Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
ഇതാണ് ആ ശുഭകാലം, വച്ചടി കയറ്റം, 7 ദിനം ഭാഗ്യത്താല് ആറാടുന്ന നക്ഷത്രക്കാര്; ആഴ്ചഫലം
നവംബര് മാസത്തിലെ മൂന്നാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. ജ്യോതിഷപരമായി ഈ ആഴ്ച വളരെ വിശേഷപ്പെട്ട ഒരു ആഴ്ച തന്നെയാണ്. സൂര്യന് ഈ ആഴ്ച രാശിമാറും. നവംബര് 17ന് സൂര്യന് വൃശ്ചികം രാശിയിലേക്ക് കടക്കും. ഈ ആഴ്ച ചില നക്ഷത്രജാതകര്ക്ക് ഗ്രഹനില പ്രകാരം ജീവിതത്തില് സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്ന് പറയുന്നു. ഭാഗ്യം നിങ്ങളെ അനുഗ്രഹിക്കും. വരുന്ന 7 നാള് ഭാഗ്യം കനിഞ്ഞനുഗ്രഹിക്കുന്ന നക്ഷത്രക്കാര് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്ക്കടകക്കൂറ് (പുണര്തം അവസാനപാദം, പൂയം, ആയില്യം)
കര്ക്കിടക്കൂറുകാര്ക്ക് ഈ സമയം ചില ആഗ്രഹങ്ങള് സഫലമാകും. പുതിയ വരുമാനമാര്ഗ്ഗം മുന്നില്വരും. സന്താനങ്ങളുടെ നേട്ടങ്ങളില് അഭിമാനിക്കും. സാമ്പത്തിക സ്ഥിതിയും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താന് കഴിയും. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും വര്ദ്ധിക്കും. തീരുമാനങ്ങള് എടുക്കുന്നതിന് വിജയിക്കും. ജീവിത പ്രശ്നങ്ങള് ഒരുപരിധി വരെ അകന്നുപോകും. കുടുംബാംഗങ്ങളുമൊത്ത് നല്ല സമയം ചെലവഴിക്കാനാകും. ജോലി അന്വേഷിക്കുന്നവര്ക്ക് പുതിയ ജോലികിട്ടാന് സാധ്യതയുണ്ട്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്ക്ക് ഈ സമയം ചില ആഘോഷങ്ങളില് പങ്കെടുക്കാനാകും. അപ്രതീക്ഷിതമായി ചെലവ് ഉയര്ന്നേക്കാം. നഷ്ടപ്പെട്ട വസ്തുക്കള് തിരിച്ചു കിട്ടാന് സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്ക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വ്യാപാരികള്ക്ക് ലാഭം വര്ദ്ധിക്കും. മാനസികസമ്മര്ദ്ദം കുറയും. നിങ്ങളുടെ ബന്ധങ്ങള് ദൃഢമാകും. ജീവിതത്തില് ഈ സമയം കാര്യമായ ചില നല്ല മാറ്റങ്ങള് സംഭവിക്കും. സന്താനങ്ങളുടെ നേട്ടങ്ങളില് സന്തോഷിക്കും. വിദേശത്ത് പോകാന് ശ്രമിക്കുന്നവര്ക്ക് മുന്നിലെ തടസ്സങ്ങള് മാറിക്കിട്ടും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്ക്ക് ഈ സമയം ചില ആഗ്രഹങ്ങള് സഫലമാക്കാനാകും. പ്രതികൂല സാഹചര്യങ്ങളെ സമര്ത്ഥമായി നേരിടാനാകും. വ്യാപാരികള്ക്ക് നേട്ടം ലഭിക്കുന്ന കാലമാണിത്. പല മാര്ഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കാനാകും. കടം കൊടുക്കുന്നത് ഒഴിവാക്കുക. അവിവാഹിതരുടെ വിവാഹക്കാര്യത്തില് തീരുമാനമുണ്ടാകും. ജോലി രംഗത്ത് പുതിയ വഴിത്തിരിവ് സംഭവിച്ചേക്കാം. വീടിന്റെ അറ്റകുറ്റപ്പണികള്ക്കായി പണം ചെലവഴിക്കാനാകും. ദാമ്പത്യജീവിതത്തില് പരസ്പര സഹകരണമുണ്ടാകും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്ക്ക് ഈ സമയം പ്രിയപ്പെട്ടവരെ കാണാനാകും. ബന്ധുജനങ്ങള് ഒത്തുചേരും. തൊഴില്രംഗത്ത് ചില മാറ്റങ്ങള് കാണും. ഈ സമയംം ചില ദൂരയാത്രകള് നിങ്ങള്ക്ക് മുന്നില് വരും. കുടുംബജീവിതത്തില് സന്തോഷമുണ്ടാകും. വ്യാപാരത്തില് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകും. പ്രണയിതാക്കള്ക്ക് ഇത് നല്ല സമയമാണ്. പുതിയ വാഹനം സ്വന്തമാക്കാന് ആഗ്രഹിക്കുന്നവര്ക്ക് അവരുടെ ആഗ്രഹം സഫലീകരിക്കാനാകും. കടങ്ങള് തീര്ക്കുന്നതില് നിങ്ങള് വിജയിക്കും. ഉന്നതപഠനത്തിന് ശ്രമിക്കുന്ന വിദ്യാര്ത്ഥികള്ക്ക് പുതിയ കോഴ്സിന് ചേരാനാകും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്ക്ക് ഈ സമയം ജോലിസ്ഥലത്തെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാനാകും. ശത്രുക്കളായി നില്ക്കുന്നവര് മിത്രങ്ങളായി അടുത്തുവരും. കാരുണ്യ പ്രവര്ത്തനങ്ങള് നടത്താനാകും. കാര്ഷികവൃത്തിയില് നിന്ന് നേട്ടങ്ങളുണ്ടാകും. ഈ സമയം ചില കുടുംബപ്രശ്നങ്ങള് തീര്പ്പാക്കാനാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
