Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കഷ്ടപ്പാടില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കും; കന്നി മാസത്തില്‍ ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാര്‍
സെപ്റ്റംബര്‍ 17ന് സൂര്യന് കന്നി രാശിയില്‍ എത്തിയതോടെ കന്നിമാസം പിറന്നുകഴിഞ്ഞു. ഭാദ്രപദ മാസം പൂര്‍ണമായി അശ്വിനി മാസം തുടങ്ങുന്നു. ശനി കുംഭത്തില്‍ വക്രത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. രാഹു മേടം രാശിയിലും കേതും തുലാം രാശിയിലുമാണ്. വ്യാഴം മേടം രാശിയില്‍ ഭരണി നക്ഷത്രത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കുകയാണ്. ചൊവ്വ കന്നി 16 വരെ കന്നി രാശിയിലുണ്ടാകും.
ശുക്രന് കന്നി മാസം 15ന് ചിങ്ങം രാശിയില്‍ സംക്രമിക്കും. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് കന്നി മാസത്തില്‍ ധാരാളം ഗുണാനുഭവങ്ങള്‍ കൈവരുന്നതായിരിക്കും. ഇവര്‍ക്ക് കഷ്ടപ്പാടുകള്‍ മാറി നല്ലകാലം പിറക്കും. കന്നി മാസത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ലഭിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് വളരെയധികം ഭാഗ്യം വന്നുചേരുന്ന ഒരു കാലഘട്ടമാണ് ഇത്. ആറാം ഭാവത്തില്‍ സൂര്യനും കുജനും യോഗം ചെയ്യുന്നതിനാല്‍ തൊഴില്‍പരമായി വളരെയധികം നേട്ടങ്ങളും ഉയര്‍ച്ചയും നിങ്ങള്‍ക്ക് വന്നുചേരുന്നതായിരിക്കും. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളുണ്ടാകും. വലിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. അതെല്ലാം ഭംഗിയായി നിര്‍വ്വഹിക്കാനും സാധിക്കും. കടക്കെണിയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അതില്‍ നിന്ന് കരകയറാനുള്ള അവസരങ്ങള്‍ ലഭിക്കും.
രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ സമയം നിങ്ങളുടെ രോഗങ്ങളില്‍ നിന്ന് അല്പം ആശ്വാസം ലഭിക്കുന്നതായിരിക്കും. വാഹനയോഗം, ധനനേട്ടം എന്നിവയും നിങ്ങള്‍ക്ക് ഈ സമയം ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസുമായി ബന്ധപ്പെട്ടും വളരെയധികം നേട്ടങ്ങളും ഉയര്‍ച്ചയും ലഭിക്കുന്നതായിരിക്കും.
ഭരണി
നിങ്ങളുടെ ജന്മരാശിയില്‍ ജന്മനക്ഷത്രത്തില് വ്യാഴം വക്രസഞ്ചാരം നടത്തുകയാണ്. പ്രതീക്ഷിച്ച കാര്യങ്ങള്‍ മുഴുവനായി സാധിക്കില്ലങ്കിലും ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ കൈവരുന്ന ഒരു സമയമാണ് ഇത്. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ വ്യാഴത്തിന്റെ വക്രസഞ്ചാരം കാരണമായുണ്ടാകുന്ന പ്രശ്നങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുന്നതായിരിക്കും. വ്യാപാരങ്ങളില്‍ വിജയിക്കാനാകും.
കച്ചവടത്തില്‍ നേട്ടങ്ങളുണ്ടാകും. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങുക. കുടുംബജീവിതത്തില്‍ സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കും. മാസത്തിന്റെ രണ്ടാം പകുതി നിങ്ങള്‍ക്ക് വളരെ അനുകൂലമാണ്. ജീവിതത്തില്‍ അനുഭവിച്ചുകൊണ്ടിരുന്ന കഷ്ടപ്പാടും ദുരിതവും ഒരു പരിധിവരെ വിട്ടകലുന്ന സമയമാണ് ഇത്.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് കഷ്ടപ്പാടുകളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു കാലഘട്ടമാണ് ഇത്. സന്താനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കരസ്ഥമാക്കാനാകും. പ്രതീക്ഷിക്കാതെ ചില ഉയര്‍ച്ചകള്‍ ജീവിതത്തിലുണ്ടാകും. ചെലവുകള്‍ അല്പം ശ്രദ്ധിക്കുക. ശത്രുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. അപ്രതീക്ഷിതമായി സമ്മാനങ്ങളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. വളരെക്കാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. തൊഴിലന്വേഷിക്കുന്നവര്‍ക്ക് ഒരു നല്ല ജോലി ലഭിക്കാനും സാധ്യത ഏറെയാണ് ഈ സമയം.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍ കൈവരുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. നിങ്ങളുടെ സംസാരശൈലി മെച്ചപ്പെടുകയും അതിലൂടെ പല കാര്യങ്ങളും നേടിയെടുക്കാനും സാധിക്കും. കലാവാസനകള്‍ വര്‍ധിക്കും. കുടുംബപ്രശ്നങ്ങളെ കരുതിയിരിക്കണം.
ആരോഗ്യകാര്യത്തിലും ഈ സമയം ശ്രദ്ധവേണം. പ്രശ്നങ്ങള്‍ നിങ്ങളുടെ വഴിക്ക് വരുമെങ്കിലും അവയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തികപരമായ കാര്യങ്ങളില്‍ അല്പം ഉയര്‍ച്ച ഉണ്ടായേക്കാം. പ്രതീക്ഷിക്കാതെ പല നേട്ടങ്ങളും ജീവിതത്തില്‍ വന്നുചേരും. കച്ചവടത്തില്‍ വിജയം ലഭിക്കും. ചെലവുകളില്‍ ശ്രദ്ധ പുലര്‍ത്തണം. നിങ്ങളുടെ ശത്രുക്കളെ കരുതിയിരിക്കണം.
