Latest Updates
-
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം
അവിചാരിത ഭാഗ്യാനുഭവങ്ങള്‍ ജീവിതം മാറ്റും; ഗ്രഹചലനം നേട്ടം നല്‍കുന്ന 10 നക്ഷത്രക്കാര്‍
ഒക്ടോബര്‍ മാസത്തിലേക്ക് കടക്കുകയാണ് നമ്മള്‍. ജ്യോതിഷപരമായി ഏറെ പ്രാധാന്യമുള്ള ഒരു മാസമാണ് ഒക്ടോബര്‍ മാസം. സൂര്യന്‍ കന്നിരാശിയിലും തുലാം രാശിയിലുമായി സഞ്ചരിക്കും. അത്തം, ചിത്തിര, ചോതി എന്നീ ഞാറ്റുവേലകളിലൂടെ സൂര്യന്‍ കടന്നുപോകും. ഒക്ടോബര്‍ ഒന്നിന് ചന്ദ്രന്‍ അശ്വതി നക്ഷത്രത്തിലെത്തുന്നു. ശനി കുംഭം രാശിയില്‍ വക്രഗതിയില്‍ തുടരുകയാണ്. വ്യാഴം മേടം രാശിയില്‍ ഭരണി നക്ഷത്രത്തില്‍ വക്രത്തിലാണ്. മേടം രാശിയിലുള്ള രാഹും ഒക്ടോബര്‍ 29ന് മീനം രാശിയിലേക്ക് മാറുന്നു. തുലാം രാശിയിലുള്ള കേതു കന്നി രാശിയിലേക്കും മാറുന്നു.
ഒന്നരവര്‍ഷത്തിനു ശേഷമാണ് രാഹുകേതുക്കള്‍ രാശി മാറുന്നത് എന്നതിനാല്‍ ഒക്ടോബര്‍ മാസത്തിലെ മുഖ്യ ഗ്രഹസംക്രമണമാണ് ഇത് എന്ന് പറയാം. ഒക്ടോബര്‍ 2ന് ശുക്രന്‍ ചിങ്ങത്തിലേക്കും. ഒക്ടോബര്‍ മൂന്നിന് ചൊവ്വ തുലാം രാശിയിലേക്കും പ്രവേശിക്കും. ഒക്ടോബര്‍ 18ന് സൂര്യന്‍ തുലാം രാശിയിലും 19ന് ബുധന്‍ തുലാം രാശിയിലും എത്തും. നവഗ്രഹങ്ങളുടെ ഈ രാശിസ്ഥിതിയുടെ അടിസ്ഥാനത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് ഒക്ടോബര്‍ മാസം ഭാഗ്യമായിരിക്കും. ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ ജീവിതത്തില്‍ സൗഭാഗ്യം കൈവരുന്നതായിരിക്കും. ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഇത് അനുകൂലമായ സമയമാണ്. ഉപരിപഠനം, ഗവേഷണം, സാങ്കേതിക കാര്യങ്ങള്‍ എന്നിവയ്ക്ക് നല്ല സമയമാണ് അശ്വതി നക്ഷത്രക്കാര്‍ക്ക് ഇത്. സിനിമ, നാടകം, സാഹിത്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടവും സാമ്പത്തിക ഉയര്‍ച്ചയും വന്നുചേരുന്നതായിരിക്കും. കൂടാതെ ഇവര്‍ പ്രവര്‍ത്തിക്കുന്ന ഏത് മേഖലയിലും ഈ സമയം വിജയം നേടുന്നതിന് നല്ല അവസരങ്ങളുണ്ട്.
സര്‍ക്കാരുമായി സംബന്ധിച്ച കാര്യങ്ങളില്‍ നേട്ടങ്ങള്‍ വന്നുചേരും. കരാറുകളുമായി ബന്ധപ്പെട്ട് അനുകൂലമായ സമയമാണ് ഇത്. ദാമ്പത്യജീവിതത്തില്‍ ചെറിയ തര്‍ക്കങ്ങളുണ്ടാകുമെങ്കിലും അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് സാധിക്കും. സന്താനങ്ങളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് കര്‍മ്മ മേഖലയുമായി ബന്ധപ്പെട്ട് ഈ സമയം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് വേതന വര്‍ധനവ് സ്ഥാനക്കയറ്റം എന്നിവയ്ക്ക് നല്ല അവസരങ്ങളുണ്ടാകും. പുതിയ ചില കാര്യങ്ങള്‍ പഠിക്കുവാനുള്ള അവസരം ലഭിക്കും. കുട്ടികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാനാകും. സാമ്പത്തികമായി ഈ സമയം മികച്ചതായിരിക്കും.
സ്‌നേഹബന്ധങ്ങളില്‍ ചില വിള്ളലുണ്ടാകുമെന്നത് ശ്രദ്ധിക്കുക. അല്‍പം ശ്രദ്ധിച്ചാല്‍ ധനവരവ് മോശമില്ലാതെ ലഭിക്കും. സമ്പത്ത് വര്‍ധിക്കുകയും ജീവിതത്തില്‍ പ്രതീക്ഷിക്കാതെ ചില ശുഭവാര്‍ത്തകള്‍ ലഭിക്കുകയും ചെയ്യും. ഏറെക്കാലമായി ആഗ്രഹിച്ച ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഭരണി നക്ഷത്രക്കാര്‍ക്ക് സാധിക്കും. പുതിയ അവരങ്ങള്‍ നിങ്ങളെ തേടിയെത്തും.
രോഹിണി
വാഹനം, വീട് തുടങ്ങിയ കാര്യങ്ങള്‍ക്കായി പരിശ്രമിക്കുന്നവര്‍ക്ക് അതെല്ലാം കരസ്ഥമാക്കാനുള്ള അനുകൂല സമയമാണ് ഇത്. നിങ്ങളുടെ ഭൗതിക സുഖസൗകര്യങ്ങള്‍ ഈ സമയം വര്‍ധിക്കും. കലാപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരില്‍ പുത്തനുണര്‍വ്വ് ഉണ്ടാകും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം മെച്ചമുണ്ടാകും. സാമ്പത്തികമായി അനുകൂലമായ സമയമാണ് ഇത്.
കര്‍മ്മരംഗവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം വഴിമാറിപ്പോകും. സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അനുകൂലമായ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം. ദാമ്പത്യജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാകുമെങ്കിലും അതെല്ലാം പരിഹരിച്ച് സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതായിരിക്കും.

തിരുവാതിര
തിരുവാതതിര നക്ഷത്രക്കാര്‍ക്ക് ഈ സമയം ആത്മവിശ്വാസം വര്‍ധിക്കും. ഏത് കാര്യം ചെയ്യാനുമുള്ള ഒരു ഊര്‍ജ്ജം നിങ്ങള്‍ക്കുള്ളിലുണ്ടാകും. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. നിലവിലെ അവസ്ഥകള്‍ക്ക് മാറ്റം വരും. പെട്ടെന്നല്ലെങ്കിലും പതിയെ നിങ്ങളുടെ വിഷമങ്ങളെല്ലാം വഴിമാറുന്നതായിരിക്കും. ദാമ്പത്യജീവിതം മെച്ചപ്പെടും. എന്നാല്‍ ആരോഗ്യ കാര്യത്തില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തണം. ആത്മവിശ്വാസം വര്‍ധിക്കുകയും പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുകയും സാമ്പത്തികമായി ഉയര്‍ച്ച ലഭിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല സമയമാണ് ഇത്.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി ഉയരുന്ന സമയമാണ് ഇത്. ജോലിസ്ഥലത്ത് ശത്രുക്കളെ ജയിക്കാനാകും. കരാറുകള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. സഹോദരങ്ങളുടെ സഹായങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. വാഹനമുപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മാതാവിന്റെ ആരോഗ്യകാര്യത്തിലും ശ്രദ്ധവേണം. സാമ്പത്തികമായി ധനവരവിന് അനുകൂല സമയം തന്നെയാണ് ഇത്. നിങ്ങള്‍ക്ക് ആവശ്യമുള്ള പണം നിങ്ങളുടെ അരികിലെത്തും.
പല ധനസ്രോതസ്സുകളില്‍ നിന്നും ധനം ലഭിക്കും. പരമേശരനെയും വ്ഘ്‌നേശ്വരനെയും ആരാധിക്കുന്നതിലൂടെ വന്നുചേരേണ്ട സൗഭാഗ്യങ്ങള്‍ തടസ്സങ്ങള്‍ കൂടാതെ വരുത്താന്‍ സാധിക്കുന്നതായിരിക്കും. ശത്രുക്കളുമായുണ്ടായിരുന്ന ദോഷഫലങ്ങള്‍ കുറയും. ജീവിതത്തില്‍ സന്തോഷകരവും അപ്രതീക്ഷിതവുമായ ചില കാര്യങ്ങള്‍ സംഭവിക്കുന്നതായിരിക്കും.
