Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം
പണത്തിനുമേല്‍ പണം വന്ന് നിറയും, നാഗദൈവങ്ങളുടെ പ്രീതി; ഈ നക്ഷത്രക്കാര്‍ക്ക് രാജയോഗം
തുലാം മാസത്തിലെ ആയില്യമാണ് ഇന്ന്. ഇന്ന് നാഗങ്ങളെ ആരാധിച്ചാലോ നാഗമന്ത്രങ്ങള്‍ ജപിച്ചാലോ ജീവിതത്തില്‍ സര്‍വ്വസൗഭാഗ്യങ്ങളും കൈവരും. നാഗദൈവങ്ങളെ പ്രീതിപ്പെടുത്താനായി ആരാധിക്കാവുന്ന ഏറ്റവും വിശേഷപ്പെട്ട ദിനമാണ് ആയില്യം നാള്. അതിനാല്‍ത്തന്നെ എല്ലാ മാസവും ആയില്യം നാളില്‍ നാഗക്ഷേത്രങ്ങളില് വിശേഷാല്‍ പൂജകളും നടത്തപ്പെടുന്നു. ആയില്യം നാളില്‍ വ്രതം ആചരിച്ചാല്‍ നിങ്ങളില്‍ ഒരു വര്‍ഷത്തേക്ക് സര്പ്പഭയമോ പ്രശ്നങ്ങളോ ഉണ്ടാവില്ല എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ പ്രത്യേക പൂജകളും സര്‍പ്പബലിയും നടത്തുന്നു. കളംപാട്ടുകളും സര്പ്പപാട്ടുകളും സര്‍പ്പദോഷത്തെ ഇല്ലാതാക്കുന്നതിനും സന്താനലബ്ധിക്കും സഹായിക്കുന്നു.
ആയില്യം നാളില്‍ നാഗക്ഷേത്രങ്ങളില് വിശേഷ ചടങ്ങുകളും വഴിപാടുകളുമെല്ലാം നടത്തുന്നു. ഇതില്‍ പ്രധാനമാണ് മണ്ണാറശാല ആയില്യം. ജ്യോതിഷപ്രകാരം ഇന്ന് ചില നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അത്ഭുതകരമായ ചില മാറ്റങ്ങള്‍ നടക്കുന്നതായിരിക്കുമെന്ന് പറയുന്നു. രാഹുകേതുക്കളുടെ മാറ്റവും ഈ ഐശ്വര്യങ്ങള്‍ക്ക് വഴിയൊരുക്കും. തുലാം ആയില്യത്തിന്റെ പശ്ചാത്തലത്തില്‍ ജീവിതത്തില്‍ ഉദിച്ചുയരാന്‍ പോകുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
ഈ നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ജന്മരാശിയില്‍ നിന്ന് പന്ത്രണ്ടാം രാശിയിലേക്ക് രാഹുവും ഏഴാം രാശിയില്‍ നിന്ന് ആറാം രാശിയിലേക്ക് കേതുവും മാറുന്നു. രാഹുവിന്റെ ജന്മരാശിയില്‍ നിന്നുള്ള മാറ്റം നിങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കും. ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരുത്തും. എന്നാല്‍ 12ലെ രാഹും അല്പം പ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കാം. പാഴ്ചെലവുകളും അനാവശ്യചെലവും ഉണ്ടായേക്കാം. ഈ കാര്യങ്ങള്‍ മാത്രം ഒന്ന് ശ്രദ്ധിക്കുക. കേതുവിന്റെ മാറ്റം നിങ്ങള്‍ക്ക് അത്യന്തം ഗുണകരമാണ്. ദാമ്പത്യ ക്ലേശങ്ങള്‍ മാറും. കര്‍മ്മരംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. രോഗമുക്തി, ധനലാഭം എന്നിവ കൈവരും. ഇന്നത്തെ ദിവസം നാഗങ്ങളെയും പരമശിവനെയും ആരാധിക്കുക. നാഗമന്ത്രങ്ങള്‍ ജപിക്കുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
ഈ നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങളുടെ ഒരു സമയം തന്നെയാണ് വന്നിരിക്കുന്നത്. രാഹു ഭാഗ്യസ്ഥാനത്തേക്ക് എത്തും. കര്‍മ്മരംഗത്ത് തടസ്സങ്ങള്‍ നീങ്ങും. നഷ്ടപ്പെട്ട പല ഫലങ്ങളും ഈ സമയം ജീവിതത്തിലേക്ക് വന്നുചേരും. പിതാവിന്റെ ആരോഗ്യകാര്യത്തില്‍ അല്പം ജാഗ്രത പാലിക്കുക. മൂന്നിലെ കേതു ഗുണദാതാവാണ്. നാഗദൈവങ്ങളെയും പരമശിവനെയും ആരാധിക്കുന്നത് തടസ്സങ്ങളില്ലാതെ ഗുണഫലങ്ങള്‍ ജീവിതത്തിലേക്ക് വരുത്താന്‍ സഹായിക്കും. പുതിയ സംരംഭങ്ങളില്‍ വിജയംം നേടാനാകും. അധികാരമുള്ള പദവികള്‍ കൈവരും. ചിലരുടെ സഹായം ലഭിക്കും. പെട്ടെന്ന് കൈകളിലേക്ക് ധനം വന്നുചേരും. ഏതു കാര്യത്തിലും ജീവിതത്തിലേക്ക് ഭാഗ്യകടാക്ഷമുണ്ടാകും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറിന്റെ ഏഴാമിടത്തില് നിന്ന് ആറാമിടത്തിലേക്ക് കേതുവും ജന്മരാശിയില്‍ നിന്ന് 12ാം ഇടത്തിലേക്കും നീങ്ങുന്നു. ഇപ്പോഴുള്ള രാഹുവിന്റെ രാശിമാറ്റം ഏറ്റവും കൂടുതല്‍ ഗുണകരമാകുന്നത് തുലാക്കൂറുകാര്ക്കാണ്. ആറാമിടത്തിലെ പാപഗ്രഹങ്ങള്‍ വലിയ നേട്ടങ്ങള്‍ക്ക് കാരണമാകും. ജീവിതനിലവാരം കുതിച്ചുയരും. സാമ്പത്തിക ക്ലേശങ്ങള്‍ ഒരു പരിധിവരെ വിട്ടൊഴിയും. തൊഴിലില്‍ ഉയര്‍ച്ചയുണ്ടാകും.
