Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഒന്നിനുപുറകേ ഒന്നായി നേട്ടങ്ങള്‍, തൊട്ടതെല്ലാം പൊന്ന്; ചിങ്ങമാസം ഭാഗ്യംപിറക്കുന്ന 8 നക്ഷത്രക്കാര്‍
മലയാള കലണ്ടറിലെ ആദ്യമാസമാണ് ചിങ്ങമാസം. ചിങ്ങം ഒന്ന് മലയാള പുതുവര്‍ഷത്തിലെ ആദ്യ ദിനമാണ്. ചിങ്ങപ്പിറവിയോടെ കൊല്ലവര്‍ഷം 1199 ല്‍ എത്തിയിരിക്കുകയാണ് നമ്മള്. കര്‍ക്കിടകം എന്ന പഞ്ഞമാസം കഴിഞ്ഞ് പുതകിരണങ്ങളോടെ ചിങ്ങം പിറന്നുകഴിഞ്ഞു. ഭാഗ്യകാലം മുന്നില്‍ സ്വപ്നം കാണുന്നവര്‍ക്ക് നേട്ടങ്ങള്‍ നല്കുന്ന മാസമാണിത്. ചിങ്ങമാസത്തില്‍ ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ വരുന്ന ചില നക്ഷത്രക്കാരുണ്ട്.
ജ്യോതിഷപ്രകാരം ചിങ്ങത്തില് ഭാഗ്യകാലം പിറക്കുന്ന 8 നക്ഷത്രക്കാരെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. പൊതുഫലത്താല്‍ ഈ ചിങ്ങമാസം നിങ്ങള്‍ക്ക് ഭാഗ്യകാലമായിരിക്കും. ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം. എന്നാല്‍ ഓരോരുത്തരുടെയും ഗ്രഹനില പ്രകാരം ഇതില്‍ ചില വ്യത്യാസങ്ങള്‍ വന്നുചേരാവുന്നതാണ്.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ശുഭകരമായ സമയമാണ് വരാന്‍ പോകുന്നത്. ഇവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടതകള്‍ വഴിമാറിപ്പോകും. ജീവിതത്തില്‍ ഉയര്‍ച്ചകള്‍ കാണപ്പെടും. സ്ഥാനമാനങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരും. ഉന്നതരുമായി കൂട്ടുകൂടാനാകും. ആഢംബര വസ്തുക്കള്‍ നേടാനാകും. ജോലിയില്‍ നേട്ടങ്ങളുണ്ടാകും. സന്താനങ്ങളുടെ ജീവിതത്തിലും നേട്ടങ്ങളുണ്ടാകും.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ഈ സമയം വളരെയധികം നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ കഷ്ടപ്പാടുകള്‍ വിട്ടുനീങ്ങും. കാര്‍ഷിക പ്രവര്‍ത്തി, നിര്‍മാണ പ്രവൃത്തി എന്നിവയില്‍ നേട്ടങ്ങളുണ്ടാകും. കലാരംഗത്ത് സ്ത്രീകള്‍ക്ക് സമയം തെളിയും. ആഢംബര വസ്തുക്കള്‍ സ്വന്തമാക്കാനാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയം നല്ല ജോലി ലഭിച്ചേക്കാം.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് വളരെയധികം ഗുണാനുഭവങ്ങള്‍ വരുന്ന സമയമാണിത്. ജോലിയുമായി ബന്ധപ്പെട്ട് നേട്ടങ്ങളുണ്ടാകും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സമയം നല്ലതാണ്. സന്താനങ്ങളുടെ ഭാഗത്തുനിന്ന് ചില ശുഭവാര്‍ത്തകള്‍ പ്രതീക്ഷിക്കാം. അവരുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. ഗതാഗതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ കാലയളവ് നല്ലതായിരിക്കും. ബിസിനസ് മേഖലയില്‍ അനുകൂല നേട്ടങ്ങളുണ്ടാകും. ജീവിതത്തില്‍ എന്തുകാര്യം ചെയ്താലും അനുകൂല നേട്ടങ്ങളുണ്ടാകും.

