്ങളുണ്ടാകും. പദവിയില്‍ ഉയര്‍ച്ച കാണും. ശമ്പളം വര്‍ധിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അനുകൂല ഫലങ്ങള്‍ ലഭിക്കും. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും. സഹോദരങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും. വസ്തു, വീട് എന്നിവ സംബന്ധിച്ച് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. കലാകാരന്മാര്ക്ക് പ്രശസ്തി ലഭിക്കും. യാത്രകളില്‍ നിന്ന് അനുകൂല നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിതത്തില്‍ സന്തോഷകരമായ സമയം കടന്നുവരും.
രോഹിണി
രോഹിണി നക്ഷത്രക്കാരായവര്ക്ക് ബിസിനസില്‍ അനുകൂല സമയമാണ്. ഈ സമയത്തെ അധ്വാനം നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ മുന്നിലെ തടസ്സങ്ങള്‍ നീങ്ങും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ വന്നുചേരും. സാമ്പത്തിക സ്ഥിതി ഉയരും. ഏഴാം ഭാവത്തിലെ ചൊവ്വ നിങ്ങള്‍ക്ക് പ്രണയത്തില്‍ വിജയം നല്‍കും. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോകുക.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ഈ സമയം പൊതുവേ അനുകൂലമാണ്. മക്കളോടൊപ്പം താമസിക്കാന്‍ അവസരം ലഭിക്കും. അന്യനാട്ടിലുള്ളവര്‍ക്ക് നാട്ടിലേക്ക് വരാനാകും. തൊഴില്‍പരമായ യാത്രകള്‍ അനുകൂല ഫലം നല്‍കും. ശത്രുക്കള്ക്കുമേല് വിജയം കൈവരിക്കാനാകും. രോഗികള്‍ക്ക് ഈ സമയം അല്പം ആശ്വാസം ലഭിക്കും. കടബാധ്യതകള്‍ പരിഹരിക്കാന്‍ സാധിക്കും. വസ്തുവില്പന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും. നവ സംരഭങ്ങളില്‍ ലാഭം കൈവരിക്കാനാകും. പഴയ സുഹൃത്തുക്കളെ കാണാനാകും. ചില ആഢംബര വസ്തുക്കള്‍ വാങ്ങാന്‍ സാധിക്കും.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് സൂര്യനും ശനിയും അനുകൂല ഭാവത്തിലാണ്. ബിസിനസില്‍ മുന്നേറാന്‍ സാധിക്കും. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ അകന്നുപോകും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് നേട്ടം ലഭിക്കും. പാരമ്പര്യ സ്വത്ത് ലഭിക്കാന്‍ അവസരമുണ്ടാകും. നിങ്ങളുടെ പല മനക്ലേശങ്ങളും ഈ സമയം പരിഹരിക്കാനാകും. അവിവാഹിതര്‍ക്ക് നല്ല ബന്ധങ്ങള്‍ വന്നേക്കാം. ഈ സമയം നിങ്ങള്‍ പാര്‍വതീ പരമേശ്വരനെ ആരാധിച്ച് മുന്നോട്ട് പോകുക.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് ഈ സമയം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ അവസരം ലഭിക്കും. തടസ്സങ്ങളെയെല്ലാം വകഞ്ഞുമാറ്റും. വസ്തുവകകള്‍ വാങ്ങാനാകും. കുടുംബത്തില്‍ സന്തോഷമുണ്ടാകും. ഏത് കാര്യം ചെയ്യുമ്പോഴും അല്പം ശ്രദ്ധിച്ച് ചെയ്യുക. വീട്ടില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടത്താനാകും. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് അനുകൂല ഫലം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. സന്താനങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും. അവരുടെ വിവാഹക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനാകും. ജോലിയില്‍ നേട്ടങ്ങള്‍ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