രോഗദുരിതങ്ങള്‍ നിയന്ത്രണത്തിലാകും. കുടുംബസൗഖ്യം കൈവരും. ജന്മകേതു മാറുന്നത് വലിയൊരു ആശ്വാസമായിരിക്കും. എങ്കിലും കേതുവിന്റെ സ്ഥാനം ചില കഷ്ടനഷ്ടങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ അല്പം ശ്രദ്ധിക്കുക. വിദേശത്ത് ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനായി അവസരം വരും. ചിലവുകള്‍ അല്പം വര്‍ധിക്കുമെങ്കിലും പണം കൈകളിലേക്ക് വന്നുചേരും.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് രാഹം ആറാമിടത്തില്‍ നിന്ന് അഞ്ചാമിടത്തിലേക്ക് മാറും. കേതു പന്ത്രണ്ടാമിടത്തില് നിന്ന് പതിനൊന്നാമിടത്തിലേക്ക് മാറും. ഗുണകരമായ മാറ്റമാണ് ഇത്. രാഹുവിന്റെ സ്ഥാനം ചില കാര്യങ്ങളില്‍ നേട്ടം സമ്മാനിക്കും. ബുദ്ധിപരമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് നേടിയെടുക്കാനാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട് അനുകൂലമായ കാര്യങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും.
അനിഷ്ടഭാവത്തില്‍ നിന്ന് നീങ്ങി ഇഷ്ടഭാവത്തിലേക്ക് കേതു കടന്നുവരും. ധനസമ്പാദനം പലവഴിക്കായിരിക്കും. കച്ചവടത്തില്‍ ആദായം വളരും. ആഗ്രഹിച്ച പല വസ്തുക്കളും കരസ്ഥമാക്കാനാകും. കുടുംബത്തോടൊപ്പം യാത്രകള്‍ക്ക് സാധ്യതയുണ്ട്. ജീവിതത്തിലെ ഏറ്റവും ശുഭകരമായ സമയം തന്നെയാണ് ഇത്. ഈ സമയം നാഗദൈവങ്ങളെയും പരമശിവനെയും ആരാധിക്കുന്നത് വളരെ ശുഭകരമാണ്.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് രാഹു നാലാമിടത്ത് നിന്ന് മൂന്നാമിടത്തിലേക്ക് മാറും. കേതു പത്താമിടത്തില്‍ നിന്ന് ഒമ്പതാമിടത്തിലേക്കും മാറും. പാപഗ്രഹങ്ങള്‍ മൂന്നാം രാശിയില്‍ ഗുണദാതാക്കളാണ്. രാഹു നിങ്ങള്‍ക്ക് ധാരാളം നേട്ടം സമ്മാനിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. നവസംരംഭങ്ങള്‍ തുടങ്ങാനാകും. പല തടസ്സങ്ങളും ജീവിതത്തില്‍ നിന്ന് നീങ്ങും. ജോലിയില്‍ നല്ല മാറ്റങ്ങളുണ്ടാകും.
പലരുടെയും പിന്തുണ ലഭിക്കും. കുടുംബജീവിതം ഐശ്വര്യപൂര്‍ണമാകും. വീട് നിര്‍മാണങ്ങള്‍ പൂര്‍ത്തിയാകും. മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടും. ജീവിതത്തില്‍ മനസൗഖ്യം കൈവരും. പരമശിവനെ ആരാധിക്കുക. നാഗദൈവങ്ങളെ ആരാധിക്കുകയും നാഗമന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക. ജീവിതത്തില്‍ വളരെയേറെ നേട്ടങ്ങള്‍ ഈ സമയം വന്നുചേരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications