Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
തേടിവരും കുന്നോളം നേട്ടങ്ങള്‍, ഇരട്ടിനേട്ടം; 7 നാള് ഭാഗ്യം അനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍
ഫെബ്രുവരി മാസത്തിലെ നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് നാം. ജ്യോതിഷപരമായി ഈ ആഴ്ച വളരെ വിശേഷപ്പെട്ട ഒരു ആഴ്ച തന്നെയാണ്. പല ശുഭദിനങ്ങളും ഈ ആഴ്ച വരുന്നുണ്ട്. ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങള്‍ ചോറ്റാനിക്കര മകവും ഏകാദശിയും പ്രദോഷ വ്രതവും പൗര്‍ണ്ണമി വ്രതവുമാണ്. ഗ്രഹനില പ്രകാരം ഈ ആഴ്ച ചില നക്ഷത്രജാതകര്‍ക്ക് ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്ന് പറയുന്നു.
ഈ നാളുകാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയോടെ ജീവിതത്തില്‍ നിരവധി നേട്ടങ്ങളുണ്ടാകും. എല്ലാ വെല്ലുവിളികളെയും നേരിടുകയും ജീവിതത്തില്‍ വിജയത്തോടെ മുന്നേറുകയും ചെയ്യും. അടുത്ത 7 നാള് ഭാഗ്യം കനിഞ്ഞനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും വരാന്‍ പോകുന്നു. ഈ ആഴ്ച, ഏത് ജോലിയിലും നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഈ ആഴ്ച നിങ്ങള്‍ക്ക് ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ കൊണ്ടുവരും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് അനുകൂല സാഹചര്യങ്ങള്‍ കാണും. ബിസിനസ്സില്‍ ആഗ്രഹിച്ച ലാഭം ലഭിക്കും. കുടുംബത്തില്‍ ഐക്യവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ചില പ്രത്യേക നേട്ടം കൈവരിക്കാന്‍ സാധിക്കും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, ഭൂമി, കെട്ടിടങ്ങള്‍ എന്നിവ വാങ്ങാനും വില്ക്കാനുമുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. ആരോഗ്യം സാധാരണ നിലയിലായിരിക്കും.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
ഈ ആഴ്ച പൊതുവെ മിഥുനക്കൂറുകാര്‍ക്ക് അനുകൂലമായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ ജോലിയുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ ശുഭകരവും പ്രയോജനകരവുമാണെന്ന് തെളിയും. ഈ സമയത്ത് പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള അവസരമുണ്ട്. ബന്ധുക്കളില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കും. ആഴ്ചയുടെ മധ്യത്തില്‍, കോടതി സംബന്ധമായ കാര്യങ്ങളില്‍ വിജയം നേടാനാകും. ഈ സമയത്ത് നിങ്ങള്‍ നിങ്ങളുടെ എതിരാളികളെ കീഴടക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികളുടെ നീക്കങ്ങള്‍ പരാജയപ്പെടും. ഈ സമയത്ത്, നിങ്ങളുടെ കുടുംബത്തോടൊപ്പം ഏതെങ്കിലും മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.
ആഴ്ചയുടെ അവസാന പകുതിയില്‍, നിങ്ങള്‍ ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും. ഈ കാലയളവില്‍, പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പ്രണയകാര്യങ്ങളില്‍ പൊരുത്തം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും, നിങ്ങളുടെ ഇണയുമായി സന്തോഷകരമായ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ആരോഗ്യപരമായ കാഴ്ചപ്പാടില്‍ ഈ ആഴ്ച സാധാരണമായിരിക്കും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിക്കും. നിങ്ങളുടെ സമ്പത്ത് അതിവേഗം വര്‍ദ്ധിക്കുന്നതായി കാണപ്പെടും. നിങ്ങള്‍ സാമൂഹിക സേവനത്തിലോ രാഷ്ട്രീയത്തിലോ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍, ആഴ്ചയുടെ ആദ്യ പകുതിയില്‍ നിങ്ങള്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ കൈവരിക്കാനാകും. ഈ കാലയളവില്‍, നിങ്ങളുടെ സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കും. സമൂഹത്തില്‍ നിങ്ങളുടെ ജനപ്രീതി വര്‍ദ്ധിക്കും. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കാനിടയുണ്ട്.
നിങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിനായി പരിശ്രമിക്കുകയാണെങ്കില്‍, ആഴ്ചയുടെ മധ്യത്തില്‍ നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. ജോലിയുള്ള ആളുകളുടെ ജോലിയില്‍ സംതൃപ്തരായിരിക്കും. വിദേശത്ത് തൊഴില്‍-ബിസിനസ്സ് എന്നിവയ്ക്കായി ശ്രമിക്കുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം. ഈ ആഴ്ച മുഴുവന്‍ പ്രണയ ബന്ധങ്ങള്‍ക്ക് അനുകൂലമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച ഭാഗ്യം നിറഞ്ഞതാണ്. ഈ ആഴ്ച നിങ്ങള്‍ ആസൂത്രണം ചെയ്ത എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങള്‍ കൈവന്നേക്കാം. ബിസിനസ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ബിസിനസ്സ് വിപുലീകരിക്കാനുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകും. നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണമായ സഹകരണവും പിന്തുണയും ലഭിക്കും. സഹോദരീസഹോദരന്മാരുമായി സ്നേഹവും ഐക്യവും ഉണ്ടാകും.
ആഴ്ചയുടെ രണ്ടാം പകുതിയില്‍ സ്വത്തുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിച്ചേക്കാം. ജോലി തേടുന്നവര്‍ക്ക് ഈ ആഴ്ച അവസാനത്തോടെ ആഗ്രഹിച്ച തൊഴില്‍ ലഭിച്ചേക്കാം. ആരോഗ്യപരമായ കാഴ്ചപ്പാടില്‍ ഈ ആഴ്ച സാധാരണമായിരിക്കും. പ്രണയബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications