Latest Updates
-
മഴക്കാലത്ത് സാരിയുടുക്കുമ്പോൾ തിളങ്ങാം; ദേശീയ കൈത്തറി ദിനത്തിൽ ശ്രദ്ധിക്കേണ്ട സൗന്ദര്യ സംരക്ഷണ ടിപ്പുകൾ ഇതാ -
ആടി കാർത്തിക: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം വരും, ഈ തെറ്റുകൾ ഒഴിവാക്കൂ! -
മാസിക കാർത്തിക: വീട്ടിൽ ഐശ്വര്യം നിറയാൻ വിളക്ക് തെളിയിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
കാമിക ഏകാദശി: വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം തേടിയെത്തും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ ഞായറാഴ്ച നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുമോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ സമാധാനവും നേട്ടങ്ങളും വരുന്നു, ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 ഓഗസ്റ്റ് 6: കർക്കടകത്തിൽ ബുധാദിത്യ രാജയോഗം; ഈ 4 രാശിക്കാർക്ക് ഇനി ഭാഗ്യകാലം! -
2026 ഓഗസ്റ്റ് 6: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 6 നക്ഷത്രഫലം: ഗ്രഹനിലയിൽ വൻ മാറ്റം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: മേടം രാശിക്കാർക്ക് ഇന്ന് ഭാഗ്യം, ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
27 നക്ഷത്രക്കാരില്‍ ഈ 8 നാളുകാര്‍ക്ക് നേട്ടങ്ങള്‍: നിങ്ങളുണ്ടോ ഇതില്‍?
ധനുമാസത്തിന് തുടക്കമായി, ഈ മാസം ഒന്നാം തീയ്യതി മുതല്‍ മുപ്പത് വരെയുള്ള ദിവസങ്ങളില്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇതില്‍ ഗുണദോഷ സമ്മിശ്രഫലങ്ങള്‍ ഉണ്ടാവുന്ന നക്ഷത്രക്കാരുണ്ട്.

ഗുണഫലങ്ങള്‍ മാത്രം ലഭിക്കുന്ന നക്ഷത്രക്കാരുണ്ട്. ജീവിതത്തില്‍ ഇത്തരത്തില്‍ മാറ്റങ്ങള്‍ പോസിറ്റീവ് ആയി മാത്രം മാറുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ധനുമാസം ഭാഗ്യ ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ നടത്തുന്ന യുക്തിപൂര്‍വ്വമായ ഇടപെടലുകള്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പോസിറ്റീവ് ചിന്തകള്‍ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതിനും യോഗം കാണുന്നു. യാത്രകള്‍ നിങ്ങളെ സന്തോഷിപ്പിക്കും. പോഷകാഹാരപ്രദമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ആരോഗ്യരംഗത്തും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സമൂഹത്തിലെ ഉന്നത വ്യക്തികളെ പരിചയപ്പെടുന്നതിനും അവരിലൂടെ സന്തോഷം ജനിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ് ധനു മാസം. മാത്രമല്ല ഇഷ്ടഭക്ഷണസമൃദ്ധിയും നിങ്ങളെ തേടി എത്തുന്നു. പുതിയ ചില സൗഹൃദങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. വിചാരിച്ച കാര്യങ്ങളില്‍ പലതും നടപ്പിലാക്കുന്നതിന് സാധിക്കുന്നു. മനസ്സിന് സന്തോഷം ലഭിക്കുന്ന പല സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. കുടുംബത്തോടൊപ്പം സമാധാനപരമായ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ധനനഷ്ടത്തിന് പകരം നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു..

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ സന്തോഷവും നേട്ടവും ഉണ്ടാവുന്നു. സാമ്പത്തിക നിലയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്ക്കുന്നു. ബന്ധുക്കളോടും കുടുംബത്തോടും ഒപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളിലും ആത്മീയമായി സമയം ചിലവാക്കുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ തടസ്സങ്ങള്‍ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ സല്‍ക്കീര്‍ത്തിയും അംഗീകാരവും ലഭിക്കുന്ന ഒരു മാസമാണ് ധനുമാസം. ഇവര്‍ക്ക് ജീവിതത്തില്‍ ആഗ്രഹിക്കുന്ന തരത്തില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. നിരവധി അവസരങ്ങള്‍ വന്നു ചേരുന്നു. കടമകള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ മുന്നിലായിരിക്കും. പല വിധത്തിലുള്ള അധികാര പരിധികള്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ടായിരിക്കും. ബിസിനസില്‍ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. ബന്ധങ്ങളില്‍ പുന; സമാഗമം ഉണ്ടാവാം. ജീവിത നേട്ടങ്ങള്‍ അനുകൂല ഫലങ്ങള്‍ നല്കുന്നു.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു മാസമാണ് ധനുമാസം. ഇവര്‍ക്ക് ആഗ്രഹപൂര്‍ത്തീകരണം സംഭവിക്കുന്നു. വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ദീര്‍ഘദൂര യാത്രകളില്‍ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. സ്വത്തുക്കള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും അനുകൂല സമയമാണ്. കടബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കുന്നു. രോഗാവസ്ഥകളില്‍ നിന്ന് മോചനം നേടുന്ന ഒരു മാസമാണ്. ആഗ്രഹിച്ച ഫലങ്ങള്‍ പതുക്കെയെങ്കിലും നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാനാവുന്ന സമയമാണ് ഈ മാസം.

ചോതി
ധനു മാസം ചോതി നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഇത് മാത്രമല്ല മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളും പുനരാരംഭിക്കുന്നു. ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നു. ധനനേട്ടവും സാമ്പത്തിക സുരക്ഷിതത്വവും നിങ്ങള്‍ക്കുണ്ടാവുന്നു. പരീക്ഷകളില്‍ വിജയിക്കുകയും ഇന്റര്‍വ്യൂ മുഖേന ജോലി ലഭിക്കുകയും ചെയ്യുന്നു. കലാ രംഗത്തുള്ളവര്‍ക്ക് പേരും പ്രശസ്തിയും ലഭിക്കുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിലനില്ക്കുന്നു.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് ഭാഗ്യ ഫലങ്ങള്‍ നല്കുന്ന ഒരു മാസമാണ് ധനു മാസം. ഈ നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങള്‍ക്ക് വേണ്ടിയും ധാരാളം പണം ചിലവാക്കേണ്ടി വരും. എന്നാല്‍ അത് മൂലം സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. ശത്രുദോഷം ഇല്ലാതാവുമെങ്കിലും അല്പം കരുതിയിരിക്കണം. വാക്കുകളില്‍ മിതത്വം പാലിക്കുന്നത് കൊണ്ട് തന്നെ ഇവരോടൊപ്പം പലര്‍ക്കും സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേതായിരിക്കും ഈ രാശിക്കാര്‍ക്ക്.

അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്കും മികച്ച ഫലങ്ങള്‍ നല്കുന്ന ഒരു മാസമായിരിക്കും ധനുമാസം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിനോദത്തിന് വേണ്ടി ധാരാളം സമയം ചിലവഴിക്കുന്ന അവസ്ഥയുണ്ടാവും. ജോലിയില്‍ അനുകൂല സാഹചര്യവും സമയവും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം ലഭിക്കുന്നു. ഉല്ലാസ യാത്രകള്‍ പലതും സംഘടിപ്പിക്കേണ്ടി വരുന്നു. അനുകൂലമായ പല വിധത്തിലുള്ള ഫലങ്ങളും നിങ്ങളെ തേടി വരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications