Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഒരു വഴിയടഞ്ഞാല്‍ മറ്റൊന്ന് തുറക്കും, ഭാഗ്യത്തിന്റെ വിളയാട്ടം; 7 ദിനം ധനനേട്ടമുള്ള നക്ഷത്രക്കാര്‍
ഡിസംബര്‍ മാസം പിറന്നുകഴിഞ്ഞു. ഡിസംബറിലെ ആദ്യ ആഴ്ചയിലൂടെയാണ് നാമിപ്പോള്‍ പോകുന്നത്. ജ്യോതിഷപരമായി ഈ ആഴ്ച വളരെ വിശേഷപ്പെട്ട ഒരു ആഴ്ച തന്നെയാണ്. ഈ ആഴ്ച പല ശുഭദിനങ്ങളും വരുന്നുണ്ട്. ഗ്രഹനിലകളിലും ചില മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഗ്രഹനില പ്രകാരം ഈ ആഴ്ച ചില നക്ഷത്രജാതകര്‍ക്ക് ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്ന് പറയുന്നു. ഭാഗ്യം ഈ നാളുകാരെ കടാക്ഷിക്കും. അടുത്ത 7 നാള് ഭാഗ്യം കനിഞ്ഞനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച ഭാഗ്യം നിറഞ്ഞതാണ്. നിങ്ങള്‍ ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകും, നിങ്ങള്‍ക്ക് അതില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വിജയവും ലാഭവും ലഭിക്കും. കുടുംബത്തില്‍ ഭൗതിക സുഖങ്ങള്‍ വര്‍ദ്ധിക്കും. ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങാനും വില്ക്കാനുമുള്ള ആഗ്രഹങ്ങള്‍ ആഴ്ചയുടെ ആദ്യപകുതിയില്‍ തന്നെ സഫലമാകും. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് കഴിയുന്നത്ര സന്തോഷവും പിന്തുണയും മറ്റും നിങ്ങള്‍ക്ക് ലഭിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എന്തെങ്കിലും ലഭിച്ചതിന് ശേഷം നിങ്ങളുടെ മനസ്സ് സന്തോഷിക്കും. കുടുംബത്തില്‍ മംഗളകരമായ ജോലികള്‍ നടക്കാനുള്ള സാധ്യതയുണ്ട്.
തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ മേഖലയില്‍ പുതിയ സാധ്യതകള്‍ ഉണ്ടാകും. ഒരു വലിയ സ്ഥാനമോ ഉത്തരവാദിത്തമോ കൈവരും. ആഴ്ചയുടെ അവസാന പകുതിയില്‍ ബിസിനസ് മേഖലയില്‍ അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. ഈ കാലയളവില്‍, ചില്ലറ വ്യാപാരികള്‍ക്ക് അവരുടെ ബിസിനസ്സില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ സ്വാധീനമുള്ള ആളുകളെ കണ്ടുമുട്ടും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി നിങ്ങള്‍ സന്തോഷകരമായ സമയം ചെലവഴിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച ശുഭകരമാണെന്ന് തെളിയും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ആഴ്ചയുടെ ആരംഭം വളരെ അനുകൂലമായിരിക്കും. വളരെക്കാലമായി നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ നിങ്ങള്‍ പദ്ധതിയിട്ടിരുന്നെങ്കില്‍, അത് ഈ ആഴ്ച നടത്താനാകും. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണമായ സഹകരണവും പിന്തുണയും ലഭിക്കും. ഭൂമി, കെട്ടിടങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ ക്രയവിക്രയത്തിന് ആഴ്ചയുടെ ആരംഭം അനുകൂലമായിരിക്കും.
ആഴ്ചയിലുടനീളം നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷവും പിന്തുണയും തുടര്‍ന്നും ലഭിക്കും. ആഴ്ചയുടെ മധ്യത്തില്‍ കുടുംബത്തില്‍ ചില മംഗളകരമായ കാര്യങ്ങള്‍ ചെയ്യാനാകും. നിങ്ങള്‍ തൊഴില്‍ രഹിതനാണെങ്കില്‍, ആഴ്ചയുടെ അവസാനത്തോടെ നിങ്ങള്‍ ആഗ്രഹിച്ച തൊഴില്‍ ലഭിച്ചേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് അധിക വരുമാന സ്രോതസ്സുകള്‍ ലഭിക്കും. സര്‍ക്കാര്‍ പദ്ധതികളിലും മറ്റും കുടുങ്ങിക്കിടക്കുന്ന പണം അപ്രതീക്ഷിതമായി ലഭിക്കും. പ്രണയകാര്യങ്ങളില്‍ പൊരുത്തം ഉണ്ടാകും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ആരോഗ്യം സാധാരണ നിലയിലായിരിക്കും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച ശുഭകരവും ലാഭകരവുമാണ്. ഈ ആഴ്ച നിങ്ങള്‍ ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകും, അതിനാല്‍ നിങ്ങളുടെ ഉള്ളില്‍ ഉത്സാഹവും ഊര്‍ജ്ജവും നിങ്ങള്‍ കാണും. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് സന്തോഷവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ പെരുമാറ്റവും കൂടുതല്‍ സൗഹാര്‍ദ്ദപരമായിരിക്കും. വീട്ടില്‍ ചില മംഗള കര്‍മ്മങ്ങള്‍ക്ക് സാധ്യതയുണ്ട്. ആഴ്ചയുടെ ആദ്യ പകുതിയില്‍, പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. നിങ്ങള്‍ വിദേശത്ത് നിങ്ങളുടെ കരിയറിനോ ബിസിനസ്സിനോ വേണ്ടി ശ്രമിക്കുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങളുടെ വഴിയില്‍ വരുന്ന പ്രധാന തടസ്സങ്ങള്‍ നീങ്ങിയേക്കാം.
ഈ സമയത്ത്, അധികാരവും സര്‍ക്കാരുമായി ബന്ധപ്പെട്ട ആളുകളുമായി നിങ്ങള്‍ ബന്ധം വികസിപ്പിക്കും. ആഴ്ചയുടെ അവസാന പകുതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയും, അത് സമൂഹത്തില്‍ നിങ്ങളുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കും. പ്രണയബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പരസ്പര സ്നേഹവും വിശ്വാസവും വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
