Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കാത്തിരിക്കുന്നത് അപൂര്‍വ്വ ഭാഗ്യം, ഈ നാളുകാര്‍ക്ക് ഡിസംബര്‍ നല്‍കും അതിസമ്പന്നയോഗം
2023 വര്‍ഷത്തിലെ അവസാന മാസമായ ഡിസംബര്‍ മാസം പിറന്നുകഴിഞ്ഞു. പുതുവര്‍ഷത്തിലേക്ക് ഇനി ഏതാനും നാളുകള്‍ മാത്രം. ജ്യോതിഷപരമായി ഡിസംബറിന് വളരെയേറെ പ്രത്യേകതകളുണ്ട്. ഈ മാസത്തില്‍ പല പ്രധാന ഗ്രഹങ്ങളും രാശിമാറുന്നുണ്ട്. സൂര്യന്, ശുക്രന്, ബുധന്‍ തുടങ്ങിയ ഗ്രഹങ്ങള്‍ക്ക് ഈ മാസം സ്ഥാനചലനമുണ്ടാകും.
ഗ്രഹനിലകളുടെ അടിസ്ഥാനത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് ഡിസംബര്‍ മാസം വളരെയേറെ ഭാഗ്യം സമ്മാനിക്കുന്നുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ ഇതുവരെ നിലനിന്നിരുന്ന കഷ്ടപ്പാടുകളെല്ലാം വിട്ടുമാറി ജീവിതം പുതിയൊരു ദിശയിലേക്ക് നീങ്ങിത്തുടങ്ങും. ഡിസംബറില്‍ ഭാഗ്യകാലം ജീവിതം മാറ്റുന്ന ഭാഗ്യ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഡിസംബര്‍ മാസം ഐശ്വര്യവും ഭാഗ്യവും നല്കുന്നു. ഈ മാസം, ജോലിക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് പ്രത്യേക വിജയത്തിനും പുരോഗതിക്കും അവസരമുണ്ട്. സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും. ഒരു സുഹൃത്തോ സ്വാധീനമുള്ള വ്യക്തിയോ നിങ്ങള്‍ക്ക് വളരെ സഹായകരമാണെന്ന് തെളിയും. മാസത്തിന്റെ രണ്ടാം പകുതിയില്‍, ഏതെങ്കിലും മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാനോ നിങ്ങള്‍ക്ക് അവസരം ലഭിക്കും.
നിങ്ങള്‍ ഇപ്പോഴും അവിവാഹിതനാണെങ്കില്‍ നിങ്ങളുടെ തടസ്സങ്ങള്‍ നീങ്ങും. അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താനാകും. നിങ്ങളുടെ തൊഴിലിനും ബിസിനസ്സിനും മാസത്തിന്റെ മധ്യം വളരെ അനുകൂലമായിരിക്കും. ഈ കാലയളവില്‍ തൊഴില്‍രഹിതര്‍ക്ക് ആഗ്രഹിച്ച തൊഴില്‍ ലഭിക്കും. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും.
നിങ്ങളുടെ സന്താനങ്ങളുടെ പ്രത്യേക നേട്ടങ്ങള്‍ കാരണം നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. മാസത്തിലെ മൂന്നാമത്തെ ആഴ്ചയില്‍ പുതിയ ജോലികള്‍ ആസൂത്രണം ചെയ്യും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അപ്രതീക്ഷിത ലാഭവും ബിസിനസ്സില്‍ പുരോഗതിയും ലഭിക്കും. മാസാവസാനം ചില വിലകൂടിയ വസ്തുക്കളും നിങ്ങള്‍ക്ക് വാങ്ങാനാകും. ഇക്കാലയളവില്‍ ഭൂമി, കെട്ടിടം, വാഹനം മുതലായവ കയ്യടക്കാനുള്ള അവസരമുണ്ടാകും. പ്രണയ ബന്ധത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച അനുകൂലമാണ്. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനു രാശിക്കാര്‍ക്ക് ഡിസംബര്‍ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. മാസത്തിന്റെ തുടക്കത്തില്‍, ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. ഈ സമയത്ത്, സ്വാധീനമുള്ള ആളുകളുമായി സമ്പര്‍ക്കം സ്ഥാപിക്കും. ഈ കാലയളവില്‍, ഉപജീവനത്തിനായി നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. മാസത്തിലെ രണ്ടാം വാരം സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ഈ കാലയളവില്‍, ജോലി ചെയ്യുന്ന ആളുകള്‍ക്ക് സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യും. സാമൂഹിക സേവനവുമായി ബന്ധപ്പെട്ടവര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ആദരവ് ലഭിക്കും. മാസത്തിന്റെ മധ്യത്തില്‍, നിങ്ങള്‍ ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകും. ഈ സമയത്ത് ഒരു സ്ത്രീയുടെ സഹായത്തോടെ നിങ്ങള്‍ ചില പ്രത്യേക നേട്ടങ്ങള്‍ കൈവരിക്കും.
സമ്പത്തിനുള്ള മാര്‍ഗങ്ങള്‍ ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ സുഖസൗകര്യത്തിനായി ചില വിലകൂടിയ വസ്തുക്കളും വാങ്ങാനാകും. ഭൂമിയും കെട്ടിടങ്ങളും വാങ്ങാനും വില്ക്കാനുമുള്ള ആഗ്രഹം സഫലമാകും. മാസത്തിന്റെ രണ്ടാം പകുതിയില്‍, നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും നിങ്ങള്‍ക്ക് വളരെയധികം നിയന്ത്രണം ആവശ്യമാണ്. പ്രണയ ബന്ധങ്ങള്‍ക്ക് ഈ മാസം മിശ്രമായിരിക്കും. മാസത്തിന്റെ മധ്യത്തില്‍, ചില വിഷയങ്ങളില്‍ നിങ്ങളുടെ ജീവിത പങ്കാളിയുമായോ പ്രണയ പങ്കാളിയുമായോ അഭിപ്രായവ്യത്യാസമുണ്ടായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