മകം
മകം നക്ഷത്രക്കാര്‍ക്ക് സൗഭാഗ്യം നിറഞ്ഞ വര്‍ഷമാണ് കണ്മുന്നിലുള്ളത്. ജീവിതത്തില്‍ നിങ്ങള്‍ക്ക് എല്ലാ മേഖലയിലും നേട്ടങ്ങളുണ്ടാക്കാനാകും. വളരെക്കാലമായി അലട്ടിയിരുന്ന രോഗങ്ങളില്‍ നിന്ന് മുക്തി നേടാനാകും. സന്താനങ്ങളുടെ ജാവിതത്തില്‍ പല ഗുണാനുഭവങ്ങളും ഈ സമയം കാണപ്പെടും. ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. പ്രതീക്ഷിക്കാതെ ധനഭാഗ്യം കൈവരും. കടം കൊടുത്ത പണം തിരികെ ലഭിക്കും.
പൂരം
ഭാഗ്യമുദിക്കുന്ന നക്ഷത്രമാണ് പൂരം നക്ഷത്രം. പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. വിദേശത്ത് തൊഴിലവസരങ്ങള്‍ വന്നുചേരും. കരിയറില്‍ നേട്ടങ്ങളുണ്ടാകും. നിയമപലരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. ഭാഗ്യം വര്‍ധിക്കുന്ന നക്ഷത്രക്കാരാണ് ഇവര്‍. വിവാഹകാര്യത്തില്‍ തീരുമാനമാകും. പുതിയ കൂട്ടുകാരെ സ്വന്തമാക്കാനാകും.
വിശാഖം
വളരെയേറെ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. പലരുടെയും സഹായത്താല്‍ നിങ്ങളുടെ ജീവിതത്തില്‍ പല നേട്ടങ്ങളും നേടാനാകും. ഗൃഹം, വാഹനം എന്നിവ കരസ്ഥമാക്കാനാകും. സന്താനങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. ചിങ്ങമാസം മുതല്‍ നേട്ടങ്ങള്‍ കൈവരുന്ന നക്ഷത്രക്കാരാണ് വിശാഖം നക്ഷത്രക്കാര്‍.

പൂരാടം
നിര്‍ബന്ധബുദ്ധി മാറ്റിവച്ചാല്‍ ഈ സമയം നിങ്ങള്‍ക്ക് പല നേട്ടങ്ങളും ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ജോലിസ്ഥലത്ത് നാള്‍ക്കുനാള്‍ ഉയര്‍ച്ച കാണപ്പെടും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ പുനരാരംഭിക്കാനാകും. വിദേശത്ത് വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവര്‍ക്ക് ഈ സമയം ശുഭകരമായ നേട്ടങ്ങള്‍ കൈവരും. സന്താനങ്ങളുടെ ജീവിതത്തില്‍ വിവാഹത്തിന് സാധ്യതകളുണ്ട്.
അവിട്ടം
ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വന്നുചേരുന്ന സമയമാണ് ഇത്. ചിങ്ങം മുതല്‍ ധാരാളം നേട്ടങ്ങള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. മുന്‍കോപം അടക്കിവച്ചാല്‍ ധാരാളം വിജയം നിങ്ങള്‍ക്ക് നേടാാനകും. അധ്വാനശീലത്താല് ഈശ്വരാനുഗ്രഹം ഗുണം ചെയ്യും. തടസ്സങ്ങളെ വകഞ്ഞുമാറ്റുന്നതില്‍ വിജയിക്കും. ജോലിയില്‍ ഉയര്‍ച്ചക്ക് സാധ്യതയുണ്ട്. ധാരാളം യാത്രകളും നിങ്ങളുടെ മുന്നില്‍ വരും.



Click it and Unblock the Notifications

