Latest Updates
-
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം
ഭാഗ്യം നിങ്ങളെ പുല്കും, നവംബറില്‍ ഈ നാളുകാര്‍ക്ക് ഇനി തിരിഞ്ഞുനോക്കേണ്ട, സര്‍വ്വത്ര നേട്ടം
നവംബര്‍ മാസം തുടങ്ങിക്കഴിഞ്ഞു. ജ്യോതിഷപരമായി വളരെയേറെ മാറ്റങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടമാണിത്. ഈ മാസത്തില്‍ പല പ്രധാന ഗ്രഹങ്ങളും രാശിമാറുകയും സഞ്ചാരപാത മാറുകയും ചെയ്യുന്നുണ്ട്. അതില്‍ പ്രധാനം ശനിയുടെ മാറ്റമാണ്. ശനി ഇത്രനാളും വക്രഗതിയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഈ മാസം തുടക്കത്തില്‍ ശനി കുംഭം രാശിയില്‍ നേര്‍രേഖയില്‍ നീങ്ങിത്തുടങ്ങും. സൂര്യന്, ശുക്രന്, ബുധന്‍ തുടങ്ങിയ ഗ്രഹങ്ങള്‍ക്കും ഈ മാസം സ്ഥാനചലനമുണ്ടാകും.
ഗ്രഹനിലകളുടെ അടിസ്ഥാനത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് നവംബര്‍ മാസം വളരെയേറെ ഭാഗ്യം സമ്മാനിക്കുന്നുണ്ട്. ഇവര്‍ക്ക് ഇതുവരെ നിലനിന്നിരുന്ന തടസ്സങ്ങളെല്ലാം വിട്ടുമാറി ജീവിതം പുതിയൊരു ദിശയിലേക്ക് നീങ്ങിത്തുടങ്ങും. നവംബറില്‍ ഭാഗ്യകാലം വഴിതുറക്കുന്ന ഭാഗ്യ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് നവംബര്‍ മാസം ഭാഗ്യം നല്കുന്നു. ചെറിയ പ്രശ്നങ്ങള്‍ അവഗണിക്കുകയാണെങ്കില്‍, ഈ മാസം മുഴുവന്‍ നിങ്ങളുടെ കരിയറിനും ബിസിനസ്സിനും ജീവിതത്തിനും ഐശ്വര്യവും ഭാഗ്യവും ലഭിക്കും. പരീക്ഷകള്‍ക്കും മറ്റും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാസാരംഭം വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിച്ചേക്കാം. ഇതിനകം ജോലി ചെയ്യുന്നവരുടെ പദവിയും സ്ഥാനവും ഉയരും. മാസത്തിന്റെ മധ്യത്തില്‍ നിങ്ങളുടെ ബിസിനസ്സ് വളരും. മാസത്തിന്റെ അവസാനഭാഗം വരെ നിങ്ങള്‍ ആഗ്രഹിച്ച നേട്ടങ്ങള്‍ നേടും.
നവംബര്‍ അവസാനത്തോടെ ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതിയും ഫലം കാണും. നവംബര്‍ ആദ്യം, ഒരു പ്രത്യേക വ്യക്തിയുടെ സഹായത്തോടെ എല്ലാ തെറ്റിദ്ധാരണകളും മായും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ചില പ്രത്യേക വ്യക്തികള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിച്ചേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമായി നിലനില്ക്കും. നിങ്ങളുടെ ഇണയോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ പെട്ടവര്‍ക്ക് നവംബര്‍ മാസം വളരെ അനുകൂലമായിരിക്കും. ഈ മാസം നിങ്ങള്‍ ആസൂത്രണം ചെയ്ത എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാകും. നിങ്ങള്‍ ഏറ്റെടുക്കുന്ന ഏത് ജോലിയിലും നിങ്ങള്‍ക്ക് വിജയവും ലാഭവും ലഭിക്കും. വീട്ടിലും പുറത്തും നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് പൂര്‍ണ്ണമായ സഹകരണവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്ന അല്ലെങ്കില്‍ കരിയറിനും ബിസിനസ്സിനുമായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് നവംബര്‍ മാസം വളരെ ഗുണം ചെയ്യും. ജോലിയുമായി ബന്ധപ്പെട്ട നേട്ടങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാക്കും.
ജോലിയില്‍ സ്ഥാനക്കയറ്റമോ ആഗ്രഹിച്ച സ്ഥലംമാറ്റമോ സഫലമാകും. തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ ലഭിക്കും. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ ചെയ്യാനാകും. ബിസിനസ്സില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം ഉണ്ടാകും. ബിസിനസ്സ് വിപുലീകരിക്കാന്‍ അവസരമുണ്ടാകും. അധികാരം, ഭരണം എന്നിവയുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടക്കുന്ന ജോലികള്‍ മാസമധ്യത്തില്‍ പൂര്‍ത്തീകരിക്കും. കല, എഴുത്ത്, പത്രപ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. അധിക വരുമാന സ്രോതസ്സുകള്‍ ലഭിക്കും. സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും. മാസത്തിന്റെ മധ്യത്തില്‍, നിങ്ങളുടെ കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് നവംബര്‍ മാസം വളരെ മികച്ചതായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് മികച്ച രീതിയില്‍ ചെയ്യും. മാസത്തിന്റെ തുടക്കത്തില്‍ ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. അതിനാല്‍ വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കാം. തൊഴില്‍രഹിതര്‍ക്ക് ആഗ്രഹിച്ച തൊഴില്‍ ലഭിക്കും. ബിസിനസ്സില്‍ ആഗ്രഹിച്ച ലാഭം ലഭിക്കും. ബിസിനസ് വിപുലീകരിക്കണമെന്ന ആഗ്രഹം സഫലമാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട് ഒരു വലിയ ഇടപാട് നടത്താന്‍ കഴിയും.
മാസത്തിന്റെ മധ്യത്തില്‍ ഓഹരി വിപണിയിലോ വാതുവെപ്പിലോ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് പെട്ടെന്ന് വലിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട് ദീര്‍ഘദൂര യാത്രകളും വിദേശ യാത്രകളും സാധ്യമാണ്. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്നവര്‍ക്ക് ഈ മാസം വലിയ വിജയമോ അതുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകളോ ലഭിച്ചേക്കാം. ബന്ധങ്ങളുടെ കാഴ്ചപ്പാടില്‍ നവംബര്‍ മാസം അനുകൂലമാണ്. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കാന്‍ ധാരാളം അവസരങ്ങള്‍ വന്നുചേരും. മാസത്തിന്റെ രണ്ടാം പകുതിയില്‍, സന്താനങ്ങളുമായി ബന്ധപ്പെട്ട വലിയ ആശങ്കകള്‍ നീങ്ങും. ഗാര്‍ഹിക ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. നവംബര്‍ മാസത്തില്‍ നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അല്‍പ്പം ശ്രദ്ധാലുവായിരിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