ആയില്യം
ആയില്യം നക്ഷത്രക്കാരുടെ മുന്‍കാല പ്രവൃത്തികള്‍ ഈ സമയം ഫലം കാണുന്നതായിരിക്കും. പല തടസ്സങ്ങളെയും വകഞ്ഞുമാറ്റി വിജയം നേടാന്‍ സാധിക്കും. പല കാര്യങ്ങളും ജീവിതത്തില്‍ പ്രതീക്ഷിക്കാതെ സംഭവിക്കും. അവിചാരിതമായി ഭാഗ്യാനുഭവങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. സാമ്പത്തികമായി ഉയര്‍ച്ച ലഭിക്കും. ഏറ്റെടുത്ത പല പ്രവൃത്തികളും ഈ സമയം പൂര്‍ത്തിയാകും. ജന്‍മരാശി അധിപനായ ചന്ദ്രന് രാഹുഗ്രഹസ്ഥ ഗ്രഹണം വരുന്നതിനാല്‍ ചില പ്രതികൂലമായ ഫലങ്ങള്‍ മാസത്തിന്റെ അവസാനത്തില്‍ വന്നേക്കാം. എന്നാല്‍ ഇഷ്ടദേവനെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോകുക. മാറ്റങ്ങള്‍ ജീവിതത്തില്‍ വന്നുചേരുന്നതായിരിക്കും.
മകം
ജന്‍മരാശിയില്‍ ശുക്രന്‍ സഞ്ചരിക്കുന്നതിനാല്‍ സുഖഭോഗങ്ങള്‍ ലഭിക്കുന്ന സമയം തന്നെയാണ് ഇത് മകം നക്ഷത്രക്കാര്‍ക്ക്. മനസിന് ഇഷ്ടപ്പെട്ട ചില സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പഠനത്തില്‍ മികവ് പുലര്‍ത്താനാകും. ഈ സമയം അല്‍പമൊന്ന് ശ്രമിച്ചാല്‍ പല വിജയങ്ങളും നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നതായിരിക്കും. വളരെ അറിവോടെ സംസാരിക്കാനുള്ള അവസരങ്ങളുണ്ടാകും.
പലരുടെയും അഭിനന്ദനം ലഭിക്കും. നിങ്ങളുടെ ആജ്ഞാശക്തി വര്‍ധിക്കും. ജീവിതത്തില്‍ ഉറച്ച തീരുമാനങ്ങളെടുക്കാനാകും. പിണങ്ങിനിന്നവര്‍ അതെല്ലാം മറന്ന് അടുത്തുവരും. പല രീതികളിലൂടെയും നിങ്ങള്‍ക്ക് ഈ സമയം പണം നേടിയെടുക്കാന്‍ സാധിക്കും. ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വളരെയധികം നേട്ടങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ചെറുതും വലുതുമായ യാത്രകള്‍ ഈ സമയം സാധ്യമാണ്. പല കാര്യങ്ങളും ചിന്തിച്ചുറപ്പിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രത കുറയാന്‍ സാധ്യതയുണ്ട്. ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. വിദേശത്ത് ജോലിയും പഠനാവസരങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്. പല സ്രോതസ്സുകളില്‍ നിന്നും ധനവരവിന് അവസരമുണ്ടാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട് അനുകൂലമായ സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.
അനിഴം
തൊഴിലില്‍ വലിയ നേട്ടങ്ങള്‍ വന്നുചേരുന്ന സമയമായിരിക്കും ഇത്. ശമ്പള വര്‍ധനവും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. ധനവരവ് നല്ലതായിരിക്കും. ചില ആഗ്രഹങ്ങള്‍ ഈ സമയം സഫലമാകും. ജീവിതത്തില്‍ ശുഭവാര്‍ത്തകള്‍ വന്നുചേരും. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് ക്ഷേത്രദര്‍ശനം നടത്തി മുന്നോട്ട് പോയാല്‍ ജീവിതത്തിലെ തടസ്സങ്ങളെല്ലാം വകഞ്ഞുമാറ്റി വിജയം നേടാന്‍ സാധിക്കുന്നതായിരിക്കും.
തൃക്കേട്ട
വ്യാപാരത്തില്‍ പ്രതീക്ഷിച്ചതിലധികം ലാഭം വന്നുചേരുന്നതായിരിക്കും. ഉദ്യോഗത്തിലിരിക്കുന്നവര്‍ക്ക് അധികാരം വര്‍ധിക്കും. പ്രതീക്ഷിക്കാതെ ധനവരവിന് സാധ്യത ഏറെയാണ് ഈ സമയം തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഉള്ളത്. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമാണ് സമയം. പഠനത്തില്‍ ഏകാഗ്രതയുണ്ടാകും. രാഷ്ടീയക്കാര്‍ക്ക് വിജയം നേടാനാകും. ദാമ്പത്യജീവിതത്തില്‍ വിജയമുണ്ടാകും. സര്‍ക്കാരില്‍ നിന്ന് അനുകൂല നേട്ടങ്ങളുണ്ടാകും. ഒന്നില്‍ക്കൂടുതല്‍ സ്രോതസ്സുകളില്‍ നിന്ന് ധനം വരുമെങ്കിലും പണം കയ്യില്‍ നില്‍ക്കാത്ത അവസ്ഥയും വന്നേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