പൂയം
പൂയം നക്ഷത്രക്കാര്‍ക്ക് ഈ സമയം സുഖകരമായ കാര്യങ്ങള്‍ സംഭവിക്കും. പ്രണയിതാക്കള്‍ക്ക് ഇത് അനുകൂലമായ സമയമാണ്. പല കാര്യങ്ങളും ഈ സമയം നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. മറ്റുള്ളവരുടെ സ്നേഹവും ബഹുമാനവും ലഭിക്കും. മക്കളുടെ ശ്രേയസ്സില്‍ നിങ്ങള്‍ സന്തോഷിക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. സാമ്പത്തികപരമായ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. കടങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും, ബിസസിനസിലും സമയം അനുകൂലമാണ്. ഭാഗ്യം നിങ്ങളെ കടാക്ഷിക്കുന്ന ഒരു കാലഘട്ടമാണ് ഇത്.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് വളരെ അനുകൂലമായ സമയമാണ് ഇത്. വസ്തുതര്‍ക്കങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. കുടുംബത്തോടൊപ്പം ഉല്ലാസ യാത്രകള്‍ നടത്താനാകും. അവരോടൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാനാകും. ജോലി മേഖലയില്‍ അപ്രതീക്ഷിതമായി ചില ഉയര്‍ച്ചകളും നേട്ടങ്ങളും നിങ്ങള്‍ക്ക് കൈവരുന്നതായിരിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്കും സമയം അനുകൂലമാണ്.
വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് വഴിയിലെ തടസ്സങ്ങള്‍ നീങ്ങും. കരാര്‍ പണികളുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉന്നതി ഉണ്ടാകും. ബിസിനസിലും സമയം അനുകൂലമാണ്. എന്നാല്‍ നിങ്ങളുടെ ചെലവുകള്‍ ശ്രദ്ധിക്കുക. കരുതലോടെ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് ഇത് ഭാഗ്യത്തിന്റെയും നേട്ടങ്ങളുടെയും സമയമാക്കി മാറ്റാന്‍ സാധിക്കുന്നതായിരിക്കും.
മകം
പ്രശ്നങ്ങള്‍ വഴിമാറുന്ന ഒരു സമയമാണ് ഇത്. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോകുക, ക്ഷേത്ര ദര്‍ശനം നടത്തുക. ധനവരവ് മോശമാകില്ല. പ്രതീക്ഷിക്കാതെ പല നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാക്കാനാകും. ചില കാര്യങ്ങളില്‍ ചതിവ് സംഭവിച്ചേക്കാം. അതിനാല്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകുക. ജോലി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് നേട്ടങ്ങളും ഉയര്‍ച്ചകളും ഉണ്ടാകും. സാമ്പത്തികമായി നേട്ടങ്ങള്‍ കൈവരും.

പൂരം
യാത്രകള്‍ക്ക് അവസരങ്ങളുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ബിസിനസില്‍ ലാഭം പ്രതീക്ഷിക്കാവുന്ന ഒരു സമയമാണ് ഇത്. എന്നാല്‍ നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം മാത്രം കൈക്കൊള്ളുക. അല്ലെങ്കില്‍ ലാഭത്തിന് പകരം നഷ്ടം സംഭവിച്ചേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ വളരും. വീട്ടന്തരീക്ഷത്തില്‍ പിണക്കങ്ങളുണ്ടാകുമെങ്കിലും അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാകും. ഈ സമയം നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളും ഭാവിയില്‍ നിങ്ങള്‍ക്ക് നേട്ടം നല്‍കുന്നതായിരിക്കും.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് പൊതുവേ ജീവിതം അനുകൂലമാകുന്ന സമയമാണ് ഇത്. ചില പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുമെങ്കിലും ധനവരവ് മോശമായിരിക്കില്ല. പ്രതീക്ഷിക്കാതെ ഭാഗ്യനേട്ടങ്ങളും സമ്മാനങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിയില്‍ സമയം അനുകൂലമാണ്. ബിസിനസിലും പ്രതീക്ഷിക്കാതെ നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. എന്നാല്‍ വളരെ ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ നീക്കാന്‍. കടബാധ്യതകളില്‍ നിന്ന് പരിഹാരം ലഭിക്കുന്നതിന് അനുകൂലമായ വഴികള്‍ തുറന്നുവരും.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി അല്പം ഉയര്‍ച്ച പ്രതീക്ഷിക്കാവുന്ന സമയമാണ് ഇത്. പുതിയ സുഹൃത്ബന്ധങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് ഉണ്ടാക്കാനാകും. പ്രണയബന്ധങ്ങളിലും ഈ സമയം അനുകൂലമാണ്. ചെലവ് വര്‍ധിക്കുമെങ്കിലും അല്പമൊന്ന് ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ബജറ്റ് നേരെയാക്കാന്‍ സാധിക്കുന്നതായിരിക്കും. കലാകാരന്മാര്ക്ക് അനുകൂലമായ സമയമാണ് ഇത്. പ്രശസ്തിയും പണവും തേടിയെത്തും. ബിസിനസിന്റെ കാര്യത്തിലും സമയം അനുകൂലമാണ്. ശത്രുക്കളെ കരുതിയിരിക്കണം.



Click it and Unblock the Notifications

