Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
മാര്‍ച്ച് 2023 നക്ഷത്രഫലം: കരിയര്‍, ജോലി, വിവാഹം, ധനം 8 നാളുകാര്‍ക്ക് അത്യുത്തമം
മാര്‍ച്ച് മാസത്തിന് തുടക്കമായി, ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കട്ടെ എന്ന് ആഗ്രഹിച്ച് കൊണ്ടാണ് നാം ഓരോരുത്തരും പുത്തന്‍ മാസങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. എന്നാല്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഒരുമിച്ച് വരുന്നതാണ് ജീവിതം. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഓരോ മാറ്റവും എപ്രകാരം എന്നത് അനുസരിച്ചാണ് മുന്നോട്ട് പോവുന്നത്.

മാര്‍ച്ച് മാസത്തില്‍ ഭാഗ്യഫലങ്ങള്‍ ഉള്ള ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ക്ക് രാജയോഗ സമാനമായ ജീവിതമാണ് ഈ സമയം ലഭിക്കുന്നത്. മാര്‍ച്ച് മാസം മുഴുവന്‍ ഭാഗ്യഫലങ്ങള്‍ അനുഭവിക്കാന്‍ യോഗമുള്ള 9 നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് മാര്‍ച്ച് മാംസം മികച്ച സമയമാണ്. വളരെയധികം ആഢംബരത്തോടെ ജീവിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. എങ്കിലും സാമ്പത്തികമായി ചെറിയ ചില നിയന്ത്രണങ്ങള്‍ വരുത്തുന്നതിന് ശ്രദ്ധിക്കണം. വാഹനയോഗം കാണുന്നുണ്ട്. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ മാര്‍ച്ച് മാസത്തില്‍ സാധിക്കുന്നു. പൊതുവേ ശുഭകരമായ ഫലങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും സാമ്പത്തിക നിയന്ത്രണങ്ങള്‍ വെക്കേണ്ടത് അത്യാവശ്യമാണ്.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ വളരെ വലിയ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ് മാര്‍ച്ച് മാസം. ജോലിയില്‍ ഇവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തുന്നു. സാമ്പത്തികമായും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ ശോഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അപ്രതീക്ഷിതമായ ധനവരവ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഏത് കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് അവരുടെ ദുരിതഫലങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്ന ഒരു മാസമാണ് മാര്‍ച്ച്. ജോലിയില്‍ ഇവരെ തേടി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന സമയമാണ്. സാമ്പത്തികമായി അനുകൂലമായ സമയമായിരിക്കും. ലക്ഷ്മീ ദേവിയുടെ നുഗ്രഹം ഇവര്‍ക്കൊപ്പം ഉണ്ടാവും. വിദേശത്ത് ജോലിയുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് സാധിക്കുന്നു. ബന്ധുസമാഗമം
കാണുന്നു.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് അവരുടെ ബിസിനസില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം ഇവരോടൊപ്പം ഉണ്ടാവുന്നു. കഠിനാധ്വാനം ചെയ്യുന്നതിലൂടെ ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അതിന് വേണ്ടി നിരവധി അവസരങ്ങള്‍ തേടി വരുന്നു. ജോലി ലഭിക്കുന്നതിന് സാധ്യത കാണുന്നു. പഠനത്തിന്റെ കാര്യത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്നു. ധനവരവ് വര്‍ദ്ധിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ വരുത്തേണ്ടതാണ്.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു. ആഢംബരത്തോടെ ജീവിക്കാന്‍ സാധിക്കുന്നു. ചിലവ് മാത്രം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ അരിഷ്ടതകള്‍ ഉണ്ടാവുന്നു. എന്നാല്‍ അവയില്‍ നിന്ന് പെട്ടെന്ന് മോചനം ലഭിക്കുന്നു. ഇഷ്ടദേവതയെ പ്രാര്‍ത്ഥിക്കുകയും അതുവഴി ഗുണനുഭവങ്ങള്‍ ലഭിക്കുന്നു. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ജോലി ചെയ്യുന്നവര്‍ക്കും ജോലി അന്വേഷിക്കുന്നവര്‍ക്കും അനുകൂല സമയമാണ്.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഈശ്വരാധീനം വര്‍ദ്ധിക്കുന്ന സമയമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുന്ന സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. അലച്ചില്‍ ഇവര്‍ക്ക് ഈ മാസം വളരെ കുറവായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകളെ മറികടക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ അരക്ഷിതാവസ്ഥ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം ധൈര്യത്തോടെ നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. യാതൊരു വിധത്തിലുള്ള തോല്‍വിയും ഈ മാസം നിങ്ങളെ ബാധിക്കുകയില്ല.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എല്ലാം മാറുന്നതിന് സാധിക്കുന്നു. എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഗൃഹനിര്‍മാണത്തിന് സാധ്യതയുണ്ട്. ജോലിയില്‍ ഇവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ തേടി വരുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസിലും നിങ്ങള്‍ക്ക് പുരോഗതി ഉണ്ടാവുന്നു. സാമ്പത്തികം മികച്ചതാണ്.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് മാര്‍ച്ചില്‍ നിരവധി ശുഭയോഗങ്ങള്‍ ഉണ്ടാവുന്നു. തൊഴിലില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി വളരെയധികം ഉയര്‍ച്ചയുണ്ടാവുന്നു. അപ്രതീക്ഷിതമായ പല ധനനേട്ടങ്ങളും ഇവര്‍ക്കുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ഇഷ്ടദേവതയെ പ്രാര്‍ത്ഥിക്കുന്നത് വഴി ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. പൊതുവേ ഇവര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കുന്ന മാസമാണ് മാര്‍ച്ച്.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











