Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
വിജയത്തിലേക്ക് വഴിതെളിയും; തുലാമാസത്തില്‍ ഭാഗ്യാനുഭവം ജീവിതം മാറ്റുന്ന 12 നക്ഷത്രക്കാര്‍
സൂര്യന് കന്നി രാശിയില്‍ നിന്ന് മാറി തുലാം രാശിയില്‍ പ്രവേശിച്ചിരിക്കുന്നു. ഇതോടെ ഇനി വരുന്ന 30 നാള് തുലാം മാസത്തിലൂടെ നാം കടന്നുപോകും. തുലാം മാസത്തില്‍ ചിത്തിര, ചോതി, വിശാഖം എന്നീ ഞാറ്റുവേലകളിലൂടെ സൂര്യന് കടന്നുപോകുന്നു. ശനി തുലാം 20ന് കുംഭത്തിലെ വക്രമൗഢ്യം അവസാനിപ്പിച്ച് നേര്‍രേഖയില്‍ വരുന്നു. വ്യാഴം മേടം രാശിയില്‍ വക്രഗതിയിലാണ്.
ഒക്ടോബര്‍ 30ന് രാഹുകേതുക്കള്‍ രാശി മാറും. അടുത്ത ഒന്നരവര്‍ഷം രാഹുകേതുക്കള്‍ യഥാക്രമം മീനം, കന്നി രാശികളില് തുടരും. ഈ ഗ്രഹനിലകള്‍ പ്രകാരം ചില നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ഇതുവരെ നിലനിന്നിരുന്ന തടസ്സങ്ങളെല്ലാം മാറി ജീവിതം പച്ചപിടിക്കും. തുലാം മാസത്തില്‍ ഭാഗ്യം പിറക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തില്‍ വളരെയധികം മാറ്റങ്ങള്‍ വന്നുചേരും. സാമ്പത്തിക ഇടപാടുകളില്‍ മെച്ചമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ നേട്ടങ്ങളുണ്ടാകും. ഗാര്‍ഹിക സുഖസൗകര്യങ്ങള്‍ കൈവരും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകുന്ന സമയമാണ് ഇത്. ശുഭകരമായ പല വാര്‍ത്തകളും ജീവിതത്തിലേക്ക് തേടിയെത്തും. ചെലവുകള്‍ വര്‍ധിക്കുമെങ്കിലും അതിനനുസരിച്ച് ധനവരവ് വന്നുചേരും. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ജീവിതത്തിലേക്ക് സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരുന്നതായിരിക്കും. ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ തന്നെ പ്രതീക്ഷിക്കാം.
ഭരണി
ഈ സമയം ഭരണി നക്ഷത്രക്കാര്‍ക്ക് ധാരാളം സല്‍കര്‍മ്മങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ വന്നുചേരും. പ്രതിസന്ധികള്‍ വരുമെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ അനുഭവങ്ങള്‍ നിങ്ങളെ വിജയത്തിലേക്കുള്ള വഴിതെളിക്കും. അത് നിങ്ങള്‍ക്ക് ഉയര്‍ച്ച സമ്മാനിക്കും. ബന്ധുക്കളുടെ പിന്തുണ ഈ സമയം നിങ്ങള്‍ക്ക് ലഭിക്കും. വ്യാപാരത്തില്‍ ഇരട്ടി നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ധനപരമായി നേട്ടങ്ങളുണ്ടാകും.
ദാമ്പത്യജീവിതത്തില്‍ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ച്ച പ്രതീക്ഷിക്കാവുന്ന സമയമാണ്. എന്നാല്‍ എല്ലാ കാര്യങ്ങളിലും അല്പം ശ്രദ്ധവേണം. പൊതുവേ ഭരണി നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാതെ ചില നേട്ടങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്ന സമയമാണിത്. ചില പ്രത്യേക വ്യക്തികളെ കണ്ടുമുട്ടാനും അവര്‍ കാരണം ജീവിതത്തില്‍ ചില അപ്രതീക്ഷിത ഗുണാനുഭവങ്ങള്‍ക്കും സാധ്യതയുള്ള കാലമാണിത്.
കാര്‍ത്തിക
ഈ സമയം നിങ്ങളുടെ ചുമതലകളെല്ലാം ഭംഗിയായി നിര്‍വ്വഹിക്കാന്‍ സാധിക്കും. കര്‍മ്മരംഗത്ത് ഉയര്‍ച്ചകളും നേട്ടങ്ങളും നേടാന്‍ സാധിക്കും. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട പല അനുമതികളും ലഭിക്കും. ചില ദുഷ്പ്രേരണകള്‍ക്ക് അടിമപ്പെടുമെങ്കിലും ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോകുക. ശരിതെറ്റുകള്‍ സ്വയം വിലയിരുത്തി മുന്നോട്ട് പോകുക. പ്രതീക്ഷിക്കാതെ ധനനേട്ടങ്ങള്‍ കൈവരാനുള്ള സാധ്യതയുമുണ്ട്.
രേവതി
നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം വിട്ടൊഴിഞ്ഞ് മനസമാധാനം കൈവരുന്ന ഒരു കാലമായിരിക്കും ഇത്. അധികാരികളില്‍ നിന്നും അംഗീകാരങ്ങള്‍ ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനങ്ങളില്‍ നിന്ന് അംഗീകാരം ലഭിക്കും. കച്ചവടത്തില്‍ ലാഭം നേടാനാകും. വായ്പകള്‍ക്കായുള്ള ശ്രമങ്ങള്‍ വിജയം കാണും. മനോവിഷമങ്ങങ്ങള് വരുമെങ്കിലും അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കുന്നതായിരിക്കും.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് ഇത് നല്ല കാലമാണ്. വളരെ ശുഭകരമായ അനുഭവങ്ങള്‍ ജീവിതത്തില്‍ വന്നുചേരുന്നതായിരിക്കും. മത്സര പരീക്ഷകളില്‍ വിജയം ലഭിക്കും. വിശിഷ്ട വ്യക്തികളുമായി ബന്ധങ്ങള്‍ നേടിയെടുക്കാനാകും. ഉദ്യോഗസ്ഥര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ധനവരവ് വര്‍ധിക്കുന്ന സമയമാണ് ഇത്. ഈ സമയം അല്പമൊന്ന് ശ്രമിച്ചാല്‍ ജീവിതത്തിലെ പ്രസശ്നങ്ങള് പരിഹരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ ബന്ധം ദൃഢമാകും.
തൃക്കേട്ട
ജീവിതത്തില്‍ നിങ്ങള്‍ക്ക് വളരെയധികം യാത്രകള്‍ നടത്തേണ്ടിവരും. ഈ യാത്രകളെല്ലാം നിങ്ങള്‍ക്ക് ശുഭഫലം സമ്മാനിക്കും. വിദ്യാഭ്യാസത്തില്‍ നിലനിന്നിരുന്ന തടസ്സങ്ങളെല്ലാം വഴിമാറിപ്പോകും. ചൊവ്വയും കേതുവും 12ാം ഭാവത്തില്‍ തുടരുന്നതിനാല്‍ മാനസിക ക്ലേശങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നിരുന്നാലും ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് ക്ഷേത്രദര്‍ശനം നടത്തിയാല്‍ അതെല്ലാം മാറിപ്പോകുന്നതായിരിക്കും. സാമ്പത്തികപരമയാ ഉയര്‍ച്ചയുണ്ടാകും. എന്നാല്‍ ആരോഗ്യം ശ്രദ്ധിക്കുക. ഈ സമയം അല്പമൊന്ന് ശ്രമിച്ചാല്‍ വളരെയധികം നേട്ടങ്ങള്‍ നേടാനാകും. വന്നുചേരുന്ന അവസരങ്ങള്‍ ശരിയായ രീതിയില്‍ വിനിയോഗിക്കുക.
