കുംഭ മാസം അതിഗംഭീര ഫലങ്ങളില്‍ തിളങ്ങും 6 നക്ഷത്രക്കാര്‍: വെച്ചടി വെച്ചടി കയറ്റം

കുംഭമാസത്തിന് തുടക്കമായി, മലയാള മാസങ്ങളില്‍ നിരവധി ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു മാസം കൂടിയാണ് കുംഭ മാസം. ഈ സമയം നിങ്ങളില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ നിരവധിയുണ്ടാവുന്നുണ്ട്. ഓരോ ഗ്രഹമാറ്റവും ഓരോ നക്ഷത്രക്കാരേയും രാശിക്കാരേയും ബാധിക്കുന്നുണ്ട്. ഇത് ഇവരില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

Lucky Birth Stars in Kumbham

എന്നാല്‍ കുംഭ മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് അല്‍പം കൂടുതല്‍ ഭാഗ്യ ഫലങ്ങള്‍ ഉണ്ടാവുന്നു. ഇവരുടെ കരിയര്‍, വിവാഹം, കുടുംബം, ബിസിനസ്, ജോലി എന്നിവയില്‍ എല്ലാം തന്നെ ഭാഗ്യ ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ഇത്തരം മാറ്റങ്ങള്‍ ജീവിതത്തില്‍ പല വിധത്തില്‍ അനുകൂലമായും വരുന്നു. ഇനി പറയുന്ന ആറ് നക്ഷത്രക്കാരില്‍ നിങ്ങളുണ്ടോ, അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് വളരെയധികം അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഈ കുംഭ മാസത്തിന്റെ തുടക്കം തന്നെ. നിങ്ങളെ വിടാതെ പിന്തുടരുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സഹായിക്കുന്നതാണ് ഈ മാസം. ശാരീരിക അസ്വസ്ഥതകള്‍ പൂര്‍ണമായും ഇല്ലാതാവുന്നു. മാറാരോഗത്തില്‍ നിന്നുള്ള രോഗശാന്തി നിങ്ങളെ കാത്തിരിക്കുന്ന മാസമാണ് ഇത്. ഈശ്വരാനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാവുന്നു. മംഗള കാര്യങ്ങള്‍ ജീവിതത്തില്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സന്താനസൗഭാഗ്യം കുടുംബത്തില്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ എപ്പോഴും സന്തോഷവും സമാധാനവും നിലനില്‍ക്കുന്നുയ. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലല മാറ്റമാണ് എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളെ ലാഭകരമാക്കി മാറ്റുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ദോഷങ്ങള്‍ ഉണ്ടെങ്കിലും അതിന് പരിഹാരം കാണുന്നതിനും വേണ്ടി ദുര്‍ഗ്ഗാദേവിയെ ആരാധിക്കുകയും കുങ്കുമാര്‍ച്ചന നടത്തുകയും ചെയ്യുക. ഇത് സര്‍വ്വദോഷങ്ങളേയും അകറ്റുന്നു.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് തൊഴിലിന്റെ കാര്യത്തില്‍ അനുകൂലമായ വളര്‍ച്ചയുണ്ടാവുന്നു. മേലുദ്യോഗസ്ഥര്‍ നിങ്ങളെ പല കാര്യങ്ങളിലും അഭിനന്ദിക്കുന്നു. ഒരിക്കലും കരിയറില്‍ തിരിഞ്ഞ് നോക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല. എല്ലായിടത്തും നിങ്ങള്‍ വിജയിച്ച് തന്നെ നില്‍ക്കുന്ന സമയം തന്നെയാണ്. ഒരു തരത്തിലും പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാവുന്നില്ല. അത് മാത്രമല്ല ബിസിനില്‍ ഇന്ന് വരെയുണ്ടാവാത്ത സാമ്പത്തിക നേട്ടവും ലാഭവും നിങ്ങളെ തേടി എത്തുന്നു. എല്ലാ വിധത്തിലുള്ള ഐശ്വര്യവും സന്തോഷവും കുടുംബത്തില്‍ നിലനില്‍ക്കുന്ന ഒരു സമയം കൂടിയാണ് കുംഭമാസം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. മാതാവിന്റെ കുടുംബത്തില്‍ നിന്ന് അനുകൂല സഹായങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവര്‍ ദേവീ ക്ഷേത്രത്തില്‍ ചുവന്ന പുഷ്പം കൊണ്ട് തയ്യാറാക്കിയ മാല ദേവിക്ക് സമര്‍പ്പിക്കാവുന്നതാണ്. ഇതിലൂടെ സര്‍വ്വൈശ്വര്യം ജീവിതത്തില്‍ ഉണ്ടാവുന്നു എന്നാണ് പറയുന്നത്.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാരാണ് അടുത്തത്. സമ്പത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് അനുകൂലമായ നിരവധി നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം തന്നെയാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. സമ്പത്ത് കുമിഞ്ഞ് കൂടുന്ന ഒരു സമയം തന്നെയാണ്. ശമ്പളത്തിന്റെ ഇരട്ടി കൈയ്യില്‍ വാങ്ങിക്കുന്നതിനുള്ള യോഗം കാണുന്നു. ചെറിയ വരുമാനത്തില്‍ നിന്ന് സാമ്പത്തിക ഉയര്‍ച്ചയിലേക്ക് നിങ്ങള്‍ എത്തുന്നു. കലാകായിക രംഗത്ത് നിങ്ങള്‍ക്ക് അംഗീകാരവും വിജയവും ലഭിക്കുന്നു. ഇതിലൂടെ ധനവര്‍ദ്ധനവും ഉണ്ടാവുന്നു. മാതാപിതാക്കള്‍ക്ക് വേണ്ടി സന്തോഷം നല്‍കുന്നതിനും സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമനാധാനവും നിലനില്‍ക്കുന്നു. ജോലിയില്‍ തൊടുന്നതെല്ലാം പൊന്നാക്കുന്ന സമയം കൂടിയാണ് എന്നതാണ് സത്യം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ് കുംഭ മാസം. ഈ നക്ഷത്രക്കാര്‍ കുടുംബ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ നടത്തുകയും ചെയ്യുക. ഇത് നിങ്ങള്‍ക്ക് സര്‍വ്വൈശ്വര്യം നല്‍കുന്നു.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ കുറച്ച് കാലമായിട്ട് ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോവുന്ന ഒരു നക്ഷത്രമാണ്. അതുകൊണ്ട് തന്നെ ഇവരുടെ പെട്ടെന്നുള്ള നല്ല കാലം അത്ഭുതം എന്ന വാക്കിലൂടെ മാത്രമേ വിവരിക്കാന്‍ സാധിക്കുകയുള്ളൂ. ഇവരുടെ ഏറ്റവും നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതം വളരെയധികം സന്തോഷത്തില്‍ കടന്നു പോവുന്ന സമയമാണ്. ധനപരമായി മികച്ച സമയമാണ്. ജോലിയില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയും ധനനേട്ടവും നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബത്തില്‍ നിലനിന്നിരുന്ന ബുദ്ധിമുട്ടുകള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുകയും ചെയ്യുന്ന ഒരു സമയം കൂടിയാണ് കുംഭമാസം. ജന്മക്ഷത്ര ദേവനായ നാഗദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതിലൂടെ ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ദൈവാനുഗ്രഹവും കൊണ്ട് വരുന്നു. നാഗദൈവങ്ങള്‍ക്ക് നൂറും പാലും സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ ജീവിതത്തില്‍ നിലനിന്നിരുന്ന എല്ലാ പ്രതിസന്ധികളേയും പ്രശ്‌നങ്ങളേയും തടസ്സങ്ങളേയും നമുക്ക് ഇല്ലാതാക്കാം.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രമാണ് ഭാഗ്യ നക്ഷത്രങ്ങളില്‍ അടുത്തതായി ഉള്ളത്. ഇവര്‍ക്ക് കുടുംബ ജീവിതം ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ കൈകാര്യം ചെയ്യുന്നതിനുള്ള സമയമാണ് കുംഭമാസം. ധനനേട്ടത്തില്‍ നിങ്ങള്‍ക്ക് തന്നെ വിശ്വസിക്കാന്‍ സാധിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും തിരിഞ്ഞ് നോക്കേണ്ടാത്ത സമയമാണ്. ഒരിക്കലും ജീവിതത്തിലെ പ്രതിസന്ധികളില്‍ നിങ്ങള്‍ വീണുപോവുകയില്ല. എല്ലാ പ്രശ്‌നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് പറ്റിയ സമയം തന്നെയാണ്. ഇവര്‍ക്ക് യാതൊരു തരത്തിലുള്ള പ്രതിസന്ധികളും ഈ മാസം അനുഭവിക്കേണ്ടി വരില്ല. ഈശ്വരാനുഗ്രഹത്തിന്റെ കാര്യത്തില്‍ ഇവര്‍ മുന്നില്‍ തന്നെയാണ്. പരീക്ഷകളില്‍ അതിശയിപ്പിക്കുന്ന വിജയവും നേട്ടവും നിങ്ങള്‍ക്കുണ്ടാവുന്നു. ഇവര്‍ കുടുംബ ക്ഷേത്രത്തില്‍ പോയി ദേവതയെ പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് എല്ലാ കാര്യങ്ങളിലും അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം തന്നെയാണ് കുംഭ മാസം. വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നു. ധനനേട്ടം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. കുടുങ്ങിക്കിടക്കുന്ന പണം തിരിച്ച് കിട്ടുന്നതിന് ഉള്ള അനുകൂല സമയമാണ്. എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയമാണ്. മഹാവിഷ്ണുവിന്റെ അനുഗ്രഹവും ചൈതന്യവും നിങ്ങള്‍ക്ക് എപ്പോഴും നിലനില്‍ക്കുന്നു. കൂടാതെ എല്ലാ ദോഷങ്ങളേയും അകറ്റുന്നതിന് തുളസിത്തറയില്‍ വിളക്ക് വെക്കുന്നതും നല്ലതാണ്. സന്താനസൗഭാഗ്യവും നിങ്ങളെ തേടി വരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്ന ഒരു കാലയളവ് തന്നെയാണ് ഈ നക്ഷത്രക്കാര്‍ക്ക്. ചെയ്യുന്ന ജോലിയില്‍ എല്ലാം തന്നെ തടസ്സങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജീവിതം നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ പ്രകാശം നിറഞ്ഞതാവുന്നു.

Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, February 13, 2023, 11:48 [IST]
X
Desktop Bottom Promotion