Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
ആഗ്രഹിച്ചത് നേടും, സഹായത്തിന് ആയിരം പേരെത്തും, 7 നാള് ഭാഗ്യം അനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍
ഫെബ്രുവരി മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് നാം. ജ്യോതിഷപരമായി ഈ ആഴ്ച വളരെ വിശേഷപ്പെട്ട ഒരു ആഴ്ച തന്നെയാണ്. പല ശുഭദിനങ്ങളും ഈ ആഴ്ച വരുന്നുണ്ട്. ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങള്‍ കുംഭസംക്രമണം, വസന്തപഞ്ചമി, ഷഷ്ഠിവ്രതം, കുംഭഭരണി എന്നിവയാണ്. ഫെബ്രുവരി 13 ചൊവ്വാഴ്ചയാണ് കുംഭസംക്രമണം. അന്ന് പകല്‍ 3.45 ന് സംക്രമണം നടക്കുന്നതിനാല്‍ പിറ്റേന്നാണ് മാസാരംഭം. സൂര്യന് ഒരുമാസക്കാലം മകരത്തില്‍ നിന്ന് മാറി കുംഭം രാശിയില്‍ സഞ്ചരിക്കും. ഫെബ്രുവരി 14 ബുധനാഴ്ചയാണ് മാഘമാസത്തിലെ വെളുത്തപഞ്ചമി നാളില്‍ നടക്കുന്ന ആഘോഷമായ വസന്തപഞ്ചമി വരുന്നത്. സരസ്വതി ദേവിയെ പൂജിക്കുന്ന ഈ ദിവസം ശ്രീ പഞ്ചമി എന്നും അറിയപ്പെടുന്നു.
ഫെബ്രുവരി 15 നാണ് കുംഭത്തിലെ ശുക്ലപക്ഷ ഷഷ്ഠി വ്രതം. മറ്റ് ഷഷ്ഠികളെക്കാള്‍ വിശേഷമാണ് ഇത്. ഫെബ്രുവരി 16 നാണ് കുംഭഭരണി ആഘോഷം. ഭദ്രകാളീ ദേവിയുടെ പ്രീതി നേടാന്‍ പറ്റിയ ഏറ്റവും ഉത്തമമായ ദിവസമാണിത്. പ്രശസ്തമായ ചെട്ടിക്കുളങ്ങര കുംഭഭരണി അന്നാണ്. ഫെബ്രുവരി 17 ശനിയാഴ്ച ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവവും നടക്കും. ഗ്രഹനില പ്രകാരം ഈ ആഴ്ച ചില നക്ഷത്രജാതകര്‍ക്ക് ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്ന് പറയുന്നു. ഈ നാളുകാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയോടെ ജീവിതത്തില്‍ നിരവധി നേട്ടങ്ങളുണ്ടാകും. എല്ലാ വെല്ലുവിളികളെയും നേരിടുകയും ജീവിതത്തില്‍ വിജയത്തോടെ മുന്നേറുകയും ചെയ്യും. അടുത്ത 7 നാള് ഭാഗ്യം കനിഞ്ഞനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ഫെബ്രുവരിയിലെ ഈ ആഴ്ചയില്‍ ഭാഗ്യത്തിന്റെ നക്ഷത്രങ്ങള്‍ തിളങ്ങുന്നതായി കാണുന്നു. ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു വലിയ പ്രവൃത്തി പൂര്‍ത്തിയാക്കാനാകും. ഈ ആഴ്ച കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ നിങ്ങള്‍ക്ക് വിജയവും സന്തോഷകരമായ വികാരങ്ങളും നല്‍കും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് അത് തിരികെ ലഭിക്കും. വിദേശത്ത് ജോലി ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയുണ്ട്. പ്രണയ ജീവിതത്തിലും ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ ഭാഗ്യമാണെന്ന് തെളിയാന്‍ പോകുന്നു.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ ആഴ്ച ആവേശകരമായ വാര്‍ത്തകളും നല്ല മാറ്റങ്ങളും വരുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും, അത് നിങ്ങളുടെ കുടുംബ ജീവിതത്തില്‍ മധുരം നല്‍കും. റിയല്‍ എസ്റ്റേറ്റിലോ ഓഹരി വിപണിയിലോ നിക്ഷേപിക്കാന്‍ നല്ല സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ സാധ്യമാണ്. പ്രിയപ്പെട്ടവരോടൊപ്പം യാത്ര ചെയ്യാനാകും. കുടുംബബന്ധങ്ങള്‍ ദൃഢമാക്കുകയും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുകയും ചെയ്യും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്താനാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ഇണയുമായി നല്ല സമയം ആസ്വദിക്കാനാകും. കുടുംബബന്ധത്തില്‍ യോജിപ്പുള്ള അന്തരീക്ഷം സൃഷ്ടിക്കും, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കാന്‍ സാധിക്കും.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച അനുകൂലത വരുന്നു. നല്ല ആരോഗ്യം, ശക്തമായ ആത്മീയ ചായ്വ് എന്നിവ നിങ്ങളെ മുന്നോട്ട് നയിക്കും. കുടുംബത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കാണു. ജോലിയില്‍ പുരോഗതി, ബിസിനസ്സ് ലാഭം എന്നിവ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചില ബന്ധങ്ങള്‍ ഗുണം ചെയ്യും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഒരു സുപ്രധാന ആഴ്ച വരാനിരിക്കുന്നു. കരിയറില്‍ കാര്യമായ വിജയം ഉണ്ടാകും. അഭിമാനകരവും ഉത്തരവാദിത്തമുള്ളതുമായ ജോലി നേടാനുള്ള സാധ്യത ഏറെയാണ്. നല്ല വ്യക്തികളെ കണ്ടുമുട്ടാനുള്ള അവസരവും ഉണ്ടാകും. പല പുതിയ ആശയങ്ങളും പദ്ധതികളും രൂപപ്പെട്ടേക്കാം. കുടുംബജീവിതം അഭിവൃദ്ധിപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications