Latest Updates
-
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി! -
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം! -
രാജ്യം വെന്തുരുകുന്നു; യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
22 കിലോ കുറഞ്ഞു, ശർവാനന്ദിന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; ആ രഹസ്യം ഇതാണ്! -
ബുധൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ്! -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? മെയ് 2-ലെ ഈ സമയം അത്ര നല്ലതല്ല, അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കൂ!
ഭാഗ്യം നിങ്ങളെ കൈനീട്ടി അനുഗ്രഹിക്കും, അടുത്ത 7 നാള് രാജയോഗം നേടുന്ന നക്ഷത്രക്കാര്‍
നവംബര്‍ മാസത്തിലെ അവസാന ആഴ്ചയ്ക്ക് തുടക്കമായി. ഡിസംബര്‍ മാസത്തിലെ ആദ്യവാരവും ഇത് തന്നെയാണ്. ജ്യോതിഷപരമായി ഈ ആഴ്ച വളരെ വിശേഷപ്പെട്ട ഒരു ആഴ്ച തന്നെയാണ്. ഈ ആഴ്ച ബുധനും ശുക്രനും രാശിമാറും. ഇത് കൂടാതെ പല ശുഭദിനങ്ങളും ഈ ആഴ്ച വരുന്നുണ്ട്. ഗ്രഹനില പ്രകാരം ഈ ആഴ്ച ചില നക്ഷത്രജാതകര്‍ക്ക് ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്ന് പറയുന്നു. ഭാഗ്യം നിങ്ങളെ കൈനീട്ടി അനുഗ്രഹിക്കും. അടുത്ത 7 നാള് ഭാഗ്യം കനിഞ്ഞനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ഈ ആഴ്ച ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ വരാന്‍ പോകുന്നു. ഈ ആഴ്ച നിങ്ങള്‍ക്ക് എല്ലാവരില്‍ നിന്നും സഹകരണവും പിന്തുണയും ലഭിക്കും. നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാകും. സങ്കടങ്ങള്‍ നീങ്ങും. നിങ്ങള്‍ തൊഴില്‍രഹിതനാണെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അവരുടെ ജോലിയില്‍ ചില പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. ആഴ്ചയുടെ അവസാന പകുതിയില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം ലഭിക്കും. വിപണിയില്‍ നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കും. ഉദ്യോഗസ്ഥര്‍ ജോലിയില്‍ സന്തുഷ്ടരായിരിക്കും. ആഴ്ചയുടെ മധ്യത്തില്‍ ഒരു പ്രത്യേക വ്യക്തിയില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടം ലഭിച്ചേക്കാം. ഈ കാലയളവില്‍, വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. ശുഭകാര്യങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
ആഴ്ചയുടെ അവസാന പകുതിയില്‍ യാത്രകള്‍ക്ക് സാധ്യതയുണ്ട്. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ചെറിയ പ്രശ്നങ്ങള്‍ അവഗണിക്കുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങളുടെ ആരോഗ്യത്തിന് സാധാരണമായിരിക്കും. പ്രണയബന്ധത്തില്‍ തീവ്രതയുണ്ടാകും. കുടുംബത്തിലും സഹോദരീസഹോദരന്മാരുമായി സ്നേഹവും ഐക്യവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സ്നേഹവും വിശ്വാസവും ഉണ്ടാകും.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്, ഈ ആഴ്ച കൂടുതല്‍ അനുകൂലമാണെന്ന് തെളിയും. ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കുകയും ചെയ്യും. ആഴ്ചയുടെ തുടക്കം മുതല്‍, നിങ്ങളുടെ ജോലിയില്‍ മറ്റ് ആളുകളുടെ സഹകരണവും പിന്തുണയും ലഭിക്കും. ആഴ്ചയുടെ തുടക്കത്തില്‍, ജോലിയുമായി ബന്ധപ്പെട്ട് പെട്ടെന്നുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് സാധ്യതയുണ്ട്. കുറച്ചു കാലമായി എന്തെങ്കിലും അസുഖമോ സങ്കടമോ ഉണ്ടായിരുന്നുവെങ്കില്‍ ഈ ആഴ്ച അത് മാറും. സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ, നിങ്ങളുടെ ശത്രുക്കളെയും എതിരാളികളെയും കീഴടക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. കോടതിയില്‍ എന്തെങ്കിലും കേസ് നിലനില്ക്കുന്നുവെങ്കില് തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായേക്കും.
ആഴ്ചയുടെ മധ്യത്തില്‍ എവിടെ നിന്നെങ്കിലും പെട്ടെന്ന് പണം ലഭിച്ചേക്കാം. നിങ്ങള്‍ മുമ്പ് ഏതെങ്കിലും സ്കീമില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, അതിലൂടെ നിങ്ങള്‍ക്ക് ലാഭം ലഭിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധിക വരുമാന സ്രോതസ്സ് ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പണം ലഭിക്കും. മൊത്തത്തില്‍, നിങ്ങള്‍ക്ക് ഈ ആഴ്ച വരുമാന സ്രോതസ്സുകളില്‍ തുടര്‍ച്ചയായ വര്‍ദ്ധനവ് ഉണ്ടാകും. നിങ്ങളുടെ സ്നേഹം ആരോടെങ്കിലും പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമായ ഉത്തരം ലഭിച്ചേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, കുട്ടികളുമായി ബന്ധപ്പെട്ട ചിലപ്രധാന ആശങ്കകളും നീങ്ങുന്നതിനാല്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനരക്കൂറുകാര്ക്ക് ഈ ആഴ്ച സന്തോഷവും സൗകര്യവും ഭാഗ്യവും വര്‍ദ്ധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയുടെ തുടക്കത്തില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. ചില പദ്ധതികളില്‍ കുടുങ്ങിയ പണം അപ്രതീക്ഷിതമായി പുറത്തുവരും. അധിക വരുമാനത്തിന്റെ പുതിയ സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഈ ആഴ്ച പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. ചിലരുടെ സഹായത്താല്‍ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിയും. ആഴ്ചയുടെ മധ്യത്തില്‍, നിങ്ങളുടെ വീട്ടില്‍ മംഗളകരമായ പരിപാടികള്‍ക്ക് സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് പണം, പുതിയ വസ്ത്രങ്ങള്‍, വിലകൂടിയ സമ്മാനങ്ങള്‍ തുടങ്ങിയവ ലഭിക്കും. വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം സഫലമായേക്കാം.
ഭൂമി, കെട്ടിടം, വാഹനം എന്നിവ ലഭിക്കാനുള്ള സാധ്യതകളാണ്. നിങ്ങള്‍ ബിസിനസ്സില്‍ ഏര്പ്പെട്ടിരിക്കുകയാണെങ്കില്, ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കാനുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകും. കുടുംബങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സഹകരണവും പിന്തുണയും ലഭിക്കും. സ്നേഹബന്ധങ്ങള്‍ ദൃഢമാകും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം സൗഹാര്‍ദ്ദപരമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications