ധനം, കരിയര്‍, വിവാഹം തൊട്ടതെല്ലാം പൊന്നാക്കും: 9 നാളുകാരില്‍ കുബേരയോഗം

ഫെബ്രുവരി മാസത്തിന് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് നമുക്കറിയാം. പല ഗ്രഹങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയം തന്നെയാണ് ഫെബ്രുവരി മാസം. ഇത് പല രാശിക്കാരിലും നിങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ഫെബ്രുവരി 5 മുതല്‍ 28 വരെ ചില നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങളാണ് ഇവരില്‍ ഉണ്ടാവുന്നു. 27 നക്ഷത്രക്കാരില്‍ 9 നക്ഷത്രക്കാര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരത്തില്‍ എത്തുന്നു.

Lucky Birth Stars

ജീവിതത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നത് കൊണ്ട് തന്നെ ഫെബ്രുവരി മാസം നിങ്ങള്‍ക്ക് വളരെയധികം സന്തോഷവും സമാധാനവും നല്‍കുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് ജീവിതത്തില്‍ വിജയിക്കുന്നത് എന്ന് നോക്കാം. ഇത് കൂടാതെ എന്തൊക്കെ നേട്ടങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ നിങ്ങള്‍ക്ക് ഈ ലേഖനം വായിക്കാം.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്കും ഇവരുടെ എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്ന ഒരു സമയമാണ് ഫെബ്രുവരി 5-ന് ശേഷം വരുന്നത്. ഇവരുടെ ജീവിതത്തില്‍ സമ്പദ്‌സമൃദ്ധിയും ഐശ്വര്യവും നിറയുന്നു. ജീവിത്തതിലെ എല്ലാ കഷ്ടതകളും മാറി ഐശ്വര്യം നിറയുന്നു. ഇവര്‍ വിചാരിച്ച കാര്യം സാധിക്കുന്നതിന് ഉള്ള യോഗം കാണുന്നു. ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. കാലങ്ങളായി അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. നേട്ടങ്ങള്‍ ഇവരെ തേടി വരുന്നു. വിദേശ യാത്രായോഗം ഉണ്ടാവുന്നു. ജോലിയില്‍ ആഗ്രഹിക്കുന്ന മാറ്റം ഉണ്ടാവുന്നു.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരുപാട് നേട്ടം കൊയ്യുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ സമയം ആയിരിക്കും. ഏത് ആഗ്രഹത്തിന്റെ കാര്യത്തിലും ഇവര്‍ക്ക് അത് പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ വലിയ ഗുണം ഇവര്‍ക്കുണ്ടാവുന്നു. ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ജന്മനാളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് വേണ്ടി ശ്രദ്ധിക്കുക.. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ലോട്ടറി ഭാഗ്യം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിരവധി നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.

കാര്‍ത്തിക

കാര്‍ത്തിക

ഏത് വലിയ ദു:ഖവും ഒഴിവാകുന്നതിന് ഉള്ള യോഗം കാണുന്നു. ജീവിതത്തില്‍ ഉയര്‍ച്ചയും കുടുംബത്തില്‍ സന്തോഷവും ഉണ്ടാവുന്നു. ജീവിതത്തില്‍ നിന്ന് എല്ലാ പ്രശ്‌നത്തിനും അവസാനം കാണുന്ന സമയം കൂടിയാണ് കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക്. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും നിങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജീവിതം സന്തോഷകരമായി മാറുന്ന അവസ്ഥ നിങ്ങള്‍ക്ക് നേരിട്ട് അനുഭവിക്കാന്‍ സാധിക്കുന്നു. ജീവിത വിജയം ജോലിയുടെ കാര്യത്തിലും ധനപരമായ കാര്യത്തിലും നിങ്ങളെ തേടി എത്തുന്നു. ദുര്‍ഗ്ഗാക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും കുങ്കുമാര്‍ച്ചന നടത്തുകയും ചെയ്യുക.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാരുടെ ദു:ഖങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ ഐശ്വര്യം നിറയുന്നു. ആഗ്രഹസാഫല്യവും ആഗ്രഹ പൂര്‍ത്തീകരണവും എല്ലാം ഈ നക്ഷത്രജാതകര്‍ക്ക് ഉണ്ടാവുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഇവര്‍ക്ക് ഫെബ്രുവരി 5-ന് ശേഷം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിലുണ്ടാവുന്ന എല്ലാ മോശം ഫലങ്ങളേയും നിങ്ങള്‍ക്ക് ഈ സമയം തരണം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കൃഷ്ണന് കദളിപ്പഴം വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്കും അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് ഫെബ്രുവരി 5-ന് ശേഷം. ജീവിതത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. അഭിവൃദ്ധിയിലേക്ക് നിങ്ങള്‍ക്ക് എത്തുന്നതിന് സാധിക്കുന്നു. കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയം കൂടിയാണ്. ഫെബ്രുവരി മുതല്‍ അങ്ങോട്ട് ഇവരെ കാത്തിരിക്കുന്നത് നേട്ടങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളില്‍ പ്രകടമാവുന്ന സമയം കൂടിയാണ് ഇത്.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്ന ഒരു സമയം തന്നെയാണ് എന്നതാണ് സത്യം. സമ്പല്‍സമൃദ്ധിയില്‍ ആറാടുന്ന സമയം കൂടിയാണ് തിരുവാതിര നക്ഷത്രക്കാര്‍ക്ക്. ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ നേടിയെടുക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികപരമായ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഇവര്‍ക്കുണ്ടാവില്ല. വിദേശ യാത്രാ യോഗം കാണുന്നു. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നാണ് ഇവരെ തേടി എത്തുന്നത്. പങ്കാളിയുമായി പിരിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് അതില്‍ നിന്നെല്ലാം മോചനം നേടി ഒന്നിക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് തിരുവാതിര നക്ഷത്രക്കാര്‍ക്കുള്ളത്. ക്ഷേത്രദര്‍ശനം പതിവാക്കുന്നതും ശിവന് ധാര സമര്‍പ്പിക്കുന്നതും നല്ലതാണ്.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് ഭാഗ്യത്തിന്റെ ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ഫെബ്രുവരി മാസത്തോടെ ഇവരുടെ എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഇല്ലാതാവുന്നു. ജീവിതത്തില്‍ സന്തോഷവും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണങ്ങളും ഉണ്ടാവുന്നു. ജീവിത സംബന്ധമായി ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി അത്തം നക്ഷത്രക്കാര്‍ക്ക് കഴിയുന്ന ഒരു സമയം തന്നെയാണ് ഇപ്പോഴുള്ളത്. എല്ലാ അര്‍ത്ഥത്തിലും ഉണ്ടാവുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും മുന്നോട്ട് പോവുന്നതിനും സാധിക്കുന്ന ഒരു മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ധനപരമായി നിങ്ങള്‍ക്ക് മികച്ച സമയം തന്നെയായിരിക്കും. ജോലിയുടെ കാര്യത്തിലും നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാരുടെ ജീവിതത്തില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം തന്നെയാണ് ഫെബ്രുവരി. അവരുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങള്‍ അനുഭവിച്ച് കൊണ്ടിരുന്ന എല്ലാ കഷ്ടപ്പാടുകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്ന ഒരു മാസം തന്നെയാണ് ഫെബ്രുവരി. ജീവിതത്തിലുണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും കണ്ണടച്ച് തുറക്കും മുന്‍പാണ് പരിഹാരം കാണുന്നതിന് സാധിക്കുന്നത്. വിവാഹിതരല്ലാത്തവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ശത്രുക്കളുടെ ദോഷഫലങ്ങളെല്ലാം മാറി അവരെല്ലാം തന്നെ സുഹൃത്തുക്കളാവുന്നു.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് ഭാഗ്യം വളരെ കൂടുതലുള്ള സമയമാണ്. ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ നേടിയെടുക്കുന്നതിന് സാധിക്കുന്ന സമയമാണ്. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നു. ഈശ്വരാനുഗ്രഹവും കുബേര യോഗവും നിങ്ങള്‍ക്കുണ്ടാവുന്നു. എല്ലാ സങ്കടങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ധനധാന്യ സമൃദ്ധിയും സൗഭാഗ്യവും ജീവിതത്തില്‍ ഇവരെ തേടി എത്തുന്നു. ആഘോഷങ്ങളുടെ ജീവിതമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. ആഗ്രഹിക്കുന്നതെല്ലാം തന്നെ സ്വന്തമാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ജീവിതം ഇവര്‍ക്ക് മുന്നില്‍ പല അത്ഭുതങ്ങളും കാണിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

X
Desktop Bottom Promotion