Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
2019ല്‍ ധനലാഭം ഈ നക്ഷത്രങ്ങള്‍ക്ക്
2019ല്‍ ധനലാഭം ഈ നക്ഷത്രങ്ങള്‍ക്ക്
2019നെ വരവേല്‍ക്കാന്‍ ലോകം കാത്തിരിയ്ക്കുന്നു. പോയ വര്‍ഷത്തെ ദുഖ നഷ്ടങ്ങളെല്ലാം മറന്ന്, ഇനിയെങ്കിലും, ഈ വര്‍ഷമെങ്കിലും നല്ലതു വരണമേയെന്ന പ്രാര്‍ത്ഥനയോടെ.
വര്ഷാവര്ഷത്തെയും മാസത്തേയുമെല്ലാം സാമ്പത്തിക നഷ്ടവും ലാഭവും വെളിപ്പെടുത്തുന്ന പല വഴികളുമുണ്ട്. പ്രത്യേകിച്ചും ജ്യോതിഷത്തില്‍. ജ്യോതിഷ പ്രകാരം രാശിയും നക്ഷത്രങ്ങളുമെല്ലാം നോക്കിയാണ് ഇതു കണക്കാക്കുന്നതും.
ഓരോ വര്‍ഷത്തേയും നക്ഷത്ര ഫലങ്ങളും പ്രധാനമാണ്. നക്ഷത്ര ഫല പ്രകാരം സാമ്പത്തികം, ആരോഗ്യം, പ്രണയം, ദാമ്പത്യം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ ഓരാ വര്‍ഷവും വരുന്ന വ്യത്യസ്ത ഫലങ്ങളെ കുറിച്ചറിയാം.
സാമ്പത്തികപരമായ കാര്യങ്ങളെ കുറിച്ചും ഓരോ വര്‍ഷത്തേയും നക്ഷത്ര ഫലം പറയുന്നുണ്ട്. ഇതു പ്രകാരം 2019ല്‍ ചില പ്രത്യേക നക്ഷത്രങ്ങള്‍ക്ക് സാമ്പത്തിക ഉന്നമനം, ധനലാഭമാണ് ഫലമായി പറയുന്നത്. ഇത്തരം ചില നക്ഷത്രങ്ങളെ കുറിച്ചറിയൂ, പുതുവര്‍ഷത്തില്‍ ധനലാഭം പ്രതീക്ഷിയ്ക്കാവുന്ന നക്ഷത്രഫലം.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് 2019ല്‍ ധനപരമായ നേട്ടങ്ങളാണ് ഫലമായി പറയുന്നത്. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ നടത്തുന്നവര്‍ക്ക് ബിസിനസില്‍ നിന്നും ഏറെ ലാഭം പ്രതീക്ഷിയ്ക്കാം. ഇല്ലാത്തവര്‍ക്ക് ജോലിയില്‍ നിന്നും വസ്തുവില്‍ നിന്നുമെല്ലാം ധനലാഭം ഫലമായി വരുന്ന വര്‍ഷമാണ് 2019.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രത്തിനും സാമ്പത്തികമായി ഏറെ ഉന്നതിയുണ്ടാകുന്ന വര്‍ഷമാണ് 2019. രാജയോഗം ഈ നക്ഷത്രത്തിന് 2019ല്‍ ഫലമായി പറയുന്നുമുണ്ട്. ഇത് സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും നിദാനമാകുന്ന ഒന്നാണ്. ധനപരമായും അല്ലാതെയുമുള്ള എല്ലാ ഐശ്വര്യങ്ങളും ഫലമായി വരുന്നു.

മകം
2019ല്‍ സാമ്പത്തിക നേട്ടം ഫലമായി പറയുന്ന മറ്റൊരു നക്ഷത്രം മകമാണ്. ഈ നക്ഷത്രത്തിലുള്ള, ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറെ ലാഭവും ധനനേട്ടങ്ങളുമെല്ലാം ഉണ്ടാകുന്ന വര്‍ഷമാണിതെന്നു നക്ഷത്ര ഫലം പറയുന്നു. തൊഴില്‍പരമായും ഈ നക്ഷത്രക്കാര്‍ക്ക് ഏറെ നേട്ടം വരുന്ന വര്‍ഷമാണ് 2019.

ചോതി
ഐശ്വര്യദായകമാണ് ചോതി നക്ഷത്രത്തിന് 2019. ധന സംബന്ധമായ നേട്ടങ്ങള്‍ ഏറെയുണ്ടാകുന്ന വര്‍ഷമാണിത്. രാജയോഗം ഫലമായി പറയുന്ന വര്‍ഷം. ജോലി സംബന്ധമായും വസ്തു സംബന്ധമായുമെല്ലാം ധന ലാഭം ഫലമായി പറയുന്നു.

ഉത്രാടം
ഉത്രാടം നക്ഷത്രത്തിനും ധന നേട്ടങ്ങള്‍ ഏറെയുണ്ടാകുന്ന വര്‍ഷമാണ് 2019. പല ദിശകളില്‍ നിന്നും ധന ലാഭം ഫലമായി വരുന്നു. ഇത് ബിസിനസില്‍ നിന്നാകാം, ജോലിയില്‍ നിന്നാകാം, വസ്തു സംബന്ധമായ ഫലങ്ങളില്‍ നിന്നുമാകാം. ഇതെല്ലാം ഏറെ നേട്ടങ്ങളും നല്കുന്നു.

തിരുവോണം
തിരുവോണമാണ് 2019ല്‍ സാമ്പത്തികം ഫലമായി പറയുന്ന ഒന്ന്. ധനപരമായ നേട്ടങ്ങള്‍ 2019ല്‍ ഈ നക്ഷത്രത്തിനു സൂചനയായി ലഭിയ്ക്കുന്നു. ഇത് തൊഴില്‍പരമായി മാത്രമല്ല, ഏതു രീതിയിലും ഉണ്ടാകാം.

ചതയം
2019ല്‍ ധന നേട്ടം ഫലമായി പറയുന്ന മറ്റൊരു നക്ഷത്രമാണ് ചതയം. ഈ നക്ഷത്രത്തിന് 2019ല്‍ അധിക വരുമാനമാണ് ഫലമായി പറയുന്നത്. ഈ നക്ഷത്രത്തിന് 2019ല്‍ പുതിയ ബിസിനസുകളിലൂടെ ധന ലാഭം ഫലമായി പറയുന്നു. മാത്രമല്ല, തൊഴില്‍പരമായും ഈ നക്ഷത്രത്തിന് പുതു വര്‍ഷം ധനനേട്ടമുണ്ടാകും.

പൂരോരുട്ടാതി
പൂരോരുട്ടാതി നക്ഷത്രത്തിന് ഐശ്വര്യവും ധന നേട്ടവും നല്കുന്ന താരക യോഗം കാണുന്ന വര്‍ഷമാണ് 2019. ഇതു കാരണം ധന നഷ്ടവും ഫലമായി പറയുന്നു. സാമ്പത്തിക ഉന്നമനം മാത്രമല്ല, സര്‍വ്വ ഐശ്വര്യഫലവും ഈ വര്‍ഷം കാണുന്നു.

ഉത്രട്ടാതി
സാമ്പത്തിക നേട്ടങ്ങള്‍ 2019ല്‍ അനുഗ്രഹിയ്ക്കുന്ന മറ്റൊരു നക്ഷത്രമാണ് ഉത്രട്ടാതി. തൊഴില്‍ നേട്ടങ്ങള്‍ക്കൊപ്പം മറ്റ് പല തരത്തിലും സാമ്പത്തിക നേട്ടം ഉണ്ടാകുന്ന വര്‍ഷമാണിത്.

മകയിരം
മകയിരം നക്ഷത്രത്തിനും 2019ല്‍ ധന പരമായ നേട്ടങ്ങള്‍ ഏറെയാണ്. സാമ്പത്തിക നേട്ടങ്ങളും സാമ്പത്തികമായ ഉന്നമനവുമെല്ലാമുള്ള വര്‍ഷമാണിത്. നല്ല നേട്ടങ്ങള്‍ പ്രതീക്ഷിയ്ക്കാവുന്ന വര്‍ഷം.



Click it and Unblock the Notifications
