Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഇടവം നക്ഷത്രഫലം: കരിയര്‍, ധനം, വിവാഹം, ജോലി: മെയ് 15 മുതല്‍ മഹാഭാഗ്യം കുടെയുള്ളവര്‍
ഇടവ മാസ നക്ഷത്രഫലം വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. മെയ് 15-നാണ് ഇടവമാസത്തിന് തുടക്കം കുറിക്കുന്നത്. ഈ വര്‍ഷം 32 ദിനങ്ങളാണ് ഇടവ മാസത്തില്‍ ഉള്ളത്. പൂരുരുട്ടാതി നക്ഷത്രത്തില്‍ ആരംഭിക്കുന്ന ഈ മാസഫലത്തിന് അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ഉണ്ടാവുന്ന നിരവധി നക്ഷത്രമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ശനി കുംഭം രാശിയിലും വ്യാഴം, രാഹു എന്നി ഗ്രഹങ്ങള്‍ മേടം രാശിയിലുമാണ് ഇടവ മാസത്തില്‍ സഞ്ചരിക്കുന്നത്.
ഈ ഗ്രഹസ്ഥിതി അനുസരിച്ച് 27 നക്ഷത്രക്കാരില്‍ ചില നക്ഷത്രക്കാര്‍ക്ക് അല്പം കൂടുതല്‍ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇവരുടെ കരിയര്‍, ധനം, വിവാഹം, ദാമ്പത്യം എന്നീ മേഖലകളില്‍ തിളങ്ങുന്ന വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് അത്രയധികം ഭാഗ്യം സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ജന്മരാശിയിലെ ശുഭഗ്രഹങ്ങള്‍ മൂലം നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എല്ലാ പ്രതിസന്ധികളിലും പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒരു മാസമാണ് അശ്വതി നക്ഷത്രക്കാര്‍ക്ക് ഇടവ മാസം. ഇവരില്‍ സാമ്പത്തികം മികച്ചതായിരിക്കും. ഒരു തരത്തിലും ദാരിദ്ര്യം ഇവരെ ബാധിക്കുന്നില്ല എന്നതാണ് സത്യം. ആരോഗ്യ- മാനസിക പ്രശ്നങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തുന്ന സമയം കൂടിയാണ് ഇടവമാസം. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നു. ജീവിതം സന്തോഷത്തിന്റേതും സമാധാനത്തിന്റേതുമായി മാറാം.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇടവം രാശിയില്‍ ഉണ്ടാവുന്നു. മംഗളകരമായ പല മാറ്റങ്ങളും കുടുംബത്തില്‍ ഉണ്ടാവുന്നു. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ഇടവത്തിലെ സൂര്യന്റെ മാറ്റം നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാവുന്നു. ഒരു തരത്തിലും ഇവര്‍ക്ക് ജീവിതത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതും സമാധാനത്തിന്റേതും ആയി മാറുന്നു.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് പല നേട്ടങ്ങളും ഇടവമാസത്തില്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതം കൂടുതല്‍ മനോഹരമാവുന്നു. അപ്രതീക്ഷിതമായ പല സന്തോഷവും നിങ്ങളെ തേടി എത്തുന്നു. സൂര്യന്റെ സ്ഥാനം പന്ത്രണ്ടാം ഭാവത്തില്‍ ആയതിനാല്‍ പല വിധത്തിലുള്ള യാത്രകള്‍ക്ക് സാധ്യതയുണ്ട്. സംസാരിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തുന്നു. മത്സരങ്ങളില്‍ വിജയം കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. രാഷ്ട്രീയത്തില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. സാമ്പത്തികം മികച്ചതായിരിക്കും.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും പൂര്‍ണ പിന്തുണ ലഭിക്കുന്നു. വീട് നവീകരിക്കുന്നതിനുള്ള സാധ്യത കാണുന്നു. ചെറിയ ചില പ്രശ്നങ്ങള്‍ കുടുംബത്തില്‍ ഉണ്ടെങ്കിലും അതിന് പെട്ടെന്ന് പരിഹാരം കാണുന്നതിനും കൂടുതല്‍ സന്തോഷം കണ്ടെത്തുന്നതിനും സാധിക്കുന്നു. സാങ്കേതിക വിദ്യകളില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും അത് ഉപയോഗപ്പെടുത്തി ലാഭം കൊയ്യുന്നതിനും സാധിക്കുന്നു. സാഹസങ്ങള്‍ വിജയിക്കുന്നു. ആരോഗ്യ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തല്‍ തീരുമാനമാവുന്നു.

അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ശമ്പള വര്‍ദ്ധനവ് ഉണ്ടാവുന്നു. ജീവിതം ആകെ മാറിപ്പോവുന്ന സമയം തന്നെയാണ്. രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും ധനസ്ഥിതി മെച്ചപ്പെടുന്നതിനും യോഗം കാണുന്നു. വാഹനയോഗവും നിങ്ങള്‍ക്കുണ്ടാവുന്നു. തൊഴില്‍ നേടുന്നവര്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാവുന്നു. പരീക്ഷകളില്‍ ആഗ്രഹിച്ചത് പോലെ വിജയം കരസ്ഥമാക്കുന്നതിനും ഉന്നത പഠനത്തിന് വിദേശത്ത് എത്തുന്നതിനും ഉള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
