Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇവര്‍ക്ക് ശുക്രദശ തെളിഞ്ഞു; ഫെബ്രുവരിയില്‍ രാജയോഗ നേട്ടങ്ങളോടെ ജീവിക്കുന്ന 6 നക്ഷത്രക്കാര്‍
ഫെബ്രുവരി മാസത്തിലൂടെയാണ് നാം ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഈ മാസം സൂര്യന് മകരം, കുംഭം രാശികളിലും തിരുവോണം, അവിട്ടം. ചതയം എന്നീ ഞാറ്റുവേലകളിലൂടെയും സഞ്ചരിക്കും. ഫെബ്രുവരി 29 ആകുമ്പോള്‍ ചന്ദ്രന് ഒരുവട്ടം രാശിചക്രം പൂര്‍ത്തിയാക്കി ചിത്തിര നക്ഷത്രത്തില്‍ സഞ്ചരിക്കും. കൃഷ്ണപക്ഷ ഷഷ്ഠിയില്‍ തുടങ്ങി കൃഷ്ണപക്ഷ പഞ്ചമി വരെയുള്ള തിഥികളിലാണ് ഫെബ്രുവരിയുള്ളത്. ഫെബ്രുവരി 9ന് കറുത്തവാവും 24ന് വെളുത്തവാവും വരും. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തില്‍ നോക്കുകയാണെങ്കില്‍ ചില നക്ഷത്രക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ രാജയോഗ തുല്യമായ ഫലങ്ങള്‍ ലഭിക്കുമെന്ന് പറയുന്നു. അവര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

അശ്വതി
വ്യാഴം ജന്മനക്ഷത്രത്തില് നിന്ന് മാറുന്നത് നിങ്ങള്‍ക്ക് ആശ്വാസകരമാണെന്ന് പറയാം. സൂര്യന്റെ 10,11 ഭാവങ്ങളിലെ സഞ്ചാരത്താല്‍ ജീവിതത്തില്‍ ശുഭകരമായ ഫലങ്ങള്‍ വന്നുചേരുന്ന സമയം തന്നെയാണ് ഇത്. നിങ്ങളുടെ ജീവിതത്തില്‍ പല നല്ല കാര്യങ്ങളും നടക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കും. ഈ സമയം വിദേശത്ത് പോലും ജോലി ലഭിക്കും. ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും സമയം നല്ലതാണ്. പഠനം, ജോലി എന്നിവയുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകാനാകും. ഈ സമയം ആരോഗ്യം അല്പം ശ്രദ്ധിക്കുക.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഈ സമയം രാജയോഗതുല്യമായ ഫലങ്ങള്‍ തന്നെയാണ് ലഭിക്കുക. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ തന്നെയാണ് ലഭിക്കുക. നിങ്ങളുടെ ഉള്ളിലെ കഴിവുകള്‍ മറ്റുള്ളവര്‍ അംഗീകരിക്കും. ബിസിനസില്‍ ഈ സമയം നിങ്ങള്‍ക്ക് ലാഭം ലഭിക്കും. ചില നല്ല മാറ്റങ്ങള്‍ കൈവരും. വീട് വാങ്ങാനോ മോടി പിടിപ്പിക്കാനോ ആയി പണം ചെലവഴിക്കും. സഹോദരന്മാരുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. ആരോഗ്യം മെച്ചപ്പെടും.
രോഹിണി
രോഹിണി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം, രാഹു 11ല്‍ ഉള്ളതിനാല്‍ പല വഴികളിലൂടെ നിങ്ങളുടെ കയ്യില്‍ പണം കൈവരും. കണ്ടകശനി ജീവിതത്തില്‍ തുടരുന്നതിനാല്‍, തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരമശിവനെയോ ശാസ്താവിനെയോ ആരാധിച്ച് മുന്നോട്ട് പോകുകയാണെങ്കില്‍ അതെല്ലാം നേരെയാകും. ചില അവസരങ്ങളില്‍ ഭാഗ്യം വളരെ അനുകൂലിക്കും. വിനോദയാത്രകള്‍, ആഢംബര വസ്തുക്കള്‍ വന്നുചേരുക എന്നിവ ജീവിതത്തില്‍ നടന്നേക്കാം. ഈ സമയം നിങ്ങള്‍ ശ്രദ്ധിച്ച് പ്രവര്‍ത്തിക്കുകയാണ് എങ്കില്‍ ഫലങ്ങള്‍ വന്നുചേരും.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് ഇത് പുതിയ സുഹൃത്തുക്കളെ ലഭിക്കുന്ന സമയമായിരിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഒരു നല്ല ജോലി ലഭിക്കും. ഭാര്യാഭര്ത്താക്കന്മാരുമായുള്ള ബന്ധം മെച്ചപ്പെടും. സന്താനങ്ങളുടെ ഭാഗത്തുനിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. കടബാധ്യതകള്‍ ഒഴിവാക്കാനാകും. പല വഴികളിലൂടെയും ധനം കൈകളിലേക്ക് വന്നുചേരും. രോഗാവസ്ഥയില്‍ നിന്ന് ഒരു പരിധിവരെ ആശ്വാസം ലഭിക്കും.
പൂരാടം
പൂരാടം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഇത് അനുകൂലമായ സമയം തന്നെയാണ്. നക്ഷത്രനാഥനായ ശുക്രന് രാശിയില്‍ തുടരുന്നതിനാല്‍ തന്നെ കാര്യസ്ഥിതി, ഭൗതിക നേട്ടങ്ങള്‍ എന്നിവ വന്നുചേരുന്ന സമയമാണ്. പാരിതോഷികങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. കലാകാരന്മാര്ക്ക് അവസരങ്ങളും ആദരവും കൈവരും. ഭൂമിയുമായി ബന്ധപ്പെട്ട് ആദായം ലഭിക്കും. സന്താനങ്ങളുടെ ദുഖത്തിന് പരിഹാരം കാണും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ തടസ്സങ്ങള്‍ നീങ്ങും. മാസത്തിലെ പകുതിയോടെ നിങ്ങള്‍ക്ക് ചില നല്ല ഫലങ്ങള്‍ ലഭിക്കും. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോകുക. തീര്‍ച്ചയായും നല്ല ഫലങ്ങള്‍ തന്നെ ജീവിതത്തിലേക്ക് കടന്നുവരുന്നതായിരിക്കും.
അവിട്ടം
ജന്മനക്ഷത്രനാഥനായ ചൊവ്വ ഉച്ചത്തില്‍ വരുന്നതിന്റെ ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ആത്മധൈര്യം വര്‍ധിക്കും. എതിര്‍പ്പുകള്‍ കുറയും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനാകും. യാത്രകള്‍ വര്‍ധിക്കും. മനസിന് സന്തോഷം പകരുന്ന പല കാര്യങ്ങളും നടക്കും. ധനപരമായ ആവശ്യങ്ങള്‍ നിറവേറ്റാനാകും. ലോണ്‍, ചിട്ടി തുടങ്ങിയവ നേടാനാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഈ സമയം നിങ്ങള്‍ ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോകുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
