Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
മീന മാസ നക്ഷത്രഫലം: വിഷുവിന് മുന്നേ തന്നെ സര്‍വ്വസൗഭാഗ്യം നിറയും നാളുകാര്‍
മീന മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന നിരവധി നക്ഷത്രക്കാരുണ്ട്. മാര്‍ച്ച് 15-നാണ് സൂര്യന്‍ മീന മാസത്തിലേക്ക് കടക്കുന്നത്. ഈ സമയം രാശിക്കാര്‍ക്കും നക്ഷത്രക്കാര്‍ക്കും അനുകൂല പ്രതികൂല മാറ്റങ്ങള്‍ സംഭവിക്കുന്നു. മീനമാസം അവസാനിക്കുന്നത് ഏപ്രില്‍ 14-നാണ്. ഈ ദിനത്തില്‍ തന്നെയാണ് വിഷുവും വരുന്നത്.

എന്നാല്‍ ഇതിലൂടെ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. 27 നാളുകാരില്‍ ഓരോ രാശിക്കൂറിലും വരുന്ന നക്ഷത്രക്കാര്‍ക്കുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് മുന്‍പൊരു ലേഖനത്തില്‍ വായിച്ച് കഴിഞ്ഞു. എന്നാല്‍ ഇതില്‍ ചില ഭാഗ്യ നക്ഷത്രക്കാരുണ്ട്. ഓരോ രാശിയൂടേയും കൂറിന് അനുസരിച്ച് ഈ നക്ഷത്രക്കാരെ കുറിച്ച് നമുക്ക് നോക്കാം. ഇവര്‍ക്ക് സര്‍വ്വസൗഭാഗ്യം നിറയുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടക്കൂര്‍ (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ മീനമാസത്തില്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് ശുക്രന്‍ അനുകൂല ഫലങ്ങള്‍ നല്‍കുന്നു. നിരവധി സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. അപ്രതീക്ഷിതമായി നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുന്നു. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തില്‍ എത്തുന്നതിന് ശ്രദ്ധിക്കണം. ഈ മാസം നിങ്ങള്‍ക്ക് കരര്‍മ്മരംഗത്ത് പുരോഗതിയും പ്രമോഷനും ജോലിയില്‍ ശമ്പള വര്‍ദ്ധനവും ലഭിക്കുന്നു. രമ്യതയില്‍ ഏത് പ്രശ്‌നവും പരിഹരിക്കുന്നതിന് സാധിക്കുന്നു. സഹപ്രവര്‍ത്തകര്‍ വളരെയധികം സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് നല്‍കുന്നു. ഭൂമിയില്‍ നിന്ന് ആദായവും ആനുകൂല്യവും ലഭിക്കുന്നു. ഭദ്രകാളി ദേവിയെ പ്രാര്‍ത്ഥിക്കുന്നതിലൂടെ നിങ്ങളിലുണ്ടാവുന്ന ദോഷഫലങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

കര്‍ക്കിടകക്കൂര്‍ (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം വരെ ജനിച്ചവർക്ക്)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ തേടി വരുന്നു. നിരവധി അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ ശുക്രന്‍ ബലവാനായിരിക്കും. കൂടുതല്‍ അച്ചടക്കത്തോടെ ഓരോ കാര്യം ചെയ്യുന്നതിലൂടേയും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സൗഭാഗ്യത്തോടെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അതു തന്നെയാണ് ഈ മാസത്തിലെ ഏറ്റവും മികച്ച മാറ്റങ്ങളിലേക്ക് നയിക്കുന്നതും. സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നില്ല. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ പല മാറ്റങ്ങളും ഇവര്‍ക്കുണ്ടാവുന്നു. ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും നിരവധി അനുകൂല അവസരങ്ങള്‍ ഉണ്ടാവുന്നു. പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്ന സമയമാണ്. ദുര്‍ഗ്ഗാദേവിയെ പ്രാര്‍ത്ഥിക്കുന്നതിലൂടെ നിലനില്‍ക്കുന്ന ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

തുലാക്കൂര്‍ (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂലമായ നിരവധി നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു മീനമാസത്തില്‍. എങ്കിലും ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യുന്നതിനും വിജയത്തില്‍ എത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. എങ്കിലും അതില്‍ നിന്ന് പരിഹാരം കാണുന്നതിനും നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. മഹാലക്ഷ്മി പ്രീതിയാണ് ഇവര്‍ വരുത്തേണ്ടത്. ഇവരുടെ കൂടെ എപ്പോഴും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കും. സാമ്പത്തികമായി തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല എന്നതാണ്. വെള്ളിയാഴ്ച ദിനങ്ങളില്‍ നെയ് വിളക്ക് കൊളുത്തുന്നതും നല്ലതാണ്.