മൂലം
തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഈ സമയം നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ ആദായം വര്‍ധിക്കും. പ്രൊഫഷനുമായി ബന്ധപ്പെട്ട് ഉയര്‍ച്ച ലഭിക്കും. യാത്രകള്‍ കൊണ്ട് നേട്ടങ്ങളുണ്ടാകും. പല കരാറുകളും നിങ്ങള്‍ക്ക് ലഭിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. പ്രതീക്ഷിക്കാതെ കൈകളിലേക്ക് ധനം വന്നുചേരും. ജീവിതം മാറ്റുന്ന ചില വ്യക്തികളെ കണ്ടുമുട്ടാനാകും. പൊതുവേ മൂലം നക്ഷത്രക്കാര്‍ക്ക് ഇത് വളരെ ശുഭകരമായ സമയം തന്നെയാണ്.
പൂരാടം
ഈ സമയം നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ നേടാനാകും. കൂട്ടുകച്ചവടത്തില്‍ ലാഭമുണ്ടാകും. വ്യാപാരത്തില്‍ പുതിയ ആശയങ്ങളിലൂടെ നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ എല്ലാ പിന്തുണയും നേടാനാകും. സാമ്പത്തികമായും ധനവരവ് പ്രതീക്ഷിക്കാവുന്ന സമയം തന്നെയാണ് പൂരാടം നക്ഷത്രക്കാര്‍ക്ക് ഇത്.
തിരുവോണം
നിങ്ങളുടെ കര്‍മ്മരംഗം വളരെയധികം പുഷ്ടിപ്പെടുന്ന സമയമാണ് ഇത്. അഭിവൃദ്ധി വന്നുചേരുന്ന സമയമാണ് ഇത്. വീട്ടില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടത്താനാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്പര്യമുണ്ടാകും. കലാകായിക മത്സരങ്ങളില്‍ വിജയിക്കാനാകും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണ വര്‍ധിക്കും. വിദേശത്ത് പോകാനുള്ള ശ്രമങ്ങള്‍ വിജയം കാണും. സാമ്പത്തിക ഉയര്‍ച്ചയും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് മനസന്തോഷവും ആത്മസംതൃപ്തിയും വന്നുചേരുന്ന സമയമാണ് ഇത് എന്ന് പറയാം. മുന്‍പ് ചെയ്ത കഠിനാധ്വാനത്തിന്റെ മുഴുവന്‍ ഫലവും ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. തൊഴില്‍ മേഖലയില്‍ ഉയര്‍ച്ചയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയിക്കാനാകും. ഏത് കാര്യത്തിലും ഭാഗ്യം നിങ്ങളെ അനുകൂലിക്കും.
പൂരുരുട്ടാതി
പ്രതീക്ഷിക്കാതെ ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ വന്നുചേരും. കുംഭക്കൂറുകാര്‍ക്ക് ഇത് ഏറ്റവും അനുകൂലമായ സമയം തന്നെയാണ് എന്ന് പറയാം. സാമ്പത്തികപരമായ നേട്ടങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. എന്നാല്‍ എല്ലാ കാര്യത്തിലും ശ്രദ്ധവേണം. ജോലിസംബന്ധമായി നല്ല സമയമാണ് ഇത്. വിദേശത്തും നാട്ടിലും ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ധനം കൈകളിലേക്ക് വരുമെങ്കിലും അത് ചെലവാകാനുള്ള സാധ്യതയുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല സമയമാണ്. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോയാല്‍ വിജയം നിശ്ചയമായിരിക്കും.
ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് ഇത് ഗുണപരമായ സമയമാണ്. തടസ്സങ്ങളെല്ലാം വഴിമാറി വിജയം നേടാനാകും. ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടി എത്തും. സഹപ്രവര്‍ത്തകരില്‍ നിന്ന് സഹകരണം പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. ധനം വന്നുചേരും.



Click it and Unblock the Notifications