Latest Updates
-
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം!
ഇനി വിജയം നിങ്ങളുടേത്; അടുത്ത 30 നാള് ഭാഗ്യകടാക്ഷത്താല് ജീവിതം മാറുന്ന നക്ഷത്രക്കാര്
സെപ്റ്റംബര് മാസം ആരംഭിച്ചുകഴിഞ്ഞു. ഗ്രഹങ്ങളുടേയും നക്ഷത്രവിന്യാസങ്ങളുടെയും വീക്ഷണത്തില് സെപ്റ്റംബര് മാസം വളരെ സവിശേഷമായിരിക്കും. ഈ മാസം പല പ്രധാനപ്പെട്ട ചില വിശേഷദിവസങ്ങളും ഈ മാസം വരുന്നുണ്ട്. ചതുര്ത്ഥി, കൃഷ്ണ ജന്മാഷ്ടമി തുടങ്ങിയ വലിയ ആഘോഷങ്ങളോടെയാണ് ഈ മാസം ആരംഭിക്കാന് പോകുന്നത്. മാസത്തിന്റെ തുടക്കത്തില്ത്തന്നെ സെപ്റ്റംബര് 4 ന്, ശുക്രന് കര്ക്കടകത്തിലും വ്യാഴം മേടം രാശിയില് വക്രത്തിലും നീങ്ങിത്തുടങ്ങും.
സെപ്റ്റംബര് 16 ന്, ബുധന് ചിങ്ങം രാശിയിലും, സെപ്റ്റംബര് 17 ന് സൂര്യന് കന്നിരാശിയിലും സെപ്റ്റംബര് 24 ന് ചൊവ്വ കന്നിരാശിയിലും സഞ്ചരിക്കും. സെപ്റ്റംബര് മാസത്തിലെ ഗ്രഹവിന്യാസങ്ങളുടെ അടിസ്ഥാനത്തില് ഈ മാസം ഭാഗ്യം തെളിയുന്ന ചില നക്ഷത്രക്കാരുണ്ട്. സെപ്തംബര് മാസം ഏതൊക്കെ നക്ഷത്രജാതകര്ക്കാണ് ശുഭഫലങ്ങള് ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്ത്തിക ആദ്യ കാല്)
മേടക്കൂറില് വരുന്ന നക്ഷത്രക്കാരാണ് അശ്വതി, ഭരണി, കാര്ത്തിക ആദ്യ കാല്ഭാഗം എന്നിവര്. സെപ്റ്റംബര് മാസം നിങ്ങള്ക്ക് ശുഭകരമായ ഫലങ്ങള് ലഭിക്കും. ലക്ഷ്മീ ദേവിയില് നിന്ന് നിങ്ങള്ക്ക് പ്രത്യേക അനുഗ്രഹങ്ങള് ലഭിക്കും. ജോലിയില് വിജയം കൈവരിക്കാനാകും. പുതിയ വാഹനമോ വീടോ വാങ്ങാനുള്ള ആഗ്രഹങ്ങള് സാധ്യമാക്കാനാകും. കുടുംബാംഗങ്ങളില് നിന്ന് പിന്തുണ ലഭിക്കും. ഈ സമയം നിങ്ങള്ക്ക് ധനലാഭം ഉണ്ടാകും. പങ്കാളിയുമായി നല്ല സമയം ചിലവഴിക്കും. മൊത്തത്തില് ഈ മാസം മേടക്കൂറിലുള്ള നക്ഷത്രക്കാര്ക്ക് ശുഭകരമായിരിക്കും.
ഇടവക്കൂറ് (കാര്ത്തിക അവസാന മുക്കാല്, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില് വരുന്ന നക്ഷത്രക്കാരാണ് കാര്ത്തിക അവസാന മുക്കാല്, രോഹിണി, മകയിരം ആദ്യപകുതി എന്നിവര്. ഈ സമയം നിങ്ങള്ക്ക് മംഗളകരമായ ഫലങ്ങള് ലഭിക്കും. ധനപരമായ നേട്ടങ്ങള്ക്ക് ധാരാളം അവസരങ്ങളുണ്ടാകും. നിങ്ങളുടെ സാമ്പത്തിക വശം ഈ സമയം ശക്തിപ്പെടും. ലക്ഷ്മീ ദേവിയുടെ കടാക്ഷം നിങ്ങളില് എപ്പോഴുമുണ്ടാകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില് ഈ സമയം സന്തോഷം നിറയും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാന് ധാരാളം അവസരം ലഭിക്കും. ഈ സമയം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്ക്ക് മികച്ച അവസരങ്ങള് ലഭിക്കും.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്തം ആദ്യ മുക്കാല്)
മിഥുനക്കൂറില് വരുന്ന നക്ഷത്രക്കാരാണ് മകയിരം അവസാന പകുതി, തിരുവാതിര, പുണര്തം ആദ്യ മുക്കാല് എന്നിവര്. ഈ സമയം നിങ്ങള്ക്ക് ഒരു അനുഗ്രഹ കാലമായിരിക്കും. നിങ്ങളുടെ പങ്കാളിയില് നിന്ന് നിങ്ങള്ക്ക് ആവശ്യമുള്ള പിന്തുണ ലഭിക്കും. ഈ സമയം നിങ്ങള്ക്ക് ആത്മീയ പ്രവര്ത്തനങ്ങളില് പങ്കെടുക്കാന് അവസരമുണ്ടാകും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്ക്ക് സമയം അനുകൂലമാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല് സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങളുടെ ജീവിതത്തില് സന്തോഷവും ഐശ്വര്യവും വര്ദ്ധിക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില് വരുന്ന നക്ഷത്രക്കാരാണ് മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്ഭാഗം എന്നിവര്. ഈ മാസം നിങ്ങള്ക്ക് ശുഭകരമായ ഫലങ്ങള് ലഭിക്കും. സാമ്പത്തിക വശം ശക്തമായി നിലനില്ക്കും. പുതിയ ജോലി തുടങ്ങാന് ഈ സമയം അനുകൂലമാണ്. ജോലിയിലും ബിസിനസ്സിലും പുരോഗതിക്ക് സാധ്യതയുണ്ട്. ഈ സമയം വിദ്യാര്ത്ഥികള്ക്ക് നല്ല ഫലങ്ങള് ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സെപ്റ്റംബര് മാസത്തില് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം നിങ്ങള്ക്ക് ഉണ്ടാകും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