വൃശ്ചികക്കൂര്‍ (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധനനേട്ടങ്ങള്‍ കൊണ്ട് വരുന്ന വ്യാഴം അനുകൂല ഭാവത്തില്‍ വരുന്നു. ഒരു തരത്തിലും നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നില്ല. തൊഴില്‍ രംഗത്തും നിങ്ങള്‍ക്ക് വെച്ചടി വെച്ചടി കയറ്റമാണ്. എന്തുകൊണ്ടും അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു. പല രീതിയിലുള്ള രോഗാവസ്ഥകളെ നിങ്ങള്‍ ഭയക്കേണ്ടതാണ്. ഏത് അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയമാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ നിന്നും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിന് സാധിക്കുന്നു. ഈശ്വരാധീനത്തിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. ദേവീക്ഷേത്രത്തില്‍ ചൊവ്വ, വെള്ളി ദിനത്തില്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ ജന്മനക്ഷത്ര ദിനത്തിലും വഴിപാട് നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക ബാധ്യതകള്‍ എല്ലാം തന്നെ അകന്ന് ജീവിതം സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ആവുന്നു.

ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വ്യാഴം അനുകൂല ഭാവത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു എന്നതാണ് സത്യം. ഓരോ കാര്യത്തിനും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നതിലേക്കും പുതിയ ഗൃഹം സ്വന്തമാക്കുന്നതിനും സാധിക്കുന്നു. ജീവിതത്തില്‍ സര്‍വ്വസൗഭാഗ്യത്തോടെ ജീവിക്കാന്‍ സാധിക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. ഒരു തരത്തിലും ഇവരുടെ സാമ്പത്തിക സ്ഥിതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല.. ഇത് കൂടാതെ സന്തോഷവും സമാധാനവും ഇവരുടെ ജീവിതത്തില്‍ കൂടെ തന്നെ ഉണ്ടാവുന്നു. ദൈവാനുഗ്രഹത്തോടെ എല്ലാ കാര്യങ്ങളും മംഗളകരമായി നടക്കുകയും ജീവിതത്തില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വ്യാഴാഴ്ച ദിനത്തില്‍ ദര്‍ശനം നടത്തുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും ശ്രദ്ധിക്കുക.

മകരക്കൂര്‍ (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മീനമാസം നിരവധി അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇവര്‍ക്ക് ശുഭകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു.. അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഇവരെ തേടി വരുന്നു. കര്‍മ്മരംഗത്ത് പുരോഗതിയും പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. കടം വാങ്ങിയ പണം തിരിച്ച് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല സ്രോതസ്സില്‍ നിന്നും പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒരു കാരണവശാലും വീണ്ടും കടം കൊടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ജീവിതത്തില്‍ സന്തോഷവും കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയും ഈ കൂറുകാരില്‍ സംഭവിക്കുന്നുണ്ട്. ജീവിതം എപ്പോഴും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഐശ്വര്യത്തിന്റേതുമായിരിക്കും മകരക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക്. ജോലി അന്വേഷിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ തേടി വരുന്നു. അവയൊന്നും തന്നെ വിട്ടു കളയരുത്. ശിവക്ഷേത്ര ദര്‍ശനം നടത്തുകയും ശിവന് ധാരയും പിന്‍വിളക്കും വഴിപാടായി സമര്‍പ്പിക്കുകയും വേണം.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. ഈ നക്ഷത്രക്കാര്‍ക്ക് രോഗാവസ്ഥകള്‍ ഉണ്ടാവുമെങ്കിലും അതില്‍ നിന്നെല്ലാം മോചനം ലഭിക്കുന്നു. സാമ്പത്തിക ക്ലേശങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നു. ക്ഷേത്ര ദര്‍ശനത്തിന് അനുകൂല സമയമാണ്. സുഹൃത്തുക്കളോട് ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കടം കൊടുത്ത പണം തിരിച്ച് ലഭിക്കുന്നു. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ അനുകൂലമായ മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. പരമശിവനെ പ്രാര്‍ത്ഥിക്കുന്നതും ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം അനുകൂലമായ പല മാറ്റങ്ങളേയും നിങ്ങളിലേക്ക് അടുപ്പിക്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











