സെപ്റ്റംബറിലെ ഭാഗ്യ നിര്‍ഭാഗ്യ രാശിക്കാര്‍: അറിയാം സമ്പൂര്‍ണഫലം

സെപ്റ്റംബര്‍ മാസത്തില്‍ ചില രാശിക്കാര്‍ക്ക് ഭാഗ്യവും ചിലര്‍ക്ക് ഭാഗ്യ ദോഷവും ഉണ്ടാവും. എന്നാല്‍ രാശിപ്രകാരം ഭാഗ്യ നിര്‍ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. ജീവിതത്തിലെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന ഒന്നാണ് ഗ്രഹമാറ്റവും രാശിമാറ്റവും എല്ലാം. സെപ്തംബര്‍ മാസം ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനങ്ങളില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇത് നമ്മുടെ ജീവിതത്തേയും മാറ്റങ്ങളേയും വളരെയധികം സ്വാധീനിക്കുന്നുണ്ട്.

Lucky and Unlucky Zodiac signs

സാധാരണ ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും സെപ്റ്റംബര്‍ മാസത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഭാഗ്യ രാശിക്കാര്‍ ആരൊക്കെ നിര്‍ഭാഗ്യ രാശിക്കാര്‍ആരൊക്കെ എന്ന് നമുക്ക് നോക്കാവുന്നതാണ്. സെപ്റ്റംബറിലെ ഭാഗ്യചിഹ്നങ്ങളില്‍ നിന്ന് നമുക്ക് ആരംഭിക്കാം, ശേഷം നിര്‍ഭാഗ്യം വരുന്ന ചില രാശിക്കാരെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് പലപ്പോഴും ഗ്രഹമാറ്റം ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്. തിരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ വളരെ കൃത്യമായിരിക്കും. നിങ്ങളുടെ എതിരാളികള്‍ നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. മാനസികമായും സാമ്പത്തികമായും മികച്ച സമയമായിരിക്കും. യാത്ര ചെയ്യുന്നത് ഫലപ്രദമായിരിക്കും. ബിസിനസില്‍ മാറ്റം വരുത്തുന്നതിന് സാധിക്കുന്നു. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നത് നല്ലതാണ്. ഇത് മാസം മുഴുവന്‍ നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നു. സാമ്പത്തിക ഇടപാടുകള്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പ്രയാസങ്ങള്‍ പൂര്‍ണമായും മാറുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ കാര്യങ്ങളില്‍ ചെറിയ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നു. ആരേയും അനാവശ്യമായി വേദനിപ്പിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാര്യങ്ങളില്‍ മികച്ച ഫലം ലഭിക്കകുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ മാസം പകുതി വരെ കാത്തിരിക്കേണ്ടി വരും. മാസത്തിലെ രണ്ടാമത്തെ ആഴ്ചയില്‍ നിങ്ങള്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുന്നു. കാര്യങ്ങള്‍ എല്ലാം തന്നെ അനായാസമായി നടക്കുന്നതിന് സാധ്യതയുണ്ട്. മനസമാധാനം ജീവിതത്തില്‍ വലിയ ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ബിസിനസില്‍ ലാഭം ലഭിക്കുന്നു. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ പലതും ഈ മാസമാണ് സംഭവിക്കുന്നത്. നിങ്ങളുടെ ബുദ്ധിയും കഴിവും പല വിധത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഏത് സാഹചര്യത്തേയും നിങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആസൂത്രണം ചെയ്യുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. ഗുണദോഷങ്ങളെക്കുറിച്ച് അറിഞ്ഞതിന് ശേഷം ഏത് കാര്യവും ചെയ്യുന്നു. സാഹചര്യങ്ങള്‍ അനുകൂലമാക്കുന്നതിന് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഏത് സാഹചര്യത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഇനി നിര്‍ഭാഗ്യമുള്ള രാശിക്കാര്‍ ഏതൊക്കെയെന്ന് നോക്കാം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കും. പലപ്പോഴും തീര്‍പ്പ് കല്‍പ്പിക്കാത്ത പല കാര്യങ്ങളും സംഭവിക്കുന്നു. സെപ്റ്റംബറില്‍ പ്രശ്‌നങ്ങള് ഒരു തുടര്‍ക്കഥ പോലെ നിങ്ങളെ തേടി എത്തുന്നു. കഠിനമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഈ മാസം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇവര്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. യാത്രയില്‍ നിരവധി അവസരങ്ങള്‍ തേടി വരുന്നു. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദേശ യാത്രക്ക് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് അത് സംഭവിക്കുന്നില്ല എന്നതാണ കാര്യം. വാഹനം ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

 ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ അരക്ഷിതാവസ്ഥയുണ്ടാവുന്നു. പ്രണയത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാം. ജീവിതത്തില്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നതിന് കഠിനമായി കഷ്ടപ്പെടേണ്ടതായി വരുന്നു. ഏത് പ്രയാസത്തേയും കൈകാര്യം ചെയ്യുന്നതിന് ഇവര്‍ ശ്രദ്ധിക്കണം. സാമ്പത്തിക പ്രയാസങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. ജീവിതത്തില്‍ അനുകൂല സാഹചര്യങ്ങള്‍ ഇല്ലാതിരിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പല വാദങ്ങളും നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയേക്കാം. നിങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക, കാരണം വാദങ്ങള്‍ നിങ്ങളെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കും. പല സാഹചര്യങ്ങളും അനുകൂലമല്ലാതെ വരുന്നു.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് കരിയറില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. എടുക്കുന്ന തീരുമാനം വളരെയധികം ശ്രദ്ധയോടെയായിരിക്കുന്നതിന് ശ്രദ്ധിക്കണം. കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധയോടെ നോക്കിക്കാണണം. ബിസിനസില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് പലപ്പോഴും നഷ്ടത്തിലേക്ക് എത്തതുന്നു. വിജയിക്കുന്നവര്‍ക്ക് അതിന് പിന്നിലെ കഷ്ടപ്പാടിനെക്കുറിച്ച് കൂടുതല്‍ അറിയേണ്ടതാണ്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന ഫലം ലഭിക്കണം എന്നില്ല. നിങ്ങള്‍ക്ക് ലാഭകരമായ ഇടപാടുകള്‍ നടത്തുകയും എന്നാല്‍ അത് പലപ്പോഴും നഷ്ടത്തിലേക്ക് എത്തിക്കുന്നു.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ പകുതി മുതല്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. പുതിയ സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങളില്‍ ഉടലെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ആശയവിനിമയത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ ആക്ടീവ് ആയി ഇരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതിലൂടെ ഒരു പരിധി വരെ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഏത് പ്രശ്‌നത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നുവെങ്കിലും ചില സമയത്ത് പതറിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങള്‍, കൃത്യതയോ വിശ്വാസ്യതയോ ഉറപ്പില്ല.

Story first published: Thursday, September 1, 2022, 21:04 [IST]
X
Desktop Bottom Promotion